താൾ:Karnabhooshanam.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 അശ്രുനദിയിലൊഴുകിനാളാദ്യമാ-
   യശ്വനദിയിലോ പിന്നെയല്ലോ !       220

 ചമ്മണ്വതിയും യമുനയു ഗംഗയും
   ചമ്പാപുരിവരെ മാറി മാറി

 വെൺനുരവൈരക്കൽക്കാപ്പണിഞ്ഞീടിന
   തന്നലക്കൈകളാൽ ത്താങ്ങിത്താങ്ങി

 എന്നിളം പൈതലിൻ മെയ്യൊളി മേൽക്കുമേൽ
   പൊന്നിറം പൂശുമപ്പേടകത്തെ

 കൊണ്ടുചെന്നപ്പുറം രാധയിൽ ചേർപ്പതു
   കണ്ടേൻ ഞാൻ ദുരസ്ഥനന്യതന്ത്രൻ.

 പഞ്ജരബദ്ധമാം പൈങ്കിളിക്കുഞ്ഞെ, ങ്ങീ
   വൻജലസ്തംഭമെ, ങ്ങെന്നു ലോകർ       230

 അത്ഭുതപ്പെട്ടിടാം; ആരു താൻ നിൻസൃഷ്ടി-
   ശില്പത്തിൻ തത്ത്വാർത്ഥം കണ്ടിരിപ്പോർ ?

 കൂടെ നിനക്കുണ്ടു മൂവരെനിക്കെന്റെ
   മാഠരപിങ്ഗലദണ്‌ഡർപോലെ;

 മിത്രാധികരവർ മേളിപ്പു നീയുമായ്
   നിത്യസഹവാസനിഷ്ഠയുള്ളോർ,

 ഒന്നിയൊളിത്തിടമ്പോമനപ്പോർച്ചട്ട;
   പിന്നെ രണ്ടീരത്നകുണ്ഡലങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/16&oldid=161836" എന്ന താളിൽനിന്ന് ശേഖരിച്ചത്