താൾ:Pattukal vol-2 1927.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
274
പാട്ടുകൾ

കല്ലും മുള്ളുമക്കാടും മലകളും
മെല്ലെമെല്ലെക്കടന്നു പണിപ്പെട്ടു
ചെല്ലുന്നേരമൊരാരോഹണം തന്നിൽ
വല്ലഭന്റെ ശരീരം തടകയാൽ
അക്കഥയും ചുരുക്കിപ്പറഞ്ഞീടാം
തസ്കരന്മാരതിനിഹ കാരണം
തത്ര രാജ്യേ വസിയ്ക്കുന്ന ഭൂപന്റെ
പത്തനത്തിലകം പുക്കു കള്ളന്മാർ
രാജകിങ്കരന്മാരുമുണർന്നിതേ
കള്ളന്മാരുടെ പിമ്പേ ഭടന്മാരും
കൊള്ളിയും മിന്നിമിന്നിപ്പുറപ്പട്ടു
കാനനംതന്നിൽ മാണ്ഡവ്യമാമുനി
ധ്യാനമൌനവിലോചനനാകയാൽ
നിശ്ചലനായിരിയ്ക്കും മുനിയോടു
നിശ്ചയം വരുമാറങ്ങു ചോദിച്ചു
താനുണ്ടോ കണ്ടു തസ്കരക്കൂട്ടത്തെ
കാനനംതന്നിലോടിവരുന്നതു്?
എന്നു ചോദിച്ചു കിങ്കരന്മാരോട്
ഒന്നും മിണ്ടീല മാമുനിശ്രേഷ്ഠനും
ഉത്തരമുരിയാടാത്തതെന്തെടോ!
ഇത്തരമവർ ചിന്തിച്ചു പോയുടൻ
കൊള്ളിയും മിന്നി നാലു ദിക്കിങ്കലും
കള്ളന്മാരെത്തിരഞ്ഞു പിടികൂടി
പട്ടുപൊൻപണം പെട്ടകമെന്നിവ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/277&oldid=166207" എന്ന താളിൽനിന്ന് ശേഖരിച്ചത്