താൾ:Pattukal vol-2 1927.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
275


കട്ടുപോയതും കിട്ടി ബഹുവിധം
തമ്പുരാനോടറിയിച്ചനേരത്തു
തമ്പുരാനുമരുൾചെയ്തിതന്നേരം
ചോരന്മാരെക്കഴുതന്നിലേറ്റുവി-
നാരെന്നാലും മടിയ്ക്കേണ്ട വീരരേ
രാജശാസനം കേട്ടു ഭടന്മാരും
വ്യാജപൂരുഷന്മാരെക്കഴുവേറ്റി
ഒന്നും മിണ്ടാതിരിക്കുമിത്താപസൻ
ഇന്നു തസ്കരന്മാടെ കൂട്ടത്തിൽ
മുമ്പനായി വരേണമെന്നിങ്ങിനെ
മമ്പന്മാരവർ നിശ്ചയിച്ചീടിനാർ
വല്ലാതേകണ്ടു വഞ്ചനം ചെയ്യിച്ചാൽ
കെല്ലാതേ കഴുവേറ്റണമെന്നുണ്ട്
മാമുനിന്ദ്രനെശ്ശൂ ലത്തിലേറ്റുവാൻ
സ്വാമിയ്ക്കുമതുതന്നെയായ് സമ്മതം
ശൂലപാണിസദൃശനാം മാണ്ഡവ്യൻ
ശൂലംതന്നിൽ മലർന്നു കിടക്കുമ്പോൾ
കാലിന്മേൽ തട്ടി വൃദ്ധമുനീന്ഗ്രന്റെ
മൌലിഭാഗമതുനേരം മാണ്ഡവ്യൻ
പാരം വേദനയുണ്ടാകുകാരണാൽ
ആരെണുള്ളതു ചിന്തിച്ചറിഞ്ഞുടൻ
വാരനാരിയെക്കാമിച്ചു രാത്രിയിൽ
ചോരാനായിട്ടു പോകുന്നു വൃദ്ധനോ
നാളെ സൂർയ്യമുദിക്കന്ന നേരത്തു
നാശം വന്നു ഭവിയ്ക്കും നിനക്കെടോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/278&oldid=166208" എന്ന താളിൽനിന്ന് ശേഖരിച്ചത്