താൾ:Aarya Vaidya charithram 1920.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൧൧

രായ പാശ്ചാത്യരുടെ അഭിപ്രായമെടുക്കുന്നതായാൽത്തന്നെ ക്രിസ്താബ്ദത്തിന്നു മുമ്പു ൮00-ആമാണ്ടിൽ (വിൽസൻ) ജീവിച്ചിരുന്ന മനുവിന്റെയും, ൬00-ആമാണ്ടിൽ (ഗോൽഡ്സ്റ്റക്കർ) ജീവിച്ചിരുന്ന പാണിനിയുടെയും ഗ്രന്ഥങ്ങളിൽ വേദം അനാദിയെന്നു കാണുന്നു. ഇങ്ങിനെ കാലപ്പഴക്കംകൊണ്ടു വേദങ്ങൾതന്നെ സൎവ്വോൽകൎഷേണ ഒന്നാമതായി നിൽക്കുന്നു. യൂറോപ്പിലെ ചില വിദ്വാന്മാർ വ്യാകരണത്തിന്റെയും നിഘണ്ഡുവിന്റേയും സഹായംകൊണ്ടു ഹിന്തുവേദത്തിന്റെ പല ഭാഗങ്ങളും തൎജ്ജമ ചെയ്തിട്ടുണ്ട്. എന്നാൽ അവൎക്ക് അതിന്റെ ശരിയായ തത്ത്വങ്ങളൊന്നും കണ്ടെത്തുവാൻ കഴിയാത്തതിനാൽ അതിലടങ്ങിയിരിക്കുന്ന വിശിഷ്ടങ്ങളായ ആശയങ്ങളെ സ്വല്പങ്ങളാക്കുവാൻ മാത്രമേ സാധിച്ചിട്ടുള്ളൂ എന്നു വരുന്നതിലത്ഭുതമില്ലല്ലൊ. അതിന്നായി പ്രത്യേകം ദീക്ഷിച്ചിരിക്കുന്ന ഒരു വൎഗ്ഗക്കാർ മാത്രം പഠിച്ചും പഠിപ്പിച്ചും വരുന്നതും, പണ്ടെക്കു പണ്ടേ ഉള്ളതും, അലൗകികവും (ലൗകികജ്ഞാനങ്ങളിൽനിന്നു വ്യത്യാസപ്പെട്ടത്) ആയ ഒരു കൃതിയുടെ അൎത്ഥബോധം, അനവധികാലമായിട്ട് പരമ്പരയാ തങ്ങളുടെ കൈവശമുള്ള വ്യാഖ്യാനത്തിന്റേയും മറ്റും സഹായത്തോടുകൂടി കൃത്യമായിപ്പഠിച്ചു വരുന്നവരുടെ അടുക്കൽ നിന്നുതന്നെ ഉണ്ടാകേണ്ടതാണു. എന്നിട്ടും, ഈ വക പണ്ഡിതന്മാരുടെ അൎത്ഥകല്പനയ്ക്കനുസരിച്ചു നോക്കുന്നതായാൽതന്നെ വൈദികകാലത്തെ പരിഷ്കാരം നമ്മുടെ ഇപ്പോഴത്തെ പരിഷ്കാരത്തോട് ഒരു മാതിരിക്കൊക്കെ കിടപിടിക്കുന്നതാണു. വൈദികകാലത്തെ ആര്യൻ തന്റെ നിലം കൃഷിചെയ്കയും (ഋഗ്വേദംiii,-൮, നോക്കുക:-- അതിൽ പറയുന്നതെന്തെന്നാൽ- "കാളകൾ ഭാരം വഹിക്കുകയും കൃഷിക്കാർ നിലം ഉഴുതുകയും ചെയ്യട്ടെ. കരി, മണ്ണിനെ ഉഴുതു (കീറി) മറിക്കട്ടെ"); വെടിപ്പും ഭംഗിയുമുള്ള മാളികകളിൽ താമസിക്കുകയും (ഋഗ്വേദം,i-൨- നോക്കുക. "അ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/26&oldid=155640" എന്ന താളിൽനിന്ന് ശേഖരിച്ചത്