താൾ:VairudhyatmakaBhowthikaVadam.djvu/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



ര്യത്തിന്റെ ഒരു ഭാഗമാണെന്നും പ്രൊല്യേത്കുൽത് (തൊഴിലാളിവർഗസംസ്കാര) വാദികൾക്ക് മനസിലാക്കിക്കൊടുക്കാൻ ലെനിന് ഏറെ പാടുപെടേണ്ടി വന്നു.

ഇന്നലത്തേതിന്റെ തുടർചയാണ്, ഇന്നത്തേത്, നാളത്തേത് ഇന്നത്തേതിന്റെ തുടർചയും. ഭൂതത്തിൽനിന്ന് തികച്ചും സ്വതന്ത്രമായ ഒരു വർതമാനവും ഭാവിയുമില്ല. നാമിങ്ങനെ ചില കാര്യങ്ങൾ പഠിക്കുകയും ചർചിക്കുകയും ചെയ്യുന്നു എന്നതുതന്നെ അതിന്റെ തെളിവാണ്. മാർക്സിയൻ ദർശനത്തെക്കുറിച്ചും തൊഴിലാളിവർഗ്ഗത്തെക്കുറിച്ചും തെറ്റായ ധാരണകൾ മാത്രം പുലർത്തുന്ന കൂട്ടർ (കരുതിക്കൂട്ടിയും അല്ലാതെയും) പുലമ്പുന്ന പല വിഡ്ഢിത്തങ്ങളിൽ ഒന്നാണ്, നമ്മുടെ പ്രാചീന സംസ്കാരത്തിന്റെ എല്ലാ നേട്ടങ്ങളെയും അവർ നശിപ്പിക്കുമെന്ന്- അമ്പലങ്ങൾ തല്ലിത്തകർകുമത്രെ. പുസ്തകങ്ങൾ ചുട്ടുകരിക്കുമത്രെ, പഴയ ചിത്രങ്ങളും സംഗീതങ്ങളും നിഷേധിക്കുമത്രേ. എത്ര തെറ്റായ ധാരണകൾ! ഭൂതകാലത്തിന്റെ നല്ല നേട്ടങ്ങളെ ഏറ്റവും ശ്രദ്ധയോടുകൂടി കാത്തുസൂക്ഷിക്കാൻ തൊഴിലാളിവർഗത്തിനേ കഴിയൂ. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തിനുള്ളിൽ ശാസ്ത്രീയ സംഗീതം, ബാലെ നൃത്തം മുതലായ മുൻകാല സമൂഹങ്ങൾ വളർതിയിട്ടുള്ള കലകൾക്ക് സോവിയറ്റ് യൂണിയനിൽ ലഭിച്ച പ്രോത്സാഹനവും വളർചയും അമേരിക്കയിൽ ലഭിച്ചതുമായി താരതമ്യപ്പെടുത്തിനോക്കുമ്പോൾ അത് വ്യക്തമാകുന്നുണ്ട്. പണ്ട് ഉന്നതകുലജാതർക്കും പണക്കാർക്കും മാത്രം ലഭ്യമായിരുന്ന ആ കലകൾ ഇന്ന് സോവിയറ്റ് യൂണിയനിൽ ജനകീയമായിരിക്കുന്നു. ജനങ്ങളുടെ ആസ്വാദനശേഷി വളർന്നിരിക്കുന്നു. കാരണം, ഈ കലകൾ ഒന്നും തന്നെ അന്നും നാടുവാഴികളുടേയോ ബൂർഷ്വാസികളുടെയോ മാത്രം സൃഷ്ടികളായിരുന്നില്ല. മുഴുവൻ ജനങ്ങളുടേയും സ്വത്തായിരുന്നു. എന്നാൽ മറ്റു സ്വത്തുക്കളെപ്പോലെ ഇതിനും ജന്മം കൊടുക്കാൻ മാത്രമേ അധ്വാനിക്കുന്ന ജനവിഭാഗത്തിന് സൗകര്യമുണ്ടായിരുന്നുള്ളൂ. ആസ്വദിക്കാൻ സമയമോ സൗകര്യമോ ഉണ്ടായിരുന്നില്ല! അത് ലഭിക്കുന്നതോടെ കലകൾ പൂർവാധികം ഊർജസ്വലതയോടെ വളരുന്നു. ശാസ്ത്രങ്ങൾ വളരുന്നു. ഉൽപാദനശക്തികൾ വളരുന്നു-എല്ലാം വളരുന്നു.

നമ്മുടെ സൗരയൂഥം രൂപം കൊന്റപ്പോൾ വെറും മൂലകങ്ങളും അതിലളിതങ്ങളായ ഏതാനും യൗഗികങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയുടെ വികാസത്തിലൂടെ ഭൂമുഖത്തുള്ള പദാർഥങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണങ്ങളായി; അവസാനം കാർബണിക യൗഗികങ്ങളും ജീവന്റെ പ്രാഥമികരൂപങ്ങളും ഉണ്ടായി. ലളിത ജീവരൂപങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണങ്ങളായി. ജന്തുവർഗം രൂപം കൊണ്ടു; മനുഷ്യക്കുരങ്ങുകൾ ഉണ്ടായി. അവയിൽ നിന്ന് പ്രാകൃതമനുഷ്യൻ രൂപം കൊണ്ടു. ഭാഷയും സമൂഹവും ഉണ്ടായി. പ്രാകൃത സാമൂഹ്യ വ്യവസ്ഥമാറി, അടിമത്ത, നാടുവാഴിത്ത, മുതലാളിത്ത, സോഷ്യലിസ്റ്റ് വ്യവസ്ഥകൾ ഒന്നിനൊന്ന് പിറകെയായി രൂപം കൊണ്ടു. പുരോ-

117
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/116&oldid=172035" എന്ന താളിൽനിന്ന് ശേഖരിച്ചത്