സ്ഥിരീകരണത്തിന്നുള്ള ഉപദെശം 1853

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സ്ഥിരീകരണത്തിന്നുള്ള ഉപദേശം (1853)

[ 3 ] സ്ഥിരീകരണത്തിന്നുള്ള
ഉപദെശം


തലശ്ശെരിയിലെഛാപിതം

൧൮൫൩ [ 5 ] സ്ഥിരീകരണത്തിന്നുള്ള
ഉപദെശം

൧. മനുഷ്യന്ഇഹത്തിൽമുഖ്യവിചാരംആകെണ്ടതുഎന്തു
ഉ-ം നിത്യജീവന്റെ പ്രത്യാശതനിക്ക്ഉറെച്ചുവരെണംഎന്ന<lb />ത്രെ-മത.൬, ൩൩ മുമ്പെദൈവത്തിന്റെരാജ്യത്തെയുംഅ<lb />വന്റെനീതിയെയുംഅന്വെഷിപ്പിൻഎന്നാൽഇവഎല്ലാം <lb />നിങ്ങൾക്കുകൂടെകിട്ടുംഎന്നുക്രിസ്തൻപറഞ്ഞുവല്ലൊ

൨ ഈ പ്രത്യാശഎല്ലാമനുഷ്യനുംവരികയില്ലയൊ

ഉ-ം സത്യക്രിസ്തഭക്തനല്ലാതെആൎക്കുംവരാത്തു-മത.൭,൨൧ എന്നൊ<lb />ടുകൎത്താവെകൎത്താവെഎന്നുപറയുന്നവൻഎല്ലാംസ്വൎഗ്ഗരാജ്യ<lb />ത്തിൽകടക്കയില്ല‌സ്വൎഗ്ഗസ്ഥായഎന്റെ‌പിതാവിൻഇഷ്ട<lb />ത്തെചെയ്യുന്നവനത്രെഎന്നുണ്ടല്ലൊ.

൩. നീആർആകുന്നു

ഉ-ം ഞാൻ‌ ക്രിസ്ത്യാനൻതന്നെ–

൪. ക്രിസ്ത്യാനൻഉണ്ടാകുന്നത്എങ്ങിനെ

ഉ-ം ക്രിസ്ത്യാനരിൽജനിക്കുന്നതിനാലല്ല ക്രീസ്ത്യാനരൊടുസംസ<lb /> ൎഗ്ഗം ഉള്ളതിനാലുംഅല്ല– ക്രീസ്തിങ്കലെ‌വിശ്വാസംക്രീസ്തനിലെസ്നാ<lb /> നംഇവറ്റിനാലത്രെ [ 6 ] ൫.നിണക്കുചെറുപ്പത്തിൽസ്നാനം‌ഉണ്ടായ്വന്നുവൊ

ഉ-ംഅതെപിതാവുപുത്രൻവിശുദ്ധാത്മാവ്‌എന്നീദെവനാമത്തിൽ
എനിക്കുസ്നാനം‌ഉണ്ടായ്വന്നിരിക്കുന്നു.ഈപറഞ്ഞുകൂടാത്ത‌ഉ
പകാരത്തിന്നായിത്രീയെകദൈവത്തിന്നുഎന്നുംസ്തൊത്ര
വുംവന്ദനവുംഉണ്ടാകെആവു

൬. സ്നാനം‌എന്നത്‌എന്തു

ഉ-ംസ്നാനം‌എന്നത്‌വിശുദ്ധമൎമ്മവുംദിവ്യമായചൊല്ക്കുറിയുംആകു
ന്നു—അതിനാൽദൈവമായപിതാവ്‌പുത്രനോടുംവിശുദ്ധാ
ത്മാവൊടുംഒന്നിച്ചു‌ഈസ്നാനം‌എല്ക്കുന്നവനു‌ഞാൻകരുണ
യുള്ളദൈവമാകും‌എന്നും‌അവനുസകലപാപങ്ങളെയുംയെ
ശുക്രിസ്തൻനിമിത്തം‌സൌജന്യമായിക്ഷമിച്ചുകൊടുക്കുന്നു
എന്നുംഅവനെമകന്റെസ്ഥാനത്തിൽ‌ആക്കിസകലസ്വൎഗ്ഗ
വസ്തുവിന്നും‌അവകാശിയായിഅംഗീകരിച്ചുകൊള്ളുന്ന
തും‌ഉണ്ട്‌എന്നുംസാക്ഷിപറയുന്നു

൭.സ്നാനം‌എതിനാൽഉണ്ടാകുന്നു

ഉ-ംവെള്ളത്താലും‌ആത്മാവിനാലും‌അത്രെ—(യൊ.൩,൫)വെള്ള
ത്തിലും‌ആത്മാവിലും‌നിന്നുജനിച്ചല്ലാതെഒരുത്തനുംദെവരാ
ജ്യത്തിൽകടപ്പാൻകഴികയില്ലഎന്നുചൊല്ലിയപ്രകാരംത
ന്നെ—

൮.സ്നാനത്താലുള്ളപ്രയൊജനം‌എന്തു

ഉ-ംഅതുദെവകരുണയെയും‌പാപമൊചനത്തെയും‌ദെവപുത്ര
ത്വത്തെയും‌നിത്യജീവന്റെ‌അവകാശത്തെയും‌നമുക്ക്‌ഉറ [ 7 ] പ്പിച്ചുകൊടുക്കുന്നു—തീത.൩,൫—൭—നാംഅവന്റെകരുണയാ
ൽനീതീകരിക്കപ്പെട്ടിട്ടുപ്രത്യാശപ്രകാരംനിത്യജീവന്റെഅ
വകാശികളായിതീരെണ്ടതിന്നുദൈവംതന്റെകനിവാലത്രെ
നമ്മെരക്ഷിച്ചിരിക്കുന്നതു—നമ്മുടെരക്ഷിതാവായയെശുക്രിസ്ത
ന്മൂലംനമ്മുടെമെൽധാരാളമായിപകൎന്നവിശുദ്ധത്മാവിലെപുന
ൎജ്ജന്മവുംനവീകരണവുംആകുന്നകുളികൊണ്ടുതന്നെ—ഈവ
ചനംപ്രമാണം

൯. ദൈവവചനംസ്നാനത്തെഎങ്ങിനെവൎണ്ണിക്കുന്നു—

ഉ-ംഅത്‌നല്ലമനൊബൊധത്തിന്നായിദൈവത്തൊടുചൊദിച്ചിണ
ങ്ങുന്നത്‌എന്നത്രെ.൧പെത.൩,൨൧

൧൦.ആകയാൽവിശുദ്ധസ്നാനത്താൽദൈവംനിന്നൊടിണങ്ങീ
ട്ട്ഒരുനിയംഉണ്ടാക്കിയൊ

ഉ-ംഅതെ—മഹാദൈവമായവൻഎനിക്കുകരുണയുള്ളദൈ
വവുംപിതാവുംആവാൻവാഗ്ദത്തംചെയ്തിരിക്കുന്നു—ഞാനൊപി
ശാചിനൊടുംഅവന്റെസകലക്രീയാഭാവങ്ങളൊടുംദുഷ്ടലൊ
കത്തിൽആഡംബരമായയൊടുംജഡത്തിന്റെരസകലപാ
പമൊഹങ്ങളൊടുംവെറുത്തുംദൈവത്തെയുംഎന്റെക
ൎത്താവായയെശുവെയുംജീവപൎയ്യന്തംസെവിച്ചുംകൊൾ‌്വാൻ
കൈയെറ്റിരിക്കുന്നു—

൧൧.ആകയാൽസ്നാനനിയമത്താൽനിണക്കുകടമായ്‌വന്നത്
എന്തു—

ഉ-ംദൈവംകൈയെറ്റുകൊണ്ടപ്രകാരംഎനിക്ക്‌എന്നും [ 8 ] വിശ്വസ്തനായിരിപ്പാനുംസകലവാഗ്ദത്തങ്ങളെയുംഭെദം
വരാതെനിവൃത്തിപ്പാനും മനസ്സായിരിക്കുന്നതുപൊലെപുത്ര
ഭാവത്തൊടും‌നിത്യവിശ്വസ്തതതന്നെഎന്റെകടംആകു
ന്നു–അതുകൊണ്ടുആനിയമത്തെനാൾതൊറുംവിശെഷാ
ൽതിരുവത്താഴത്തിന്നുചെല്ലുമ്പൊഴുംസകലഭക്തിയൊടെ
പുതുക്കിഎന്റെനടപ്പിനെഅതിന്നൊത്തവണ്ണംശൊധന
ചെയ്തുംയഥാക്രമത്തിൽആക്കിക്കൊണ്ടുംഎനിക്ക‌എറ്റം
അടുത്തുള്ളപാപങ്ങളൊടുകെവലംപൊരുതുംപൊരെണ്ടതു

വിശ്വാസാദ്ധ്യായം (൧൨-൪൨)

൪൨.എന്നതുകൊണ്ടുസ്നാനത്തൊടുംകൂടെവിശ്വാസത്തെമുറുക
പ്പിടിക്കുന്നവർമാത്രംസത്യക്രീസ്ത്യാനർആകയാൽദൈവത്തി
ൽ‌വിശ്വസിക്കഎന്നതുഎന്തു

ഉ-ം ദൈവത്തെഅറികയുംഅവന്റെവചനത്തെകൈക്കൊ
ൾ‌്കയുംഅവനിൽമുറ്റുംആശ്രയിക്കുകയുംചെയ്യുന്നതത്രെ

൧൩-നാംവിശ്വാസിക്കെണ്ടുന്നദൈവംആരുപൊൽ

ഉ-ം ദൈവംസൃഷ്ടിക്കപ്പെടാതെഉള്ളആത്മാവ്‌നിത്യൻ,സൎവ്വശ
ക്തൻ,ഏകജ്ഞാനി,സൎവ്വസമീപൻ,സൎവ്വജ്ഞൻ,നീതിമാൻ,
വിശുദ്ധിമാൻ,സത്യവാൻ,ദയയുംകനിവും‌നിറഞ്ഞവനത്രെ

൧൪.എകദൈവംഒഴികെവെറെഉണ്ടൊ

ഉ-ം ഒരുത്തനെഉള്ളു—൫മൊ ൬,൪.അല്ലയൊഇസ്രയെലൊകെ
ൾ‌്ക്കുനമ്മുടെദൈവമാകുന്നതുയഹൊവതന്നെഏകയഹൊ [ 9 ] വയത്രെ

൧൫ഈഏകദൈവത്തിൽവിശെഷങ്ങൾഉണ്ടൊ—

ഉ-ം അതെപിതാപുത്രൻവിശുദ്ധാത്മാവ്‌ഈമൂവർഉണ്ടു—സ്വൎഗ്ഗ
ത്തിൽസാക്ഷ്യംപറയുന്നവർമൂവർഉണ്ടല്ലൊപിതാവ്‌വചനം
വിശുദ്ധാത്മാവ്എന്നിവർമൂവരുംഒന്നുതന്നെ(൧യൊ൫൭)

൧൬ദൈവത്വത്തിൽഒന്നാംപുരുഷനാകുന്നപിതാവായദൈവ
ത്തെകൊണ്ടുവിശ്വാസപ്രമാണത്തിൽഎന്തുചൊല്ലിയിരി
ക്കുന്നു—

ഉ-ം സ്വൎഗ്ഗങ്ങൾക്കുംഭൂമിയ്ക്കുംസ്രഷ്ടാവായിസൎവ്വശക്തനായിപിതാവാ
യിരിക്കുന്നദൈവത്തിങ്കൽഞാൻവിശ്വസിക്കുന്നു—

൧൭.മനുഷ്യരെയുംദൈവംപടെച്ചിരിക്കുന്നുവൊ

ഉ-ം അതെദൈവംതന്റെസാദൃശ്യത്തിൽമനുഷ്യനെസൃഷ്ടിച്ചു
(൧മൊ.൧,൨൭)

൧൮. ആദെവസാദൃശ്യംഇന്നുംഉണ്ടൊ—

ഉ-ം ഇല്ലകഷ്ടം—ഒന്നാമത്തെപാപംഹെതുവായിഅതുവിട്ടുപൊ
യിരിക്കുന്നു(൧മൊ.൩)

൧൯.ആദ്യപിതാക്കന്മാരുടെപാപത്താൽനാംഏതിൽഅക
പ്പെട്ടുപൊയി

ഉ-ംപാപത്തിലുംഅതിനാൽദെവകോപത്തിലുംപിശാച്മര
ണംനരകംമുതലായശത്രുക്കളുടെവശത്തിലുംഅകപ്പെട്ടു
രൊമ.൫,൧൨ഏകമനുഷ്യനാൽപാപവുംപാപത്താൽമ
രണവുംലൊകത്തിൽപുക്കുഇങ്ങിനെഎല്ലാവരുംപാപംചെ [ 10 ] യ്കയാൽമരണംസകലമനുഷ്യരൊളവും‌പരന്നു

൨൦. പാപമെന്നത്എന്തു–

ഉ–ം പാപംഅധൎമ്മംതന്നെ—൧യൊ൩,൪ ധൎമ്മത്തിന്റെലംഘനം
എന്നത്രെ—

൨൪. പാപംഎത്രവിധമായിരിക്കുന്നു—

ഉ–ം ജന്മപാപം ക്രീയാപാപംഇങ്ങിനെരണ്ടുവിധമായിരിക്കു
ന്നു—

൨൨.ജന്മപാപംഎന്നത് എന്തു

ഉ–ം മാനുഷസ്വഭാവത്തിന്നുജനനം‌മുതലുള്ളകേടുംദൊഷ
ത്തിലെക്ക്ചായുന്നഇഛ്ശയുംതന്നെ–യൊഹ.൩,൬. ജഡ
ത്തിൽനിന്നുജനിച്ചത്ജഡംആകുന്നു

൨൩— ക്രിയാപാപംഎന്നത്എന്തു

ഉ–ം ജന്മപാപത്തിൽനിന്നുജനിക്കുന്നഒരൊരൊവിചാരമൊ
ഹങ്ങളും‌പുറമെഉള്ളഭാവങ്ങൾവാക്കുകൾകൎമ്മങ്ങൾമുതലാ
യവയുംഎല്ലാം‌തന്നെ—മത. ൧൫,൧൹ ദുശ്ചിന്തകൾകുല
കൾവ്യഭിചാരങ്ങൾപുലയാട്ടുകൾമൊഷണങ്ങൾകള്ളസാക്ഷി
കൾദൂഷണങ്ങൾഇവഹൃദയത്തിൽനിന്നുപുറപ്പെടുന്നു—

൨൪– ഗുണംചെയ്യാതിരിക്കുന്നതുംദൊഷംതന്നെയൊ

ഉ–ം അതെ– ദൊഷത്തെവെറുക്കെണംഎന്നുതന്നെഅല്ലഗുണ
ത്തെചെയ്യണംഎന്നും കൂടെദെവകല്പനആകുന്നുവല്ലൊ
യാക്കൊ.൪,൧൭.നല്ലതുചെയ്വാൻ‌അറിഞ്ഞിട്ടുംചെയ്യാത
വന്നുക്കതുപാപംആകുന്നു— [ 11 ] ൨൫.ക്രിയാപാപങ്ങൾഎത്രവിധമാകുന്നു

ഉ–ം. ബലഹീനതയാലെപാപം–മനഃപൂൎവ്വത്താലെപാപം‌ഇ
ങ്ങിനെരണ്ടുവിധമാകുന്നു—

൨൬.ബലഹീനതയാലെപാപം‌എതുപ്രകാരമുള്ളതു—

ഉ–ം വിശ്വാസിമനസ്സൊടെപാപംചെയ്യാതെ‌അറിയായ്മയാലും
കരുതായ്കയാലും‌ഒരുതെറ്റിൽഅകപ്പെടുകയും‌അതിനാ
യി‌ഉടനെഅനുതപിക്കയുംഅതിനെ‌വെറുത്തുവിടുകയും
ചെയ്യുന്നതത്രെ—

൨൭.മനഃപൂൎവ്വത്താലെപാപം‌എതുപ്രകാരം‌ഉള്ളതു–

ഉ–ം മനുഷ്യൻഇന്നത്‌അധൎമ്മം‌എന്നറിഞ്ഞിട്ടും‌മനസ്സൊടെചെ
യ്തുകൊള്ളുന്നത്‌തന്നെ—

൨൮.ഈവകപാപങ്ങളാൽനമുക്കുഎന്തുവരുവാറായി—

ഉ–ം ദൈവത്തിന്റെകൊപവുംരസക്കെടുംഅല്ലാതെതല്ക്കാലശിക്ഷ
കൾപലവുംനരകത്തിൽനിത്യദണ്ഡനവുംതന്നെ—രൊമ

൬,൨൩–പാപത്തിന്റെശമ്പളം‌മരണമത്രെ—

൨൯–ഈഅരിഷ്ടതയിൽനിന്നുനമ്മെഉദ്ധരിച്ചതാർ—

ഉ.എല്ലാവൎക്കുംവെണ്ടിവീണ്ടെടുപ്പിൻവിലയായി‌തന്നെത്താൻ
കൊടുത്തക്രീസ്തുയെശുവത്രെ(൧തിമ.൨,൫)

൩൦–യെശുക്രിസ്തൻആർആകുന്നു—

ഉ–ം ദൈവപുത്രനും‌മനുഷ്യപുത്രനുംആകയാൽദിവ്യമാനുഷ
സ്വഭാവങ്ങൾപിരിയാതെചെൎന്നുള്ളൊരുപുരുഷൻതന്നെ

൩൧–യെശുക്രിസ്തനെചൊല്ലിനിന്റെവിശ്വാസപ്രമാണംഎങ്ങി
[ 12 ] നെ—
ഉ–ം ദൈവത്തിന്റെഏകജാതനായിനമ്മുടെകൎത്താവായയെശു
ക്രിസ്തുങ്കൽഞാൻ‌വിശ്വസിക്കുന്നു–ആയവൻവിശുദ്ധാത്മാ
വിനാൽമറിയഎന്നകന്യകയിൽഉല്പാദിതനായിജനിച്ചു
പൊന്ത്യപിലാത്തന്റെതാഴെകഷ്ടമനുഭവിച്ചുക്രൂശിക്കപ്പെ
ട്ടുമരിച്ചുഅടക്കപ്പെട്ടു പാതാളത്തിൽഇറങ്ങിമൂന്നാംദിവസം
ഉയിൎത്തെഴുനീറ്റുസ്വൎഗ്ഗരൊഹണമായിസൎവ്വശക്തപിതാ
വായദൈവത്തിന്റെവലഭാഗത്തിരിക്കുന്നു–അവിടെനി
ന്നുജീവികൾക്കും‌മരിച്ചവൎക്കുംന്യായംവിസ്തരിപ്പാൻവരിക
യുംചെയ്യും—
൩൨.യെശുക്രിസ്തൻപിതാവിൽനിന്നുയുഗാദികൾക്കുമുമ്പെപജനിച്ചസത്യ
ദൈവമാകുന്നുഎന്നുള്ളതിനെപ്രമാണിപ്പിക്കുന്നത്എങ്ങിനെ—
ഉ–ം വിശുദ്ധവെദത്തിന്റെസ്പഷ്ടസാക്ഷ്യങ്ങളെകൊണ്ടത്രെ–
അതിനാൽഅവൻദൈവത്തിന്റെഏകജാതനും(യൊ൩,
൧൬)സ്വപുത്രനുംഎന്നും(രൊമ.൮, ൩൨)സൎവ്വത്തിന്മെലുംദൈവ
മായിയുഗാദികളൊളംവാഴ്ത്തപ്പെട്ടവൻഎന്നും(രൊ ൯, ൫)
സത്യദൈവവുംനിത്യജീവനുംഎന്നു(൧യൊ.൫,൨൦)ഉള്ള
പെരുകൾകൊണ്ടുവിളങ്ങുന്നു
൩൩.ഈയെശുക്രിസ്തനെവീണ്ടെടുപ്പുകാരൻഎന്നുപറവാന്ത
ക്കവണ്ണംഅവൻ നിണക്കായിഎന്തുചെയ്തുഎന്ത്അനു
ഭവിച്ചു–
[ 13 ] ഉ—ം ഒന്നാമത്അവൻഎനിക്കവെണ്ടിസകലവെദധൎമ്മത്തെയും
നിവൃത്തിച്ചു പിന്നെഎനിക്കുവെണ്ടിക്രൂശിന്റെ കഷ്ടമരണ
ങ്ങളെയുംഅനുഭവിച്ചു–രൊമ.൪,൨൫. നമ്മുടെപിഴകൾനിമി
ത്തംഎല്പിക്കപ്പെട്ടുംനമ്മുടെനീതീകരണത്തിന്നായിഉണൎത്ത
പ്പെട്ടുംഇരിക്കുന്നു—
൩൪. ഈഅനുസരണത്താലും കഷ്ടത്താലും ക്രിസ്തൻ നിണക്കഎ
ന്തെല്ലാംസമ്പാദിച്ചത്—
ഉ—ം ദൈവംകരുണയാലെസ്വപുത്രനെവിചാരിച്ച്എന്റെസക
ലപാപങ്ങളെയും ക്ഷമിച്ചുവിടുന്നതുംഎന്നെനല്ലവൻഎ
ന്നുംനീതിമാൻഎന്നുംപ്രിയമകൻഎന്നുംകൈക്കൊള്ളുന്നതും
എന്നെക്കുമുള്ളസുഖംവരുത്തുവാൻ‌ നിശ്ചയിക്കുന്നതുംത
ന്നെഅവൻഎനിക്കുസമ്പാദിച്ചിട്ടുള്ളതാകുന്നു—
൩൫. ഈസമ്പാദിച്ചതിനെഎല്ലാംഅനുഭവിപ്പാൻനിണക്കയൊ
ഗ്യതഎങ്ങിനെവരുന്നു—
ഉ—ം സത്യവുംജീവനുംഉള്ളവിശ്വാസത്താൽഅത്രെ—
൩൬.സത്യവിശ്വാസംഎന്തുവൊൽ
ഉ–ം ദൈവംയെശുവിന്റെപുണ്യമാഹാത്മ്യംവിചാരിച്ചുഎന്നെ
കനിഞ്ഞുമകന്റെസ്ഥാനത്തിൽആക്കുകയും എന്നെക്കും
രക്ഷിക്കയുംചെയ്യുംഎന്നുതന്നെ അവനെ ഇളകാതെആശ്ര
യിക്കുന്നതത്രെ— യൊ൩,൧൬.ദൈവംലൊകത്തെസ്നെ
ഹിച്ചവിധമാവിതുതന്റെഏകജാതനായപുത്രനിൽ‌വിശ്വ
സിക്കുന്നവൻആരും നശിച്ചുപൊകാതെനിത്യജീവനുള്ളവൻ
[ 14 ] ആകെണ്ടതിന്നുഅവനെതരുവൊളംതന്നെ (സ്നെഹിച്ചതു)

൩൭. യെശുക്രിസ്തനെവിശ്വസിപ്പാൻനിന്നിൽതന്നെ കഴിവുണ്ടൊ

ഉ—ം അതിന്നുഒരുമനുഷ്യനുംശക്തിപൊരാ–൧കൊ.൧൨,൩–
വിശുദ്ധാത്മാവിലല്ലാതെയെശുകൎത്താവെന്നു‌പറവാൻആ
ൎക്കും കഴികയില്ല—

൩൮. വിശുദ്ധാത്മാവെകൊണ്ടുള്ളനിന്റെ‌വിശ്വാസപ്രമാണം
എങ്ങിനെ—

ഉ—ം വിശുദ്ധാത്മാവിലുംവിശുദ്ധരുടെ കൂട്ടായ്മയുള്ള‌വിശുദ്ധസാ
ധാരണസഭയിലുംപാപമൊചനത്തിലുംശരീരത്തിന്റെ
പുനരുത്ഥാനത്തിലും നിത്യജീവങ്കലുംഞാൻവിശ്വസിക്കു
ന്നു—

൩൯. വിശുദ്ധാത്മാവും കൂടെ‌നീ‌വിശ്വസിക്കെണ്ടുന്ന‌സത്യ ൈ
ദവംതന്നെയൊ

ഉ—ം അതെ–വെദത്തിൽഅവനുദെവനാമങ്ങൾദെവഗുണ
ങ്ങൾദെവക്രിയകൾദെവമാനംഇവഎല്ലാംകൊള്ളുന്നപ്ര
കാരം കാണ്മാൻഉണ്ടു(അവ.൫,൩ʃ ൧കൊ. ൨, ൧൦–രൊ
൧൫,൧൩.മത.൧൨,൩൧ʃ.)

൪൦.ഇങ്ങിനെനീവായികൊണ്ട്എറ്റുപറയുന്നതെല്ലാംഹൃദ
യംകൊണ്ടുംവിശ്വാസിച്ചാൽഈ‌വിശ്വാസത്തിന്റെ‌ഫലം
എന്താകുന്നു—

ഉ—ം ഈവിശ്വാസത്തെദൈവംകണ്ടുയെശുക്രിസ്തൻനിമി
ത്തംഎന്നെ‌നല്ലവനുംവിശുദ്ധനുംഎന്നെണ്ണിക്കൊള്ളുന്ന [ 15 ] തല്ലാതെപ്രാൎത്ഥിപ്പാനുംദെവത്തെഅബ്ബാഎന്നുവിളിപ്പാ
നുംഅവന്റെകല്പനകളിൻപ്രകാരംനടപ്പാനുംവിശുദ്ധാത്മാ
വ്എനിക്കുനല്കപ്പെടുന്നത്‌തന്നെഫലംആകുന്നതു

൪൧. വിശ്വാസത്തിലെഒന്നാംഫലംഎന്തു–
ഉ–ം എന്റെനീതീകരണമത്രെ–ദൈവംഎന്റെപാപങ്ങളെ
ക്ഷമിച്ചുവിട്ടുക്രീസ്തന്റെനീതിയെഎനിക്ക്കണക്കിട്ടുഅ
തുഹെതുവായിസകലകരുണകളെയുംപറഞ്ഞുതരുന്നതു
തന്നെ–

൪൨. വിശുദ്ധീകരണംഎന്നുംപുതുക്കംഎന്നുംഉള്ളരണ്ടാമത്ഒരു
ഫലംവിശ്വാസത്തിൽജനിക്കുന്നില്ലയൊ–
ഉം–ം ജനിക്കുന്നു–ഞാൻകുട്ടിയായിപ്രാൎത്ഥിപ്പാനുംദെവയൊഗ്യമാ
യിനടപ്പാനുംതക്കവണ്ണംവിശ്വാസത്താൽമെയ്ക്കുമെൽവിശു
ദ്ധാത്മാവ്തന്നെഎനിക്ക്കിട്ടുന്നുണ്ടു

പ്രാൎത്ഥനാദ്ധ്യായം(൪൩-൪൬)

൪൩. പ്രാൎത്ഥനഎന്നത്എന്തു
ഉ–ം പ്രാൎത്ഥനഎന്നത്‌ലൌകികത്തിലുംആത്മികത്തിലുംനന്മയെ
എത്തിപ്പാനൊതിന്മയെവൎജ്ജിപ്പാനൊദൈവത്തെനൊക്കി
വിളിക്കുന്നതത്രെആകുന്നു–

൪൪–പ്രാൎത്ഥനകളിൽവെച്ചുസാരവുംതികവുംഭംഗിയുംഎറിയത്
എന്തൊന്നുആകുന്നു—
ഉ–ം ക്രിസ്തൻതാൻനമുക്കുപഠിപ്പിച്ചുതന്നതത്രെ–അതാവിതു–
[ 16 ] സ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാവെനിന്റെനാമംവിശുദ്ധീ
കരിക്കപ്പെടെണമെ–നിന്റെരാജ്യംവരെണമെ–നിന്റഇ
ഷ്ടംസ്വൎഗ്ഗത്തിലെപൊലെഭൂമിയിലുംനടക്കെണമെ–ഞങ്ങൾക്കു
വെണ്ടുന്നഅപ്പംഇന്നുതരെണമെ–ഞങ്ങളുടെകടക്കാൎക്കു
ഞങ്ങളുംവിടുന്നതുപൊലെഞങ്ങളുടെകടങ്ങളെവിട്ടുതരെ
ണമെ–ഞങ്ങളെപരീക്ഷയിൽകടത്താതെദൊഷത്തിൽനി
ന്നുഞങ്ങളെഉദ്ധരിക്കെണമെ–രാജ്യവുംശക്തിയുംതെജ
സ്സുംയുഗാദികളിലുംനിണക്കല്ലൊആകുന്നു–ആമെൻ–

൪൫. എങ്ങിനെപ്രാൎത്ഥിക്കെണം
ഉ–ം ദൈവത്തിൻതിരുമുമ്പിൽഎന്നുവെച്ച്എകാഗ്രതയുംഅനു
താപവുംപൂണ്ടുഹൃദയത്തിലുംപുറമെഭാവത്തിലുംതാഴ്മയുള്ളവ
നായിസത്യവിശ്വാസത്തൊടുംയെശുക്രീസ്തന്റെനാമത്തിലും
പ്രാൎത്ഥിക്കെണം

൪൬. ഇപ്രകാരമുള്ളപ്രാൎത്ഥനെക്ക്എന്തുവാഗ്ദത്തംഉണ്ടു
ഉ–ംആമെൻ ആമെൻഞാൻനിങ്ങളൊടുപറയുന്നിതുനിങ്ങൾഎ
ന്റെനാമത്തിൽപിതാവിനൊടുഎന്തെല്ലാംയാചിച്ചാലുംഅ
വൻനിങ്ങൾക്കതരുംഎന്നുനമ്മുടെ പ്രിയരക്ഷിതാവ്അരുളി
ച്ചെയ്തു(യൊ.൪൬,൨൩)

൪൭.എന്നാൽവിശ്വാസിക്ക്ദെവഭക്തിയൊടുള്ളനടപ്പുവെണംഎ
ങ്കിൽഎന്തൊന്നിനെ പ്രമാണമാക്കെണം–

ഉ–ംതന്റെഇഷ്ടവുംതൊന്നലുംഅല്ലലൊകത്തിന്റെപാപമൎയ്യാ
ദകളുംഅല്ലദൈവത്തിന്റെഇഷ്ടവുംകല്പനകളുമത്രെപ്ര
[ 17 ] മാണമാക്കെണ്ടിയതു

കല്പനാദ്ധ്യായം(൪൮–൫൬)

൪൮. ദൈവത്തിന്റെഇഷ്ടവുംകല്പനകളുംഎങ്ങിനെഅറിവാറാ
കും–

ഉ–ം പഴയനിയമംപുതിയനിയമംഎന്നുള്ളവെദപുസ്തകങ്ങളിൽ
അടങ്ങിയദൈവവചനത്താൽഅത്രെ–

൪൯. പഴയനിയമത്തിലെദെവകല്പനകൾഎവ–
ഉ–ം൧. യഹൊവയായഞാൻനിന്റെദൈവമാകുന്നുഞാനല്ലാ
തെഅന്യദെവകൾനിണക്കുണ്ടാകരുത്
൨.നിണക്കഒരുവിഗ്രഹത്തെയുംഉണ്ടാക്കരുത്–അവറ്റെകുമ്പി
ടുകയുംസെവിക്കയുംഅരുതു.
൩. നിന്റെദൈവമായയഹൊവയുടെനാമംവൃഥാഎടുക്കരുതു
൪. സ്വസ്ഥനാളിനെവിശുദ്ധീകരിപ്പാൻഓൎക്ക
൫. നിന്റെമാതാപിതാക്കന്മാരെബഹുമാനിക്ക
൬. നീകുലചെയ്യരുത്
൭. നീവ്യഭിചരിക്കരുത്
൮. നീമൊഷ്ടിക്കരുത്
൯. കൂട്ടുകാരന്റെനെരെകള്ളസാക്ഷിപറയരുതു
൧൦. കൂട്ടുകാരന്റെഭവനത്തെമൊഹിക്കരുതു–കൂട്ടുകാരന്റെ
ഭാൎയ്യയെയുംദാസീദാസന്മാരെയുംകാളകഴുതയെയുംകൂട്ടുകാ
രന്നുള്ളയാതൊന്നിനെയുംമൊഹിക്കരുതു(൨മൊ.൨൦) [ 18 ] ൫൦. ഈകല്പനകളുടെസാരാംശംഎന്താകുന്നു
ഉ–ം ദൈവത്തെയുംകൂട്ടുകാരനെയുംസ്നെഹിക്കഎന്നത്രെ(മത൨൦,
൩൭–൪൦)

൫൧. ദൈവത്തെസ്നെഹിക്കഎന്നത്എന്തു–
ഉ–ം ദൈവത്തെസ്നെഹിക്കഎന്നതൊദൈവത്തെപരമധനംഎ
ന്നുവെച്ചുഹൃദയത്താൽപറ്റിക്കൊണ്ടുംനിത്യംഒൎത്തുംസൎവ്വത്തി
ന്നുമീതെകാംക്ഷിച്ചുംഇരുന്നുഅവങ്കൽആനന്ദിച്ചുംമുറ്റുംത
ന്നെത്താൻസമൎപ്പിച്ചുംകൊണ്ട്അവന്റെബഹുമാനത്തിന്നാ
യിഎരിവുള്ളവനുംആക

൫൨. കൂട്ടുകാരനെസ്നെഹിക്കഎന്നത്എന്തു–
ഉ–ം കൂട്ടുകാരനെസ്നെഹിക്കഎന്നതൊഅവനായിഗുണമുള്ളതുഎ
ല്ലാംആഗ്രഹിക്കയുംപക്ഷമനസ്സാലെവിചാരിക്കയുംവാക്കി
നാലുംഭാവത്തിനാലുംപ്രിയംകാട്ടുകയുംക്രീയയാലെതുണെക്ക
യുംഅല്ലാതെഅവന്റെബലഹീനതയെയുംവിരൊധത്തെ
യുംക്ഷാന്തിയൊടെപൊറുത്തുംസൌമ്യതയാലെഅവനെയ
ഥാസ്ഥാനപ്പെടുത്തുംകൊള്ളുന്നതത്രെ–

൫൩. ഇപ്രകാരംഎല്ലാംനിന്നെതന്നെശൊധനചെയ്താൽനിണക്ക്
എന്തുതൊന്നുന്നു
ഉ–ം ഞാൻസംശയംകൂടാതെവലിയപാപിയാകുന്നുഎന്നും
ദൈവംഇഹത്തിലുംപരത്തിലുംശിക്ഷിക്കുന്നതിന്നുഞാൻപാത്ര
മെന്നുതെളിയുന്നു—

൫൪. പാപങ്ങളെക്കൊണ്ടുനിണക്കുസങ്കടംതൊന്നുന്നുവൊ–
[ 19 ] ഉ–ം അതെഞാൻദൈവത്തൊടുപാപംചെയ്തുവിശ്വസ്തനായസൃഷ്ടാ
വുംരക്ഷിതാവുംകാൎയ്യസ്ഥനുംആയവനെപലവിധത്തിലുംകൂട
ക്കൂടെമനഃപൂൎവ്വമായുംദുഃഖിപ്പിച്ചുംകൊപിപ്പിച്ചുംകൊണ്ട
തിനാൽഎനിക്കഉള്ളവണ്ണംസങ്കടംതൊന്നുന്നു–

൫൫.ദൈവത്തിന്റെകൊപംമാറികനിവുതൊന്നുവാൻഒരു
വഴിഉണ്ടൊ
ഉ–ംസത്യമായുള്ളമാനസാന്തരവുംദൈവത്തിങ്കലെക്കുതിരി
യുന്നതുംവഴിയാകുന്നതു

൫൬. മാനസാന്തരംഎന്നത് എന്തു
ഉ–ം മാനസാന്തരംഎന്നതൊപാപങ്ങളെഹൃദയംകൊണ്ട്അറി
ഞ്ഞുകൊൾകയുംദൈവമുമ്പിലുംചിലപ്പൊൾമനുഷ്യരുടെമു
മ്പിലുംഎറ്റുപറകയുംഅനുതപിച്ചുപെറുക്കയുംയെശുക്രിസ്തു
ങ്കൽവിശ്വസിക്കയുംനടപ്പിനെക്രമത്തിൽആക്കുവാൻഉ
ത്സാഹിക്കയുംചെയ്യുന്നതത്രെ–

൫൭. ഇതിങ്കൽവിശ്വാസത്തിന്നുദൈവത്തിൽനിന്നുംഒരുതുണവ
രുന്നതുകൂടെആവശ്യംഅല്ലയൊ
ഉ–ം ആവശ്യംതന്നെ–വിശ്വാസമാകട്ടെഇന്ന്ആശ്രയവുംപ്രാ
ഗത്ഭ്യവുംഎറീട്ടുവലുതുംഊക്കുള്ളതുംപിന്നെഒരൊസംശയ
ഭയങ്ങളുംധൈൎയ്യക്കെടുംകലൎന്നീട്ടുചെറുതുംഎളിയതും
ആകുന്നു—

തിരുവത്താഴത്തിൻഅദ്ധ്യായം(൫൮-൭൩) [ 20 ] ൫൮. വിശ്വാസത്തിന്നുഉറപ്പുംസങ്കടത്തിൽആശ്വാസവുംവൎദ്ധിപ്പി
ക്കുന്നസാധനംഎന്തു–
ഉ–ം നമ്മുടെകൎത്താവായയെശുക്രിസ്തന്റെഅത്താഴംതന്നെ–

൫൯. നമ്മുടെകൎത്താവിന്റെതിരുവത്താഴംഎന്നത്എന്തു–
ഉ–ം തിരുവത്താഴംഎന്നത്‌വിശുദ്ധമൎമ്മവുംദിവ്യമായചൊയ്ക്കുറി
യുംആകുന്നു.അതിൽക്രീസ്തൻനമുക്ക്അപ്പത്തൊടുംവീഞ്ഞി
നൊടുംകൂടെതന്റെശരീരത്തെയുംരക്തത്തെയുംഉള്ളവണ്ണം
സമ്മാനിചുതരുന്നതുകൊണ്ടുപാപമൊചനവുംനിത്യജീവ
നുംഉണ്ടെന്നുനിശ്ചയംവരുത്തുന്നു

൬൦. തിരുവത്താഴത്തിന്റെഉപദെശംഎല്ലാംഅടങ്ങിയസ്ഥാ
പനവചനങ്ങളെപറക.
ഉ–ം കൎത്താവായയെശുതന്നെകാണിച്ചുകൊടുക്കുന്നാൾരാത്രി
യിൽപന്തിരുവരൊടുംകൂടെഅത്താഴത്തിന്നിരുന്നുഅപ്പ
ത്തെഎടുത്തുസ്തൊത്രംചെയ്തുനുറുക്കിപറഞ്ഞു–വാങ്ങിഭക്ഷി
പ്പിൻഇതുനിങ്ങൾക്കുവെണ്ടിനുറുക്കപ്പെടുന്നഎന്റെശരീരം
ആകുന്നുഎന്റെഓൎമ്മെയ്ക്കായിട്ടുഇതിനെചെയ്വിൻ–അപ്ര
കാരംതന്നെഅത്താഴത്തിൽപിന്നെപാനപാത്രത്തെയും
എടുത്തുസ്തൊത്രംചെയ്ത്അവൎക്കുകൊടുത്തുപറഞ്ഞിതു–നി
ങ്ങൾഎല്ലാവരുംഇതീനിന്നുകുടിപ്പിൻഈപാനപാത്രം
എന്റെരക്തത്തിൽപുതിയനിയമംആകുന്നുഇതുപാപ
മൊചനത്തിന്നായിനിങ്ങൾക്കുംഅനെകൎക്കുംവെണ്ടിഒഴിച്ചഎ
ന്റെരക്തംഇതിനെകുടിക്കുന്തൊറുംഎന്റെഒൎമ്മെക്കായി
[ 21 ] ട്ടുചെയ്വിൻ–

൬൧. തിരുവത്താഴത്തിൽനിണക്ക്എന്ത്അനുഭവിപ്പാൻകിട്ടു
ന്നു—
ഉ–ം അപ്പരസങ്ങളൊടുംകൂടയെശുക്രിസ്തന്റെസത്യമായുള്ള
ശരീരത്തെയുംസത്യമായുള്ളരക്തത്തെയുംഞാൻഭക്ഷി
ച്ചുകുടിക്കുന്നു–൧കൊ.൧൦,൧൬ നാംആശീൎവ്വദിക്കുന്നുഅ
നുഗ്രഹപാത്രംക്രിസ്തരക്തത്തിന്റെകൂട്ടായ്മഅല്ലയൊനാം
നുറുക്കുന്നഅപ്പംക്രീസ്തശരീരത്തിന്റെകൂട്ടായ്മയല്ലയൊ

൬൨. തിരുവത്താഴംആൎക്കായിട്ടുനിയമിച്ചുകിടക്കുനു—
ഉ–ം തങ്ങളെശൊധനചെയ്വാൻകഴിയുന്നക്രീസ്ത്യാനൎക്കെല്ലാംനി
യമിച്ചതു–൧കൊ. ൧൧,൨൮.മനുഷ്യൻതന്നെത്താൻശൊ
ധനചെയ്തിട്ടുവെണംഈഅപ്പത്തിൽഭക്ഷിച്ചുംപാനപാത്ര
ത്തിൽകുടിച്ചുംകൊൾവാൻ–

൬൩. തന്നെത്താൻശൊധനചെയ്കഎന്നത്എന്തു–
ഉ–ം താൻതന്റെഹൃദയത്തിലുംമനൊബൊധത്തിലുംപ്രവെശി
ച്ചുകൊണ്ടുതന്റെമാനസാന്തരത്തെയുംവിശ്വാസത്തെയും
പുതിയഅനുസരണത്തെയുംആരാഞ്ഞുകൊള്ളുന്നതത്രെ

൬൪. നമ്മുടെമാനസാന്തരത്തെശൊധനചെയ്യുന്നത്എങ്ങിനെ
ഉ–ം നമ്മുടെപാപങ്ങളെനാംഉണ്മയായിഅറികയുംദൈവത്തി
ന്മുമ്പാകെഎറ്റുപറകയുംമനസ്സൊടെവെറുക്കയുംഅനു
തപിക്കയുംചെയ്യുന്നുവൊഎന്നുആരാഞ്ഞുനൊക്കുമ്പൊഴ
ത്രെ— [ 22 ] ൬൫. നമ്മുടെവിശ്വാസത്തെശൊധചെയ്യുന്നത്എങ്ങിനെ–
ഉ–ം നാംയെശുക്രീസ്തനെഉണ്മയായിഅറികയുംഅവന്റെപുണ്യ
ത്തിലുംകരുണയിലുംമാത്രം ആശ്രയിക്കയുംതിരുവത്താഴത്തി
ന്റെസത്യബൊധംഉണ്ടാകയുംചെയ്യുന്നുവൊഎന്നുനല്ലവ
ണ്ണംആരാഞ്ഞുനൊക്കുമ്പൊഴത്രെ–

൬൬. നമ്മുടെപുതിയഅനുസരണത്തെശൊധനചെയ്യുന്നത്എ
ങ്ങിനെ—
ഉ–ം ഇനിമെൽപാപത്തെവെറുത്തുംവിട്ടുംകൊണ്ടുദൈവപ്ര
സാദംവരുത്തിനടപ്പാനുംഅവന്റെകരുണയാലെദൈവ
സ്നെഹത്തിലുംകൂട്ടുകാരന്റെസ്നെഹത്തിലുംഊന്നിനില്പാ
നുംനാംതാല്പൎയ്യത്തൊടെനിൎണ്ണയിച്ചുവൊഎന്നുസൂക്ഷ്മമായി
ആരാഞ്ഞുനൊക്കുമ്പൊഴത്രെ—

൬൭. ശൊധനകഴിക്കാതെഅപാത്രമായിതിരുവത്താഴത്തിൽ
ചെരുന്നവൎക്കഎതുശിക്ഷകൾഅകപ്പെടും–
ഉ–ം ദൈവത്തിന്റെദണ്ഡവിധിയത്രെ–൧കൊ.൧൧,൨൯-അ
പാത്രമായിഭക്ഷിച്ചുകുടിക്കുന്നവൻശരീരത്തെ
വിസ്തരിക്കായാൽതനിക്കുതാൻന്യായവിസ്താരത്തെഭക്ഷി
ച്ചുകുടിക്കുന്നു—

൬൮. അനുതപിച്ചുഞെരുങ്ങിയഹൃദയത്തൊടെഅനുഭവിച്ചാ
ൽതിരുവത്താഴത്തിലെഫലംഎന്തു—
ഉ–ം എന്റെവിശ്വാസംഉറെക്കയുംമനസ്സാക്ഷിക്ക്ആശ്വാസംല
ഭിക്കയുംപാപങ്ങളുടെമൊചനത്തിന്നുനിശ്ചയംകൂടുകയും [ 23 ] നടപ്പിന്നുപുതുക്കംവരികയുംതന്നെഫലംആകുന്നത്

൬൯. തിരുവത്താഴത്തിൽചെരുവാൻനമുക്ക്എങ്ങിനെവഴിതുറ
ന്നുവരും–
ഉ–ം അദ്ധ്യക്ഷവെലയാലത്രെ–അനുതപിക്കാത്തവൎക്കുപാപങ്ങ
ളെപിടിപ്പാനുംഅനുതപിക്കുന്നവൎക്കുമൊചിപ്പാനുംഅ
തിന്ന്അധികാരംഉണ്ടു–

൭൦. ഈആത്മികമായഅധികാരംഅദ്ധ്യക്ഷൎക്കാരാൽ
വന്നു—
ഉ–ം കൎത്താവായക്രീസ്തനാലത്രെ–അവൻശിഷ്യന്മാരൊ
ടുപറഞ്ഞിതു(മത.൧൮,൧൮) നിങ്ങൾഭൂമിയിൽഎന്തെ
ല്ലാംകെട്ടിയാലുംഅതുസ്വൎഗ്ഗത്തിലുംകെട്ടപ്പെട്ടിരിക്കുംനി
ങ്ങൾഭൂമിയിൽഎന്തെല്ലാംകെട്ടഴിച്ചാലുംഅതുസ്വൎഗ്ഗത്തിലും
അഴിഞ്ഞിരിക്കും–എന്നല്ലാതെ(യൊ.൨൦,൨൩)നിങ്ങൾആ
ൎക്കെങ്കിലുംപാപങ്ങളെമൊചിച്ചാൽഅവൎക്കുമൊചിക്കപ്പെ
ട്ടിരിക്കുംആർക്കെങ്കിലുംപിടിപ്പിച്ചാൽപിടിപ്പിക്കപ്പെ
ട്ടിരിക്കുംഎന്നുംതന്നെ—

൭൧.തിരുവത്താഴത്തിൽചെരുന്നവിശ്വാസികൾക്ക്എന്തുകടംആ
കുന്നു.—
ഉ–ംനാംകൎത്താവായക്രീസ്തനെയുംഅവന്റെമരണത്തെയുംഒ
ൎക്കയുംഅവന്റെനാമത്തെസ്തുതിക്കയുംഹൃദയത്താലുംക്രീ
യകളാലുംഅവന്റെഉപകാരങ്ങൾക്കായികൃതജ്ഞതകാട്ടുക
യുംവെണ്ടതു(൧കൊ.൧൧,൨൬) [ 24 ] ൭൨. ക്രീസ്തന്റെമരണത്തെപ്രസ്താവിക്കെണ്ടുന്നപ്രകാരംസ്പ
ഷ്ടമായിപറയാമൊ
ഉ–ം ഞാൻതിരുവത്താഴത്തിൽചെരുമ്പൊഴുംചെൎന്നശെഷവുംക്രീ
സ്തന്റെക്രൂശിലെമരണത്തെതാല്പൎയ്യത്തൊടുംവിശ്വാസത്തൊ
ടുംകൂടെധ്യാനിക്കയിൽപ്രിയരക്ഷിതാവ്‌ശരീരത്തെബ
ലികഴിച്ചുംരക്തത്തെഒഴിച്ചുംകൊണ്ട്എനിക്കുംസൎവ്വലൊക
ത്തിന്നുംപാപത്തെഇല്ലാതാക്കിനിത്യരക്ഷയെസമ്പാദിച്ചു
കൊള്ളുമ്പൊൾഎത്രഎല്ലാംകഷ്ടിച്ചുംഅദ്ധ്വാനിച്ചുംഇരിക്കു
ന്നുഎന്നുനന്നവിചാരിച്ചുകൊള്ളെണ്ടതു–

൭൩. ഈബലിമരണത്തെധ്യാനിച്ചുപ്രസ്താവിക്കുന്നതിന്റെഫ
ലംഎന്തു–
ഉ–ം കൎത്താവായയെശുവിന്നുഎന്റെപാപങ്ങളാൽഅതിക്രൂ
രവെദനകളുംകൈപ്പുള്ളമരണവുംസംഭവിച്ചതുകൊണ്ടു
ഞാൻപാപത്തിൽരസിക്കാതെഅതിനെഅശെഷംഒഴി
ച്ചുമണ്ടിപൊകയുംഎന്നെഉദ്ധരിച്ചരക്ഷിതാവിന്റെആളാ
യിട്ടുകെവലംഅവന്റെബഹുമാനത്തിന്നായിജീവിക്കയുംക
ഷ്ടപ്പെടുകയുംമരിക്കയുംചെയ്യെണ്ടതു– എന്നാൽഎന്റെ
അന്ത്യനെരത്തിൽഭയംകൂടാതെതെറികൊണ്ടുകൎത്താവാ
യയെശുവെനിണക്കായിഞാൻജീവിക്കുന്നുനിണക്കുകഷ്ട
പ്പെടുന്നുനിണക്കുമരിക്കുന്നുചത്തുംഉയിൎത്തുംനിണക്കുള്ളവനാ
കുന്നുയെശുവെഎന്നെക്കുംഎന്നെരക്ഷിക്കെണമെഎന്നെപ
റയുമാറാവു–ആമെൻ–

Tellicherry Mission Press 1859.