Jump to content

വനമാല/ഒരു യാത്രാമംഗളം (സർ എം. കൃഷ്ണൻ നായർക്ക്‌)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

വഞ്ചിവല്ലഭന്റെ ഘനമേലും ശാസനയും മുപ്പ-
ത്തഞ്ചുലക്ഷം പ്രജയുടെ രക്ഷാഭാരവും

തഞ്ചമോടൊരാറുകൊല്ലം ചുമന്നു തലയുമഹോ!
തഞ്ചുമലും തളർന്നൊരീ മന്ത്രിസത്തമൻ

സ്ഫുടം വിശ്രമം കൊതിച്ചു പൂരവേലതീർന്നു തിരു-
നടയിലെത്തും നല്ലാനത്തലവൻ‌പോലെ

വടിവിൽ ശ്രീവഞ്ചിലക്ഷ്മീഭഗവതിയെത്തൊഴുതൂ
വിടവാങ്ങും ഭംഗി കാണ്മിൻ സഹജന്മാരെ!

ഇമയ്ക്കാതെ നോക്കീടുവിനിതാ നമ്മെ വെടിയുവാൻ
ശ്രമിക്കുന്നു ഗുണഗണനിധിയീ ശ്രീമാൻ

നമുക്കൻപോലുമിദ്ദിവാൻ, നമ്മെയിതാ വെടിയുന്നു
നമസ്കരിക്കുവിൻ, നിങ്ങൾ നമസ്കരിപ്പിൻ!

സമസ്നേഹമാർന്നു സർവ്വപ്രജകളിൽ വർത്തിച്ചതും
സമർത്ഥതയോടു പാരം വിദ്യയ്ക്കു നാട്ടിൽ

സമൃചേർത്തതുമെല്ലാം-അയ്യോ! മഹാൻ പോയീടുന്നു
സമയമില്ലോതാൻ ഉള്ളം സംഭ്രമിക്കുന്നു

ക്ഷണവിശ്രമാനന്തരം ചിതശക്തിയായിജ്ജന-
പ്രണയിമഹാനുയർന്ന പദവിനേടാൻ

തുണചെയ്ക ദൈവം, പക്ഷേ, തനിയേ വരും ഗുണങ്ങൾ
ഗുണവാന്മാർക്കെന്തിനു വേറനുഗ്രഹങ്ങൾ!

ഉഴറിയന്യദേശങ്ങളണയും ഭവാൻ ഞങ്ങടെ
പഴയ സ്നേഹം മഹാത്മൻ മറന്നീടല്ലേ.

കുഴങ്ങുന്നു മനം കണ്ണീരൊഴുക്കി മൊഴിയിടറി
വഴങ്ങുന്നു യാത്ര ഞങ്ങൾ വല്ലവാറുമേ!

ജയിക്ക മൂലഭൂപാലസചിവോത്തമനായ് നാട്ടിൽ
ജയശ്രീ പരത്തിപോമിജ്ജനവത്സലൻ

ജയിക്ക സദ്ഗുണനിധി! ജയിക്ക കുശാഗ്രബുദ്ധി!
ജയിക്ക ‘ശ്രീ കൃഷ്ണൻ‌നായർ ദിവാൻ ബഹദൂർ!‘
                                                            - ജൂലൈ 1920

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ