താൾ:Aarya Vaidya charithram 1920.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ഉണ്ടായിരുന്നില്ലെന്ന് സിദ്ധാന്തിക്കുന്ന ചില പാശ്ചാത്യപ്രമാണികളുണ്ട്; എന്നാൽ, ഇന്ത്യക്കാരുടെ ജഗൽസൃഷ്ടിനിയമത്തിൽ (ജഗൽസൃഷ്ടിതത്വത്തിൽ) മുമ്പു കഴിഞ്ഞ ഓരോ യുഗങ്ങളിൽ ജീവിച്ചിരുന്നവരെന്നു പറയപ്പെടുന്ന പലരുടേയും പ്രവൃത്തികൾ വിവരിച്ചിട്ടുള്ളതായി കാണുന്നു. ഹിന്തുക്കളുടെ കാലനിൎണ്ണയം താഴേപറയുന്നവിധമാകുന്നു:-

കൃതയുഗം ൧,൭൨൮,൦൦൦ സംവത്സരം
ത്രേതായുഗം ൧, ൨ൻ൬,000 "
ദ്വാപരയുഗം ൮൬ർ,000 "
കലിയുഗം ർ൩൨,000 "

ഇപ്പോഴത്തെ കാലം കലിയുഗമാകുന്നു. ഇതു ക്രിസ്ത്വാബ്ദത്തിന്നുമുമ്പു ൩൧0൨-ആംകൊല്ലം ഫിബ്രവരിമാസം ൧൮-ആം-തി വെള്ളിയാഴ്ചയാണു ആരംഭിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. വണ്ടിച്ചക്രം പോലെ തിരിഞ്ഞുവരുന്ന ഈ ചതുൎയ്യുഗങ്ങൾക്ക് ഗ്രീക്കുകാരുടെ സൗവൎണ്ണം, രാജതം, ആയസം, പൈത്തളം എന്നുള്ള കാലവിഭാഗങ്ങളോടു ഏകദേശം സാദൃശ്യമുണ്ട്. ഹിന്തുക്കളുടെ പക്ഷത്തിൽ ഏറ്റവും പുരാതനകാലങ്ങളീൽ സംഭവിച്ച സംഗതികൾകൂടി അടുത്തകാലത്തു കഴിഞ്ഞതാണെന്നു പറഞ്ഞ് പുതിയതാക്കിത്തീൎക്കുവാൻ ഒരു പ്രത്യേകവാസനയുള്ള പാശ്ചാത്യന്മാരായകാലനിൎണ്ണയവിദ്യാപണ്ഡിതന്മാർകൂടി വേദങ്ങളുണ്ടായിട്ട് നാലായിരം കൊല്ലം കഴിഞ്ഞിരിക്കുന്നു എന്നു സമ്മതിക്കുന്നുണ്ട്. വേദങ്ങളില്ലാതിരുന്നൊരു കാലത്ത് ലോകത്തിൽ വേറെ വല്ല പുസ്തകവുമുണ്ടായിരുന്നു എന്നുള്ളത് ഇതുവരെ ആൎക്കും തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, ഏതു കണക്കുപ്രകാരം കൂട്ടിയാലും ലോകത്തിലുള്ള മറ്റെല്ലാ ഗ്രന്ഥങ്ങളേക്കാളും വേദത്തിന്നു പഴക്കമേറുമെന്നു വരുന്നു. പൗരസ്ത്യശാസ്ത്രജ്ഞന്മാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/25&oldid=155639" എന്ന താളിൽനിന്ന് ശേഖരിച്ചത്