താൾ:Mangalodhayam book-10 1916.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉക്കണ്ടനുണ്ണിയുടെ തറവാട് ൨൮൭

ല്പന. അതുകൊണ്ടു നിങ്ങൾ ഇതാ ഈ എളുപ്പവഴിയിൽക്കൂടെ പോകുന്നതാണു നല്ലത്.

ഉക്ക- എന്റെ വഴിനോക്കി നടപ്പാൻ എനിക്കറിയാം.

കാര്യയ്യ- അങ്ങിനെയാണെങ്കിൽ നിങ്ങളുടെ പേരും മേൽവിലാസവും പറഞ്ഞു തരിക. എനിക്കു നിങ്ങളെ പൊല്ലീസ്സിൽ ഏല്പ്പിക്കാതെ നിവൃത്തിയില്ല. നിങ്ങൾ നില്ക്കുന്ന ദിക്കിൽനിന്നു ഇനിയും മുന്നോട്ടു കടക്കുന്നയാൽ ഈ നായ പിടിച്ചു കടിക്കും. ഞാൻ വിചാരിച്ചാൽ ഫലമുണ്ടാകയില്ല.

ഉക്ക- ഞാൻ കോട്ടയ്ക്കുള്ളിൽപോയി ചിലരെ കാണ്മാൻതന്നെയാണു ഭാവം. എന്റെ പേരും മേൽവിലാസവും പറഞ്ഞുതരുവാൻ സന്തേഷമാണ്. അതു കുറിച്ചെടുത്തുകൊള്ളു. എന്റെ പേര് ഉക്കണ്ടനുണ്ണിനായരെന്നും, മേൽവിലാസം നായർകോട്ട-- മതിലകം എന്നുമാണ്.

             കാര്യയ്യസ്ഥൻ മിസ്റ്റർ നായരുടെ കേരാദിപാദം ഒന്നു നോക്കി, ഈ കളവുപറഞ്ഞതിന്നുതന്നെ ഇയ്യാളെ നായിനെക്കൊണ്ടു കടിപ്പിക്കേണ്ടതാണെന്നു പറഞ്ഞു.

ഉക്ക- ഞാനിപ്പോൾ വരുന്ന ദിക്കിലെ സമ്പ്രദായപ്രകാരം കുപ്പായക്കീശയിൽ എപ്പോഴും ഒരു റിവോൾവര [കൈത്തോക്കു] ഉണ്ടായിരിക്കും. അതിപ്പോഴും എന്റെ പോക്കറ്റിളുണ്ട്. നിങ്ങളുടെ നായ എന്റെ അടുത്തുവരുന്നതായാൽ ആ നായയുടെ ആയുസ്സ് അവസാനിച്ചുവെന്നുവെച്ചാൽ മതി.

   ഇങ്ങിനെ പറഞ്ഞു നായർ കൈത്തോക്കു പുറത്തേയ്ക്കെടുത്തുകാട്ടി.'ഞാൻ കോട്ടയിലേക്കു പോകയാണു ചെയ്യുന്നത്. ഞാൻ അവിടെത്തന്നെ താമസിക്കാനാണു ഭാവം. നിങ്ങൾക്കു വേണമെന്നുതോന്നുമ്പോളക്കെ എന്നെ അവിടെ കാണാം. നാളെ എനിക്കു നിങ്ങളെ കാണേണ്ട ആവശ്യവുമുണ്ടാവാം . വേണ്ടി വന്നാൽ ആളെ അയയ്ക്കാം.'എന്നും പറഞ്ഞ് ഉക്കണ്ടനുണ്ണിനായർ ഗൌരവത്തോടെ കോട്ടയിലേക്കു ചെന്നുകയറി. 
 
    എല്ലാറ്റിനും ഒരവസാനമുണ്ട്. കാലത്തിന്നു മാത്രമേ അവസാനമില്ലായ്മയുള്ളു. കാര്യയ്യസ്ഥനുമായിട്ടുള്ള കൂടിക്കാഴ്ച് നിമിത്തം മിസ്റ്റർ നായുരുടെ ക്ഷമ ഏകദേശം അവസാനിച്ച ദിക്കായി.

ഉക്കണ്ടനുണ്ണിനായർ കോട്ടയുടെ ഉമ്മറത്തു പ്രവേശിച്ചതു സാമാന്യത്തിലധികം ദേഷ്യത്തോടുകൂടിയായിരുന്നു. സറ്റേഷനിൽവെച്ചു വണ്ടിക്കാർ അപമാനിക്കുകയാൽ വണ്ടികൂടാതെ നടക്കേണ്ടിവന്നതും, കോട്ടയിലെത്തിയപ്പോൾ തോട്ടക്കാരനും കാര്യയ്യസ്ഥനും മര്യയ്യാദവിട്ടു പെരുമാറിയതും നായർക്കു സഹിപ്പാൻ വയ്യാത്തതായ കോപത്തിനു കാരണമായി ആ കോപമൊക്കെ കോട്ടയിലെ അടച്ചിട്ടിരുന്ന ഉമ്മറവാതിലിനോടാണ് നായർ കാണിച്ചത്. വാതിലിന്മേൽ നായർ നാലഞ്ചുതവണ ഉറക്കെ മുട്ടിയ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുമ്പാൾ ഒരു വാല്യക്കാരൻ വന്നു വാതിൽ തുറന്നു, 'എന്താ വേണ്ടതാവൊ' എന്നു വളരെ വിനയത്തോടെ ചോദിച്ചു. വിനയം കണ്ടപ്പോളുണ്ടായ ആശ്ചര്യയ്യത്തോടെ 'ഗോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/318&oldid=164757" എന്ന താളിൽനിന്ന് ശേഖരിച്ചത്