ഭാഗവതം കിളിപ്പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ഉള്ളടക്കം
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ഭാഗവതം കിളിപ്പാട്ട് എന്ന ലേഖനം കാണുക.

ഒരു ഭാരതീയ പുരാണഗ്രന്ഥമാണ് ശ്രീമഹാഭാഗവതം . അഷ്ടദശപുരാണങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന പതിനെട്ട് പുരാണങ്ങളിൽ ഒന്നായി മഹാഭാഗവതത്തെ ഗണിച്ചു് പോരുന്നു. മഹാവിഷ്ണുവിന്റെ പത്തു് അവതാരങ്ങളെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അടങ്ങുന്ന ഗ്രന്ഥമായി മഹാഭാഗവത്തെ പരിഗണിക്കപ്പെടുന്നു. ഇതിനുപുറമെ പ്രാചീന സംസ്കാരത്തെ വിളിച്ചറിയിക്കുന്ന ഒരു ഗ്രന്ഥം കൂടിയാണ് ഭാഗവതം. ഭാഗവതത്തിനെ ആന്തരികത്വത്തിൽ തുളുമ്പി നിൽക്കുന്ന സവിശേഷതളിൽ പ്രാധാന്യമേറിയവ ഭാരതീയരുടെ പ്രപഞ്ചദർശനം, ചരിത്രാതീതകാലത്തെ സാമൂഹ്യജീവിതം, ധാർമീകത്വചിന്തകൾ, പൗരാണിക ആചാരവിശ്വാസങ്ങൾ എന്നിവയാണു് എടുത്തുപറയേണ്ടവ. ആദ്യരചനാരൂപത്തിൽ നിന്നും മഹാഭാഗവതം പലവുരു വ്യതിയാനം പ്രാപിച്ചിട്ടുണ്ടെന്നതും സുചിതമാണ്. ആധുനികരൂപാന്തരം രാമായണവും മഹാഭാരതവും രചിക്കപ്പെട്ടതിനു ശേഷമായിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

ലോകത്തിന്റേയും വൈദീകധർമ്മത്തിന്റേയും പരിരക്ഷണത്തിനായി കണക്കാക്കപ്പെടുന്ന മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളായ മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ അവതാരങ്ങളെ വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് മഹാഭാഗവതത്തിൽ. ഇവയിൽ ആദ്യത്തെ നാല് അവതാരങ്ങൾ കൃതയുഗത്തിലും അടുത്ത മൂന്ന് അവതാരങ്ങൾ ദ്വാപരയുഗത്തിലും സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ശ്രീകൃഷ്ണ ഭക്തി ഭാരതമുടനീളം വിപുലമായി ഭവിച്ചു തുടങ്ങിയപ്പോൾ കൃഷ്ണാവതാരം വർണ്ണിക്കുന്ന ദശമസ്കന്ധത്തിന് കൂടുതൽ പ്രചാരം കൈവന്നു എന്നതും പ്രസ്താവ്യമാണ്.

മലയാളഭാഷയിലേക്ക് ഭാഗവതത്തിലെ മിക്കഭാഗങ്ങളും തർജ്ജിമ ചെയ്തത് എഴുത്തച്ഛനാണെന്നാണു പണ്ഡിതന്മാർ വിശ്വസിക്കുന്നത്. എന്നാൽ ദശമസ്കന്ധം മുതലുള്ള അന്തിമഭാഗങ്ങൾ എഴുത്തച്ഛ്ഹൻ തന്നെയാണോ തർജ്ജിമ ചെയ്തതെന്ന് ഇന്നും വിവാദവിഷയമാണ്. എഴുത്തച്ഛൻ മലയാളഭാഷയിലാക്കി എന്നു് കരുതപ്പെടുന്ന ശ്രീമഹാഭാഗവതത്തിന്റെ മലയാളം പതിപ്പാണു് ഈ താളിലുള്ളതു്.

"https://ml.wikisource.org/w/index.php?title=ഭാഗവതം_കിളിപ്പാട്ട്&oldid=216848" എന്ന താളിൽനിന്ന് ശേഖരിച്ചത്