പറയപ്പെടാത്ത വസ്തുതകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(പറയപ്പെടാത്ത വസ്തുക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറയപ്പെടാത്ത വസ്തുതകൾ

രചന:വി.വി. അബ്ദുല്ല സാഹിബ് (2008)
പറയപ്പെടാത്ത വസ്തുതകൾ

ആമുഖം[തിരുത്തുക]

അന്തകാലത്തിലേ, നാൻ കോളേജിൽ പടിക്കിറപോത്‌ - എന്നൊരു സിനിമ സംഭാഷണമുണ്ട്‌. അന്നങ്ങനെ, ഇന്നിങ്ങനെ -കാലം പോകപ്പോകെ സംഭവിക്കുന്ന മാറ്റങ്ങളുടെ ആധിക്യം ചൂണ്ടിക്കാണിക്കാനാണിങ്ങനെ പറയുന്നത്.‌അത്‌ പോലെ നമുക്ക്‌ പറയാം: അന്തകാലത്തിലേ, റസൂലും സ്വഹാബത്തും ജീവിച്ചിരുന്ന പോത്‌. അന്ന് ഇസ്ലാമികാനുഷ്ഠാനങ്ങൾ അങ്ങനെ, ഇന്ന്‌ ഇങ്ങനെ കുറച്ചൊന്നുമല്ല മിക്ക ആചാരാനുഷ്ഠാനങ്ങളിലും മാറ്റം വന്നിട്ടുണ്ട്‌.മാറ്റം വരാത്തവയേത്‌ എന്ന്‌ നോക്കിയാൽ മതി. ഇതെങ്ങനെ സംഭവിച്ചു"?ശമ്പളം വാങ്ങി ഭക്തിപ്പണിയെടുക്കുന്ന പണ്ഡിത പുരോഹിതന്മാരും അവരെ കണ്ണുമൂടി വിശ്വസിച്ച്‌ അനുസരിച്ച്‌ അനുകരിച്ച്‌ അനുഗമിക്കുന്ന അജ്ഞരായ ബഹുജനങ്ങളും രണ്ടു തരക്കാരും കൂടിയാണ്‌ ഈ മാറ്റങ്ങൾ വരുത്തിക്കൂട്ടിയത്‌. പല നൂറ്റാണ്ടുകളിൽ ക്രമേണ ഉണ്ടായ ചെറുതരം വ്യതിയാനങ്ങൾ ഇസ്ലാമിന്റെ അലകും പിടിയും മാറ്റി മറിച്ചുകളഞ്ഞു. ദേഖ്‌ തെരേസൻ സാറ്കി ഹാലത്ത്‌ ക്യാഹോഗയി ഭഗവാൻ - കിത്നാ - ബദൽ ഗയാ ഇൻസാൻ സൂരജ്‌നബദ്‌ലാ, ചാന്ദ്ന ബദ്‌ലാ നാബദ്‌ലരേ ആസ്മാൻ- കിത്നാ- ബദൽഗയാ ഇൻസാൻ നമുക്ക്‌ ചേർത്തിപ്പറയാം കിത്നാ ബദൽ ഗയാ ഇസ്ലാം ആകാശവും സൂര്യചന്ദ്രന്മാരും മാറിയിട്ടില്ല.മനുഷ്യൻ എത്രമാത്രം മാറിപ്പോയി വായിച്ചു വേദനിക്കുക, വേദനിച്ചു ഭേദപ്പെടുക, ഭേദപ്പെട്ടുഭേദപ്പെടുത്തുക.

ഗ്രന്ഥകാരൻ

വി.വി.അബ്ദുല്ല സാഹിബ്

പറയപ്പെടാത്ത വസ്തുതകൾ[തിരുത്തുക]

ഐഹികജീവിതത്തിൽ മുസ്സിംകൾ ചിരസ്ഥായിയായി ആചരിക്കേണ്ട എല്ലാ അനുഷ്ഠാനക്രമങ്ങളും നൂറ്റാണ്ടുകളായി പരസ്യമായി എല്ലാവരാലും അറിയപ്പെടുന്നതാണെന്നാണ്‌ പൊതുധാരണ. ഇന്ന്‌ ദൈനംദിനം ആചരിച്ചുവരുന്നവയെല്ലാം ഇസ്ലാമിക ശരീഅത്തിന്റെ പരിപൂർണ്ണ രൂപത്തിലാണെന്നു വിശ്വസിക്കാൻ ആ ധാരണ കാരണമായിട്ടുണ്ട്‌.സത്യംപറഞ്ഞാൽ റസുൽ (സ.അ) തിരുമേനിയുടെ കാലം മുതൽ നടന്നുവന്ന വളരെ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലുംകുറേശ്ശെ കുറേശ്ശേയായി സംഭവിച്ച വ്യതിയാനങ്ങൾ നൂറ്റാണ്ടുകളായി ഒന്നിച്ചുചേർന്ന്‌ മുസ്സിം ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കാൻ കാരണമായിട്ടുണ്ട്‌, ആ മാറ്റങ്ങളെക്കുറിച്ച്‌ പൊതുജനങ്ങൾക്ക്‌ യാതൊരറിവും ഇല്ലെന്നതാണ് വസ്തുത, പഴയ നടപടി ക്രമങ്ങൾ ഇന്നിന്നതായിരുന്നുവെന്ന്‌ ഇന്നുള്ളവരോടു പറഞ്ഞാൽ അവർ വിശ്വസിച്ചെന്നുവരില്ല. പിന്നെയുണ്ടോ അവ ആചാരങ്ങളിൽ പുന:സ്ഥാപിക്കണമെന്ന്‌ പറഞ്ഞാൽ അവർ സമ്മതിക്കാൻ പോകുന്നു.പണ്ടില്ലാതിരുന്ന പല നൂതന നടപടികളും ഇന്ന്‌ നടപ്പിലുണ്ട് . അവ “ബിദ്‌അത്തുകൾ” എന്ന പേരിൽ അറിയപ്പെടുന്നു.ഇസ്ലാമിക അടിസ്ഥാനമില്ലാത്ത (തൻമൂലം കുറ്റകരമായ) ആ നടപടികൾ ഉപേക്ഷിക്കണമെന്ന്‌ പറഞ്ഞാൽ ബഹുജനങ്ങൾ പ്രക്ഷോഭങ്ങൾ കൂട്ടിയേക്കും. അവരിൽ അന്ധവിശ്വാസവും അനാചാരവും അള്ളിപ്പിടിച്ചിരിക്കുകയാണല്ലൊ.സത്യം അറിയുന്ന പുരോഹിത പണ്ഡിതന്മാർ അങ്കലാപ്പിലാവും.ഇന്ന് വിസ്‌മൃതിയിലായിരിക്കുന്ന പഴയ ഇസ്‌ലാമിക ജീവിത രീതികളെക്കുറിച്ച്‌ ആരും ഉച്ചത്തിൽ അനവരതം പറയാറില്ല.അങ്ങനെ പറയപ്പെടാതെ കിടക്കുന്ന ചില വസ്തുതകളാണ്‌ താഴെ ചൂണ്ടിക്കാണിക്കുന്നത്‌.അവയെല്ലാം അനുഷ്ഠാനങ്ങളിൽ കൊണ്ടുവരുന്നത്‌ ആശാസ്യമാണെന്ന്‌ വായനക്കാർ ഓർത്തിരിക്കുകയും അതിനായി ഉത്സാഹിക്കുകയും ചെയ്യണമെന്ന്‌ അഭ്യർത്ഥിച്ചുകൊണ്ടും ചില പരമാർത്ഥങ്ങൾ വെളിപ്പെടുത്തികൊള്ളട്ടെ

പെരുന്നാൾ നിസ്ക്കാരം[തിരുത്തുക]

ഹിജ്റ രണ്ടാം കൊല്ലമാണ്‌ നോമ്പും പെരുന്നാളും ഇസ്ലാമിക ആചാരമായി നിലവിൽ വന്നത്‌. അന്നുമുതൽ നബിതിരുമേനി നബി (സ) യും സ്വഹാബത്തും ഒരുമിച്ച്‌ ഏകദേശം ചുരുങ്ങിയത്‌ എട്ട്‌ വർഷമെങ്കിലും പെരുന്നാൾ നമസ്ക്കാരം നിർവഹിച്ചിട്ടുണ്ടായിരിക്കണമല്ലോ.അപ്പോൾ ഏറ്റവും ചുരുങ്ങിയത്‌ 16 പെരുന്നാൾ നമസ്ക്കാരം നബി (സ)യുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞു എന്ന്‌ നമുക്ക്‌ അനുമാനിക്കാം. പിന്നെ സ്വഹാബത്ത്‌ തിരുമേനിയുടെ മാതൃക സ്വീകരിച്ച്‌ ആ സുന്നത്തനുസരിച്ച്‌ കർമ്മം നിർവ്വഹിച്ചു പോന്നു.അതിനാൽ സ്വഹാബികൾ എങ്ങനെ പെരുന്നാൾ ആഘോഷിച്ചുവോ അതാണ്‌ നബി(സ) യുടെ സുന്നത്ത്‌ എന്ന കാര്യത്തിൽ ഒട്ടും സംശയിക്കേണ്ടതില്ല. ഈ ചരിത്ര സംഭവത്തിന്റെ വിശദവിവരങ്ങൾ ഹദീസ്‌ ഗ്രന്ഥങ്ങളിൽ നിന്ന്‌ നമുക്ക്‌ ലഭ്യമാണ്‌. ഫിഖ്ഹ്‌ ഗ്രന്ഥങ്ങളിൽ ഹദീസിന്റെ അടിസ്ഥാനത്തിൽ പെരുന്നാൾ നിർവഹണം എങ്ങനെയെന്ന വർണ്ണന സുലഭമാണ്‌. എന്നാൽ മദ്ഹബിന്റെ ഇമാമുകൾ ചില വിശദാംശങ്ങളിൽ വിയോജിക്കുന്നത്‌ കാണാം.അത്തരം വിഭിന്നതകൾ ഹദീസിന്റെ അടിസ്ഥാനത്തിൽ ബലാബലം പരിഗണിച്ച്‌ സുന്നത്തിനോടു യോജിക്കുന്ന രീതിമാത്രം ശരിയെന്ന്‌ തീരുമാനിച്ചാൽ മദ്ഹബുകളിൽ ഐക്യരൂപ്യം ഉണ്ടാകും.ഇങ്ങനെ എല്ലാ കാര്യങ്ങളും ഹദീസിന്റെ അടിസ്ഥാനത്തിൽ ഏകീകരിച്ചാൽ മദ്ഹബ്‌ എന്ന വിഭാഗീയത താനേ ഇല്ലാതാവും.നബി(സ)യും സ്വഹാബത്തും പെരുന്നാൾ നമസ്ക്കാരം എങ്ങനെയാണ്‌ നിർവ്വ ഹിച്ചതെന്ന്‌ വിവരണം ഹദീസ്ഗ്രന്ഥങ്ങളിലുണ്ട്.അവയിൽ നിന്ന്‌ ആ വിവരണം നമുക്ക് ലഭ്യമാണ്‌.പക്ഷെ ഹദീസിലെ സത്യങ്ങൾ പൂർണ്ണമായും യാഥാർഥ്യം  നാമിന്ന്‌ അറിയുന്നില്ല.നാം എന്നാൽ മുസ്ലിം ബഹുജനം. നാം ഹദീസ്‌ ഗ്രന്ഥങ്ങൾ നോക്കി വസ്തുതകൾ മനസ്സിലാക്കുന്നില്ല. നാം കാര്യം അറിയുന്നത്‌ എങ്ങനെയാണ്‌ ? വർഷം തോറും ഈ കാര്യം നിർവ്വഹിക്കുന്ന രീതി നമുക്ക്‌ സുപരിചിതമാണ്.‌ അതിനാൽ അത്‌ തന്നെയാണ്‌ അതിന്റെ നിർവ്വഹണക്രമം എന്ന്‌ നാം മനസ്സിലാക്കുന്നു. ആരോടും അതിനെപ്പറ്റി ചോദിക്കേണ്ട ആവശ്യമില്ല. കാരണം നമുക്കൊരു സംശയവുമില്ലല്ലോ.മതപണ്ഡിതന്മാരാണല്ലോ അതിന്റെ മേൽനോട്ടം വഹിക്കുന്നത്‌. പിന്നെ നമ്മുടെ അറിവിന്റെ വറ്റാത്ത സ്രോതസ്സ്‌ പണ്ഡിതന്മാരാണ്‌.അവരുടെ പ്രസ്താവനകളിൽ നിന്ന്‌ നാം കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു. പണ്ഡിത ന്മാരുടെ പ്രസ്താവന ഫിഖ്ഹ്‌ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ്‌.ഫിഖ്ഹ്‌ ഗ്രന്ഥങ്ങളാകട്ടെ മദ്ഹബിന്റെ ഇമാമീങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ്‌ അവർ അന്യോന്യം യോജിക്കാറില്ല. അവർ പരസ്പരം ഒന്നിനൊന്നു യോജിക്കാതെ സർവ്വകർമങ്ങളിലും ഒന്നിലധികം മാതൃകകളും പല അഭിപ്രായങ്ങളുമുണ്ട്‌. സുന്നത്തിനോടു-യോജിക്കുന്നതും സുന്നത്തിനു വിരുദ്ധമായ വസ്തുതകളും നിർദ്ദേശങ്ങളും ‌ഗ്രന്ഥങ്ങളിലുണ്ട്.ചുരുക്കിപ്പറഞ്ഞാൽ നബി (സ) യുടെ സുന്നത്ത്‌ സത്യസന്ധമായ നിലയിൽ പൂർണ്ണമായും പ്രസ്താവിക്കുന്ന പണ്ഡിതന്മാരോ ഗ്രന്ഥങ്ങളോ ഇല്ല.പല ഗ്രന്ഥങ്ങളിലുള്ള വസ്തുതകൾ ഇണക്കിക്കൂട്ടിച്ചേർത്തു പഠിച്ചാൽ ശരിയായ രുപം നിശ്ചയമായും ലഭ്യമാണ്‌. പക്ഷെ അങ്ങനെ ലഭ്യമാകുന്ന സംശുദ്ധമായ കർമരീതി പൂർണ്ണരൂപത്തിൽ അംഗീകരിക്കാൻ നമ്മുടെ സമകാലീക പണ്ഡിതന്മാർ തയ്യാറല്ല എന്ന്‌ മാത്രമല്ല സുന്നത്തിന്‌ വിരുദ്ധമായി പരിചയിച്ച നടപടികളിൽ അവർ നിർബന്ധം പിടിക്കുകയും ചെയ്യുന്നു. തന്മൂലം ഫലമെന്തായി.?ഇസ്ലാമിലെ ഒരു പ്രധാന അനുഷ്ഠാനകർമമം എങ്ങനെയായിരിക്കണമെന്ന സത്യസ്ഥിതി വസ്തുതയായി കഴിയുകയാണ്‌.സത്യാവസ്ഥ ഒളിവിലായപ്പോൾ സുന്നത്തിന്‌ വിരുദ്ധമായ നടപടിക്ക്‌ അംഗീകാരവും സുസ്ഥിരതയും കൈവന്നു. ഈ പശ്ചാത്തലത്തിൽ സുന്നത്തിനെ പുനസ്ഥാപിക്കുക ക്ഷിപ്രസാധ്യമല്ലാതായി.ബഹുജനങ്ങൾ സത്യം മനസ്സിലാക്കുകയും അതനുസരിച്ച്‌ അനുഷ്ഠാനങ്ങൾ ക്രമീകരിക്കുവാൻ ഔത്സുക്യം കാണിക്കുകയും ചെയ്താൽ നിശ്ചയമായും ഇസ്‌ലാമിന്റെ തനത്‌ രൂപം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുമെന്നതിന്‌ സംശയമില്ല. പക്ഷെ ജനങ്ങൾ സുന്നത്ത്‌ പഠിക്കണം. പണ്ഡിതന്മാരെ ആശ്രയിക്കരുത്‌. കാരണം പണ്ഡിതന്മാർ യാഥാസ്ഥിതികരാണ്‌.മുൻഗാമികളുടെ നടപടികൾ“*ചാണിന്‌ ചാണായും മുഴത്തിന്‌ മുഴമായും” പിൻതുടരുന്നവരാണ്‌.മനുഷ്യചരിത്രം അങ്ങിനെയാണല്ലോ.ആ പൊതുബഹുജന പാരമ്പര്യത്തിൽ ഒഴുകുന്ന സാധാരണക്കാരാണ്‌ നമ്മുടെ നിർഭാഗ്യവശാൽ ഭൂരിഭാഗം പണ്ഡിതന്മാരും.പറയപ്പെടാത്ത വസ്തുതകൾ അറിയപ്പെടാത്തവയല്ല. അറിയപ്പെടാത്ത വസ്തുതകളിൽ ഉപയുക്തമായ ഭാഗങ്ങൾ പ്രചരിക്കേണ്ടത്‌ അവശ്യം ആവശ്യമാണ്‌.നബി (സ) മദീനയിലെത്തിയ ഉടനെ ആദ്യംചെയ്തത്‌ പള്ളി നിർമ്മാണമാണ്‌. തിരുമേനി ഖൂബായിൽ കുറച്ചു‌ ദിവസം താമസിക്കുകയുണ്ടായി. മദീനയിൽ നിന്ന്‌ മൂന്ന്‌ നാഴിക അകലെ, അംറുബ്നു അഫിന്റെ വീട്ടിൽ. അപ്പോൾ അവിടെ ഒരു മസ്ജിദ്‌ പണിതു. ആ മസ്ജിദിന്‌ ഒരാൾ ഉയരമേ ഉണ്ടായിരുന്നുള്ളൂ. വെയിൽകൊള്ളാതിരിക്കാൻ മീതെ ഒരു കൊച്ചു കൂരയുമുണ്ടായിരുന്നു . അനന്തരം തിരുമേനി ഘോഷയാത്രയായി. എന്ന്‌ വെച്ചാൽ സ്നേഹാദര നിമഗ്നരായ അൻസാറുകളുടെ അകമ്പടിയോടുകൂടി (മദീനയെന്ന) യഥ്‌രിബ്‌ പട്ടണത്തിൽ പ്രവേശിച്ചു .ബനൂസലീം ഗോത്രക്കാർക്കിടയിൽ എത്തിയപ്പോൾ ജുമുഅക്ക്‌ സമയമായി.അങ്ങനെ ആദ്യത്തെ ജുമുഅ അവിടെവെച്ച്‌ നിർ വ്വഹിക്കപ്പെട്ടു.അതിന്‌ ശേഷം നബി (സ) മുന്നോട്ട്‌ നീങ്ങി. അബുഅയ്യൂബിൻ അൻസാരിയുടെ വീടിന്‌ മുമ്പിൽ നബി യുടെ ഒട്ടകം മുട്ടുകുത്തിയതിനാൽ തിരുമേനി അവിടെ ഇറങ്ങി അദ്ദേഹത്തിന്റെ ഭവനത്തിൽ താമസിച്ചു. അടുത്ത നടപടി മസ്ജിദുന്നബവിയുടെ നിർമ്മാണമായിരുന്നു. അസ്‌അദുബ്നു സുറാറയുടെ സംരക്ഷണത്തിലുള്ള ‌രണ്ട്അനാഥകുട്ടികളുടെ ഉടമയിലുള്ള കാരക്കക്കളം തിരുമേനി വിലക്കുവാങ്ങി. അവിടെയാണ്‌ പള്ളി പണിതത്‌.ഒരാളേക്കാൾ അൽപം ഉയരം കൂടിയുണ്ടായിരുന്നു പള്ളിക്ക്‌.അതിനോടനുബന്ധിച്ച്‌ അന്ന്‌ നിലവിലുള്ള ആയിശ,സൗദ എന്നീ ഭാര്യമാർക്ക്‌ രണ്ട്‌ മുറികളും പണിതു. ‌ഇത് ഹിജ്റ ഒന്നാം വർഷത്തിലാണ്‌.ഹിജ്റ രണ്ടാം വർഷത്തിൽ നോമ്പ്‌ പെരുന്നാൾ നിസ്ക്കാരവും(സകാത്തും) മുസ്ലിംകൾക്ക് ആചാരമായി നിർണ്ണയിക്കപ്പെട്ടു.റംസാനുമുമ്പ്‌ നബി (സ)എല്ലാ മാസവും ‌മൂന്ന്‌ നോമ്പ്‌ അനുഷ്ഠിക്കുക പതിവായിരുന്നു. കൃത്യമായി പറഞ്ഞാൽ തിരുമേനി മദീനയിലെത്തി 16 മാസങ്ങൾ കഴിഞ്ഞ ശേഷമാണ്‌ ഇതുണ്ടായത്‌.

                                              എവിടെ വെച്ച്‌
            പെരുന്നാൾ നിസ്‌ക്കാരം എവിടെ വെച്ചാണ് നടത്തേണ്ടതെന്ന വിഷയം പരിശോധിക്കാം. പള്ളിയിലോ അതോ ഈദ്ഗാഹ്‌ എന്നമൈതാനത്തോ എവിടെയാണ്‌ ഉത്തമം. സാധാരണക്കാരായ ബഹുജനം വിജ്ഞാനികളായ പണ്ഡിതന്മാരോടു ചോദിച്ചു പഠിക്കാമെന്ന്‌ 

ആശ്വാസം കൊള്ളും.നമ്മളാരും കള്ളി അറിയില്ല.ഒന്നുമുങ്ങിത്തപ്പി നോക്കൂ.നമ്മൾ കുടുങ്ങിയതുതന്നെ. എങ്ങനെ?.ഒരു വിഷയത്തിലും കൃത്യമായ ദൃഡമായ നടപടി ഒരു തീരുമാനം കിട്ടുകയില്ല.നാലും, അഞ്ചും അഭിപ്രായങ്ങൾ ചില വിഷയങ്ങളിലുണ്ട്. മദ്ഹബ്‌,അന്യോന്യമുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒരു വശത്ത്‌.മദ്ഹബിനുള്ളിൽ ആഭ്യന്തരമായിത്തന്നെ പണ്ഡിതന്മാർ അന്യോന്യമുള്ള അഭിപ്രായാന്തരങ്ങൾ. മറ്റൊരുഭാഗത്തു നമ്മെ കുഴക്കാൻ കുറെ കർമ്മ ശാസ്ത്ര പണ്ഡി‌തന്മാരുണ്ട്. ഇമാം റാഫിഅ‌ (അബ്ദുൽ കരീം ഇബ്നുമുഹമ്മദ്)ഇമാംനവവി(അബൂസക്കരിയയഹ്‌യ്യുബ്നുശറഫ്) ഇബ്നുഹജറിൽ ഹൈത്തമി (അലി അബ്ദുൽ അബ്ബാസ്‌ശിഹാബുദ്ദിൻ)ഇബ്നുഹജറുൽ അസ്ക്കലാനി തുടങ്ങി എത്രയെത്ര? കുറേപണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളാൽ അറിയപ്പെടുന്നുണ്ട്.ഇആനത്ത്‌, ഖൽയുബി,മുഗ്നീ, മഹല്ലി, ബാജൂരി,ശർവാനി എന്നിങ്ങനെ അനേകം എല്ലാ ഗ്രന്ഥങ്ങളിലും ഉപ്പ്‌ തൊട്ട്‌, കർപ്പൂരം വരെ എല്ലാ വിഷയങ്ങളും പ്രതിപാദിച്ചിട്ടുണ്ടാകും. ഒന്ന്‌ മറ്റൊന്നിനോട്‌ ഒരിക്കലും യോജിക്കില്ല. ഇതൊക്കെ ഓതിപഠിച്ച്‌ പിൽക്കാല പണ്ഡിതന്മാർ എല്ലാം കൂട്ടിക്കലക്കി ആര്‌ പറഞ്ഞതിന്‌ മുൻഗണന കൊടുക്കണം, ആരുടെ പക്ഷം ബലഹീനമാണ്‌ എന്നൊക്കെ അവരെ തരംതിരിച്ച്‌ വെച്ചിട്ടുണ്ട്‌. ഈ പണ്ഡിതന്മാർ തന്നെ കലങ്ങികിടക്കുകയാണ്‌.പോരാത്തതിന്‌ പിൻതലമുറക്കാരെ നല്ലോണം കലക്കുകയും ചെയ്തിട്ടുണ്ട്‌.സമാദരണീയരായ പണ്ഡിത ശ്രേഷ്ഠന്മാർ പിൻതലമുറക്കാരുടെ മാർഗ്ഗദർശനത്തിന്‌ വേണ്ടി ഇസ്‌ലാമികവിജ്ഞാനം സത്യസന്ധമായി അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കയാണ്‌. പലരുടേയും അറിവിന്റെ സ്രോതസ്സുകളും വിസ്തൃതിയും, മേഖലകളും വിഭിന്നമായിരിക്കുമല്ലോ.പലപ്പോഴും ഇജ്തിഹാദിലൂടെ തീരുമാനമെടുത്തിരിക്കും. അതിനാൽ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നത അനിവാര്യമാണ്‌. എന്നാൽ അവരെ പിൻതുടർന്ന്‌ വന്ന പിൻതലമുറക്കാരായ പണ്ഡിതവര്യന്മാരാവട്ടെ. ഈ അഭിപ്രായ ഭിന്നതകൾ ശ്രദ്ധിച്ച്‌ പഠിച്ചുവെങ്കിലും അതിലേതാണ്‌ ശരിയായതെന്ന്‌ കണ്ടുപിടിക്കാനുള്ള സാഹചര്യവും രംഗസംവിധാനവും അവർക്കുണ്ടായില്ല. അപ്പോളെന്തുസംഭവിച്ചു. മഹാന്മാരായ മുൻഗാമികളുടെ അഭിപ്രായങ്ങൾ തള്ളിക്കളയാൻ വൈമനസ്യമുണ്ടായതോടൊപ്പം അവ ഏകീകരിക്കാനോ മുഴുവൻ അപ്പടിയേ സ്വീകരിക്കാനോ സന്നദ്ധതയുണ്ടായില്ല.അപ്പോൾ ധീരമായ മറ്റൊരുമാർഗ്ഗം.ഒന്നും വിടാതെ എല്ലാം കൂട്ടുപിടിച്ച്‌ തരംതിരിച്ച്‌ ലേബലൊട്ടിച്ച്‌ ബഹുജനബുദ്ധിയെ കുത്തിക്കലക്കി. എങ്ങനെ?. ഒരു വിഷയം എടുത്താൽ അത്‌ സംബന്ധിച്ച്‌ നസ്സായഖൗല്,മശ്ഹൂറായ ഖൗല് ,സ്വഹിഹായ ഖൗല്, അസ്വഹ്ഹായ ഖൗല് ,അള്ഹറായ ഖൗല്, ഇതൊക്കെ എടുത്ത്‌ വിളമ്പി, ആർക്കും ഒന്നുമറിയാതാക്കും. അറിയുന്നത്‌ ഇല്ലാതാക്കുകയും ചെയ്യും. പിന്നെ ഇവരെങ്ങനെ കാര്യങ്ങൾ നടത്തുന്നു. ഇന്നലത്തെ പോലെ ഇന്നു നടത്തും. ഇന്നത്തെ പോലെ നാളെയും നടക്കും. ശരിയും തെറ്റും ആർക്കറി യാം. ശരീഅത്തും ബിദ്‌അത്തും എന്തിനറിയണം.! മുമ്പേ ഗമിക്കുന്നൊരു ഗോവുതന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം.ബഹുജനം കഴുത. എന്തും സമ്മതം. ഇങ്ങനെയാണ്‌ കാര്യത്തിന്റെ കിടപ്പെങ്കിലും ഈ ഗ്രന്ഥങ്ങളിൽ പഴയചരിത്രസത്യങ്ങൾ അവിടവിടെകാണാം.അതെല്ലാം സമാഹരിച്ചാൽ യഥാർത്ഥ ചരിത്രം കിട്ടും. സുന്നത്തായ നടപടിയും മനസ്സിലാകും.അത്‌ നടപ്പിൽ വരുത്തുന്ന പ്രശ്‍നം ഇരിക്കട്ടെ. അതിന്‌ സമുദായത്തിന്റെ അലകും പിടിയും മാറണം. അതിന്‌ യാഥാസ്ഥിതികത്വം ഉപേക്ഷിച്ച്‌ ഗവേഷണ മനോഭാവത്തോടെ സുന്നത്തുകൾ പഠിച്ച്‌ ബിദ്‌അത്തുകളെ കളഞ്ഞ്‌ ശരീഅത്ത്‌ നടപടികൾ പ്രാബല്യത്തിൽ വരുത്താൻ നേതാക്കമാരുടെ നിർബന്ധത്തോടും പ്രോത്സാഹനത്തോടും കൂടി മതപണ്ഡിതന്മാർ സന്നദ്ധരാവണം.ശ്രദ്ധിക്കുക നേതാക്കന്മാരുടെ നിർബന്ധം അനിവാര്യമാണ്. പാവം ബഹുജനങ്ങൾക്ക് ഒന്നിനും കഴിയില്ല നെടിയവന്റെ തലയിൽ വടി.പെരുന്നാൾ നിസ്ക്കാരം പറഞ്ഞുതുടങ്ങി കാട് കേറി കേറി. നബിയും സ്വഹാ ബത്തും എല്ലാ പെരുന്നാൾ നമസ്ക്കാരങ്ങളും മൈതാനത്ത് ‌വെച്ചാണ് നടത്തിയത്. എന്നാണ് ഹദീസിൽ കാണുന്നത്.ഒരപവാദമുണ്ട്‌.ഏതോ ഒരവസരത്തിൽ മഴ കാരണം പള്ളിയിൽ വെച്ച്‌ പെരുന്നാൾ നമസ്ക്കരിച്ചുവെന്ന്‌ ഒരു റിപ്പോർട്ടുണ്ട്. അബുഹുറൈറയുടെ ആ റിപ്പോർട്ടു‌ തന്നെ സ്വീകാര്യമല്ലെന്ന്‌ അഭിപ്രായവും നിലവിലുള്ളതോർക്കുമ്പോൾ അംഗീകൃതമായ സുന്നത്ത്‌ പെരുന്നാൾ നിസ്‌കാരവും ഖുത്ബയും മൈതാനിയിൽ നടത്തണമെന്നതാണ്. പക്ഷേ,കേരളത്തിൽ തുടർന്നുവരുന്ന നടപടി പെരുന്നാൾ നിസ്‌കാരം പള്ളിയിൽ നടത്തലാണ്‌. മാത്രമല്ല പള്ളികാലിയാക്കിയിടരുതെന്നും പള്ളിയല്ലാത്തിടത്ത്‌ പെരുന്നാൾ നമസ്കരിക്കുന്നത്‌ തെറ്റാണെന്നുപോലും നമ്മുടെ പണ്ഡിതന്മാർ പറയുന്നതോർക്കുമ്പോൾ എവിടെയോ എന്തോ ചീഞ്ഞുനാറുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഭാരതത്തിൽ പലയിടത്തും കേരളമൊഴികെയുള്ള പ്രദേശങ്ങളിൽ ജുമുഅത്ത്‌ പള്ളിയോടനുബന്ധിച്ച്‌ ഈദ്ഗാഹ് കാണാം. മിഹ്റാബ്‌ (ഇമാം നിൽക്കുന്ന സ്ഥാനം അടയാളപ്പെടുത്തിയ ഒരു ചുമരും ഒരു മിമ്പറും (പ്രസംഗപീഠം)മാത്രമുൾകൊള്ളുന്ന ഒരു കൊച്ചു മൈതാനമാണ്‌ ഈദ്ഗാഹ്‌.അപ്പോൾ ഖണ്ഡിതമായി അറിയപ്പെടുന്ന ആ സുന്നത്ത്‌ കേരളത്തിൽ നിഷ്ക്കാസനം ‌ചെയ്യപ്പെട്ടിരിക്കയാണ്.അങ്ങനെ ഒരു സുന്നത്തുണ്ടന്ന സംഗതി പറയപ്പെടാത്ത വസ്തുതയായി കഴിയുകയാണ്‌.സന്ദർഭോചിതം ഒന്ന്‌ സൂചിപ്പിക്കട്ടെ.ശാഫിഈയുടെ ജദീദായ ഒരു ഖൗലുണ്ട്.പെരുന്നാൾ നിസ്‌കാരം പള്ളിയിൽ വെച്ചാവണമെന്ന്‌ അത്‌ സുന്നത്തിനെതിരാണ്‌. അതിനാൽ മൈതാനിയിലായിരിക്കലാണ്‌ ശ്രേഷ്‌ഠമെന്നു നവവി ഇമാം പറഞ്ഞിട്ടുണ്ട്‌.(ശറഹുൽ മുഹദ്ദബ്‌ 6-117) ജനങ്ങൾ കൂട്ടം കൂട്ടമായി മുസല്ലയിലേക്ക്‌ മൈതാനിയിലെ ഈദ്ഗാഹിലേക്ക്‌ ഒരു വഴിയേ പോകണമെന്നും നസ്‌കാരാനന്തരം മറ്റൊരു വഴിയിലൂടെ വീടുകളിലേക്ക്‌ മടങ്ങണമെന്നും നബിസ) ജനങ്ങളോട്‌ നിർദ്ദേശിച്ചിരുന്നു.മുസ്ലിംകളുടെ സംഖ്യാബലവും ഐകൃസ്വഭാവവും അമുസ്സിംകളുടെ ശ്രദ്ധയിൽപെടുത്താനും അതുവഴി മുസ്ലിംകളുടെ ശത്രുക്കളുടെ ഹൃദയത്തെ ചകിതമാക്കാനും ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഈ നടപടിയെന്ന്‌ മഹാന്മാർ അഭിപ്രായപ്പെടുന്നു, വളർന്നുവരുന്ന മുസ്ലിം ശക്തിയെ പ്രതിരോധിക്കാൻ മുസ്ലിം ശത്രുക്കളായ ജൂതന്മാർ എപ്പോഴും ഉത്സുകരും സന്നദ്ധരുമായിരുന്നു എന്നതാണ്‌ വസ്തുത.

                             സ്ത്രീകളും പെരുന്നാൾനമസ്കാരവും
                         
             സംഗതി ഇതിലും ഗൗരവപ്പെട്ടതാണ്‌.നബി (സ) യുടെ കാലത്ത്‌ സ്ത്രീകളും മുസ്സിംകളും പെരുന്നാൾ നിസ്‌കാരത്തിന്‌ മൈതാനിയിൽ ഹാജരാവാറുണ്ടായിരുന്നു.

അക്കാര്യത്തിൽ തിരുമേനി നിർബന്ധിച്ചിരുന്നതായിട്ടാണ്‌ മനസ്സിലാവുന്നത്‌. പർദ്ദയില്ലാത്ത സ്ത്രീകൾ കടം വാങ്ങിയിട്ടെങ്കിലും നിസ്‌കാരത്തിൽ പങ്കാളികളാവണമെന്ന്‌ നബി (സ) നിർദ്ദേരിച്ഛിരുന്നു. പുരുഷന്മാരെപോലെ അവർക്കും അതിന്റെ ബർക്കത്തും പുണ്യവും ലദ്യമാകട്ടെ എന്നതായിരുന്നു തിരുമേനിയുടെ ലക്ഷ്യം. ഋതുമതികളായ സ്ത്രീകളും ഈദ്ഗാഹിൽ ഹാജരാകൂന്നതിൽ നിന്നും ഒഴിഞ്ഞുപോകരുതെന്നും അത്തരക്കാർ നിസ്‌കാരത്തിൽ പങ്കെടുക്കാതെ മാറി നിന്ന്‌ തക്ബീറിലും പ്രസംഗത്തിലും ഭാഗഭാക്കായി അതിന്റെ നന്മനേടിയെടുക്കണമെന്നും നബി (സ) സ്ത്രീകളെ.ഉപദേരിച്ചിരുന്നു. ഈ ചരിത്ര സത്യം ബുഖാരിയിൽ രേഖപ്പെട്ടിട്ടുണ്ട് ‌. പക്ഷെ, അത്‌ പറയപ്പെടാത്ത വസ്തുതയായി കഴിയുകയാണ്‌.ഇത്രയും വ്യക്തമായ ഒരു സുന്നത്ത്‌ നിർഭാഗ്യവശാൽ പ്രചാരലുപ്തമായിത്തീർന്നു.അതിനെ പുനരുജ്‌ജ്ജീവിപ്പിച്ചു പ്രചാരത്തിൽ കൊണ്ടുവരാൻമുസ്ലിംകൾ ബാദ്ധ്യസ്ഥരാണ്‌.പ്രത്യകിച്ചും പണ്ഡിതന്മാർ ഇക്കാര്യത്തിൽ ഉത്തരവാദികളാണ്‌.പക്ഷെ നമ്മളെന്താണ്‌ കാണുന്നത്‌? പൗരോഹിത്യം വഹിക്കുന്ന മുസ്ലിം പണ്ഡിതന്മാർ ഈ സുന്നത്തിനെ നിഷേധിക്കുകയും ദുർവ്യാഖ്യാനത്തിലൂടെ അതിനെ നശിപ്പിക്കുകയും ചെയ്യുകയാണ്‌. അവർ പ്രസംഗത്തിലൂടെയും പ്രചരണ മാധ്യമത്തിലുടെയും സംഘടിതമായി ഏകകണ്ഠമായി തിരുമേനിയുടെ ഈ നടപടിയെ നിസ്തേജമാക്കുകയും അതിന്റെ ലക്ഷ്യത്തെ നിരാകരിക്കയും ചെയ്യുന്നു.ഇസ്ലാമിക ജീവിത പദ്ധതിയെ നിലനിർത്താൻ ബാദ്ധ്യസ്ഥരായ പുരോഹിതമാർ ചെയ്യുന്ന സുന്നത്ത്‌ നിഷേധത്തിന്റെ ഗൗരവം എത്രമാത്രമെന്നും അവർ സമുദായത്തിന്‌ ചെയ്യുന്ന ദ്രോഹം എത്രമാത്രം കഠിനമാണെന്നും മനസ്സിലാക്കുന്നതിനായി ആ ഹദീസ്‌തന്നെ കാണുക. ഉമ്മു അത്വിയ (റ) എന്ന വനിതാ സ്വഹാബിയിൽ നിന്ന്‌ നിവേദനം അവർ പറഞ്ഞു തിരുമേനി ഇങ്ങനെ കൽപിക്കുന്നത്‌ഞാൻ കേട്ടിരിക്കുന്നു. യുവതികളും വീട്ടിൽ മറഞ്ഞിരിക്കുന്നവരും ആർത്തവമുള്ള സ്ത്രീകളുമെല്ലാം(പെരുന്നാൾ മൈതാനത്തേക്ക്‌) വരണം. എന്നിട്ട്‌ നമ്മുടേയും മുസ്സിംകളുടെ പ്രാർത്ഥനയുടേയും രംഗങ്ങളിൽ അവർ ഹാജരാവട്ടെ. (പ്രാർത്ഥന നടക്കുമ്പോൾ)ആർത്തവമുള്ള സ്ത്രീകൾ നിസ്കാരത്തിൽ നിന്ന്‌ ഒഴിഞ്ഞ്‌ നിൽക്കുകയും ചെയ്യട്ടെ. ഇത്‌ കേട്ടപ്പോൾ ആർത്തവമുള്ള സ്ത്രീകൾ പെരുന്നാൾ മൈതാനത്തേക്ക്‌ പോകയോ? എന്ന്‌ ചിലർ തിരുമേനിയോട്‌ ചോദിച്ചു.തിരുമേനിയുടെ മറുപടി സ്ത്രീകൾ അറഫയിൽ ഹാജരാകുന്നില്ലേ? അതിനുപുറമേ ഇന്നിന്ന രംഗങ്ങളിൽ ഹാജരാവുന്നില്ലേ. (ബുഖാരി)ഇത്രയും വ്യക്തമായ ഒരു സുന്നത്തിനെയാണ്‌ ശരീഅത്ത്‌ ദ്രോഹികളായ ഈ പുരോഹിതന്മാർ നിഷേധിക്കുന്നത്‌.ഈ സൽക്കർമം നടപ്പിൽ വരാതിരിക്കാൻ വേണ്ടി എന്തെല്ലാം ദുർവ്യാഖ്യാനങ്ങളും ദുർന്യായങ്ങളുമാണ്‌ ഇവർ വിളമ്പുന്നത്‌. അവരുടെ പ്രചണ്ഡ പ്രചരണത്തിൽ ബഹുജനം നിശ്ശബ്ദരായി അടങ്ങിക്കോളും.പറയുന്ന ന്യായങ്ങളോ അറിവുള്ളവർക്ക്‌ അസ്വീകാര്യങ്ങളും ചിലർ പറയും പർദ്ദക്ക്‌ മുമ്പാണ്‌ ഈ നടപടിയെന്ന്‌. പർദ്ദക്ക്‌ ശേഷം ബാധകമല്ലെന്ന്‌.ഹദീസിൽ തന്നെ പർദ്ദ കടം വാങ്ങിയിട്ടെങ്കിലും പെരുന്നാളിൽ പങ്കെടുക്കണമെന്ന്പറയുന്നു.മറ്റു ചിലർ പറയും മുസ്ലിം ശക്തികാണിക്കാൻ വേണ്ടിയാണെന്ന്‌ അതിന്റെ ആവശ്യം പിന്നീടില്ലെന്ന്‌ മുസ്സിംകളുടെ അജയ്യമായ ശക്തി പ്രകടിപ്പിക്കപ്പെട്ടത്‌ മക്കം ഫത്ഹിലാണ്‌. മക്കാ വിജയാനന്തരം അവശേഷിച്ച മുസ്ലിം ശത്രുക്കൾ പോലും ഇസ്ലാം മതം ആശ്ലേഷിച്ചു സമുദായത്തിൽഅലിഞ്ഞുചേർന്നു. ഈ പരിതസ്ഥിതിയിൽ സമുദായത്തിന്‌ ശക്തി പ്രകടനത്തിന്റെ ആവശ്യംതന്നെയില്ല. ആ ദിവസത്തിന്റെ പുണ്യവും ബർക്കത്തും നേടുകയും തിരുമേനിയുടെ ഉപദേശം കേട്ട്‌ പ്രബുദ്ധരാവുകയും ചെയ്യുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഈ നിർദ്ദേ‌ശത്തിലുള്ളത്.അതിനാൽ പ്രബുദ്ധരായ മുസ്ലിംകൾ ഈ സുന്നത്ത്‌ ആചാരത്തിൽ കൊണ്ടുവരണം. അതിന്‌ പുരോഹിതന്മാർ ഈ ചരിത്ര വസ്തുതകൾ അനുകുല ഭാവത്തിൽ പ്രചരിപ്പിക്കണം. പക്ഷേ അവ പറയപ്പെടാത്ത വസ്തുതകളായി ഒളിവിൽ കഴിയുകയാണ്‌.പെരുന്നാൾ ആഘോഷത്തിൽ നമസ്‌കാരം, ഖുത്ബ, തക്ബീർ എന്നിവയിൽ പുരുഷന്മാരെപ്പോലെ സ്ത്രീകളും തുല്യ പ്രാധാന്യത്തോടെ ഹാജരാവണമെന്ന ഉദ്ദേശത്തോടെ തന്നെയാണ്‌ ആ ചടങ്ങുകൾ മൈതാനത്തിലാവണമെന്ന്‌ നിഷ്ക്കർഷിച്ചത്‌. പള്ളിയിലാകുമ്പോൾ ഋതുമതികളായ സ്ത്രീകൾക്ക്‌ അതിൽ പങ്കെടുക്കാൻ പ്രയാസമാവും അവർക്കും കൂടി അതിൽ ഭാഗഭാക്കാകാൻ സാധിക്കണമെങ്കിൽ അത്‌ മൈതാനത്താവണമെന്ന്‌ വ്യക്തം.ഈ വസ്തുത സ്ത്രീകളുടെ പെരുന്നാൾ നിസ്‌കാരപങ്കാളിത്തത്തിന്‌ തെളിവാണ്‌.നബിയുടെ കാലശേഷം ചില സ്ത്രീകൾ യുവതികളെ പെരുന്നാൾ. നിസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കുകയുണ്ടായി. ഇത്‌ അറിവിൽപ്പെട്ടപ്പോൾ സ്വഹാബി വനിത ഉമ്മു അത്വിയ്യയും അവരുടെ സഹോദരിയും കൂടി നബിവചനം ഉദ്ധ രിച്ചുകൊണ്ട് അവരെ ഉപദേശിക്കയായിരുന്നു. ഈ സംഭവം ബസ്വറയിൽ വെച്ച്‌ നടന്നതാണ്‌.നമ്മുടെ പുരോഹിത പണ്ഡിതന്മാർ ചില്ലറക്കാരല്ല. അവരെന്തെല്ലാം കാര്യങ്ങൾ പറയാതെ ഒളിച്ചുവെച്ചിരിക്കുന്നു.അയ്യാമുതശ്‌രീഖിന്റെ നാളുകളിൽ രാത്രിയിൽ സ്ത്രീകൾ പള്ളിയിൽ മറ്റു പുരുഷന്മാരോടൊപ്പം തക്ബീർ ചൊല്ലിയിരുന്നു. ആ സ്ത്രീ പുരുഷ സംഘത്തിൽ ഉസ്മാൻ (റ)യുടെ മകൻ ആബാനും അമവിയ്യ ഖലീഫയായ ഉമർബിൻ അബ്ദിൽ അസീസും ഹാജരുണ്ടായിരുന്നു. എന്നറിയുമ്പോൾ സംഗതിയുടെ ഗൗരവവും പ്രാധാന്യവും മനസ്സിലാവുമല്ലോ. അങ്ങനെ പെരുന്നാൾ രാത്രികളിൽ ആബാലവൃദ്ധം സ്ത്രീപുരുഷന്മാർ അതാത്‌ പ്രദേശത്തെ പള്ളികളിൽ രാത്രി സമയങ്ങളിൽ ഒരുമിച്ചുകൂടി സംഘമായി തക്ബീർചൊല്ലാറ്‌ ആ പൂർവ്വകാലങ്ങളിൽ പതിവായിരുന്നു എന്ന്‌മനസ്സിലാക്കാം . ആ സുന്നത്ത്‌ എങ്ങനെ അപ്രത്യക്ഷമായി. അങ്ങനെ നടന്നിരുന്നുവെന്നും അങ്ങനെയൊരു സുന്നത്ത്‌ മുസ്ലിം സമുദായത്തിലുണ്ടെന്നും ആരും ഇപ്പോൾ തുറന്ന്‌ പറയുകയില്ല. അറിയാതെയല്ല. പറയാൻ ധൈര്യമില്ല, പറഞ്ഞാൽ അയാർക്ക്‌ ഭ്രഷ്ഠ്‌ കൽപിക്കുമെന്ന്‌ തീർച്ച. ആ വസ്തുതകൾ പറയപ്പെടാത്ത സത്യങ്ങളായി ഗ്രന്ഥങ്ങളിൽ നിശ്ശബ്ദം മറഞ്ഞുകിടക്കുകയാണ്‌.റസൂൽ തിരുമേനിയും സഹാബത്തും താബിഈങ്ങളും,താബിഉത്താബിഈങ്ങളും പെരുന്നാൾ നമസ്കാരം പള്ളിയിലല്ല പുറത്തുള്ള മുസല്ലയിൽ(ഈദ്ഗാഹിൽ) ആണ്‌ നടത്തിയിരുന്നതെന്ന്‌ നിസ്തർക്കം വ്യക്തമാക്കിയിട്ടുണ്ട്‌. അതിനാൽ സുന്നത്തായ നടപടി പെരുന്നാൾ നിസ്‌കാരം മൈതാനിയിൽ നടത്തലാണ്‌. ശാഫിഈ മദ്ഹബിലെ ഒരു വിദാഗവും ‌മറ്റ് മൂന്ന്‌ മദ്ഹബും ഇക്കാര്യത്തിൽ യോജിക്കുനുണ്ട്‌.എന്നാൽ ശാഫിഈ മദ്ഹബിലെ ഒരു വിഭാഗം മാത്രമാണ്‌ ഈ കാര്യം പള്ളിയിൽ നടത്തലാണ്‌ ഉത്തമമെന്ന്‌ പറയുന്നത്‌. ആ വിഭാഗത്തെ അവണിക്കയാണ്‌ വേണ്ടതെന്ന്‌ നിഷ്പക്ഷ ചിന്തകന്‌ ബോധ്യമാവുമല്ലോ. ആ ശരിയായ മാർഗ്ഗം അവലംബിക്കുവാൻ സമൂദായ നേതാക്കൾ സംഘടിതമായി ശ്രമിക്കേണ്ടതും പുരോഹിതന്മാരെ നേർമാർഗത്തിൽ കൊണ്ടുവരേണ്ടതുമാണ്. ആരാണ്‌ പൂച്ചക്ക്‌ മണികെട്ടുക.

                            പെരുന്നാൾ നിസ്കാരം
                                 ആർത്തവമുള്ളവർ (‌മക്കത്ത്)പള്ളിയിൽ കടക്കരുത്‌. പുറത്ത്‌ നിൽക്കണം (ശറഹുൽഹുൽ മുഹദുബ്‌)പള്ളി വിശാലമെങ്കിൽ അവിടെ ഉത്തമം എന്ന നവവീമിൻഹാജിൽ അതിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളായ തുഹ്ഫാനിഹായ, മുഗ്‌നി ഇതിലൊക്കെ അത്‌ തന്നെ കാണും. ഗ്രന്ഥങ്ങൾ കുറവായി അഭിപ്രായത്തിന്‌ ബലം കൂടി. നല്ല തന്ത്രം.മൈതാനി ഉത്തമം. മഴ ഉണ്ടെങ്കിൽ പളളിയിലാവാം. മഴയുണ്ടെങ്കിൽ പള്ളി ഉപേക്ഷിച്ച്‌ മൈതാനിയിൽ പോകൽ നല്ലതിനെ ഉപേക്ഷിക്കലാണ്‌. ഈ ശാഫിഈ അഭിപ്രായം ക്വസ്തല്ലാനി പറഞ്ഞു. ഈ വാചകം മാത്രം എടുത്തുദ്ധരിച്ച്‌ക്വസ്തല്ലാനിയുടെ അഭിപ്രായമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണ്ഡിതന്മാരുണ്ട്. (മൈതാനിയിൽ പോകണമെന്ന്‌ നിർദ്ദേശിക്കുന്ന ഹദീസുകൾ ഉദ്ധരിച്ചശേഷം ബുഖാരി വ്യാഖ്യാനത്തിന്‌ ക്വസ്തല്ലാനി പറഞ്ഞത്‌)ഇർശാദുസ്സാരി മക്കപോലെ ബൈത്തുൽമുഖദ്ദിസിലും പള്ളിയാണ്‌ ഉത്തമം.മക്കക്കാരല്ലാത്തവർ മുസല്ലയിൽ പോവലാണ്‌ (വേറെ തടസ്സമില്ലെങ്കിൽ സുന്നത്ത്‌ എന്ന്‌ ഉമ്മിൽ ശാഫിഈ പറഞ്ഞിട്ടുണ്ട്‌.എന്നി പ്രകാരം ഉംദത്തുൽ ഖാരിയിൽ പ്രസ്താവം [2/281) ബലഹീനരും കാഴ്ചകുറഞ്ഞവരുമായ ജനങ്ങൾകൂടിയു‌ണ്ട് (പള്ളിയിൽ) ഇവിടെ പെരുന്നാൾ നമസ്കരിക്കാൻ അലി (റ)യോട്‌ അപേക്ഷിച്ചപ്പോൾ അലി പറഞ്ഞു.അങ്ങനെ 

ഞാൻ സുന്നത്ത്‌ ഉപേക്ഷിക്കണോ? നമുക്ക്‌ മുസ്വല്ലയിലേക്‌ പോകാം പള്ളിയിലുള്ളവർക്ക്‌ നിസ്‌കരിക്കാൻ മറ്റൊരാളെ ഏർപ്പെടുത്താം.(മുഗ്‌നി (ഇബ്നുഖുദാമ) 3,/260) ഹനഫി ഫിഖ്ഹ്ഗ്രന്ഥംതൻവീറുൽ അബ്സാറിൽ ഇങ്ങനെയുണ്ട്‌. പള്ളി വിശാലമാണെങ്കിലും മൈതാനിയിൽ നിസ്കരിക്കൽ സുന്നത്താണ്‌. അതാണ്‌ ശരിയായ അഭി പ്രായം. (റദുൽ മുഹ്ത്താർ - 1/581

ഗ്രഹണനമസ്കാരം[തിരുത്തുക]

സൂര്യചന്ദ്ര ഗ്രഹങ്ങളോടുബന്ധപ്പെടുത്തി ഒരു നമസ്‌കാരമുണ്ടെന്നുള്ള വസ്തുത അറിയുന്നവർ ചുരുക്കമായിരിക്കും. മുസ്ലിംകൾ പരക്കെ ആ നിസ്കാരം ഉപേ ക്ഷിച്ചിരിക്കയാണ്‌.നമ്മുടെ പണ്ഡിതന്മാർ അത്‌ നമ്മളെകൊണ്ട്‌ ചെയ്യിക്കാറില്ല. പിന്നെ അതിനെപ്പറ്റി പറയാൻ അവർ താൽപര്യം കാണിക്കയില്ലല്ലോ. അടുത്തകാലത്തായി 1976ൽ ഒരുസൂര്യഗ്രഹണമുണ്ടായപ്പോൾ മിക്കവാറും ഭാരതം മുഴുവൻ ആ ഗ്രഹണ നിസ്‌കാരം അനുഷ്ഠിക്കുകയുണ്ടായി. കാരണം ആ പൂർണ്ണ സൂര്യഗ്രഹണം ആഗോളതലത്തിൽ ശ്രദ്ധേയമായതും പത്രദ്വാരദിനംപ്രതി തുടർച്ചയായി നല്ല പ്രചരണം സിദ്ധിച്ചതുമായിരുന്നു.ഗ്രഹണത്തോടനുബന്ധിച്ചു അമുസ്ലിംകൾ പല ആചാരങ്ങളും അനുഷ്ഠിക്കുന്നുണ്ടെങ്കിലും മുസ്ലിംകളുടെ ഏക നടപടിയായ നമസ്‌കാരം അവർ പറ്റെ അവഗണിച്ചിരിക്കയാണ്. ഗ്രഹണനമസ്ക്കാരം സാധാരണ നിസ്‌കാരംമാതിരിയല്ല. വളരെ ദീർഘമായ രണ്ട്‌ റക്അത്താണ്ഓരോ റക്‌അത്തിലുംഈരണ്ടു നിറുത്തവും ഈ രണ്ടുറുകൂഉം ഉണ്ട്. പറഞ്ഞുവരുന്നത്‌ ഇതാണ്.റസൂലും സ്വഹാബത്തും ഈ നിസ്കാരം നിഷ്കർഷയോടെ നിറവേറ്റുകയുണ്ടായി.പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഈ ജമാഅത്ത്‌ ‌നമസ്‌കാരത്തിന് പള്ളിയിൽ ഹാജറുണ്ടായിരുന്നു എന്ന വസ്തുതയാണ്‌ ശ്രദ്ധേയമായത്‌.ദീർഘനേരം നിന്നതിനാലുള്ള ക്ഷീണംതീർക്കാൻ അവർ വെള്ളം തലയിലൊഴിക്കുമായിരുന്നു.ആസ്മാബി വെള്ളം തലയിലൊഴിച്ചു ബുഖാരിയിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.ആയിശാബിയും ഹാജറുണ്ടായിരുന്നു. പതിവുപോലെ പെണ്ണുങ്ങളുടെനിരകൾ ആണുങ്ങളുടെ പിന്നിലായിരുന്നു. എന്ന്‌ഫത്ഹുൽബാരിയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽനിന്നും മനസ്സിലാക്കാം. മറ്റുനിസ്‌കാരങ്ങളിലെന്നപോലെ ഗ്രഹണനിസ്കാരത്തിലും ധാരാളം സ്ത്രീകളുണ്ടായിരുന്നുവെന്ന്നിന്നു ക്ഷീണിച്ചപ്പോൾ ഇരിക്കണമെന്ന്തോന്നിയതായി ആസ്മാബി പറയുന്നു.അപ്പോൾ തന്നേക്കാൾ പ്രായംകൂടിയ ഒരുസ്ത്രീ സമീപത്ത്‌ നിൽക്കുന്നത്‌ കണ്ടപ്പോൾ ആഉദ്യമം‌ വേണ്ടെന്ന്‌വെച്ചുവത്രെ. പ്രായം കുറഞ്ഞ അവർക്ക്‌ ലജ്ജതോന്നുക സ്വാഭാവികം സ്ത്രീകൾ പള്ളിയിൽ നിസ്‌കരിക്കാൻ ഹാജരായി എന്ന വസ്തുതവെളിയിൽ വരുന്നത് ഇഷ്ട്ടപ്പെടാത്ത യാഥാസ്ഥിക പുരോഹിതപണ്ഡിതർ ഈഹദീസിനെ എങ്ങനെയൊക്കെയാണ്‌ വ്യാഖ്യാനിക്കുന്നതെന്ന്‌ശ്രദ്ധിക്കുക. സ്ത്രീകൾ പള്ളിയിലല്ല ആയിശ(റ)യുടെ വീട്ടിലാണ്‌ നിസ്കരിച്ചത്‌. അവിടെ ആയിശ(റ)യുടെ അടുക്കളയിലാണല്ലോ വെള്ളം ഉണ്ടായിരിക്കുകയിരിക്കുക. അത്‌ മനസ്സിലാക്കാൻ പോലും കഴിയാത്തവരായ പുത്തൻ"പണ്ഡിതന്മാർ" ജനങ്ങളെ വല്ലതും പറഞ്ഞ് ‌വഴിപിഴപ്പിക്കുകയാണത്രെ. ആഹദീസിൽ തന്നെ കാണാം.പുരുഷന്മാരും തലയിൽ വെള്ളമൊഴിച്ചുവെന്ന്‌.പുരുഷന്മാരും ആയിശ(റ)യുടെഅന്തപുരത്തിലായിരുന്നോ നിസ്കരിച്ചിരുന്നത്‌?(പള്ളിനിലം പൂഴി മണ്ണായിരുന്നു)സത്യം ജനം അറിയരുതെന്ന നിർബന്ധമാണ്‌അവരെക്കൊണ്ടിങ്ങനെ പറയിരിക്കുന്നത്‌.ചില യാഥാസ്ഥിതികർ പറയുന്നത്അക്രമകരമായ കളവാണ്‌.പെണ്ണുങ്ങൾ പള്ളിയിൽ പോകുന്നത്‌ മദ്യപാനം പോലെ ഹറാമാണത്രെ. വേറെ ചിലർസ്ത്രീകൾ പള്ളിയിൽപോയിരുന്നുവെന്നചരിത്രപരമായ സത്യം നിഷേധിക്കാൻ മാത്രം ഔദ്ധ്യത്വം ഇല്ലാത്തവർ നിക്കക്കള്ളിക്ക്‌ വേണ്ടിയും സ്ത്രീകൾ പള്ളിയിൽപ്രവേശിച്ചിരുന്നത്‌ ഹിജാബിന്റെ (മൂടുപടം ധരിക്കുന്നതിന്റെ) ആയത്ത്‌ ‌അവതരിക്കുന്നതിന്മുമ്പാണെന്ന്‌. അത്‌സത്യമല്ല ഹിജാബിന്റെ കൽപന ഉണ്ടായത്‌ ഹിജ്റ 3ൽ അല്ലെങ്കിൽ 5ൽ ആണ്‌. ഗ്രഹണനിസ്‌ക്കാരം നടന്നത്‌ ഹിജ്റ 10- ൽ റസൂലിന്റെ മകൻ ഇബ്രാഹിം എന്നകുട്ടി മൃതിപ്പെട്ട അവസരത്തിലാണ്‌. 1. ഇസ്‌ലാമിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർ അങ്ങനെ പലതുംപറയും.സത്യം മാത്രം പറയില്ല അത്‌ പറയപ്പെടാതെ കിടക്കും .സ്ത്രീകൾ പള്ളിയിൽ പോകുകയെന്നത്‌ യാഥാസ്ഥിതിക പണ്ഡിതന്മാർക്ക്‌ അലർജിയാണ്‌. എന്ത്‌ മാത്രം ഹദീസുകളിൽകൂടി സ്ത്രീകൾ പള്ളിയിൽ പോയിരുന്നു എന്നതിലേക്ക്‌ നമുക്ക്‌ തെളിവ്‌ കിട്ടുന്നു. അങ്ങേയറ്റം സ്ത്രീകൾ മാസക്കുളിയായപ്പോൾപോലും പള്ളിയിൽ ഇഅതികാഫ്‌ തുടർന്നു എന്ന്‌.തെളിയിക്കുന്ന ഹദീസ്‌ ബുഖാരിയിലുണ്ട്‌.ആയിശ(റ)പറയുന്നു നബിയൊന്നിച്ച്‌ ഭാര്യമാരിൽ ചിലർ പള്ളിയിൽ ഇഅ്തികാഫിരിക്കുമ്പോൾ രക്തവാർച്ച അധികരിച്ചവർക്ക്‌താഴെ പടിക്കം വെച്ച്‌കൊടുക്കുകയുണ്ടായി.യാഥാസ്ഥിതികരായപണ്ഡിതന്മാരുടെ മർക്കടമുഷ്ടി ശ്രദ്ധേയമാണ്‌.നമസ്ക്കാരം പുരുഷന്മാരെപോലെ സ്ത്രീകർക്കും നിർബന്ധമാണ്‌. വല്ലയാത്രയിലായിരിക്കുമ്പോൾ സ്ത്രീകൾ എവിടെ നിസ്കരിക്കും.? പുരുഷന്മാരെപ്പോലെ പള്ളിയിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത പരിതസ്ഥിതിയിൽ സ്ത്രീകൾ എന്ത്‌ചെയ്യണം.ഗതികെട്ട മുസ്ലിയാക്കൾ പറയുന്നു പ്രാർത്ഥനാശാല സ്ത്രീകൾക്ക്‌ -പ്രേയർഹാൾ-ഒരുക്കണമെന്ന്‌.നിസ്കാരശാലയിൽ സ്ത്രീകൾക്ക്‌ കേറി നമസ്കരിക്കാം പള്ളിയിൽ കേറാൻ പാടില്ല.നിസ്കാരശാലയെ പള്ളിയെന്നുവിളിച്ചാൽ ഹറാമായ നടപടിയാകും. പള്ളിയെന്ന്‌ പറയാതെ പ്രത്യേകം പ്രാർത്ഥനാസൗകര്യം ചെയ്തുകൊടുക്കാം. പള്ളിയുടെ സമീപത്ത്‌ തന്നെ ഒരു ഹാൾ നിർമിക്കാം. പള്ളിയുടെ അനുബന്ധ നിർമ്മിതിയാവാം . എന്നാൽ പിന്നെ പള്ളികെട്ടിടത്തിന്റെ ഒരു ഭാഗത്ത്‌ ഒരു ശാല ഒരുഹാൾ അവർക്കായി നീക്കിവെച്ചാലോ? ഓ അത്‌ പള്ളിയാണ്‌. അവർക്ക്‌ നിഷേധിച്ചതാണത്‌. എന്തൊരു ബുദ്ധിശാലിത്തരം. ഇവർക്ക്‌ എന്ന്‌നേരം വെളുക്കാൻ?

ബിദ്‌അത്തുകൾ[തിരുത്തുക]

പൊതുവെ മത പണ്ഡിതന്മാർ പറയാറുണ്ട് . ബലഹീനമായ ഹദീസ്‌കൊണ്ട്‌ അമൽ ചെയ്യാമെന്ന്‌, ചില കർമമാനുഷ്ഠാനങ്ങൾക്ക്‌ യാതൊരുവിധ അടിസ്ഥാനവുമില്ല.അവയെ സാധൂകരിക്കാൻ വല്ല കള്ളഹദീസുകളുമുണ്ടാകും.ആ സംഗതിയുടെ സത്യാവസ്ഥയെന്താണ്‌?ഇസ്‌ലാമിലില്ലാത്ത ഒരു കർമ്മം ആരോ സൃഷ്ടിച്ചുനടപ്പാക്കി അതിനൊരുകള്ള ഹദീസും എന്ന് ചുരുക്കം.ബലഹീനമായ ഹദീസുകളെ ആധാരമാക്കി കാര്യങ്ങൾ ‌അനുഷ്ഠിക്കാമെന്ന്പറയുന്നതിന്റെ അനന്തരഫലമെന്താണ്‌ ?ബിദ്‌അത്തുകൾ ഉപേക്ഷിക്കരുത്‌,അവയെ നിലനിർത്തണം എന്ന്‌ ഉപദേശിക്കയാണ്. പണ്ഡിതന്മാരുടെ ആ ഉപദേശം അപകടകരമാണ്.കള്ളഹദീസുകൾ തള്ളിക്കളയണമെന്ന്‌ പറയുന്നതിന്‌ പകരം അവയെ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന്‌ വിരോധമില്ല എന്ന്‌ ആദ്യം ഒരു മഹാനായ പണ്ഡിതൻ പറഞ്ഞിട്ടുണ്ടാവും. പിന്നെ "തത്തമ്മപ്പൂച്ച"എല്ലാ പണ്ഡിതന്മാരും അതാവർത്തിക്കയായി.ആദ്യം പറഞ്ഞ പണ്ഡിതന്‌ അങ്ങനെ പറയാനുള്ള അധികാരമെന്ത്‌? അത്‌ ചോദ്യം ചെയ്യാൻ ആരുടെ ബുദ്ധിയിലും തോന്നിയില്ല.നമുടെ പണ്ഡിതന്മാരുടെ പണി ബുദ്ധിയുക്തിപൂർവ്വം ഉപയോഗിക്കലല്ല. വല്ലവരും പറഞ്ഞത്‌ ഏറ്റെടുത്ത് ഓർമയിൽവെച്ച്‌ ജനങ്ങളോട്‌ പറയലാണ്‌. ശരിയും തെറ്റും കണ്ടുപിടിക്കുന്ന പണി അവർക്കില്ല.അത്‌ പൂർവ്വികർ ചെയ്തുകഴിഞ്ഞിരിക്കുന്നു എന്നാണു അവരുടെ വെപ്പ്. ബിദ്‌അത്തിനെ നിലനിർത്തലാണ്‌ അവരുടെ ലക്ഷ്യം. ഒരു പക്ഷെ,തങ്ങൾ ചെയ്യുന്നതെന്താണെന്ന്‌ അവർ അറിയുന്നില്ലായിരിക്കും.ബുദ്ധി ഉപയോഗിച്ചാലല്ലേ അതറിയൂ. ബിദ്അത്തുകളുണ്ടാക്കുകയും അതിന്‌ പിന്തുണയായി നബി (൩) പേരിൽ കള്ള ഹദീസുകൾ ചമക്കുകയും ചെയ്യുകയെന്നത്‌ നിസ്സാരമായ കാര്യമല്ല റസൂലിന്റെ പേരിൽ ഇല്ലാത്തത്‌ കെട്ടിയുണ്ടക്കുകയാണ്‌.തിരുമേനി പറയാത്തത്‌ പറഞ്ഞുവെന്നോ ചെയ്യാത്തത്‌ ചെയ്തുവെന്നോ കളവായി ജൽപിക്കുകയാണ്‌. തിരുമേനി പറഞ്ഞിട്ടുണ്ട്. “എന്റെ പേരിൽ കല്പിച്ച്‌ കൂട്ടി കളവ്‌ പറഞ്ഞവൻ അവന്റെ ഇരിപ്പിടം നരകത്തിൽ നിന്നും സൗകര്യപ്പെടുത്തിക്കൊള്ളട്ടെ.[മുതവാതിവായ ഹദീസ്‌]അപ്പോൾ എത്ര ഭയങ്കര പാപമാണ്‌ ഹദീസ്‌ നിർമ്മാണം എന്ന്മനസ്സിലാക്കാം. ആ പാപത്തിന്റെ മറവിലുള്ള മറ്റൊരു പാപമാണ്‌ ബിദ്‌അത്ത്‌ പ്രോത്സാഹനം. ആ പാപകർമ്മം മുസ്ലിം പണ്ഡിതന്മാരിൽ നിന്ന്‌ ഉണ്ടാകുമ്പോൾ ഇസ്‌ലാമിന്റെ നില പരിതാപകരം എന്ന്‌ പറയാൻ തോന്നുന്നു.കിത്താബിനും സുന്നത്തിനും യോജിക്കുന്നതല്ലാത്ത അഭിപ്രായമൊന്നും പറയാൻ പാടില്ലെന്നും മറ്റുള്ളതെല്ലാം ഈ രണ്ടിനോടും അനുസരിക്കുന്നതായിരിക്കാനേ പാടുള്ളുവെന്നും നബിയുടെ ഹദീസു സ്വീകരിക്കൽ നമുക്കും നമമുടെ ശേഷമുള്ളവർക്കും നിർബ്ബന്ധമാണെന്നുള്ളതിൽ അറിവിന്റെ ആൾക്കാരിൽപെട്ടവരെന്ന്‌ സ്വന്തംനിലക്കോ മറ്റുള്ളവരോ ഗണിച്ചുവരുന്ന ഒരാർക്ക്‌ പോലും എതിരഭിപ്രായം ഉള്ളതായി ഞാൻ കേട്ടിട്ടില്ല".ശാഫിഈ ഇമാം(റ)‌"ഉമ്മ്"എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.ഇബ്നുഹസ്മ്(റ)(0) രണ്ടാം ഉമറെന്നറിയപ്പെടുന്ന ഉമറിബ്നു അബ്ദിൽ അസീസ്‌ എന്നവരുടെ ഭരണകാലത്ത് ‌മദീനയിൽ ക്വാദിയായിരുന്ന അബുബക്കറിബ്നു ഹസ്മ്‌ അഹ്കാം എന്ന ഗ്രന്ഥത്തിൽ പറയുന്നു തൌഹീദ്‌ സമ്മതിക്കുന്ന ഒരു മുസ്ലിമിനും ഖുർആനും സുന്നത്തുമല്ലാത്ത മറ്റൊന്നിലേക്ക്‌ ഭിന്നിച്ച്‌ പോവാനുംആരണ്ടിലുമുള്ളതിനെ സമമതിക്കാതിരിക്കാനും നിവൃത്തിയില്ല. ഇപ്പറഞ്ഞതിന്ന്‌ തെളിവ്‌ സ്ഥാപിതമായി കിട്ടിയിട്ടു പിന്നെയും ആരെങ്കിലും അങ്ങിനെ ചെയ്താൽ അവൻ ഫാസിക്‌ (തോന്നിവാസി) ആകുന്നു. ആരണ്ടിൽ നിന്നും പുറത്തുപോകുന്നത്‌ അനുവദനീയമാക്കികൊണ്ടും മറ്റാരെയെങ്കിലും അനുസരിക്കാൻ നിർബന്ധമാക്കികൊണ്ടും ആരെങ്കിലും പ്രവർത്തിക്കുന്ന പക്ഷം അവൻ കാഫിറും (അവിശ്വാസി)ആകുന്നു. നമുക്ക്‌ ഇതിൽ സംശയമില്ല.അപ്പോൾ കള്ളഹദീസുനിർമ്മാണവും അവയോടുള്ള അനുസരണവും എത്ര അപകടകരമാണ്‌.ഇതാണ്‌ സത്യാവസ്ഥ ഈ സ്ഥിതിവിശേഷം നിർഭാഗ്യവശാൽ അജ്ഞരായ ബഹുജനങ്ങൾ അറിയുന്നില്ല.കാരണം അത്‌ പറയപ്പെടാത്ത വസ്തുതയായി ഒളിവിൽ കഴിയുകയാണ്‌.

തൽക്വീൻ[തിരുത്തുക]

ക്വബറിങ്ങൽ തൽക്വിൻ ചൊല്ലികൊടുക്കുന്ന സമ്പ്രദായം ശുദ്ധബിദ്അത്താണ്‌. അതിന്‌ അടിസ്ഥാനമായി ഒരു തെളിവുമില്ല. “മരിച്ചവർക്ക്‌ നിങ്ങൾ ലാഇലാഹ ഇല്ലല്ലാ എന്ന്‌ ചൊല്ലിക്കൊടുക്കുവിൻ” എന്ന്‌ റസൂൽ (സ.അ)ഉപദേശിച്ചതായി അബൂസഈദിൽ ഖുളൂരി നിവേദനം ചെയ്ത ഒരു ഹദീസ്‌ മുസ്ലിമിലുണ്ട്. ആസന്നമരണരായവർക്ക്‌ തൗഹീദിന്റെ വാക്യം ചൊല്ലികൊടുക്കുവാനുള്ള നിർദ്ദേശമാണിത്‌. അതിനെ ത്വൽക്ക്വീനിന്റെ അടിസ്ഥാനമാക്കി വ്യാഖ്യാനിക്കുന്നത്‌ എന്ത്‌ ക്രൂരതയാണ്‌.തൽകീൻ ആദ്യകാലത്തുണ്ടായിരുന്നില്ലെന്ന്‌ മിർഖാത്ത്‌ എന്ന ഗ്രന്ഥത്തിൽ [2.329)രേഖപ്പെടുത്തിയിട്ടുണ്ട്‌. തൽക്വീനിനെ സംബന്ധിച്ച ഒരു ഹദീസുള്ളത്‌ ത്വബ്റാനിയിലാണ്‌. അബു ഉമാമയാണ്‌ നിവേദകൻ. ബുഖാരി, മുസ്ലീം തുടങ്ങി സ്വിഹാഹ്‌ സിത്തഎന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളുടെ രചനക്ക്‌ ശേഷം ഹിജ്റ 4ആം നൂറ്റാണ്ടിൽ ചിലർ ഹദീസുകൾ ശേഖരിക്കുകയുണ്ടായി. അതിലൊരാളാണ്‌ സുലൈമാനുബ്നു അഹ്മദ് ത്വബ്റാനി (ഹി 260 - 354) അദ്ദേഹത്തിന്റെ മുഅജം എന്ന ഗ്രന്ഥത്തിലാണിതുള്ളത്‌. ഹദീസ്‌ പണ്ഡിതന്മാരാരും ഈ ഫദീസിനെ അംഗീകരിച്ചിട്ടില്ല. തക്കതായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ഹദീസ് അവർ നിരാകരിച്ചത്‌.ഇമാം സുയൂത്വി, നവവി, ഹൈത്തമി,ഇബ്നുഹജർ,ഇബ്നുഹിബ്ബാൻ, ഇറാഖി എന്നീ പണ്ഡിതന്മാർ ഈ ഹദീസനെ നിരസിച്ചവരാണ്‌. തൽക്വീനിന്റെ ഉള്ളടക്കം രസകരമാണ്‌. മുൻകർ, നകീർ എന്നീ മലക്കുകൾ ഇപ്പോൾ ഹാജരാകുമെന്നും അവരുടെ ഇന്നയിന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്നയിന്നതാണെന്നും മയ്യിത്തിനെ ഉണർത്തുകയാണ്‌. ഈ ഉപദേശം മയ്യിത്ത്‌ കേൾക്കുമെന്നോ കേട്ടാൽ തന്നെ അറബി ഭാഷയിലെ പ്രഭാഷണം മയ്യിത്തിന്‌ മനസ്സിലാകുമെന്നോ നമുക്ക്‌ വിശ്വസിക്കാനാവുമോ? റസൂൽ (സ.അ) ഉപദേശിച്ചതാണെങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ടതില്ല. ഇത്‌ ആരോ ഇടക്കാലത്തുണ്ടാക്കിയ ബിദ്അത്തല്ലേ. വിഡ്ഡികൾ പോലും അനുകൂലിക്കാത്ത മഹാവിഡ്ഡിത്തമല്ലേ ഇത്‌? പക്ഷെ മയ്യിത്ത്‌ നിസ്കാരം പോലെ നിർബന്ധ കടമയെന്ന നിലക്കാണ്‌ പുരോഹിതന്മാർ ഈ ബിദ്‌അത്ത്‌ നിലനിർത്തുന്നത്‌. ചില സ്ഥലങ്ങളിൽ തൽഖ്വീൻ ഓതികൊടുക്കുന്നതിന്‌ പ്രത്യേകം ഫീസ്‌ വാങ്ങാറുണ്ട്‌. പിന്നെ പറയണോ കഥ?. പൈസ കിട്ടുന്ന കാര്യം മുടക്കാൻ ആരെങ്കിലും തയ്യാറാകുമോ?ഇമാം ബുഖാരി 6 ലക്ഷം ഹദീസുകൾ ശേഖരിച്ചു. അതിൽ 7275 ഹദീസുകളേ സത്യമായി സ്വീകരിച്ചുള്ളൂ. ലക്ഷകണക്കിന്‌ കള്ള ഹദീസുകൾ ജനമദ്ധ്യേ കർണ്ണാകർണ്ണികയാ നിലനിന്നിരുന്നു എന്ന സത്യം എത്ര ദു:ഖകരമാണ്‌. അപ്പോൾ ത്വൽക്ക്വീനിനെപ്പറ്റി ഒരു കള്ളഹദീസ് ഉണ്ടായി എന്നത്‌ അത്ഭുതമല്ലല്ലോ.കട്ടികൂട്ടിയ എഴുത്ത്മയ്യിത്ത്‌ സംസ്കരണത്തിൽ തൽക്ക്വീനിന്നുള്ള സ്ഥാനം മനസ്സിലായല്ലോ. ഈ സത്യാവസ്ഥ പണ്ഡിതന്മാർ പൊതുജനങ്ങളെ അറിവിക്കുകയില്ല.അത്‌ പറയപ്പെടാത്ത വസ്തുതയായി അറബി ഗ്രന്ഥങ്ങളിൽ ഒളിഞ്ഞുകിടക്കും.


                                            തസ്ബീഹ്‌ നമസ്കാരം

നാല്‌ റക്‌അത്തുള്ള ഈ സുന്നത്ത്‌ നിസ്‌കാരത്തെ ഫത്ഹുൽമുഈൻ വളരെ മഹത്വപ്പെടുത്തിയിട്ടുണ്ട്‌.ഈനിസ്‌കാരത്തിന്റെ ശ്രേഷ്ഠത അറിയുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും അത്‌ നിർവ്വഹിക്കാതിരിക്കുന്നത്‌ മതത്തെ നിസ്സാരമാക്കുന്നതിനു തുല്യമാണെന്നും ഈ നിസ്‌കാരം അനിവാര്യമാക്കുന്ന ഹദീസിന്റെ പരമ്പരസ്വീകാര്യമാണെന്നും ആ ഗ്രന്ഥം പറയുന്നു. സത്യാവസ്ഥ എന്താണ്‌ ?അബൂദാവുദും തിർമുദിയുമാണ്‌ ഈ ഹദീഥ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. പക്ഷെ നവവി, ഇബ്നു ജൗസി ,സുയുത്വി,ശൗക്കാനി, ശിറാസി എന്നിവർ ഈ ഹദീസിനെ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.യാഥാർത്ഥ്യം അറിയപ്പെടാത്ത വസ്തുതയായി അവശേഷിക്കും.

                                                    ബിസ്മി

ബിസ്മി ഫാതിഹയിയിൽപ്പെട്ടതല്ല.മറ്റു സൂറത്തുകളിലും അത്‌ ആയത്തല്ല. ഇമാം മാലികി,ഔസാഈ, ഇമാo അബൂഹനീഫ,അബ്ദുല്ലാഹിബ്നുമഅബദ്‌ (റ)എന്നിവരുടെ വാക്കാണ്‌ തെളിവ്‌,ഇമാം മാലിക്‌ (റ) പറയുന്നു നിസ്കരിക്കുന്നവൻ ബിസ്മി ഉറക്കെയും പതുക്കെയും പറയരുത്‌.കാരണം ആയിശ പറയുന്നു. നബി (സ)അൽഹംദുകൊണ്ടാണ്‌ ഓത്തു തുടങ്ങിയിരുന്നത്‌. ഹനഫീ മദ്ഹബ്‌ പ്രകാരം ബിസ്മി ഉറക്കെ ഓതരുത്‌.അവരുടെ തെളിവ്‌ സ്വഹാബിയായ അബ്ദുല്ലാഹിബ്നുമഹ്ഫൽ(റ) അദ്ദേഹത്തിന്റെ മകൻ നിസ്‌കാരത്തിൽ ബിസ്മി ഉറക്കെ ഓതിയപ്പോൾ മകനോടു പറഞ്ഞു.“ദീനിൽ പുതുമഉണ്ടാക്കുകയാണോ?ഞാൻ നബി (സ)യേയുo അബുബക്കർ(റ] ഉമർ (റ) എന്നിവരേയും തുടർന്ന്‌ നമസ്ക്കരിച്ചിട്ടുണ്ട്. അവരാരും ബിസ്മി ഉറക്കെ ഉച്ചരിച്ചിരുന്നില്ല((കിതാബ് മബ്‌സൂതി)മാലിക്‌ പറയുന്നു.ഫർള്‌ നിസ്‌കാരത്തിൽ ബിസ്മി പതുക്കെയുo ഉറക്കെയും ഓതരുത്‌.അതാണ്‌ സുന്നത്ത്‌ (അൽമുദവ്വനത്തുൽകുബ്റാ) അഹമദ്‌(റ)റിപ്പോർട്ട്‌ ചെയ്യുന്നു. ബിസ്മി ഫാത്തിഹയിൽപെട്ടതല്ലെന്ന്

                                                   ബാങ്ക് 

ജുമുഅക്ക്‌ ഒരു ബാങ്ക് ‌, റസുൽ മിമ്പറിൽ ഇരുന്നാൽ ഒരു ബാങ്ക്‌ അബുബക്കർ, ഉമർ ഇവരുടെ കാലത്തും കുഫയിൽ അവിടെയും അങ്ങിനെയായിരുന്നു.തഫ്സീർ കുർതുബീ-സൂറ ജുമുഅ(രണ്ട് ബാങ്ക്‌ ഉസ്മാൻ ഉണ്ടാക്കിയതോ,മുആവിയഉണ്ടാക്കിയതോ) നബിയുടെ ചര്യയാണ്‌ ശാഫിഈ ഇമാമിന്‌ ഇഷ്ടം. (അൽഉമ്മ്)സാഇബ്‌ബ്‌നുയസീദ്‌(റ)പറയുന്നു.ജനങ്ങൾ അധികമായപ്പോൾ സൗറാഇൽ രണ്ടാം ബാങ്കിന്‌ ഉസ്മാൻ (റ) തുടക്കമിട്ടു. (മദീനത്ത്‌ പള്ളിയുടെ അടുത്തുള്ള ഉയരമുള്ള വീടാണ്‌ സൗറാഅ (ഇബ്നുകഥീർ സു.ജുമുഅ] ഖത്വീബ്‌ മിമ്പറിൽ കയറിയാലുള്ള ഒറ്റബാങ്കേ ഉണ്ടായിരുന്നുള്ളൂ ആകാലഘട്ടത്തിൽ എന്ന്‌ മറ്റു ഗ്രന്ഥങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്‌. (തഫ്സീർബഗ്‌വീ) കിതാബ്‌

മബ്‌സൂത്ത്‌,തുഹ്ഫ, ബദാഇ, ഉസ്തനാഇഅ,തഫ്സീർസാദുൽ മസീർ-ഇബ്നുൽജൗസി) ജുമുഅക്ക്‌ ഒരു ബാങ്ക്‌ വിളിച്ചാൽ മതിയെന്ന്‌ശാഫിഈ ഇമാം പറഞ്ഞിട്ടുണ്ട്‌.എന്നിട്ടും ഇപ്പോഴും പല പള്ളികളിലും രണ്ട് ബാങ്ക് ‌വിളിക്കുന്നു. ഈ അടുത്തകാലത്ത്‌ മാത്രമാണ്‌ പല പള്ളികളിലും

ഒരു ബാങ്ക്‌ നിർത്തൽ ചെയ്തത്‌.നടപടികൾ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാലും ശരിയാക്കാൻ എന്തൊരു വിഷമമാണ്‌.മാമൂൽ നടപടിയെ വിടാനുള്ള വൈമനസ്യം അത്രയും ശക്തമാണ്‌ പണ്ഡിതർക്ക്‌.നമസ്കാരത്തിൽ പാർസിഭാഷയിൽ ഖുർആൻ ഓതിയാൽ മതിയാകുമെന്ന് അബുഹനീഫയുടെ അഭിപ്രായം അറബി അറിയുമെങ്കിലും പ്രശ്‌നമില്ല(തുഹ്ഫത്തുൽ ഫുഖഹാഅ ഹനഫീഫിഫിഖ്ഹ്) ഖുദായി ബസ്റഖ്‌ (അർത്ഥംഅല്ലാഹു അക്ബർ) എന്ന്‌ ചൊല്ലി നമസ്‌കാരം തുടങ്ങിയാൽ ഹനഫിയിൽ ശരി. അത്‌ അനുവദനീയമാണ്‌ (കാസാനി- ബദാഇ ഉസ്തനാഇഅ)ഖുത്വുബ പാർസി ഭാഷയിലും ഓതാം(മുല്ലാഅലിയ്യുൽഖാരി) അറബി അറിയുന്നവർക്ക്‌ പോലും ഏത്‌ ഭാഷയിലും ഖുതുബ നിർവ്വഹിക്കാം.ഹനഫീ മദ്ഹബ്‌ പ്രകാരം ഖുത്ബയുടെ അർകാനുകൾ അറബിയിലായിരിക്കുണമെന്നത്‌ ശർത്വാണ്‌. (ഇആനത്തുത്വാലിബീൻ,അൽഇക്കനാഅ)ഖുതുബ നടത്തുമ്പോൾ ശുദ്ധി(വുളു)ഉണ്ടായിരി ക്കൾ ഹനഫിക്ക് സുന്നത്താണ്.(ശ്വർത്തല്ല)വുളു ഇല്ലാത്തവനും ജനാബത്ത്കാരനും ഖുതുബ നിർവ്വഹിക്കാം കറാഹത്താണ്‌. രണ്ട് അശുദ്ധി യിൽ നിന്ന്‌ ഒഴിവായിരിക്കൽ സുന്നത്താണ്‌.ഖുതുബ ദിക്‌റാണ്.ദിക്‌റിന് വുളു ആവശ്യമില്ല. മാലികി മദ്ഹബിലും ഖതീബിന്‌ ശുദ്ധി സുന്നത്താണ്‌.

 ഔറത്ത്‌ മറക്കൽ സുന്നത്ത്‌ -ഹനഫിഇജ്മാ ഉണ്ട് എന്താണ്‌ ഔറത്ത്‌?ഇമാം അഹ്മദിന്റെ മറുപടി മുൻദ്വാരവും,പിൻദ്വാരവും അനസ്‌ (റ)

പറഞ്ഞതായി ഇബ്നുഅബീദ അബ്‌ ദാവൂദ്‌ പറഞ്ഞു.ഖൈബറിന്റെ ദിവസം നബിയുടെ തുടയിൽ നിന്ന്‌ വസ്ത്രം നീങ്ങി തുടയുടെ വെളുപ്പ് ഞാൻ നോക്കി.ആയിശ പറഞ്ഞു.നബി തുടവെളിവാക്കപ്പെട്ട നിലയിൽ വീട്ടിലുണ്ടായിരുന്നു .അബൂബക്കർ (റ )വന്നു.വീട്ടിൽ പ്രവേശിച്ചു. ഉമർ (റ)വന്നു.വീട്ടിൽ പ്രവേശിച്ചു.നബി അതേ നിലയിൽ.അനുവാദപ്രകാരമാണ്‌ അവർ കടന്നത്‌. തുട ഔറത്തല്ല എന്ന്‌ തെളിയുന്നു. (മുഗ്നിഇബ്നുഖുദാമ)മുട്ടും പൊക്കിളും ഔറത്തിൽപെട്ടതല്ല. (അഹ്മദ-മുസ്നദിൽ)ആയിശ പറയുന്നു. സ്ത്രീകൾ മൂടുപടമണിഞ്ഞുകൊണ്ടു സുബ്ഹിക്ക്‌ നബിയുടെ കുടെ നമസ്കരിക്കാറുണ്ടായിരുന്നു. ശേഷം വീട്ടിലേക്ക്‌ മടങ്ങി പോകും. ഇരുട്ട്‌ കാരണം അവരെ തിരിച്ചറിയില്ല. (ബുഖാരി) രാത്രിയെ അപേക്ഷിച്ച്‌ പകൽ സുരക്ഷിതത്വം കൂടുതൽ അപ്പോൾ പകലും പോകാം.(ഫത്ഹുൽബാരി)സ്ത്രീകളെ പള്ളിയെതൊട്ട്‌ തടയരുത്‌ (മുസ്ലിം) സ്ത്രീകൾ സുഗന്ധം പൂശാതെ പള്ളിയിലേക്ക്‌ പുറപ്പെടട്ടെ (അഹ്മദ്‌)സ്ത്രീകൾ പള്ളിയിൽ പോകാൻ അനുവാദം ചോദി ച്ചാൽ തടയരുത്‌.(മുത്തഫിക്‌.അലൈഹി]

                                      സൂഫിസം - ത്വരീക്വത്ത്‌ എന്ന ബിദ്‌അത്ത്‌

ചില പണ്ഡിത തന്ത്രജ്ഞനമാർ ഇടക്കാലത്ത്‌ പടച്ചുണ്ടാക്കിയതാണ്‌ ത്വരീക്വത്ത്‌.രൊൾ വിജയിക്കുന്നത്‌ കണ്ടാൽ പിന്നാലെ ധീരന്മാരായ പണ്ഡിതന്മാർ അതേതന്ത്രം പ്രയോഗിക്കുകയായി.സൂഫികളാണ്‌ ത്വരീകത്ത്‌ തല തുടങ്ങിയത്‌.സൂഫിയെന്ന വൈരാഗികൾ ലോകവും സമൂഹവുമായുള്ള സാധാരണ ബന്ധം വിട്ടു സന്യാസികളായി ചുറ്റാൻ ആരംഭിച്ചു. അത്രയുംവൈരാഗികളാകാതെ കുടുംബ ബന്ധം നിലനിർത്തികൊണ്ടുള്ള സൂഫികളാണ്‌ ത്വരിക്വത്ത്കാർ.ത്വരീക്വത്തുകാരുടെ ഒരു പിരികൂടി അഴിഞ്ഞാൽ സൂഫിയായി എന്നർത്ഥം. ഒരു ഇറാൻകാരനാണത്രെ ആദ്യമായി സുഫിവേഷം കെട്ടിയത്‌.

അബുസഈദ് മുഹമ്മദിബ്നുഅഹ്‌മദ് (ഹി. 357 430)എന്നയാൾ സ്വന്തം വീടിന്നടുത്ത്‌ ഒരു പർണ്ണശാല കെട്ടിയുണ്ടാക്കി സമാന മനസ്‌കരായ കുറച്ചുപേരും കൂടി അതിൽ താമസിക്കുകയും ചില ഭജന കീർത്തനങ്ങൾ പതിവാക്കുകയും ചെയ്തുകൊണ്ടു സൂഫിസം എന്ന ബിദ്അത്തിന്‌ ബീജാവാപം ചെയ്തു. ഹിജ്റ നാല്,അഞ്ച്‌ നൂറ്റാണ്ടുകളിൽ ഈ സൂഫിസജീവിതത്തിന്‌ നല്ല പ്രചാരം കിട്ടി. അതോടൊപ്പം ത്വരീകത്തും തുടങ്ങി.സുഫികളായും ത്വരീക്വത്തിന്റെ ശൈഖുകളായും മുരീദുകളായും ഭയഭക്തിയോടെ ജനമദ്ധ്യചുറ്റിനടന്നു അംഗീകാരം നേടുകയും ആ ബിദ്അത്ത്‌ പ്രചരിപ്പിക്കുകയും ചെയ്തു.സൂഫിസം എന്ന പൂർണ്ണസന്യാസം(വൈരാഗ്യം) സ്വീകരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിന്റെ താഴെകിടയിലുള്ള ത്വരീകത്തിൽ അംഗങ്ങളാകുക നിഷ്പ്രയാസം സാധിക്കുന്നതാകയാൽ അതിലേക്ക്‌ ജനപ്രവാഹമായി. അത്‌ തന്നെതരം-സമർത്ഥന്മാർ അവരുടെ ഇഷ്ടാനുസരണം ത്വരീക്വത്തുകൾ സൃഷ്ടിച്ചു മുരീദന്മാരെ ശേഖരിക്കുകയുണ്ടായി

അന്നുമുതൽ സ്ഥാപിതമായ ത്വരിക്വത്തുകളിൽ ചിലതാണ്‌ താഴെയുള്ളവ.

1.നഖ് ശബന്ദിയ്യ 2.ഖാദിരിയ്യ 3. ശാദുലിയ്യ 4. രിഫാഇയ്യ 5.അഹ്‌മദിയ്യ, 6. ദസൂക്വിയ്യ.7. അക്ബരിയ്യ 8.മൗലവിയ്യ 9.കുബ്റിയ്യ 10.സുഹ്റവിയ്യ 11.ക്വലൂത്തിയ്യ 12.ജലൂത്തിയ്യ 13. കദാശിയ്യ 14.റസ്സാലിയ്യ 15. റൂമിയ്യ 16.സഅദിയ്യ 17.ജിശ് തിയ്യ 18.ശഅബാനിയ്യ

19.കുൽശനിയ്യ 20.ഹംസവിയ്യ 21.ബൈറാമിയ്യ 22.അശാക്വിയ്യ 23. ബകരിയ്യ 24.ഉമരിയ്യ 25. ഉസ്മാനിയ്യ 26.അലവിയ്യ 27. അബ്ബാസിയ 28.സൈനബിയ്യ 29. ഈസവിയ്യ 30.മഗ്‌രിബിയ്യ 31.ബുഹൂരിയ്യ.32. ഹദ്ദാദിയ്യ 33.ഗൈബിയ്യ 34.ക്വസ്‌രിയ്യ 35.ശത്ത്വാരിയ്യ 36.ബയൂമിയ്യ

37.മലാമിയ്യ 38.ഹൈദറൂസിയ്യ 39.മത്ബുനിയ്യ 40.സുബുലിയ്യ 41.ഉവൈസിയ്യ 42.ബൂനിയ്യ 43.ശംസിയ്യ 44.ക്വമരിയ്യ 45.നജ്മിയ്യ അത്ഭുതപ്പെടാനില്ല. ഹി.1ടാം നൂറ്റാണ്ടായ ഇക്കാലത്തും പുതിയ ത്വരിക്വത്തുകൾ നമ്മുടെ നാട്ടിൽ മുളക്കുകയും വളരുകയും ചെയ്യുന്നില്ലേ? ആരെന്ത്‌ പറഞ്ഞാലും കേൾക്കാനും അനുസരിക്കാനും നമ്മുടെ കൗമ്‌ തയ്യാർ.പുരോഹിതപണ്ഡിതന്മാരുടെ പിന്തുണയും. അജ്ഞരായ ബഹുജനങ്ങളെ ഭരിക്കാൻ സമർത്ഥരായ വാഗ്വിലാസക്കാർ. കുരുടൻ നാട്ടിൽ കോങ്കണ്ണൻ രാജാവ്‌. ഇസ്ലാം എന്ന ജീവിത പദ്ധതിയുടെ അടിസ്ഥാനവും യാഥാർത്ഥ്യവും മനസ്സിലാക്കാതെ - കിതാബും സുന്നത്തും ആവശ്യപ്പെടുന്നത്‌ എന്താണെന്നു ബോധവാന്മാരാകാതെ-കുറേ-വേഷവിധാനങ്ങളും കാട്ടിക്കൂട്ടലുകളും ബാഹ്യവീക്ഷണത്തിൽ കുഴപ്പം തന്നെ- രഹസ്യം അല്ലാഹുവിങ്കൽ

                                                     എത്ര ജാതി 


ത്വരീക്വത്ത് ശൈഖുയുസുഫ്‌ സുൽത്താൻ പറയുന്നു “ ആകെ ത്വരീക്വത്ത്- 14 അതിൽ മുഴുവർ ത്വരീക്വത്ത്‌ സ്വീകരിച്ചാലേ മുഅമിനാകുകയുള്ളു.ബാക്കി 13 മുസ്ലിമായി മരിക്കാം. എന്ന്‌ ആലുവക്കാർ അലവിയ്യ, അമുദിയ്യ, അബ്ബാസിയ്യ,ഖാദിരിയ്യ,രിഫാഇയ്യ്‌, ശാദുലിയ്യ,സുഹ്‌റവർദി‌യ്യ്, ഖാസറൂനിയ,ബദവിയ്യ,മദനിയ്യ,ഉവൈസിയ്യ,ഹളറവിയ്യ,ഖുശൈരിയ്യ,ഫിർദൗസിയ്യ,ശഥാരിയ്യ,ചിശ്തിയ്യ,ഖൈവുരിയ്യ, ഹമദാനിയ്യ,നഖ് ശബന്തിയ്യ,ഹലവത്തിയ്യ,ആദലിയ്യ,ഗൗസിയ്യ,ദസുഖിയ്യ,എന്നിങ്ങനെ 23ന്നിലധികം ത്യരീക്വത്തുകളുണ്ട്‌ എന്ന്‌ സമസ്തക്കാരും പറയുന്നു. എല്ലാവരും റസൂലിനോട്‌ കണ്ണിമുറിയാതെ ബന്ധപ്പെടുത്തുന്നു.പാവം ബഹുജനം സ്വർഗത്തിലേക്ക്‌ എളുപ്പവഴി തേടി ത്വരീക്വത്തിൽ ചേരുന്നു.ത്വരീക്വത്തിൽ ചേരുമ്പോൾ അതിന്റെ ശൈഖ്‌ “ഇജാസത്ത്"‌ എന്ന ഒരു സർട്ടിഫിക്കേറ്റ്‌ എഴുതികൊടുക്കുക പതിവുണ്ട്.‌ അത്‌ വാങ്ങി പട്ടിൽ പൊതിഞ്ഞു തുകൽ സഞ്ചിയിലോ കുപ്പിയിലോ ആക്കി സൂക്ഷിക്കും. അയാൾ മരണപ്പെടുമ്പോൾ അയാളുടെ വസ്വിയത്ത്‌ പ്രകാരം ആ കുപ്പി അയാളുടെ ക്വബറിൽ വെക്കും...ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതും അതിന്‌ ഇപ്പോഴും പണ്ഡിതന്മാർ പ്രോത്സാഹനം നൽകുന്നു എന്നതും അത്ഭുതകരമല്ല കാരണം അത്‌ മനുഷ്യ സ്വഭാവമാണ്‌.

                                                 ഭരണവും തൗഹീദും 

ഇത്‌ രണ്ടും ഒന്നല്ല-രണ്ടാണ് അബ്ദുറഹ്മാൻ നിവേദനം നബി (സ)എന്നോട്‌ പറഞ്ഞു. അബ്ദുറഹ്മാൻ നീ അധികാരം ചോദിച്ചുവാങ്ങരുത്‌. ചോദിച്ചുവാങ്ങിയാൽ നീ അതിലേക്ക്‌ ഏല്പിക്കപ്പെടും.(അല്ലാഹുസഹായിക്കില്ല) ചോദിക്കാതെ നൽകപ്പെട്ടാൽ നീ സഹായിക്കപ്പെടും ബുഖാരി ഹ- നമ്പർ 714 മുസ്സിം- 1652 നബി (സ) അരുളി നിങ്ങൾ ഭരണം ലഭിക്കുവാൻ അത്യാഗ്രഹം കാണിക്കും എന്നാൽ അവസാനദിവസം അത്‌ നിങ്ങൾക്ക്‌ ഖേദകരമാകും - ബുഖാരി- 7148 നബി (സ) അരുളി- അബ്ദുൽറഹ്മാൻ താങ്കളെ ഞാൻ ദുർബലനായി കാണുന്നു. എന്റെ സ്വന്തം കാര്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്നത്‌ ഞാൻ താങ്കൾക്കും ഇഷ്ടപ്പെടുന്നു. നീ ഞങ്ങളുടെ ഭരണാധികാരി പോലുമാകരുത്‌. അനാഥയുടെ സമ്പത്തിന്റെ ബാദ്ധ്യതയും ഏറ്റെടുക്കരുത്- മുസ്സിം- 1826 ഭരണം താഹീദിന്റെ ഭാഗമായിരുന്നെങ്കിൽ ഭരണാധികാരം പിടിച്ച്‌ പറ്റാൻ നിർദ്ദേശിച്ചേനെ.ജഅഫറും കൂട്ടുകാരും അബ്‌സീനിയയിൽ- കൃസ്ത്യൻ ഭരണം. അബ്‌സീനിയയെ ശത്രുക്കൾ ആക്രമിച്ചപ്പോൾ സഹാബികൾ എത്രോപ്യക്ക്‌ വേണ്ടി യുദ്ധത്തിലേർപ്പെട്ടു.മദീനയിൽ മുസ്ലിം ഭരണം സ്ഥാപിച്ച ശേഷവും സഹാബികളെ റസുൽ മടക്കിവിളിച്ചില്ല. നജജാശി മുസ്ലിമായിട്ടും കൃസ്ത്യൻ ഭരണം നടത്തിക്കൊണ്ടിരുന്നു ആന്തരമായി തൗഹീദിനെ സ്വീകരിച്ചു. ഭരണം ത്രിയേകത്വം ആന്തരമാറ്റം ആരും അറിയുന്നില്ല.മരണപ്പെട്ടപ്പോൾ വഹ്‌യിലൂടെ അറിഞ്ഞു റസൂൽ മയ്യിത്ത്‌ നിസ്കരിച്ചു.

                                               സ്ത്രീ ജുമുഅ

സ്ത്രീകൾ വെള്ളിയാഴ്ച ളൂഹർ നിസ്കരിക്കുന്നതിനേക്കാൾ ജുമുഅക്ക്‌ പോകലാണ്‌ ഉത്തമം എന്ന്‌ ശാഫിഈ ഇമാം അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സ്ത്രീകൾക്ക്‌ പള്ളി ഹറാം ആണെന്ന സമകാലീന പുരോഹിതന്മാർക്കുള്ള അറിവ്‌ ശാഫിഈ ഇമാംഎന്ന വിജ്ഞാനിക്കുണ്ടായിരുന്നില്ലയെന്നോ.എന്തുമാത്രം ഗൗരവപ്പെട്ട കാര്യങ്ങളാണ്‌ ഈ പുരോഹിതന്മാർ ആരോടും പറയാതെ അനുഷ്ഠാനത്തിൽ കൊണ്ടുവരാതെ ഒളിച്ചുവെച്ചിരിക്കുന്നത്‌.

                                                മരണം

ഒരു മുസ്സിം ഗൃഹത്തിൽ ഒരു മരണം സംഭവിച്ചു എന്നിരിക്കട്ടെ.എന്തൊക്കെയാണ്അവിടെ നടക്കുക.മരണം നടന്നാൽ മുസ്ലിമിന്റെ ശറഇയ്യായ - ഇസ്ലാമികമായ ബാദ്ധ്യതയെന്താണ്‌? നാം കാട്ടികൂട്ടുന്നതെന്താണ്‌? മൂന്നുദിവസത്തെ ദു:ഖാചരണം നിശ്ചയിച്ചിട്ടുണ്ട്‌. ആ ദിവ സങ്ങളിൽ തസ്കിയത്ത്‌ എന്ന അനുശോചന സന്ദർശനം നടത്തണം. ദുഃഖിതരായ വീട്ടുകാരെ ആശ്വാസവാക്കുകളാൽ സമാധാനിപ്പിക്കണം. അവർക്ക്‌ എന്തെങ്കിലും ഭക്ഷ്യവസ്തുക്കൾ സന്ദർശകന്മാർ സംഭാവന ചെയ്യണം. പരേതന്റെ പരലോകനന്മക്ക്‌ വേണ്ടി പ്രാർത്ഥിക്കണം. അതേ ലക്ഷ്യം വെച്ച്‌ കൊ‌ണ്ട്തന്നെ കഴിവുള്ളവർ ദാനധർമ്മങ്ങൾ ചെയ്യണം. ഈ രണ്ടു കാര്യങ്ങളും കാലാവധിയില്ലാതെ എപ്പോഴും ചെയ്യാവുന്നതാണ്‌.ഇതാണ്‌ ശറഇയ്യായ കടമ.എന്നാൽ ഇന്നത്തെ നടപടി ക്രമങ്ങളെന്തൊക്കെയാണ്‌. പരേതന്റെ ഖബറിങ്ങലോ അല്ലെങ്കിൽ വീട്ടിലോ കുറേ ആളുകൾ ഖുർആൻ ഓതുന്നു. കുറേ ആളുകൾ ഒരുമിച്ചു കൂടി എല്ലാവരും കൂടി എഴുപതിനായിരം ദിക്റ്‌ ചൊല്ലുന്നു.ഓത്തിനും ദിക്റിനും ഓതിയവർക്കും ദിക്റ്‌ ചൊല്ലിയവർക്കും വീട്ടുടമ കൂലി കൊടുക്കുന്നു. മരണം കഴിഞ്ഞ അഞ്ചാം ദിവസമോ ഏഴാം ദിവസമോ ഒരടിയന്തിരം. നാട്ടുകാരേയും കുടുംബാദികളേയും വിളിച്ച്‌കൂട്ടി ഒരു സദ്യ നടത്തുകയെന്നതാണ്‌ ഈ അടിയന്തിരം അതായത്‌ വിശപ്പ് എന്തെന്നറിയാത്ത ജനങ്ങളെ ക്ഷണിച്ച്‌ കൂട്ടി തീറ്റുക. പാവപ്പെട്ടവരെ തീറ്റുകയാണെങ്കിൽ സദക്വയുടെ പുണ്യം പരേതന്‌ കിട്ടുമായിരുന്നു.ഇപ്പോൾ നടക്കുന്നത്‌ വിരുന്നാണ്‌ -സദക്വ എന്നുപറയാവുന്ന അന്നദാനല്ല. അത്‌ കഴിഞ്ഞാൽ പിന്നെ ഒരു 40 പിന്നെ, കൊല്ലം തോറും ആണ്ട്. ഈ പേരും പറഞ്ഞ്‌ ആളുകളെ വിളിച്ച്‌ കൂട്ടി ഗംഭീര സദ്യ. പുരോഹിത ന്മാർക്ക്‌ കൈമടക്കും ഭക്ഷണവും.ഈ നടപടികളിലൊന്നും ഇസ്ലാമും,ശരീഅത്തും, സുന്നത്തും ഒന്നും ഇല്ല.കുറേ അന്ധവിശ്വാസവും ധൂർത്തും പുരോഹിത്മാർക്ക്‌ ഖുശി.അവർ ഈ ദുർനടപ്പ് തടയുകയില്ല.കാരണം അത്‌ അവർക്ക്‌ ജീവൽ പ്രശ്‌നമാണ്‌. മണിപേഴ്‌സ്‌ വീർക്കുന്നതിന്‌ തടസ്സം വരാൻപാടില്ല. എല്ലാം കമ്പോളവൽക്കരിച്ച കാലമാണ്‌. പണം പുറത്ത്‌ വരണം.എല്ലാ അന്ധവിശ്വാസങ്ങളും നിലനിൽക്കണം. എന്നാൽ ശുഭം. മരണാനന്തര ചടങ്ങുകൾ കുഫ്‌രിയ്യത്താണ്‌ എന്ന കാര്യം ഈ പുരോഹിതന്മാർ പോലും അറിയുമോ എന്തോ? ഹൈന്ദവ വിശ്വാസപ്രകാരം പരേതാത്മാവ്‌ ചന്ദ്രലോകത്താണ്‌ അവിടെ ഒരു ദിവസം ഇവിടുത്തെ ഒരു വർഷമാണ്‌ അതിനാൽ ആണ്ടിൽ ഒരു ദിവസം സ്രാദ്ധം (ശ്രാദ്ധം) കഴിച്ചാൽ പരരേതാത്മാവിന്‌ നിത്യവും ഭക്ഷണം നൽകിയെന്നാണ്‌ വിശ്വാസം. അതിനാൽ ഹിന്ദുക്കൾ മുടങ്ങാതെ ആണ്ടുക്ഴിക്കുന്നത്‌ നിർബന്ധമാണ്‌. ശ്രാദ്ധം ഗയയിലോ അല്ലെങ്കിൽ ഭദ്രിനാഥിനടുത്തുള്ള ബ്രഹ്മകപാൽ എന്നിടത്തോ വെച്ച്‌ നടത്തുകയാണെങ്കിൽ പിന്നെ ആകർമ്മം തുടർന്ന് നിർവ്വഹിക്കേണ്ടതില്ലത്രേ.പിതൃതർപ്പണം പിതാക്കളെ തൃപ്തിപ്പെടുത്താനുള്ളതാണ്‌.പുണ്യസ്ഥാനങ്ങളിൽ വെച്ച്‌ നടത്തപ്പെടുന്നതോടുകൂടി ആത്മാക്കൾ ചന്ദ്രലോകത്തുനിന്നും ഉയർന്ന സ്ഥാനത്തേക്ക്‌ കരകയറുന്നതും അതുവഴി മോക്ഷം പ്രാപിക്കുന്നതുമാണെന്ന്‌ ഹിന്ദുക്കൾ വിശ്വസിക്കുന്നു

           ഈ  ഹൈന്ദവാചാരമാണ്‌ മുസ്ലിംകൾ കൊണ്ടുനടക്കുന്നത്‌. പാവങ്ങൾ പോലും കടം വാങ്ങിയാണ്‌ അടിയന്തിരവും ആണ്ടും കഴിക്കുന്നത്‌. അനാഥരായ ആ പാവങ്ങൾ നിലനിൽപിന്ന്‌ അരിഷ്ടിക്കുമ്പോൾ ഈ ബിദ്‌അത്ത്‌ ഇസ്ലാമിക കടമയെന്നപോലെ നിറ8വറ്റുന്നു. “ഇല്ലം പൊരിഞ്ഞ്‌ചാത്തമൂട്ടരുത്‌" എന്ന്‌ ഹിന്ദുക്കൾ തന്നെ പറയാറുണ്ട്‌. എന്നിട്ടും അറിവില്ലാത്ത മുസ്സിംകൾ “അറിവുള്ള”പുരോഹിതന്മാരുടെ

ആശിർവാദത്തോടെയും അനുവാദത്തോടും ഒരു പക്ഷെ അവ്യക്തമായ പ്രോത്സാഹനത്തോടും കൂടി ആ നടപടിയെ മുറുകെ പിടിക്കുന്നു. പട്ടിണിപ്പാവങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ബഹുജനങ്ങൾ അവരെ ദുരിതത്തിന്റ പാഴ്‌കുഴിയിലേക്ക്‌ തള്ളിവിടുന്നു.നൂറ്റാണ്ടുകളായി താലോലിച്ചുകൊണ്ടുനടക്കുന്ന ഈ ബിദ്‌അത്തിന്റെ പിന്നിലെ തത്വം കുഫ്രിയത്താണെന്ന സത്യം പറയപ്പെടാതെ ഒരു പക്ഷെ അറിയപ്പെടാ തെ ഇനിയും തുടർന്നു പോകാനാണ്‌ സാധ്യത.കാര്യം ഇവിടെ അവസാനിക്കുന്നില്ല.സമൂഹത്തിൽ നിലനിൽക്കുന്ന അനേകം ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പിന്നിലുള്ളയാഥാർത്ഥ്യങ്ങൾഎത്രയെത്രയാണ്‌പറയപ്പെടാതെകിടക്കുന്നത്.‌ജാറം,ദർഗ്ഗ,ചന്ദനക്കുടം,റാത്തീബ്‌,മാലമലീർ, യാഖുത്ത്ബ, സ്ത്രീകളുടെ പള്ളി പ്രവേശനം ത്വരീക്കത്ത്‌ എന്നിങ്ങനെ പല കാര്യങ്ങളും മുസ്ലിംകൾ സഗൗരവം ചിന്തിക്കേണ്ടതുണ്ട്‌.എന്തെങ്കിലും കാട്ടിക്കൂട്ടി എങ്ങനെയെങ്കിലും കഴിഞ്ഞുകൂടി കാലം കഴിച്ചാൽ അത്‌ ഇസ്ലാമികജീവിതമാകയില്ല.അല്ലാഹുവിലുംറസൂലിലും വിശ്വസിക്കുന്നവർ ജീവിതം കിത്താബും സുന്നത്തുമനുസരിച്ച്‌ നിയന്ത്രിക്കാൻ ബാധ്യസ്ഥരാണ്‌. ഒന്നും ചിന്തിക്കാതെ ജനക്കുട്ടത്തിലൊരാളായി കഴിയുന്നത്‌ മുസ്ലിമിന്റെ ലക്ഷണമല്ല. ബഹുഭൂരിപക്ഷവും ഇസ്ലാമിക ജീവിത്രക്രമങ്ങളിൽ ശ്രദ്ധയും ചിന്തയും ചെലുത്താതെ താൻ ചെയ്യുന്നതൊക്കെ ശരിയെന്ന ധാരണയോടെ കഴിയുന്നവരാണ്‌. ഖേദിക്കുന്ന ദിവസം നേരിടുന്നതിന്‌ മുമ്പ്‌ സ്വയം ക്രമീ കരിക്കാനുള്ള ബുദ്ധി തോന്നിയാൽ അത്രയും നല്ലത്‌. അറിയാത്ത കാര്യങ്ങൾ അറിയുന്നവരോടു ചോദിച്ചറിയുക. കമ്പോഉത്തിലെ പുരോഹിതന്മാരെപ്പറ്റി ജാഗ്രത പാലിക്കുക.ഇത്‌ വരെ ചെയ്തതെല്ലാം തെറ്റാണെന്ന്‌ ആരും സമതിക്കില്ല.അതൊക്കെ തെറ്റെന്നുപറയുന്നവരിൽ തെറ്റുകണ്ടെത്താനാണ്‌ ശ്രമിക്കുക. ആകയാൽ പറയപ്പെടാത്ത അനേകം വസ്തുക്കൾ കണ്ടെത്തി സ്വയം തിരുത്തുവാനും അവസരം അല്ലാഹു ഓരോ മുസ്സിമിനും പ്രദാനം ചെയ്യട്ടെ എന്ന്‌ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

                           ഇൻലംയകുൻ യഅ്ലമുദാഫൽ യസ്അലി
                           ഇൻലം തജിദ്‌ മുഅല്ലിമൻ ഫൽ യർഹലീ

അറിവില്ലാത്തവൻ ചോദിച്ചു പഠിക്കണം. പറഞ്ഞുതരാൻ ആളില്ലെങ്കിൽ ആളെ അന്വേഷിച്ചുകണ്ടെത്തണം ഫസ്‌അലുഅഹ്ലദ്വിക്‌രി ഇൻകുന്തും ലാതഅ്ലമൂൻ (ഖുർആൻ) (നിങ്ങൾക്കറിയില്ലെങ്കിൽ അറിവുള്ളവരോടു ചോദിക്കുക)

                                     മുസ്ലിയാരുടെ പശ്ചാത്താപം

“ഞാൻ പള്ളിവിടുകയാണ്"‌ മുസ്ലിയാർ ഇങ്ങനെ പറഞ്ഞത്‌ കേട്ടു സുഹൃത്ത്‌ അമ്പരന്നു. അയാൾ മുസ്ലിയാരുടെ മുഖത്ത്‌ തുറിച്ചുനോക്കികൊണ്ട്‌ മിണ്ടാതിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ മുസ്ലിയാർ ആവർത്തിച്ചു “ഞാൻ പള്ളിവിടുകയാണ്‌" ‌സുഹൃത്ത്: നിങ്ങൾക്കിനി പള്ളിവേണ്ടേ? നിസ്‌കാരം വേണ്ടേ? ജുമുഅ വേണ്ടേ?ഇസ്ലാം വേണ്ടേ? മുസ്ലിയാർ: ഞാൻ ജൂതനോ ക്രിസ്ത്യാനിയോ മജുസിയോ മറ്റുവിധത്തിലുള്ള മുശ്‌രിക്കോ ബഹുദൈവവിശ്വാസിയോ ആകാൻ പോകുകയാണെന്നാണോ കരുതുന്നത്‌?മുസ്ലിം കുടുംബത്തിൽ പിറന്ന്‌ മുസ്ലിമായി വളർന്ന്‌ മുസ്ലിമിന്‌ അത്യാവശ്യമായതും അതിൽ കൂടുതലും പഠിച്ച്‌ മുസ്സിയാരായി ഖത്വീബായി ഇത്രയും കാലം കഴിച്ച ശേഷം ഇസ്‌ലാമിനെ കൈവിടുക അസാദ്ധ്യം തന്നെ. കാലം പോകപ്പോകെ ഈമാൻ വളർന്ന്‌ വളർന്ന്‌ വരികയാണ്‌.അതോടൊപ്പം ഇസ്സാം കൂടുതൽ ആഴത്തിലേക്ക്‌ പൂണ്ട്‌ അടിയുറക്കുകയാണ്‌. ഈ പ്രക്രിയ അനവരതം തുടർന്നുകൊണ്ടിരിക്കെ മറ്റൊരു വിശ്വാസ സംഹിതയിലേക്കും ആചാരനുഷ്ഠാനത്തിലേക്കും മാറുക സാദ്ധ്യല്ലല്ലൊ.“അപ്പൊ മുസ്ലിയാരെ‌” സുഹൃത്ത്‌ കേറി പറഞ്ഞു. “പിന്നെങ്ങനെയാണ്‌ പള്ളിവിടുന്നത്‌”?

    “അതിന്റെ വ്യാഖ്യാനം കേൾക്കാൻ താൽപര്യം ഉണ്ടാകും" മുസ്സിയാരുടെ പ്രത്യുത്തരം. “അത്‌ നിങ്ങൾ കേൾക്കൽ മാത്രമല്ല എന്റെ

വ്യാഖ്യാനം പ്രചരിപ്പിക്കൽ കൂടി നിങ്ങൾ ചെയ്യണം" എന്നെ മഹല്ല്കാർ പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത എനിക്ക്‌ രഹസ്യമായി കിട്ടിയിട്ടുണ്ട്‌. അപ്പോൾ എനിക്ക്‌ തോന്നി “പുറത്താക്കുന്നതിൽ ദേദം പുറത്ത്‌ പോകലല്ലേ‌” എന്ന്‌, നായവാലാട്ടി എന്ന്‌ പറയാറുണ്ട്‌. വാല്‌ നായയെ ആട്ടാൻ തുടങ്ങിയാലോ?അത്‌ അസംഭവ്യം എന്ന്‌ അനുക്തസിദ്ധം. കുതിരക്ക്‌ മുമ്പിൽ വണ്ടി കെട്ടുക എന്ന്‌ പറയാറുണ്ട്‌. ജനങ്ങളുടെ ക്രമവിരുദ്ധമോ നീതിരഹിതമോ ആയ ചില പ്രവൃത്തികളെയാണ്‌ അങ്ങിനെ വർണ്ണിക്കുന്നത്‌. അത്പോലെയാണ്‌ ഈ മഹല്ലിൽ നടക്കുന്നത്‌

           കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ മുസ്സിയാരേ. താങ്കളെന്തേ ഞങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത്‌?- സുഹൃത്തിന്റെ അന്വേഷണം.

മുസ്ലിയാർ കാര്യം വെട്ടിതുറന്നുപറയാൻ ഭാവിക്കുന്ന മട്ടിൽ ഇങ്ങനെ പ്രസ്താവിച്ചു. “സ്നേഹിതാ, താങ്കളുടെ എന്നല്ല മറ്റു പലരുടേയും ശ്രദ്ധ യിൽപെടാതെ ഇവിടെ ചിലത്‌ നടന്നിട്ടുണ്ട്. അതിപ്പോൾ ഞാൻ പരസ്യമാക്കുന്നു. കാരണം അത്‌ രഹസ്യമായിവെച്ചാൽ ഒന്നുങ്കിൽ മഹല്ല്‌ നിവാസികൾ കുറ്റുക്കാരാകും,അല്ലെങ്കിൽ ഞാൻ കുറ്റക്കാരനാകും; ഞാൻ എന്റെ ഭാരം ഇറക്കിവെച്ചു പള്ളിവിടുകയാണ്"‌ മുസ്ലിയാരുടെ തീരുമാനത്തിന്റെ യുക്തിഭദ്രത ബോധ്യമാകണമെങ്കിൽ കാര്യം വ്യക്തമായി അറിയണം. ദയവായി കാര്യം പറഞ്ഞാൽ കൊള്ളാം -സുഹൃത്ത്‌ സ്വയം താൽപര്യം വ്യക്തമാക്കി ചങ്ങാതി, ഞാൻ ഒരു കാര്യം പറയട്ടെ. ഞാൻ മുസ്ലിയാരാണ്‌. താങ്കൾ മുസ്ലിയാരല്ല നിങ്ങളെ” തരംതാഴ്ത്തിയെന്ന്‌ കരുതരുത്‌ കെട്ടൊ. ഉദാഹരണമായി പറയുകയാണ്‌.അറിവുള്ള മുസ്ലിയാർ പറയുന്നത്‌ മുസ്ലിയാക്കളല്ലാത്ത സാധാരണ ജനങ്ങൾ അനുസരിക്കണം. അറിവില്ലാത്ത ജനങ്ങളെ അനുസരിക്കാൻ മുസ്ലിയാരെ നിർബന്ധിക്കരുത്‌. വാല്‌ നായിനെ ആട്ടരുത്‌. ഇവിടത്തെ വാല്‌ എത്ര ബലമുള്ളതാണോ അറിയില്ല."കണ്ണുള്ളവരെ കുരുടൻ നയിക്കുകയെന്നത്‌ മൃഗതുല്യമായ ലോകത്തിന്റെ പഴക്കമേറിയ മൗഢ്യമാണ്‌. ഈ വിഡ്ഡിത്തരം പരക്കെ നിലനിൽക്കുന്നതുമാണ്‌.അറിവുള്ളവരും ആ അധമത്വത്തിൽ അമർന്ന്‌ ആഭിജാത്യം അഭിനയിക്കയാണ്‌.തൽഫലമായി എല്ലാ മഹല്ലിലും വാല്‌ നായിനെ ആട്ടുകയാണ്‌. എല്ലാ മുസ്സിയാക്കളും ജനങ്ങൾ ആട്ടുമ്പോൾ ആ താളത്തിലാടുന്ന നായകളാണ്‌.ഞാനാവട്ടെ എന്നെ ആട്ടാൻ ശ്രമിച്ച രണ്ടുമൂന്നു സുശക്തമായ വാലുകളെ വിഛേദിച്ചുപോന്ന നിഷ്കളങ്കനാണ്.‌ഭൗതിക സുരക്ഷിതത്വമോ ജനസമ്മതിയോ, നായകത്വമോ എനിക്ക് പ്രശ്നമല്ല. ഞാൻ ഞാനായി വളർന്നിരിക്കെ മറ്റൊന്നാവാൻ കഴിയില്ല. അതിനാൽ ഇവിടത്തെ വാലും എന്നെ ആട്ടാൻ ഞാൻ സമതിക്കില്ല, എനി ഒരു വാലുമായി ബന്ധപ്പെടണമെന്ന്‌ എനിക്ക്‌ മോഹമില്ല ഞാൻ പള്ളിവിടുകയാണ്"‌.മുസ്സിയാർ നീട്ടി വിസ്തരിച്ച്‌ വർണ്ണിച്ച്‌ വളർത്തിപ്പരത്തിയ വിഷയം പറഞ്ഞില്ലല്ലോ. താങ്കളുടെ മനപ്രയാസം ഞാനുമായി പങ്കിടുന്നില്ല. അതിനാൽ പരിഹാരമാർഗ്ഗം ഉണ്ടോ എന്ന്‌ അന്വേഷിക്കാനും വയ്യ”. സുഹൃത്ത്‌ പരിഭവിച്ചു."പരിഹാരം ഞാൻ നിർണ്ണയിച്ചുകഴിഞ്ഞു.അക്കാര്യത്തിൽ എനി പുനർവിചിന്തനമില്ല. എന്റെ പ്രാരംഭ വാചകം തന്നെ നിലനിൽക്കും, മുൻ മഹല്ലുകളിൽ ഞാൻ ഒച്ചപ്പാടുണ്ടാക്കാതെ ഒഴിഞ്ഞുപോരുകയായിരുന്നു ഇവിടെയും അപസ്വരം ഉണ്ടാക്കാതെ നിശബ്ദം ഇറങ്ങി പോകുന്നതാണ്‌. എന്റെ സുഹൂത്ത്‌ എന്ന നിലയിൽ താങ്കളെ ചില വസ്തുതകൾ അറിയിക്കയാണ്‌.

                    ഞാൻ  ഇവിടെവന്നിട്ടു കുറച്ചുമാസങ്ങളായി. കഴിഞ്ഞ ആഴ്ചയാണ്‌ ഇവിടെ ഒരു മരണമുണ്ടായത്‌. ദുരാചാരങ്ങൾ

കുറെയുണ്ടെങ്കിലും ക്രമേണ തിരുത്തികൊണ്ടുവരാം എന്ന ലക്ഷ്യമാണ്‌ എന്റെ മനസ്സിലുള്ളത്‌.അന്ന്‌ മയ്യിത്ത്‌ പള്ളിയിലേക്ക്‌ ദിക്റ്‌ ചൊല്ലിയും കൊണ്ടാണ്‌ പോയത്‌. ഇസ്ലാമിക നിയമം ജനങ്ങൾ മയ്യിത്തിനൊപ്പം മൗനമായി പരലോകത്തെപ്പറ്റിയും മറ്റും ഭക്തിയോടെയും ഭയത്തോടെയും ചിന്തിച്ചുകൊണ്ടുപോകണമെന്നാണ്‌ .പിറ്റേ ദിവസം ഞാൻ അവരിലെ ഒരു പ്രധാനിയെ വിളിച്ചു കാര്യം പറഞ്ഞു. നാം ചെയ്തുകൊണ്ടിരിക്കുന്നത്‌ തെറ്റാണെന്നും ശരിയായ ആചാരം മൗനമാണെന്നും അയാളെ പറഞ്ഞു മനസിലാക്കി.അദ്ദേഹത്തിന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി".എന്താ മുസ്സിയാരേ നിങ്ങൾ പറേണത്‌?.ഞങ്ങളുടെ നാട്ടിൽ മുസ്ലിംകൾ മരിക്കാൻ തുടങ്ങിയിട്ടു വളരെ കാലമായി. അക്കാലം മുതൽക്കേ ഞങ്ങൾ പള്ളിയിലേക്ക്‌ മയ്യിത്ത്‌ കൊണ്ടുപോകൽ പതിവാണ്‌. ദിക്റ്‌ ചൊല്ലലും പതിവാണ്‌.ഒരു മുസ്ലിയാരും ഇവിടെയാവട്ടെ മറ്റു പള്ളികളിലാവട്ടെ ആ നടപടിയെ ആരും കുറ്റം പറഞ്ഞിട്ടില്ല തടഞ്ഞിട്ടുമില്ല. നിങ്ങൾ പുതിയ കിത്താബും ഓതിപഠിച്ച്‌ “കലക്കിയ്യ‌” ഡിഗ്രിയുമായി വന്ന്‌ മുസ്ലിംകളെ മാറ്റി വാർക്കാൻ ശ്രമിച്ചാൽ നടക്കില്ല മൊയ്ല്യാരേ. കഴിഞ്ഞ വെള്ളിയാഴ്ച നിങ്ങളുടെ ഉറുദിയിൽ ഇതിന്റെ സൂചനയുണ്ടായിരുന്നു. ആരും അത്‌ മുഖവിലക്ക്‌ എടുത്തിട്ടില്ല. പൊതുജനസംസാരവും ഉണ്ടായില്ല. ഞങ്ങൾ ചെയ്യുന്നത്‌ അംഗീകരിച്ച്‌ അടങ്ങിയിരുന്നാൽ മതി. “ഈ മനുഷ്യനാണ്‌ ഇന്നലെ മയ്യിത്ത്‌ യാത്രയിൽ ഉറക്കെ ദിക്റ്‌ ചൊല്ലിയത്‌. പതിവ്‌ പോലെ എല്ലാവരും പഴയ നടപടി തുടരുകയും ചെയ്തു.ജനങ്ങളെ ഇഷ്ടപ്പെടുന്നതിനെ അംഗീകരിക്കാൻ എനിക്ക്‌ കഴിയുകയില്ല.ഇസ്ലാം കൽപിക്കുന്നത്‌ ഞാൻ പറയുമ്പോൾ അത്‌ അനുസരിക്കണം. അജ്ഞരായ ബഹുജനങ്ങൾ പണ്ടു പഠിച്ച ബിദ്‌അത്തുകളും ശിർക്കുകളും ക്രമേണ മാറ്റിയെടുക്കാമെന്ന എന്റെ പരിപാടി വിജയിക്കുന്ന ലക്ഷണം ഇവിടെ കാണുന്നില്ല. ചതുരുപായങ്ങളല്ല ഇരുപതുപായങ്ങൾ പ്രയോഗിച്ചാലും ഈ നാട്ടിൽ നടപ്പില്ല.അതിനാൽ ഞാൻ പള്ളിവിടുകയാണ്"‌ സുഹൃത്ത്‌: അതാണ്‌ നല്ലത്‌.വിജയസാദ്ധ്യതയില്ല മുസ്സിയാരേ. എല്ലാ ജനങ്ങളും വന്ന്‌ മയ്യിത്ത്‌ നോക്കുന്നതിനെപ്പറ്റി നിങ്ങൾ ആരോടോ പിറുപിറുത്തുവെന്ന്‌ ഒരു ഊഹം ഞാൻ കേട്ടു. ജനങ്ങൾ നിശബ്ദരായി വിച്ഛവം തുടങ്ങുന്ന ലക്ഷണമുണ്ട്.അത്കൊണ്ട്‌ പള്ളി മാറുകയാണ്‌ നല്ലത്‌. മുസ്ലിയാർ: പള്ളിവിടുന്നു എന്നതിന്റെ അർത്ഥം വേറെ പള്ളിയിൽ ചേക്കേറുമെന്നല്ല. എനി ഒരു പള്ളിയിലും ഖത്വീബായി പണിയെടുക്കാൻ ഞാൻ ഒരുക്കമല്ല.നാല്‌ മഹല്ലുകൾ പരീക്ഷിച്ചു ഒന്നിലും വിജയസാദ്ധ്യതയില്ല.എല്ലാവരുടേയും രക്തത്തിൽ ബിദ്‌അത്തും ശിർക്കും കുഫ്രിയത്തും കലർന്നിട്ടുണ്ട്‌. ആ രക്തം ശുദ്ധീകരിക്കുന്ന ഒരു “ഡയാലിസിസ്‌” യന്ത്രം ഇവിടെയെങ്ങുമില്ല. കാരണം ഈ ദുഷിച്ച ശരീരങ്ങളെ എനി രോഗവിമുക്തമാക്കാൻ സാദ്ധ്യമല്ല.രോഗം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്‌. വിഷം കലർന്ന അശുദ്ധവായുവാണല്ലൊ വർഷങ്ങളായി മുസ്ലിംകൾ ശ്വസിക്കുന്നത്‌. മുൻകാലങ്ങൾ പ്രവർത്തിച്ചിരുന്ന ഖത്വീബന്മാരാണ്‌ അതിന്‌ ഉത്തരവാദി. കല്ല്‌ കണ്ടപ്പോൾ കൈക്കോട്ട്‌ വെക്കണ്ടതായിരുന്നു. കല്ല്‌ കരിങ്കല്ലായി മഹാപർവ്വതമായി ഉറച്ച്‌ നിൽക്കുകയാണ്‌.ഇളക്കുക സാദ്ധ്യമല്ല. അതിനാൽ ഒരു പള്ളിയിലും ഇനിമേൽ ഉത്തരവാദിത്വം ഏൽക്കുകയില്ല. മുൻ ചങ്ങാതിപറഞ്ഞപോലെ പുത്തൻ കിത്താബോതി പഠിച്ച്‌ “കലക്കിയ്യ” ഡിഗ്രിയുമായി നിങ്ങളെ നന്നാക്കാൻ ഞാൻ ശ്രമിക്കുന്നില്ല. ശിർക്കൻ കിതാബുകൾ കണ്ടുപഠിച്ച്‌ “ഹലാക്കിയ്യ” ഡിഗ്രിയുമായി നാടുതോറും ഇബ്‌ലീസിന്റെ സൈന്യങ്ങൾ അധികാരം ചെലുത്തികൊണ്ട്‌ മുസ്ലിംകളായി ജനിച്ചവരെ പിഴച്ചവഴിയിൽ നടത്തുന്നുണ്ട്‌. അവരുള്ളേടത്തോളം കാലം മുസ്ലിംകളെന്ന്‌ വിളിക്കപ്പെടുന്നവരെ യഥാർത്ഥ ഇസ്ലാമിയത്തിലേക്കു കൊണ്ടുവന്നു യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ സഹായിക്കാനും പ്രേരിപ്പിക്കാനും പഠിപ്പിക്കാനും എനിക്കും എന്നെപ്പോലെയുള്ളവർക്കും സാദ്ധ്യമാവുകയില്ല. മുസ്ലിമിന്റെ മരണവുമായി ബന്ധപ്പെട്ട അനേകം സംഗതികൾ റസുലിന്റേയും സ്വഹാബത്തിന്റേയും കാലത്തേതിൽ നിന്നും വൃത്യസ്തമായി ഇന്ന്‌ നിലവിലുണ്ട്‌. ഒന്ന്‌ ജനങ്ങളുടെ അജ്ഞത,രണ്ട് അവരുടെ അന്ധവിശ്വാസം,മൂന്ന്‌ മതനേതാക്കളുടെ ഐഹിക മനോഭാവം. ഈ മൂന്ന്‌ സംഗതികളും മാറിയല്ലാതെ യഥാർത്ഥ ഇസ്ലാമിയത്ത്‌ ജീവിതത്തിൽ നടപ്പാകയില്ല. ഖുർആനും ദിക്റും സ്വലാത്തും തസ്ബീഹും ഒക്കെ ഇപ്പോൾ വിൽപനച്ചരക്കായിരിക്കയാണ്‌.എല്ലാത്തിനും മാർക്കറ്റ്‌ നിലവാരുമുണ്ട്. വിൽക്കാനും വാങ്ങാനും സമുദായച്ചന്തയിൽ ഇഷ്ടം പോലെ ജനങ്ങളുണ്ട്‌.അത്ഭുതമെന്ന്‌ പറയട്ടെ, ഇപ്പോൾ ക്ഷേത്രങ്ങളിൽ യജ്ഞം, പൂജ,ആരാധന എന്നീ വഴിപാടുകൾക്ക്‌ നിലവാരം നിശ്ചയിച്ച്‌ ബോർഡ്‌ എഴുതി വെച്ചിരിക്കും.നമ്മളാവട്ടെ ബോർഡ്‌എഴുതിയിട്ടില്ലെന്നുമാത്രം.റാത്തീബ്‌,മൗലീദ്‌,നേർച്ചപ്പാട്ട്‌,മാല, ഖുത്ബിയ്യത്ത ഇതിനൊക്കെ നിലവാരമുണ്ട്‌ കൂട്ടത്തിൽ പറയട്ടെ ആണ്ട് കഴിക്കുന്നതിനും എന്തെങ്കിലും ഒരു മൗലീദ്‌, ഒരു യാസീൻ ഉണ്ടാകുമല്ലൊ. അതും ഒരു വരുമാനമാർഗ്ഗമാണ്‌.കമ്പോളത്തിൽ അതിന്‌ പ്രചാരണം കൊടുക്കുന്ന തന്ത്രം ഈയിടെ എന്റെ ശ്രദ്ധയിൽപ്പെട്ടു ഞാൻ ഖത്വീബായിരുന്ന മുൻ മഹല്ലത്തിൽ നബിദിന ആചരണത്തിന്റെ നോട്ടീസ്‌ കണ്ടു.അതിൽ ഒരു വാചകം കുത്തികേറ്റിയിരിക്കയാണ്‌.ഖദീജാബിയുടെ മരണ ദിവസം ഓർമമവെച്ച്‌ അന്നേദിവസം അവരുടെ ആ‌ണ്ട്കഴിച്ചിരുന്ന റമ്പൂലിന്റെ ചരിത്രം കണക്കിലെടുത്തു നബിദിനാഘോഷം വിജയിപ്പിക്കണം എന്ന അർത്ഥം വരുന്ന വാചകം. റസൂൽ പതിവായി ഖദീജാബീവിയുടെ ആ‌ണ്ട്‌ കഴിച്ചിരുന്നു എന്ന ധാരണ ജനങ്ങളിൽ ഉണ്ടാക്കാനാണ്‌ ഈതന്ത്രം.റസുൽ മറ്റു ഭാര്യമാരുടെ ആ‌ണ്ട്‌ ‌കഴിച്ചതായി ഒന്നും പറയുന്നില്ല. റസൂലിന്റെ ഈ മാതൃക സ്വീകരിച്ചുകൊണ്ടു എത്ര സഹാബിമാർ അന്ന്‌ ആ‌ണ്ട്‌ കഴിച്ചെന്നും പറയുന്നില്ല.അക്കാലത്ത്‌ വിവാഹിതരായ മുസ്ലിം സ്ത്രീകൾ പരലോകം പ്രാപിച്ചിരിക്കുമല്ലൊ. ആ ഭാഗം ഭയങ്കര മൗനം.പൊതുജനം അത്രക്ക്‌ ചിന്തിക്കാതെ “റസൂൽ ആണ്ട്‌ ‌കഴിച്ചു” എന്നേ ധരിക്കയുള്ളു.അങ്ങിനെ ഒരു ബിദ്‌അത്തിനെ സുന്നത്താക്കിയെടുക്കാനുള്ള തന്ത്രപ്പാടാണിത്.ഞാൻ മഹല്ല് സിക്രട്ടറിയോട്‌ ആ വാചകത്തെക്കുറിച്ച്‌ ചോദിച്ചു.നബിദിനം ആചരിക്കുന്നതിനുള്ള നോട്ടീസിലെന്തിനാണ്‌ ആണ്ട് ? അതില്ലെങ്കിലും നബിദിനാചരണം നടക്കുമല്ലൊ.എന്റെ അന്വേഷണത്തിന്‌ സിക്രട്ടറിയുടെ മറുപടി ഇങ്ങനെയായിരുന്നു. “അന്ന്‌ ചോറ്‌ വിതരണം ചെയ്യുന്നുണ്ട്‌. ഇവിടെ ആണ്ടിനാണ്‌ ജാറങ്ങളിൽ ചോറ്‌ കൊടുക്കുന്നത്.‌ഇത്‌ റസൂലിന്റെ ആണ്ടാണെന്ന ഓർമ്മക്കാണ്‌. മുമ്പും ഇങ്ങനെ നോട്ടീസിറക്കിയിട്ടുണ്ട്.”

                                  ശ്രാദ്ധം കുഫ്രിയ‌ത്താണ്.മുസ്സിംകളോടു ശ്രാദ്ധം കഴിക്കാൻ ഇസ്ലാം കൽപിച്ചിട്ടില്ല. നമുക്കങ്ങിനെ ഒരു സുന്നത്തില്ല.. റസൂൽ ഖദീജാബീവിയുടെ ചങ്ങാതിമാർക്ക്‌ മാംസം കൊടുത്തയച്ചിട്ടുണ്ടെന്ന്‌ രേഖപ്പെട്ടിട്ടുണ്ട്. അതൊരു മാതൃകയാക്കേണ്ടുന്ന

സുന്നത്തായ നടപടിയായിരുന്നെങ്കിൽ സ്വഹാബികൾ മരിച്ചുപോയ ഭാര്യമാരുടെ ചങ്ങാതിമാർക്ക്‌ മാംസം കൊടുത്തയച്ചേനേ. ഇവരുടെ ഭാഷയിൽ ആണ്ട് ‌കഴിച്ചേനേ.നമ്മളും നമ്മുടെ ഭാര്യമാരുടെ ആണ്ടു കഴിക്കാൻ ബാധ്യസ്ഥരായേനേ.അതൊരനുകരണീയമായ ആചാരമായിരുന്നില്ല.ഇപ്പോൾ ആണ്ട് എന്ന പേരിൽ ശ്രാദ്ധം കഴിക്കൽ സുന്നത്താണെന്നും അത്‌ ഭാര്യമാർക്ക്‌ മാത്രമല്ല മരിച്ചുപോയ കുഡുംബാദികൾക്കൊക്കെ ആണ്ട്‌ കഴിക്കണമെന്നും ജനങ്ങളെ ബോധിപ്പിക്കയാണ്‌. ഇത്പോലെ വിസ്മൃതിയിലായ പല ബിദ്‌അത്തുകളും ഇപ്പോൾ പുതുക്കിപ്പൊക്കിയെടുത്തു.അസാധാരണമായ ഉത്സാഹത്തോടും വാശിയോടും കുടി നടപ്പിലാക്കാൻ ഒരു വിഭാഗം മുസ്ലിംകൾ ബദ്ധശ്രദ്ധരായിക്കാണുന്നുണ്ട്. ഞാനതിൽ പങ്കാളിയാവുന്നില്ലെന്നു മാത്രമല്ല മുബ്ത്തദ്ഈങ്ങളുമായുള്ള എല്ലാ സുഹൃത്ത്‌ ബന്ധവും ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയാണ്‌.അവരെ നേരെയാക്കാൻ ഒരു മാർഗ്ഗവും കാണാതെ നിരാശയിലാണ്‌ ഞാൻ.അനാചാരങ്ങളെ തടുക്കാൻ കഴിയാഞ്ഞാൽ അതുമായി പിണങ്ങിപിരിയലാണല്ലൊ നല്ലത്‌.ഈ അടിസ്ഥാനത്തിലാണ്‌ എന്റെ തീരുമാനം. കഥ ഇവിടെ അവസാനിച്ചു.

"https://ml.wikisource.org/w/index.php?title=പറയപ്പെടാത്ത_വസ്തുതകൾ&oldid=217851" എന്ന താളിൽനിന്ന് ശേഖരിച്ചത്