താൾ:തുപ്പൽകോളാമ്പി.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറ്റിൻ വെള്ളമൊഴുക്കൊടൊത്തഴിമുഖ-
ത്തെത്തുമ്പഴുണ്ടോ കടൽ-
ക്കേറ്റത്തിന്നു കുറച്ചലാനിലയിലായ്
കൂസാതെ ഘോഷാന്വിത,
ചീറ്റംപൂണ്ടു നടന്നിടുന്നു പടയിൽ
കൊച്ചിക്ഷിതീശപ്പട-
ക്കൂറ്റന്മാർ കുതിരപ്പുറത്തടിയിൽ വ-
ന്നേശുന്നു സേനേശരും.        24

മെച്ചം പൂണ്ടു സമസ്ത സൈന്യപതിയായ്
മന്ത്രീന്ദ്രനാം പാലിയ-
ത്തച്ചൻതന്നെ കരത്തിൽ വെണ്മഴുവിള-
ക്കിക്കൊണ്ടടുക്കും വിധൗ
ഉച്ചത്തിൽ ഭയമാർന്നു തന്നുടെ ഭട-
ന്മാരൊന്നകന്നെന്നതിൽ
പച്ചപ്പുഞ്ചിരിയിട്ടടുത്തിതു കൊടു-
ങ്ങല്ലൂരിളാനായകൻ.        25

'താനോ വൃദ്ധ, നെനിക്കുനല്ലൊരു ചെറു-
പ്രായം, കിടാവായ്ക്കളി-
പ്പാനോ ഭാവ, മിതെന്തു കൂത്തു? വെറുതെ
വൈരം മുഴുപ്പിക്കൊലാ;
മേനോനെന്തിനിതിൽക്കിടന്നു പെരുമാ-
റീടുന്നു? ദൂരത്തു പോയ്
മാനോത്സാഹഗുണങ്ങളുള്ള യുവവീ-
രന്മാരെ വിട്ടീടെടോ.'        26

'നേരമ്പോക്കരുൾ ചെയ്‌‌തിടാതെതിരിടാൻ
ഭാവിപ്പതുണ്ടെങ്കിലി-
ന്നേരമ്പോരിടുകെ'ന്നു മാത്രമുരചെ-
യ്തപ്പാലിയത്തച്ഛനും

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/7&oldid=173385" എന്ന താളിൽനിന്ന് ശേഖരിച്ചത്