താൾ:Sangkalpakaanthi.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാമൂഹികമായിട്ടുള്ള ഗീതികാവ്യങ്ങൾ വിശ്വസാഹിത്യത്തിൽ ഒട്ടധികം ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതായും കാണുന്നു. സാഹിത്യോൽപത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോൾ, വ്യക്തിയുടേതിനേക്കാൾ ജനസമൂഹത്തിന്റെ വികാരങ്ങൾക്ക് ബാഹ്യരൂപം കൊടുക്കുവാനുള്ള അഭിനിവേശത്തിൽനിന്നാണ് കവിത കിളിർത്തിട്ടുള്ളതെന്ന് അനുമാനിക്കുവാനേ വഴി കാണുന്നുള്ളു. കാവ്യമണ്ഡലത്തിൽ ഇന്ന് കവിയുടെ ആത്മാംശത്തിന്റെ ബാഹുല്യവും സാമൂഹികാംശത്തിന്റെ വൈരള്യവുമാണ് ദൃശ്യമാകുന്നത്. ആധുനിക ലോകത്തിൽ വ്യക്തിത്വത്തിനു പരമപ്രധാനമായ സ്ഥാനവും അജയ്യമായ പ്രാബല്യവും സിദ്ധിച്ചിട്ടുള്ളതാണ് ഇതിനു കാരണം. ധ്യാനപരങ്ങളും തത്ത്വചിന്താപ്രധാനങ്ങളുമായ കാവ്യങ്ങൾ (Meditative and Philosophical Poems), അർച്ചനാലാപങ്ങൾ (Odes) അഥവാ ധർമ്മകീർത്തനങ്ങൾ, വിലാപകാവ്യങ്ങൾ (Elegies) ആദിയായി പല കാവ്യവിഭാഗങ്ങളും ഈ ശാഖയിൽ ഉൾപ്പെടുന്നുണ്ട്.

സങ്കല്പകാന്തിയിലെ ഭൂരിഭാഗം കൃതികളും കർത്തൃപ്രധാനങ്ങളാണെന്ന് ആദ്യം തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ 'കാളിദാസൻ', 'പൂനിലാവ്', 'രണാങ്കണത്തിൽ', 'ആദിത്യാരാധനം', 'സൗന്ദര്യപൂജ', 'തിരുമുൽക്കാഴ്ച', 'ഗുരുപൂജ' , 'എന്റെ ഗുരുനാഥൻ' എന്നീ കൃതികൾ അർച്ചനാലാപങ്ങളാണ്. ഈ വിഭാഗത്തിന്റെ സ്വഭാവം അല്പമൊന്നു സൂചിപ്പിക്കാം.

ഓഡ് എന്ന് ഇംഗ്ലീഷിൽ പറയപ്പെടുന്ന ഗീതികാവ്യം പ്രൗഢമായ ഒരുവക ധർമ്മകീർത്തനമാണ്. സംഗീതയന്ത്രങ്ങളുടെ സഹായത്തോടുകൂടി ആലപിക്കപ്പെടുകയെന്നതായിരുന്നു ആദികാലത്ത് ഇതിന്റെ ഉദ്ദേശ്യമെന്നുള്ളത് സ്പഷ്ടമാണ്. ഈ ഗാനവിശേഷത്തിന്റെ പ്രഭവസ്ഥാനം ഗ്രീസാകുന്നു. യവനഗാനത്തിനു പ്രധാനമായി രണ്ടു മഹാവിഭാഗങ്ങളുണ്ട്; ഒന്നു കവിയുടെ ആത്മപ്രകടനം; മറ്റേത് അദ്ദേഹത്തിന്റെ അനുഗാമികളായ, സുശിക്ഷിതനൈപുണിയാർജ്ജിച്ചിട്ടുള്ള, നർത്തകസംഘത്തിന്റെ ഒത്തൊരുമിച്ചുള്ള ആലാപം. കാലഗതിയിൽ ഈ രണ്ടു ശാഖയും ഒന്നുപോലെ അർച്ചനാലാപങ്ങളായി പരിണമിക്കുകയാണ് ചെയ്തതെങ്കിലും, അവയ്ക്കു തമ്മിൽ സൂക്ഷ്മമായി ചില വ്യത്യാസങ്ങൾ സ്പഷ്ടമാകുന്നതാണ്. ആദ്യം പറഞ്ഞ കവിയുടെ ആത്മപ്രകടനമാണ്, ആൽകിയസ്, അനാത്രിയോൺ, സാഫോ എന്നിവരുടെ തൂലികകളിലൂടെ ബഹിർഗ്ഗമിച്ച്, ആധുനികപാശ്ചാത്യവിമർശകന്മാർ പറഞ്ഞുവരുന്ന ശുദ്ധവും ലളിതവുമായ ഗീതികാവ്യമായി പരിണമിച്ചത്. നർത്തകന്മാർ ഒന്നുചേർന്ന് ആലപിക്കുന്ന ഗാനങ്ങളിൽ ഒരു പ്രത്യേകതയുണ്ട്. കവി സ്വന്തമായി നടത്തുന്ന ഭാഷണങ്ങളെ ഈ ഗായകസംഘം പിൻതാങ്ങുകയോ വ്യാഖ്യാനിക്കുകയോ പതിവാണ്. ഈ ഗാനസമ്പ്രദായമാണ് പിന്നീട് ശരിയായ ധർമ്മകീർത്തനമായി പരിണമിച്ചത്. താളലയങ്ങളുടെ സ്വച്ഛന്ദഗതിക്കനുസൃതമായ കാലപരിണാമങ്ങളെ ആശ്രയിച്ചു സന്ധിരൂപത്തിൽ Strophe എന്നു പറയപ്പെടുന്ന

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/6&oldid=169672" എന്ന താളിൽനിന്ന് ശേഖരിച്ചത്