വനമാല/ഉദിക്കുന്ന നക്ഷത്രം
ദൃശ്യരൂപം
< വനമാല
കാവ്യങ്ങൾ
വീണ പൂവ് · ഒരു സിംഹപ്രസവം |
കവിതാസമാഹാരം
|
വിവർത്തനം
|
സ്തോത്ര കൃതികൾ
|
മറ്റു രചനകൾ
|
|
വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
പൂമൊട്ടിൻ പുടഭേദമൊത്തു വിരവിൽ
പൂർവ്വാന്തരീക്ഷത്തിലി-
ന്നോമൽത്തൂങ്കിരണങ്ങൾ നീട്ടിയുദയം
ചെയ്യുന്ന നക്ഷത്രമേ,
ക്ഷേമം വായ്ക്ക നിനക്കിരുട്ടിലുഴറി
ക്ഷീണിച്ച ഞങ്ങൾക്കഹോ
ശ്രീമത്തായ വെളിച്ചമാണു വഴികാ-
ട്ടീടുന്ന കൈയാണ് നീ
ഭംഗം വിട്ടയി നീ നിയാമകമണേ,
പൊങ്ങി ദ്രുതം വിണ്ണുതൻ
ശൃംഗം പുക്കവിടെച്ചിരം ദ്യുതി ചൊരി-
ഞ്ഞീടുന്ന കോടീരമായ്
മംഗല്യാവലിയാർന്നു വാഴ്ക തലമേൽ
നീ നിന്നു തൂവുന്നൊര-
ത്തുംഗാഭിഖ്യകളാരചിക്ക കനകോ-
ഷ്ണീഷങ്ങൾ ഞങ്ങൾക്കുമേ.