താൾ:Pattukal vol-2 1927.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

436 പാട്ടുകൾ പാരിടംനടുങ്ങുമാറൊച്ചകൊളളിച്ചു ശീഘ്രം മേരുമാമലയോളംകൂടവെ വിറച്ചിതു അർണ്ണവംതന്നെ നോക്കിച്ചൊല്ലിനാൻ ഗരുഡനും അണ്ഡങ്ങൾകൊണ്ടുവന്നു നൽകുന്നതല്ലയായ്കിൽ ഇന്നുമേൽ സമുദ്രമില്ലെന്നു ഞാൻ വരുത്തുവൻ നിർണ്ണയം നാരായണസ്വാമിതൻപാദത്താണു് ഇത്തരംപറഞ്ഞതിനുത്തരം കേളായ്കയാൽ ബദ്ധരോഷേണ താരക്ഷ്യൻ പറന്നുമേൽഭാഗേ പോയ കിഴക്കെ സമുദ്രത്തിന്നടുത്തൂനിന്നു ചിറ- കുയർത്തിപ്പരത്തിയൊന്നിളക്കിലോകത്രയം വീശിനാൻ ചിറകുകൊണ്ടന്നേരം കുലഗിരി- യാകവെ പറിഞ്ഞുടൻ പറന്നു പശ്ചിമാബ്ധൌ ധിധിധീംധിധിനെന്നു ചെന്നുടൻ മേല്ക്കു മേലെ പർവ്വതവരന്മാർ വീണീടുന്നു ചിത്രം ചിത്രം ശങ്കര ശിവ ശിവ ബന്ധുവാം മുകുന്ദനെ- ച്ചിന്തിച്ചു ഗരുഡനും സാദരം യുദ്ധത്തിനായ് പക്ഷങ്ങളെടുത്തുടനിളക്കുന്നേരത്തിങ്കൽ തൽക്ഷണം കുലുങ്ങിഭൂചക്രവും വിറെക്കുന്നു വളർന്ന മഹാമല കിളർന്നു വെരോടെയ- ങ്ങടർന്നു പറിഞ്ഞുടനുയർന്നു വായുമാർഗ്ഗേ തിരിഞ്ഞു തിരിഞ്ഞുടൻ പറന്നു സമുദ്രത്തിൽ മറഞ്ഞു ശൈലേന്ദ്രരാൽ നിറഞ്ഞു രത്നാകരം വളർന്നുപൊടിധൂളമമർന്നു ഭൂമണ്ഡലം കിളർന്നു മേൽഭാഗത്തോടുരുമ്മീടുന്നനേരം

കലങ്ങീടുന്നു സിന്ധു കുലുങ്ങീടുന്നു ലോകം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/437&oldid=166354" എന്ന താളിൽനിന്ന് ശേഖരിച്ചത്