താൾ:Karnabhooshanam.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


II



പന്ത്രണ്ടു വത്സരം ലുബ്ധമായ് മേവിന
  പർജ്ജന്യപങ്‌ക്തിക്കു പണ്ടേപ്പോലെ

ഏവനെദ്ദർശിച്ച മാത്രയിൽ പിന്നെയും
  കൈവന്നു ദാനധർമ്മാവബോധം:

ആദ്ദിവ്യൻ-ഉണ്ണുകയല്ലാതെ യൂട്ടുക-
  യോർത്തുമേ കാണാത്ത പാവകനെ

പായസപീയൂഷപ്പാൽക്കടലാക്കിന
  വാചംയമാഗ്രിമൻ-ഋശ്യശൃംഗൻ       20

മേളിച്ച നാൾമുതൽ മങ്‌ഗലദേവത
  ലാളിച്ചുപോറ്റീടുങ്ഗഭൂവിൽ,

മുന്നാളിൽ വഞ്ചിച്ച കൊണ്ടലിൻ മൈത്രിയെ-
  യെന്നാളും ശോധിപ്പാനെന്നപോലെ

അംബരം മുട്ടുന്നോരാകാരമേന്തിന
  പൊന്മണിമാളികതൻ നടയിൽ,

എത്തിപ്പോയല്ലോ നാം ഈ നൽകണ്ണാമൃത-
  മദ്ദിക്കിൽനിന്നല്ലോ കേട്ടിടുന്നു.


III



കേറീടാമങ്ങതിനുള്ളില്ലൊരോമന-
  നീരാളമെത്തമേൽ നിദ്രകൊൾവോൻ       30

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/4&oldid=161862" എന്ന താളിൽനിന്ന് ശേഖരിച്ചത്