താൾ:Pattukal vol-2 1927.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

435 കൂരിയാറ്റപ്പാട്ട് സത്തമനോടു ചൊന്നാനുത്തരം ഗരുഡനും പോരുമിത്തരം മുനേ ചൊന്നതു നന്നുപാരം ചേരുകയില്ല മമ ചെവികൾക്കിവയൊന്നും കേൾക്കയില്ലധിക്ഷേപവാക്കു ഞാനൊരിക്കലും ആഗ്രഹം ഭവാനുളളിലുളളതുമറിഞ്ഞു ഞാൻ തീർക്കുവനതുമിനിവരുണമദത്തെയും പോക്കുവൻ കൂരികൾക്കു സങ്കടമറിഞ്ഞാലും ഈരേഴുപതിന്നാലുലോകത്തിനുടയതാം കാരണനേകൻ മമ സ്വാമിയെന്നറിഞ്ഞാലും തൻതിരുവടിയുടെ കാരുണ്യമുണ്ടെന്നാകിൽ സിന്ധുരാജനെജ്ജയിച്ചൊഴിഞ്ഞിട്ടിനിശ്ശേഷം ഇത്തരം പറഞ്ഞഖിലേശ്വരൻ പാദങ്ങളിൽ സത്വരം നമസ്തരിച്ചീവണ്ണമുരചെയ്തു വരുണാലയത്തിങ്കൽ പോകേണമടിയനു കരുണാനിധേ വിടതരികെന്നതുകേട്ടി- ട്ടരുളിച്ചെയ്തുനാഥൻ പോരുവനെങ്കിൽ ഞാനും ഗരുഡൻ കഴുത്തേറി സാഗരതീരം പുക്കാൻ വിഷ്ണുശംകരവിരിഞ്ചാദികളൊരുമിച്ചു വിസ്മയം കാണ്മാനാശു നിന്നരുളുന്നനേരം വീരനാം ഗരുഡനും വീണുടൻ വണങ്ങിനാൻ പാരാതെ നാരായണസ്വാമിതൻ പാദങ്ങളിൽ പങ്കജശരാന്തകൻ തൻപദം പണിഞ്ഞുടൻ പങ്കജാസനാദികൾ തമ്മെയും വണങ്ങിനാൻ അമ്പിനോടനുഗ്രഹം വാങ്ങിനാനെല്ലാരോടും

വമ്പരിൽ മുമ്പൻ വിനതാത്മജൻ പക്ഷിശ്രേഷ്ഠൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/436&oldid=166353" എന്ന താളിൽനിന്ന് ശേഖരിച്ചത്