താൾ:Mangalodhayam book-10 1916.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൮ മംഗളോദയം

പാലമേനോൻ ഇവിടെയുണ്ട് ' എന്നാണു നായർ ചോദിച്ചത്.

 വാലിയക്കാരൻ - എജമാനൻ ഇവിടെ ഇല്ല. പാലക്കാട്ടാണ്. ഇന്നു മടങ്ങിവരുമെന്നാണു വെച്ചിരുന്നത്. നാളെക്കൂടി അവിടെ        താമസമുണ്ടെന്നു കമ്പിവന്നിട്ടുണ്ട്. എന്താ, ഇന്നിവിടെ കാണാമെന്നു വെച്ചിരുന്നുവോ?

ഉക്ക-ഇല്ല; ഞാൻ വരുമെന്ന് അദ്ദേഹം ഊഹിപ്പാൻ സംഗതിയില്ല.മറ്റാരാണിവിടെയുള്ളത്?

വാലി-ഞാൻ ചോദിച്ചുവരാം. എന്താ പേര്?
ഉക്ക -ഉക്കണ്ടനുണ്ണിനായരെന്നാണ്.
 ഈ ചോദിച്ച വാലിയക്കാരൻ വളരെ ചെറുപ്പത്തിലെ, മരിച്ചു മൂപ്പിൽ നായരുടെ വാലീയക്കാരനി വന്നുകൂടിട്ടുള്ള ഒരുവനാണ്. ഉക്കണ്ടനുണ്ണിനായരുടെ വാലിയക്കാരനായി വന്നുകൂടിട്ടുള്ള ഒരുവനാണ്. ഉക്കണ്ടനുണ്ണിനായർ പേർ പറഞ്ഞുകൊടുത്തിട്ടും അയാളുടെ മുഖത്ത് ഒരു സ്തോഭവുമുണ്ടായിരുന്നില്ല. 'ഇങ്ങോട്ടു കടന്നിരിക്കാം . ഞാൻ വേഗം വരാം' എന്നു പറഞ്ഞ് അകായിൽ ഒരു കസാല നീക്കിവെച്ച് വാലിയക്കാരൻ പോയി.
    
     വിനയപൂർവ്വമായ സംഭാഷണം  കോപത്തെ ശമിപ്പിക്കുമെന്നു പറയാറുണ്ട്. എന്നാൽ മിസ്റ്റർ നായരുട കോപം മുഴുവൻ  ഇതുകൊണ്ടു മാറീട്ടില്ല. ഏതെങ്കിലും ,തന്റെ പുരതനമായ തറവാട്ടിൽ ഇരിപ്പാൻ ഒരു കസേര കിട്ടിയപ്പോൾ ഇരിക്കാൻ മടിച്ചില്ല.
        
   കോട്ടയി ഒരിടത്തുനിന്നു പാട്ടംഫിഡിൽവായനയും കേൾപ്പാനുണ്ടായിരുന്നു. അതിൽ ലയിച്ചിരിപ്പാൻ മിസ്റ്റർ നായർക്കു അധികം സാധിച്ചില്ല. വാലിയക്കാൻ മടങ്ങിവന്നു 'മുകലിലേയ്ക്കുപോകാം' എന്നു പറഞ്ഞു മുന്നോട്ടു നടക്കുന്നു.ഉക്കണ്ടനുണ്ണിനായർ  അകത്തേയ്ക്കു കടന്നപ്പോൾ , ലജ്ജയോടും ഭയത്തോടും കൂടിയ സുന്ദരിയ്യ ഒരു സ്ത്രീയെയാണുകണ്ടത്.
കാമാക്ഷി- കൃഷ്ണൻ ആളെ   തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു.
 

ഉക്ക- അതു ഞാൻ ഇതുവരെ പറഞ്ഞില്ലൊ. ഇപ്പോൾ ഞാനതു സമ്മതിക്കുന്നു.

കാമാ-നിങ്ങൾ വന്നത്-

ഉക്ക-പൂർവ്വികന്മാരുടെ സ്ഥാനത്ത് ഇരിക്കുവാൻതന്നെ.

കാമാ-ജ്യേഷ്ഠത്തിയും അച്ഛനും പാലക്കാട്ടയ്ക്കു പോയരിക്കയാണ്.

ഇങ്ങിനെ പറഞ്ഞു കാമാക്ഷി ലക്ഷ്മിഅമ്മേ, 'ഇങ്ങോട്ടുവരൂ' എന്നു വിളിച്ച .അപ്പോൾ വളരെ വൃദ്ധയായ ഒരു സ്ത്രീ അകത്തേയ്ക്കു കടന്നുവന്നുഈ തളള, ലജ്ജിച്ചുനില്ക്കുന്ന കാമാക്ഷിയുടെയും ഉക്കണ്ടനുണ്ണിനായരുടെയും മുകത്തു സൂക്ഷിച്ചുനോക്കി പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/319&oldid=164758" എന്ന താളിൽനിന്ന് ശേഖരിച്ചത്