Jump to content

എന്നുള്ളിലെന്നും വസിച്ചീടുവാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(എന്നുള്ളിൽ എന്നും വസിച്ചീടുവാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

 
             "എന്തതിശയമെ" എന്ന രീതി

1.എന്നുള്ളിലെന്നും വസിച്ചീടുവാൻ സ്വർഗ്ഗ
   മണ്ഡപം വിട്ടിറങ്ങി-വന്ന
   ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ
   എന്നുമധിവസിക്ക

2.തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും
   ശങ്കകൂടാതെ നിന്നെ-തള്ളി
   സങ്കേതം ഞാൻ കൊടുത്തന്യർക്കെന്നോത്തിതാ
   സങ്കടപ്പെട്ടിടുന്നു

3.കർത്തനേ! എത്ര അനുഗ്രഹങ്ങളയ്യോ
  നഷ്ടമാക്കി ഈ വിധം-ഇന്നും
  കഷ്ടത തന്നിൽ വലയുന്നു ഞാനിതാ
  തട്ടിയുണർത്തണമേ

4.ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ
  മന്ദിരം തന്നിലിന്നു ദേവാ!
  വന്നുപാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്റെ
  നിന്ദയകറ്റേണമേ

5.ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
   ജീവിപ്പിക്കും കർത്തനേ!
   ജീവനും ശക്തിയും സ്നേഹവും തന്നെന്നെ
   ജീവിപ്പിച്ചീടെണമേ

6.ശക്തിയിൻ സിംഹാസനമതിലേറി
   വസിക്കുന്ന യേശുനാഥൻ
   ശക്തിയോടെ വന്നു വാണിടും നേരത്തു
   ശക്തനായ് ജീവിക്കും ഞാൻ

7. എന്നലങ്കാരവസ്ത്രം ധരിച്ചീടും ഞാൻ
   ഇന്നു മുതൽ ദൈവമേ- മേലാൽ
   എന്നിലശുദ്ധനും ചേലയില്ലാത്തോനും
   ചേർന്നു വരികയില്ല

8. ഈ വിധത്തിൽ പരിപാലിക്കപെട്ടിടാൻ
    ദൈവാത്മാവെ വന്നെന്നിൽ- എന്നും
    ആവസിച്ചു തവ തേജ്ജസ്സാൽ എന്നുടെ
    ജീവൻ പ്രശോഭിപ്പിക്ക