താൾ:VairudhyatmakaBhowthikaVadam.djvu/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



ഗതി എന്ന വാക്കുകൊണ്ടു് ഇതൊക്കെയല്ലാതെ മറ്റെന്താണു് അർത്ഥമാക്കേണ്ടതു്? 'പഴയ നല്ലകാല'ത്തെ വിളിച്ചുകേഴുന്ന പലരെയും ഇന്നും കാണാം.. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി മനുഷ്യനെ മുമ്പോട്ടല്ല, പിറകോട്ടാണു് നയിച്ചിരിക്കുന്നതു് എന്നു് ഇവർ മുറവിളികൂട്ടുന്നു. മതം മനുഷ്യനു് നൽകിയ സാമൂഹ്യമൂല്യങ്ങളെ ശാസ്ത്രം നശിപ്പിച്ചു. ഇന്നു് ഭൗതികജീവിതത്തിലേ ജനങ്ങൾക്കു് വിചാരമുള്ളു. അദ്ധ്യാത്മിക ചിന്തകളൊന്നുമില്ല. എന്നൊക്കെ വിലപിക്കുന്നവരുണ്ടല്ലൊ. വെറും കാർബൺ, ഹൈഡ്രജൻ മുതലായ മൂലകങ്ങളിൽനിന്നുതുടങ്ങി ഇത്രയും സങ്കീർണ്ണങ്ങളായ വികാസപ്രക്രിയയിലൂടെ മദ്ധ്യകാലത്തിലെ മനുഷ്യ സമൂഹം വരെയുള്ള ചലനം വളർച്ചയും അവിടന്നിങ്ങോട്ടു് എല്ലാം തളർച്ചയും ആണെന്നു് വാദിക്കുന്നതു് എത്ര അർത്ഥശൂന്യമാണു്.

'നിഷേധത്തന്റെ നിഷേധ'ത്തിലൂടെയുള്ള വളർച്ചയ്ക്കു് പുരോഗമനത്തിന്റെ സ്വഭാവം മാത്രമല്ല ഉള്ളതു്, വളർച്ചയുടെ നിരക്കു് സദാ ത്വരിതപ്പെടുന്ന ഒരു സ്വഭാവം കൂടി ഉണ്ടു്. ആദ്യത്തെ ജീവരൂപങ്ങൾ പ്രത്യക്ഷപ്പെട്ടശേഷം ഏതാണ്ടു് 350 കോടി കൊല്ലം വേണ്ടി വന്നു മനുഷ്യന്റെ പൂർവ്വികനായ മനുഷ്യകുരങ്ങിലേക്കെത്തുവാൻ, അവിടെ നിന്നു് മനുഷ്യനിലേക്കുള്ള വളർച്ച ലക്ഷക്കണക്കിനു് കൊല്ലംകൊണ്ടാണുണ്ടായതു്, വേട്ടയാടി ഫലമുലാദികൾ പറിച്ചു് ആഹാരം സമ്പാദിച്ചുകൊണ്ടുനടന്ന പ്രാകൃതസമൂഹത്തിന്റെ കാലം പരിനായിരക്കണക്കിനു് കൊല്ലങ്ങളായിരുന്നു. അടിമത്ത വ്യവസ്ഥ ഏതാനും ആയിരം കൊല്ലങ്ങളെ നീണ്ടുനിന്നുള്ളു നാടുവാഴിത്തമാകട്ടെ ഏതാനും നൂറ്റാണ്ടുകളും.. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം അതിലും വേഗത്തിലാണു് നടക്കുന്നതു്. അതിന്റെ വേഗം കൂടിവരുന്നതാണു്.

മറ്റൊരു സ്വഭാവം കൂടി കാണാം. വിത്തിന്റെ നിഷേധത്തിന്റെ നിഷേധം വിത്തുകൾ, കൂടുതൽ വിത്തുകൾ ആണെന്നു് കണ്ടല്ലൊ. ഒരു തരത്തിലുള്ള ആവർത്തനമാണിവിടെ കാണിക്കുന്നതു്. രാസമൂലകങ്ങൾ ഒന്നു് മറ്റൊന്നിൽ നിന്നു് വ്യത്യസ്തമാകുന്നതു് അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെ എണ്ണംകൊണ്ടാണല്ലൊ. സോഡിയത്തിന്റെ അണുകേന്ദ്രത്തിൽ 11 പ്രോട്ടോണുകളുണ്ടു്. ഒരു പ്രോട്ടോൺ ചേർത്താൽ മഗ്നീഷ്യം കിട്ടുന്നു. ഒന്നുകൂടി ചേർത്താൽ അലുമിനിയം. പിന്നെയും ഒന്നുകൂടി ചേർത്താൽ സിലിക്കൺ. ഗുണധർമ്മങ്ങൾ തികച്ചും വ്യത്യസ്തം. അവസാനം ആകെ എട്ടു പ്രോട്ടോണുകൾ ചേർക്കുമ്പോൾ പൊട്ടാസ്യം ലഭിക്കുന്നു. ഇതിനു് സോഡിയവുമായി വളരെയധികം സാദൃശ്യമുണ്ടു്. ഏതാണ്ടു് ഒരു ആവർത്തനംപോലെയാണു്. വളർച്ചയുടെ ചില ഘട്ടങ്ങളിൽ പണ്ടു് താണ്ടിയ ചില ഘട്ടങ്ങൾ ആവർത്തിക്കുന്നതായി, വീണ്ടും പ്രത്യക്ഷപ്പെടുന്നതായി, തോന്നുന്നു. ഇതു് പഴയതിന്റെ തനി ആവർത്തനമല്ല എന്നു് പ്രത്യേകം ഓർക്കണം. ചില സാമ്യങ്ങൾ കാണും. അതു് കണ്ടു് പഴയതു് ആവർത്തിക്കുകയാണ് എന്നു് തെറ്റിദ്ധരിക്കേണ്ട - "ജനനം, മരണം, പുനരപിജനനീജഠരേശയനം" ചതുർയുഗം, പ്രളയം മുതലായവയൊക്കെ ആവർത്തന-

118
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/117&oldid=172036" എന്ന താളിൽനിന്ന് ശേഖരിച്ചത്