രാമായണം ഇരുപത്തുനാലുവൃത്തം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
തെറ്റുതിരുത്തൽ വായനക്കു തയ്യാർ.
രാമായണം ഇരുപത്തുനാലുവൃത്തം

രചന:തുഞ്ചത്ത് എഴുത്തച്ഛൻ  (1926)

[ 1 ] ശ്രീരാമവർമ്മഗ്രന്ഥാവലി


                                             രാമായണം
ഇരുപത്തുനാലുവൃത്തം


                         (ആദ്യത്തെ ആറുവൃത്തം മാത്രം)
                                            --------------------
                       

കൊച്ചി


മലയാളഭാഷാപരിഷ്കരണക്കമ്മിറ്റിയിൽ നിന്നു്

വ്യാഖ്യാനത്തോടും അവതാരികയോടുംകൂടി

പ്രസിദ്ധപ്പെടുത്തുന്നതു്

                                            (കോപ്പി 500)
                                           ൧൧0൧ - മാണ്ട്


                                                  PRINTED AT
                            THE MANGALODAYAM POWER PRESS
                                                     TRICHUR


പകർപ്പവകാശം വില അണ 8

കമ്മിറ്റിക്കു മാത്രം [ 3 ] ശ്രീരാമവർമ്മ ഗ്രന്ഥാവലി

രാമായണം

ഇരുപത്തുനാലുവൃത്തം

(ആദ്യത്തെ ആറുവൃത്തം മാത്രം)

കൊച്ചി

മലയാളഭാഷാ പരിഷ്കരണക്കമ്മിറ്റിയിൽ നിന്ന്

വ്യാഖ്യാനത്തോടും അവതാരികയോടും കൂടി

പ്രസിദ്ധപ്പെടുത്തുന്നത്.

(കോപ്പി 500)


൧൧൦൧-മാണ്ട്.

PRINTED AT

THE MANGALODAYAM POWER PRESS,

TRICHUR

പകർപ്പവകാശം കമ്മിറ്റിക്കു മാത്രം വില അണ 8. [ 4 ] അവതാരിക

രാമായണം ഇരുപത്തുനാലു വൃത്തം പണ്ടേതന്നെ മലയാളത്തിൽ വളരെ പ്രസിദ്ധിയും പ്രചാരവുമുള്ള ഒരു സാഹിത്യഗ്രന്ഥമാണ്. മദിരാശിസർവ്വകലാശാല വക മട്രിക്യുലേഷൻ മുതലായ പരീക്ഷകൾക്കുള്ള പാഠ്യപുസ്തകങ്ങളിൽ ഇതിലെ പലഭാഗങ്ങളും പലപ്പോഴും ചേർത്തു കണ്ടിട്ടുണ്ട്. മലയാളികളുടെ ഗ്രന്ഥപ്പെട്ടികളിൽ മിക്കതിലും ഇതിന്റെ കയ്യെഴുത്തു പ്രതികൾ കാണാതിരിക്കില്ല. പല അച്ചുകൂടക്കാരും ഈ ഗ്രന്ഥത്തിന്റെ അനേകം പ്രതികൾ കൊല്ലം തോറും എന്നപോലെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കയ്യെഴുത്തുകാരുടേയും അച്ചടിക്കാരുടേയും അജ്ഞതകൊണ്ടോ അശ്രദ്ധകൊണ്ടോ ഇവയിൽ പിഴയില്ലാത്ത ഗ്രന്ഥങ്ങളോ പുസ്തകങ്ങളോ അധികം കാണ്മാനിടവന്നിട്ടില്ല. ഇതിനും പുറമേ ഇതു വായിച്ചാൽ സംസ്കൃത പരിചയമില്ലാത്ത സാധാരണ മലയാളികൾക്ക് അർത്ഥം മനസ്സിലാക്കുവാൻ പ്രയാസമുള്ള വിധത്തിലാണ് ഇതിലെ രചനാരീതി. ഇസ്സംഗതികളെല്ലാം ആലോചിച്ചു സാമാന്യം പഴക്കമുള്ള പല താളിയോലഗ്രന്ഥങ്ങളും അച്ചടിപ്പുസ്തകങ്ങളും കൂട്ടിച്ചേർത്തു പരിശോധിച്ച് ഒരു വ്യാഖ്യാനത്തോടുകൂടി ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചാൽ കൊള്ളാമെന്നുദ്ദേശിച്ചാണ് ഇതിലേക്കു പുറപ്പെ [ 5 ] ട്ടത്. പക്ഷേ മാതൃകാഗ്രന്ഥങ്ങളുടെ വൈഷമ്യം കൊണ്ട് ഉദ്ദേശ്യസിദ്ധിക്കു പ്രയാസം കൂടുതലായിത്തോന്നുകയാൽ കഴിഞ്ഞേടത്തോളം ഭാഗം ഇപ്പോൾ പ്രസിദ്ധപ്പെടുത്തുകയും, ബാക്കി ഇനിയൊരിക്കലാവാമെന്നു തീർച്ചപ്പെടുത്തുകയും ചെയ്യേണ്ടിവന്നു.

പണ്ടത്തേക്കാലത്തു ദേശംതോറും എഴുത്തുപള്ളികളുണ്ടാക്കി കുട്ടികളെ പഠിപ്പിച്ചിരുന്നതു നാട്ടെഴുത്തച്ചൻ (ആശാൻ) മാരാണല്ലോ. അന്നു നിലത്തെഴുത്ത് , കണക്ക്, അഷ്ടകങ്ങൾ, (ചില ഇഷ്ടദേവതാസ്തോത്രങ്ങൾ) വാക്യം, അടിവാക്യം, ജ്യാവ്, (ജ്യൌതിഷത്തിലെ ഗണിതത്തിനാവശ്യമുള്ള ചില ക്രിയാ സാധനങ്ങൾ) നാൾപക്കം വയ്ക്കു ക, ഗ്രഹങ്ങളെ ഗണിക്കുക മുതലായതിനുള്ള വിധികൾ ഇവയെല്ലാം ആദിപാഠമായി പഠിപ്പിക്കും. ഇത്രയും കഴിഞ്ഞാൽ സാമാന്യവിദ്യാഭ്യാസം കഴിഞ്ഞു. പിന്നെ പെൺട്ടികളെയും ആൺകുട്ടികളെയും വേർതിരിച്ചു പ്രത്യേകം ചില വിഷയങ്ങളെ പഠിപ്പിക്കും. ആൺകുട്ടികളെ ശ്രീകൃഷ്ണ ചരിതം മുതലായ മണിപ്രവാളകാവ്യങ്ങളും സംസ്കൃതപാഠത്തിനത്യാവശ്യകങ്ങളായ അമരകോശം, സിദ്ധരൂപം, ബാലപ്രബോധനം, എന്നിവയും ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം മുതലായ ഒന്നോ രണ്ടോ ചെറു കാവ്യങ്ങളും പഠിപ്പിച്ചു സംസ്കൃത ഭാഷാപ്രവേശമാർഗ്ഗത്തിലെത്തിക്കും. അതോടുകൂടി പഞ്ചാംഗംവയ്ക്കുക, ഗ്രഹങ്ങളെ ഗണിക്കുക മുതലായ 'കവിടിക്രിയ'കളും ചെയ്യിച്ചു തുടങ്ങും.

എന്നാൽ ഈ രണ്ടാംതരത്തിൽ പെൺകുട്ടികളു [ 6 ] ടെ പാഠക്രമം ഇങ്ങനെയല്ല. മണിപ്രവാളത്തിന്നു പകരം രാമായണം ഇരുപത്തുനാലു വൃത്തം, ഭാരതം പതിന്നാലുവൃത്തം ഈ വക ഗ്രന്ഥങ്ങളാണ്. അവ സാധാരണ ശ്ലോകങ്ങളുമല്ലാ; കേവലം പാട്ടുകളുമല്ലാ; എന്നാൽ കുറേശ്ശെസ്സംഗീതഭംഗിയിൽ ചൊല്ലുകയും വേണം; അതോടുകൂടിത്തന്നെ സംഗീതവാസനയുള്ള പെൺകുട്ടികളെ താളം പിടിച്ചു ചോടുവച്ചു കയ്യും മെയ്യും ഉലച്ചു പാട്ടുപാടിയുള്ള കൈകൊട്ടിക്കളിയും പഠിപ്പിക്കും. (ആൺകുട്ടുകൾക്കു കയ്യും മെയ്യും തെളിയിപ്പാൻ കുറുപ്പും കളരിയും വേറെതന്നെയുണ്ടായിരിക്കുമല്ലൊ.) ഇരുപത്തുനാലുവൃത്തവും പതിന്നാലുവൃത്തവും കൈകൊട്ടിക്കളിക്കു പാടുവാൻ കൊള്ളുകയില്ല; ആരും അതിനുപയോഗിക്കാറുമില്ല. എങ്കിലും അല്പം സംഗീത രീതിയിൽ ചൊല്ലേണ്ടവയാകകൊണ്ട് അക്കാലത്തു പെൺകുട്ടികളെ പഠിപ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അവ കൈകൊട്ടിക്കളിയുടെ ഉപയോഗത്തിന്നുണ്ടാക്കിയവയാണെന്നു ഭാഷാചരിത്രത്തിലും മറ്റും പ്രസ്താവിക്കുവാനിടവന്നത്.

ഇരുപത്തുനാലുവൃത്തം എന്ന പേരു കേട്ടാൽ ഇരുപത്തുനാലു പ്രത്യേകവൃത്തങ്ങളിലുള്ള ഒരു കൃതിയാണെന്നു ശ്രോതാക്കൾക്കൊരു ഭ്രമം വന്നേയ്ക്കാം. എന്നാൽ വാസ്തവമങ്ങനെയല്ലാ. ഇരുപത്തുനാലു സർഗ്ഗങ്ങളുള്ള ഒരു കാവ്യമാണ്. അതുതന്നെ ചില അച്ചടിപ്പുസ്തകങ്ങളിൽ ഇരുപത്തഞ്ചു വൃത്തമാക്കിത്തീർത്തിട്ടുണ്ട്. അതിനു കാരണം, ഇരുപതും ഇരുപത്തൊന്നു വൃത്തങ്ങളു [ 7 ]

ടെ മദ്ധ്യേ പതിനഞ്ചുപദ്യങ്ങൾ വേറെ ഒരു വൃത്തത്തിൽ കാണുന്നതാണ്. അതില്ലെങ്കിലും കഥാഗതിക്കു യാ തൊരു വൈഷമ്യവും വരുന്നതല്ലാ. അതിലെ വിഷയം രാമന്റെ രാജ്യഭാരവർണ്ണനമാണ്. അതിശ:യോക്തി, ശ്ലേഷം മുയലായി സ്ഥൂലങ്ങളും കൃത്രിമങ്ങളുമായ ചില വർണ്ണത്തകിടുകളേക്കൊണ്ടുള്ള അലങ്കാരപ്പണികൾ മാ ത്രമേ അതിലുള്ള. ഈ കവി, മറെറാരേടത്തും അതി വ ർണ്ണനംചെയ്തു കാണാത്തുകൊണ്ട്, ആ ഭാഗം വേറെ ആരെങ്കിലും ഉണ്ടാക്കിച്ചേർത്തതായിരിക്കുമോ എന്നും ചിലർ ശങ്കിക്കുന്നവരായിട്ടില്ലെന്നില്ല.

ഈ ഗ്രന്ഥത്തിന്റെ സ്വഭാവം ആകപ്പാടെ ആ ലോചിച്ചാൽ ഇതുഭാഷയിലുള്ള ഒരു മഹാകാവ്യമാണെ ന്നാണു പറയേണ്ടത്. സാഹിത്യശാസ്ത്രനിയമം അനു സരിച്ചുള്ള നഗരാർണ്ണവാദിവർണ്ണനകളിൽ മിക്കതിനും ഇ തിൽ സ്ഥാനം കൊടുത്തിട്ടുണ്ട്. എന്നാൽ മാഘാദികാവ്യങ്ങളിലെപ്പോലെ അതിദീർഘങ്ങളായ വർണ്ണനകൾ ഒരേടത്തുമില്ല;ഉള്ളതു സന്ദർഭത്തിനു ചേർന്നതും മിതവു മായിരിക്കും നായികാദികളുടെ അംഗവർണ്ണനാപ്രസംഗ യമേയില്ല. എന്നാൽപാത്രങ്ങളുടെ സാക്ഷാൽസ്വാഭാവം അവരുടെവാക്കുകളെക്കൊണ്ടും പ്രവൃത്തികളെക്കൊണ്ടും തെളിയിക്കുകയെന്നുള്ളകവിധർമ്മത്തെ ഒരേടത്തുംവിട്ടുക ളഞ്ഞിട്ടുമില്ല നായികാനായകാദികഥാപാത്രങ്ങൾക്കുമാ ത്രമല്ലാ,ലോകത്തിലുള്ള സ്ഥാവരജംഗമരൂപങ്ങളായ സ കലവസ്തുക്കൾക്കും ഇഷ്ടാനിഷ്ടസംഭവങ്ങളെക്കൊണ്ടുണ്ടാ കുന്ന സമവിഷമദശാഭേദങ്ങളേയും, തന്നിമിത്തമുണ്ടാകു [ 8 ] - 5 - ന്ന വികാരങ്ങളേയും ദൈവസൃഷ്ടി വിലക്ഷണമായ ത ന്റെ വാങ്മയസൃഷ്ടികൊണ്ടു കവി വായനക്കാർക്കുസർവ ഥാ ആഹ്ലാദമയമായ അനുഭവമുണ്ടാക്കിക്കൊടുക്കുന്ന താണ് ഒരു ഉത്തമസാഹിത്യമെന്നും, ഈ വക ഗുണ ങ്ങളെല്ലാം തികഞ്ഞിട്ടുള്ള ഒരുസാഹിത്യം ആ ആദികാ വ്യമല്ലാതെമറെറാന്നുമില്ലെന്നും സർവ്വസമ്മതമാണല്ലൊ. അങ്ങനെയുള്ള ആ രാമായണകഥയുടെ നാനാഭാഗങ്ങ ളെയും നാതിസംക്ഷേപവിസ്തരമായി ഇതിൽപ്രതിപാ ദിച്ചിട്ടുള്ളതിനാൽ ഇതിന്റെ രസാത്മകതയെപ്പറ്റിഅ ധികം വിവരിക്കേണ്ടതില്ല. ചുരുക്കിപ്പറയുന്നതായാൽ രാമായണത്തിൽഎവിടെയെവിടെ ഏതേതു രസങ്ങൾ ധാരാവാഹികളായി കാണപ്പെടുന്നുണ്ടോ അവിടെ യ വിടെ അതതു രസങ്ങൾ ഇക്കാവ്യം വായിക്കുന്നവർക്കും മി തമായി ആസ്വദിപ്പാൻ പ്രയാസമില്ല. ഉപമ, ഉൽപ്രേ ക്ഷ. രൂപകം, അതിശയോക്തി മുതലായ അർത്ഥാലങ്കാ രങ്ങളും, ആദ്യപ്രാസം, അന്ത്യപ്രാസം, അഷ്ടപ്രാസം, അനുപ്രാസങ്ങൾ മുതലായ ശബ്ദാലങ്കാരങ്ങളും അശേ ഷം ദാരിദ്ര്യംകൂടാതെ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്. എ ന്നാൽ ദ്വിതീയാക്ഷരപ്രാസം നിബന്ധിച്ചില്ലെങ്കിൽ കൈരളീവനിതക്കു മംഗല്യഹാനി വന്നവപോകുമെന്നുള്ള ഭയം പണ്ഡിതനായ ഈ കവിയെ ബാധിച്ചിട്ടില്ലെന്നു തോന്നത്തക്കവണ്ണം അത്ര ധാരാളം പദ്യങ്ങൾ ദ്വിതീ യാക്ഷരപ്രാസമില്ലാതെ തന്നെ ഇതിൽ കാണ്മാനുണ്ട്

ഇതിലെ മിക്ക വൃത്തങ്ങളിലേയും പദ്യങ്ങൾ മാ ത്രാപ്രധാനങ്ങളായ ദ്രാവിഡവൃത്തങ്ങളിൽ രചിക്കപ്പെ [ 9 ] ട്ടിട്ടുള്ളവയാണ്. ഇടയ്ക്കു ചിലതു സംസ്കൃതഛന്ദസ്സുക ളിൽപ്പെട്ടവയായിട്ടുമില്ലെന്നില്ല. എന്നാൽ അവയും ഗാ നരീതിയിൽ ചൊല്ലുവാൻ തക്കവയാകകൊണ്ടു ദ്രാവി ഡ വൃത്തങ്ങളോടിടകലർത്തി പ്രയോഗിക്കുന്നതിൽഭംഗി ക്കും ഭംഗംവരുത്തുന്നവയല്ല. ഇങ്ങനെയാണെങ്കിലും ഇ ക്കാവ്യം, 'രാമചരിതം'പോലെ തനിത്തമിഴോ കണ്ണശ്ശ രാമായണംപോലെ തമിഴു'വിരുത്ത'ക്കരുവിൽ തമിഴും മലയാളവുംകൂട്ടി ഉരുക്കി വാർത്ത വെങ്കലപ്പാത്രമോ അ ല്ല. ഇതിൽ മദ്ധ്യകേരളത്തിൽ നടപ്പുള്ള മലയാളപദ ങ്ങളല്ലാതെ തീരെ തെക്കനോ വടക്കനോ ആയ ദേശ്യ പദങ്ങൾ അധികം കാണുന്നില്ല. പവ(ക)ഴി; കുല ചില; അമ്പതുമറി; പുത്തൻമണിപ്പൂൺപ്; അച്ചോ; തിരുവാമൊഴിഞ്ഞു; പറവ്വതും ചെയ്ത; മതിയുണ്ട്; ഇ ത്യാദിചംബൂപ്രബന്ധകാരന്മാർ പ്രയോഗിച്ചുകാണുന്ന ഭാഷാപദങ്ങൾ പലേടത്തും കാണുന്നുണ്ട്. എങ്കിലും ഭാ ഷാസംസ്കൃതശബ്ദങ്ങളെ കൂട്ടിചേർത്തു മണിപ്രവാളമാ ക്കിയിരിക്കുന്നതിൽ ചെയ്തിട്ടുള്ള വികടഘടനകളെക്കൊണ്ടും, ഗുരുലഘുക്കളുടെ വിന്യാസത്തിൽ കാണിച്ചിട്ടുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യപ്രകടനംകൊണ്ടും;ഇതി നുമുമ്പിൽ ഭാഷാകവിസരണിയിൽ സഞ്ചരിച്ചു പരിച യമില്ലായ്കയാൽ അറിയാതെ വന്നുപോയതോ ഉദ്ദണ്ഡാ ദിപണ്ഡിതന്മാരെപ്പോലെ ഭാഷാകവിതയിലുള്ള അവ ജ്ഞകൊണ്ടു അറിഞ്ഞുതന്നെ വരുത്തിക്കൂട്ടിയതോ ആയ യതിഭംഗകോലാഹലംകൊണ്ടും, പാദാന്തത്തിൽ മാത്ര മല്ല, അർദ്ധത്തിൽ പോലും വിച്ഛേദം കൂടാതെ സമസ്ത [ 10 ] പദങ്ങളെ നീട്ടിവലിച്ചു പ്രയോഗിച്ചിരിക്കുന്നതിനാലു ള്ള അവിശ്രാന്തികൊണ്ടും, സാധാരണക്കാർക്ക് ഇക്കൃതി യിൽ ചില ഭാഗം വായിപ്പാൻ വളരെ ബുദ്ധിമുട്ടുണ്ടാ യിരിക്കും. ഇതിനുപുറമെ കവിവാക്യങ്ങളുടെ ഇടയിൽ വരുന്ന കഥാപാത്രസംഭാഷണങ്ങളെ വായനക്കാർക്കു യാതൊരു മുന്നറിവും കൊടുക്കാതെ ആരംഭിക്കുകയും അ വസാനിപ്പിക്കുകയും ചെയ്യുന്ന ഘട്ടങ്ങളും അനേകമുണ്ട് . (൩-ാം വൃത്തം നോക്കുക) 'യാത്രാക്കുവാനും' 'അയ ച്ചൂട്ടത്', 'കാച്ച്യപാൽ'. 'അറിഞ്ഞീടാഞ്ഞു്'. 'ചിത്തം 'ശെഥില്യമാകാത്തു'. ഇത്യാദിളായി ഏതാനും ചില വിലക്ഷണപദപ്രയോഗങ്ങളും ഇല്ലെന്നില്ല.

എന്നാൽ ഈ വക ദോഷങ്ങളൊന്നും കൂടാതെ പ്രസന്നപ്രൌഢസരസങ്ങളും, സാഹിത്യസാരഭൂയിഷ്ഠ ങ്ങളുമായ ഭാഗങ്ങളാണ് ഇക്കാവ്യത്തിൽ ഒട്ടുമുക്കാലും വ്യാപിച്ചിരിക്കുന്നത്.

ഇനി ഗ്രന്ഥകർത്താവിനെക്കുറിച്ചു ആലോചിക്കു ന്നതായാൽ ഇന്നത്തെ ഭാഷാകവികളുടെയും കാവ്യവി മർശകന്മാരുടെയും നോട്ടത്തിൽ അദ്ധേഹം ഒരു വാസന ക്കാനായ കവിയാണെന്നു തോന്നുന്നതല്ലെങ്കിൽ അ സ്തു. എന്നാൽ പരമഭക്തനും, നല്ല സംസ്കൃതപണ്ഡി തനും, യോഗ്യനായ ഒരു ജ്യോതിഷികനുമാണെന്നുള്ള സംഗതിയിൽ ആർക്കും വിസംവാദമുണ്ടാവാൻ തരമില്ലാ. മേൽപ്പത്തൂർ ഭട്ടത്തതിരിയുടെ 'കുട്ടിബ് ഭാഗവത'മായ ന രായണീയസ്തോത്രം പോലെ ഈ ഇരുപത്തുനാലുവൃത്തം ഒരു രാമസ്തോത്രമാണ്. നാരായണീയത്തിൽ ഓരോ [ 11 ] -8-

ദശകത്തിന്റെ അവസാനത്തിലും തൽകർത്താവു തന്റെ ഉപസനമൂർത്തിയായ ഗുരുവായൂരപ്പനോട് ആരോഗ്യപ്രാർത്ഥനയണു ചെയ്യുന്നത്. നമ്മുടെ കവിയാകട്ടെ അദ്ദേഹത്തിന്റെ രാമസ്തോത്രത്തിൽ ഓരോ വൃത്താന്തത്തിലും ഐഹികസുഖേച്ഛ യാതൊന്നും കൂടാതെ പരമപുരുഷാർത്ഥമായ കൈവല്യത്തെ പ്രാർത്ഥിക്കുന്നു. എന്നുമാത്രമല്ലാ, ഇതിലുള്ള എല്ലാപദ്യങ്ങളും ഭഗവന്നാമകീർത്തനത്തിൽ കലാശിപ്പിക്കുകയും ചെയ്യുന്നു. അതും പോരാ, ശ്രീരാമനെ ധീരോദാത്തനായ ഒരു മനുഷ്യനായകന്റെ നിലയിൽ നിർത്താതെ, ഭക്തരക്ഷാദീക്ഷിതനായ ഭഗവദവതാരപുരുഷന്റെ നിലയിലാണു കവി കല്പിച്ചിരിക്കുന്നത്. ഖരൻ, ജടായു, ബാലി, രാവണൻ ഇവരുടെ ചരമകാലത്തെപ്പറ്റി കവി എങ്ങനെ പ്രസ്താവിച്ചിരിക്കുന്നു എന്നു നോക്കുക. ഈ ഗ്രന്ഥത്തിൽ ഒരൊറ്റ ബ്‌ഭാഷാപദംപോലുമില്ലാത്ത തനിസ്സംസ്കൃതപദ്യങ്ങൾ വളരെയുണ്ട്. (വൃത്തം ൧ പദ്യം ൭-൨൨; വൃത്തം൧൩ പദ്യം ൨൬; വൃത്തം ൧൭ പദ്യം ൧൭; വൃത്തം ൨൩ പദ്യം ൩൩-൩൫; ഇവ നോക്കുക) പേരിനുമാത്രം ഒന്നോ രണ്ടൊ ഭാഷാപദങ്ങളും ശേഷമെല്ലാം സംസ്കൃതമയവുമായിട്ടുള്ള പദ്യങ്ങൾക്കും ക്ഷാമമില്ല. അതിനും പുറമേ രഘുവംശം, കുമാരസംഭവം, രാമായണചംബു, രാമായണം മുതലായ ഗ്രന്ഥങ്ങളിലെ പല പദ്യങ്ങളും സന്ദർഭമനുസരിച്ചു ഭാഷാന്തരംചെയ്തു ചേർത്തിട്ടുമുണ്ട്. ഇതുകൊണ്ട് ഇദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യം സ്പഷ്ടമാകുന്നതാണല്ലൊ. [ 12 ] -9-

രണ്ടാം വൃത്തത്തിൽ ശ്രീരാമന്റെ ജാതകഫലം നിർദ്ദേശിച്ചിരിക്കുന്നതിൽനിന്നു കവിയുടെ ജ്യോതിശാസ്ത്ര നൈപുണ്യം ഗണ്യമാകുന്നു. 'മാലാറൂമാറരിയ രാമായണം കഥയെ ബാലാദിപോലുമുരചെയ്തിൽ ത്രിലോകപെരു- മാളാമവൻ പരനൊടേകീ ഭവിപ്പതിനു- മാളായ്‌വരുന്നു ഹരിനാരായണായ നമഃ' എന്ന ഒടുക്കത്തെ വൃത്തത്തിന്റെ ഉപാന്ത്യപദ്യത്തിൽ നിന്ന് ഇദ്ദേഹം ഒരു ഉപാധ്യായന്റെ നിലയിൽ ബാലന്മാരായ തന്റെ ശിഷ്യന്മാരെ പഠിപ്പിപ്പാനായിട്ടാണ് ഈ ഗ്രന്ഥം നിർമ്മിച്ചതെന്നു കൂടി ഊഹിപ്പാൻ വഴിയുണ്ട്. മേലെഴുതിയതിന്റെ അനന്താപദ്യം, 'മീനാമ, പന്നി, നരസിംഹാ, യവാമന, മ- ഹാരാമ, ദാശരഥി, സീരായുധരായ, നമഃ കൃഷ്ണായാ, കൃഷ്ണതനുശുദ്ധായ കല്കിവപു- ഷേ കാരണായ ഹരി നാരായണായ നമഃ' എന്നുള്ളതാണ്, ഇതെഴുതിക്കഴിഞ്ഞപ്പോൾ തന്നെ ആ മനസ്സിനും വാക്കിനും കയ്യിനും, അനധ്യായം കൊടുക്കതെയിരുക്കുമോ-- 'ഓങ്കാരമായ പൊരുൾ മൂന്നായ്പിരിഞ്ഞുടനെ ആങ്കാരമയതിനു താൻതന്നെ സാക്ഷിയിതു ബോധം വരുത്തുവതിനാളായി നിന്ന പര- മാചാര്യരൂപ! ഹരിനാരായണായ നമഃ' എന്നിങ്ങനെ 'ഹരിനാമകീർത്തനം' ആരംഭിച്ചത്? എന്നു ബലവത്തരമായ ഊഹത്തിന് അവയുടെ രീതിസ [ 13 ] മ്യം നമ്മെ സഹായിക്കുന്നു. എങ്കിലും ഇക്കൃതികൾ ര ണ്ടും 'രാമായണം', 'ഭാരതം' ഈ കിളിപ്പാട്ടുകളുടെ കർത്താവായ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛന്റെ കൃതിക ളാണെന്നുള്ള ഭാഷാചരിത്രകാരന്റെ അഭിപ്രായത്തോ ടു യോജിപ്പാൻ എനിക്കു വളരെ വൈമനസ്യമുണ്ട്; പ ക്ഷെ- 'അഗ്രജൻ മമ സതാം വിദുാമഗ്രേസരൻ.മൽ ഗുരുനാഥനനേകാന്തേവാസികളോടും ഉൾക്കുരുന്ന ങ്കൽവാഴ് ക' എന്ന് അധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ പ്രശംസിച്ചിട്ടുള്ള ആ അഗ്രജനായിരിക്കു മോ ഇസ്തോത്രഗ്രന്ഥങ്ങൾ രണ്ടിന്റെയും കർത്താവ് എ ന്നാണു ഞാൻ സംശയിക്കുന്നത്. 'വാരിധിതന്നിൽത്തി രമാലകളെന്നപോലെ' 'ഭാരതീപദാവലി' 'സലക്ഷണും മേന്മേൽ' 'കാലേ കാലേ' തോന്നുന്ന ആ (എഴുത്തച്ഛ ന്റെ) 'ശാരികപ്പൈതലിന്റെ' വാണീഗുണം ഇതിൽ കാണുന്നില്ലെന്നാണ് എന്റെ താഴ്മയോടുകൂടിയ അ ഭിപ്രായം.

                            ശുഭം.

കൊച്ചിഭാഷാപരിഷ്കരണ ക്കമ്മറ്റി ആപ്പീസ്സ്, പണ്ഡിതർ

     തൃശ്ശിവപേരൂർ                  കെ. പരമേശ്വരമേനോൻ.
     29-10-11               
---------[ 14 ]
രാമായണം.
ഇരുപത്തിനാലുവൃത്തം.
------------------
ഹരി:ശ്രീഗണപതായേ നമ:
അവിഘ്നമസ്തു.
------------------

(൧) വെണ്മതികലാഭരണനംബിക ഗണേശൻ

    നിർമ്മലഗുണാ കമല വിഷ്ണുഭഗവാനും,
    നാന്മുഖനുമാദികവിമാതു ഗുരുഭൂതൻ
    നന്മകൾ വരുത്തുക നമുക്കു ഹരിരാമ.

വ്യാഖ്യാനം-ഗ്രന്ഥാരംഭത്തിൽ കവി ഇഷ്ടദേവതാനമസ്കാരരൂ പമായ മംഗളം ചെയ്യുന്നു. വെണ്മതികലാഭരണൻ=ചന്ദ്രക്കല ചൂടു ന്നവൻ (ശിവൻ)-അംബിക=പാർവ്വതി. ഗണേശൻ=ഗണപതി. നിർമ്മലഗുണാ=നല്ലഗുണങ്ങളുള്ളവൾ. കമല=ലക്ഷമീദേവി. നാന്മു ഖൻ=ബ്രഹ്മാവ്. ആദികവിമാതു്=സരസ്വതിദേവി. നന്മകൾ= മംഗളങ്ങൾ. ഹരിരാമ. ഇതു ഏകപദമായി സ്തോത്രരൂപേണ പ്ര യോഗിച്ചിരിക്കുന്നു. വ്യസ്തപദമാണെങ്കിൽ ഹരേ രാമ. എന്നു പ്ര യോഗിക്കേണ്ടതായിരുന്നു. ഇവിടെ ത്രിമൂർത്തികളെ അവരുടെ ശ ക്തികളോടുകൂടി വന്ദിച്ചിരിക്കുന്നത്, "ശിവശ്ശക്ത്യായുക്തോയദി ഭ വതി ശക്ത: പ്രഭവിതും" എന്നിത്യാദി സകളോപസസനസിദ്ധാന്ത ത്തെ അനുസരിച്ചുള്ളതാകുന്നു. വിഷ്ണുരൂപനായ ശ്രീരാമന്റെ നാ മം എല്ലാ ശ്ലോകങ്ങളുടെയും അവസാനത്തിൽ ഒരു പല്ലവരൂപേണ ചേർത്തിരിക്കുന്നതിനാൽ ഇതു ഭഗവൽ സ്തോത്രരൂപമായ ഒരു ഗാന

കാവ്യമാകുന്നു. ഈ കാവ്യത്തിൽ ഇരുപത്തിനാലു സർഗ്ഗങ്ങളുള്ളതി [ 15 ]
രാമായണം

നാൽ ഇതിന് 'ഇരുപത്തുനാലുവൃത്തം' എന്നു പേർ കല്പിച്ചിരിക്കു ന്നു. സംസ്കൃതത്തിൽ പദ്യങ്ങളുടെ ഛന്ദസ്സിനുള്ള 'വൃത്തം' എന്ന സം ജ്ഞയെ പുരസ്കരിച്ചല്ല; ഈ ഒന്നാം വൃത്തത്തിലുള്ള പദ്യങ്ങളുടെ വൃത്തം 'ഇന്ദുവദന'യാകുന്നു. "ഇന്ദുവദനക്കു ഭജസം ന ഗുരു രണ്ടും" എന്നു ലക്ഷണം. (വൃത്തമജ്ഞരി) ഗ്രന്ഥാരംഭത്തിൽ ആദിഗുരുവായ ഭഗണം പ്രയോഗിച്ചിരിക്കുന്നതിനാൽ അതിനു ചന്ദ്രൻ ദേവതയും, 'പ്രഖ്യാതകീർത്തി' ഫലവുമാകുന്നു.

 (൨)  ഉത്തമപുരാണപുരുഷന്റെ ചരിതാനാ-
       മുത്തമമിതാദിരഘുനായകചരിത്രം.
       ഭക്തിയൊടു ചൊല്ലുവതിനിന്നു തുനിയുന്നേൻ
       മുക്തിപദമേകുവതിനാശു ഹരിരാമ.

വ്യാ-ഉത്തമ.....പുരുഷൻ=വിഷ്ണു. ചരിതനാം=(അ. ന. ഷ. ബ) കഥകളിൽ വച്ച്. ഉത്തമം=പ്രധാനം. ആദി....ചരിത്രം= ആദി കാവ്യവിഷയമായ ശ്രീരാമന്റെ ചരിത്രം. മുക്തിപദം=മോ ക്ഷം. ആശു=(അവ്യയം) വേഗത്തിൽ. ഈ പദ്യംകൊണ്ടു പ്രതി ജ്ഞയും ഫലശ്രുതിരൂപമായ പ്രരോചനയും ചെയ്തിരിക്കുന്നു. "രോ വനാർത്ഥാ ഫലശ്രുതി2" എന്നുണ്ടല്ലോ.

  (൩) രാക്ഷസകുലാധിപതിരാവണഭുജോഷ്മ-
       ത്തീക്കനലിൽ വീണുഴലുമത്രിദശപാളീ.
       പാൽക്കടലിൽ മേവിന പുരാണപുരുഷന്റെ
       കാക്കലടിപ്പെട്ടു ഭുവി വീണു ഹരിരാമ.

വ്യാ--രാക്ഷസ....തീക്കനൽ =രാക്ഷസരാജാവായ രാവണന്റെ കയ്യൂക്കാകുന്ന തീക്കനൽ. ത്രിദശപാളി=ദേവസമൂഹം. പാൽ....പുരു ഷൻ=പാൽക്കടലിൽ പള്ളി കൊള്ളുന്ന മഹാവിഷ്ണു. അടിപെടുക= ശരണംപ്രാപിക്കുക. ഭുവി=(ഊ സ്ത്രീ. സ. ഏ). ഭൂമിയിൽ. വീഴുക= നമസ്കരിക്കുക. രാവണഭുജോഷ്മാവിനു തീക്കനലിനോടു അഭേദം ക ല്പിച്ചിരിക്കുന്നതിനാൽ രൂപകാലങ്കാരം. [ 16 ] (൪) "മാധവ ജയിക്ക മധുസൂദന ജയിച്ചീ

     ടാധിശമനായ ഭവ നീലഘനധാമൻ!
     സാധുജനപാലക! നിബോധ സിരമസ്മാൻ
പാഹി ജഗദീശ്വര! നമോസ്തു"ഹരിരാമ. [ 17 ] 4
'രാമായണം'


മെത്ത=അനന്തനാകുന്ന മെത്ത. ഹന്ത!=(അവൃ) ആശ്ചര്യദ്യോതകം.
ഭവദാഗമനകാരണം=നിങ്ങളുടെ വരവിൻറെ കാരണം. അമർത്ത്യഃ
(അ.പു.സം.ബ) അല്ലയോ ദേവന്മാരേ! സാന്പ്രതം=(അവ്യ)ഇ
പ്പോള്]. ഇദം=(ഇദംശബ്ദം.ന.പ്ര.ഏ)ഇത്. കിം=(കിംശബ്ദം.
ന.പ്ര.ഏ).എന്തു്.(ആകുന്നു). ഇതി=(അവ്യ) എന്നു്. അല്ലയോ
ദേവന്മാരേ! ഇപ്പോള്] നിങ്ങളുടെ ഈ വരവിനു കാരണമെന്തെന്നു
പറയുക. എന്നു ഭാഷ.

(൬)സാക്ഷി ഭവതാ വിദിതമിങ്ങുകിമിദാനീം.
സൂക്ഷ്മതനുവായഖിലജന്തുഷു നിവാസ!
ഈക്ഷണകലാചലനമാത്രയതില്] വിശ്വം
തീർക്ക തവ വൈഭവ, മിതെന്തു ഹരിരാമ.


വ്യാ - സാക്ഷി=പത്യക്ഷമായി സർവ്വവും കാണുന്നവൻ. (ആയ)
ഭവതാ=(ത.പു.തൃ.ഏ). അങ്ങയാൽ, വിദിതം= അറിയപ്പെട്ടതു്.
കിം=എന്തു്. ഇദാനീം=(അവ്യ)ഇപ്പോൾ, സൂഷ്മതനു= സൂഷ്മമായ രൂ
പത്തോടുകൂടിയവൻ. അഖിലജന്തുഷു=(ഉ.പു.സ.ബ). സകല ജ
ന്തുക്കളിലും നിവാസ=(അ.പു.സം.ഏ) വസിക്കുന്നവനായുള്ളോ
വേ!ഈക്ഷണ...... മാത്രയതിൻ=കണ്ണിൻറെ ഒരു ഭാഗം അല്പമൊ
ന്നിളക്കുന്ന സമയത്തിൽ. വിശ്വം= ലോകം. തീർക്ക=സൃഷ്ടിക്കുക.ത
തവ=(യുഷ്മത്തു.ഷ.ഏ). അങ്ങയുടെ. വൈഭവം=മഹിമ. ഇതു്=ഞ
ങ്ങളുടെ ആഗമനകാരണം അറിയുക എന്നത്.എന്തു്?= എത്ര തുഛം?
സർവ്വാന്തർയ്യാമിയും സർവ്വസാക്ഷിയുമായ അങ്ങുന്ന് അറിയാതെ ലോ
കത്തിൽ യാതൊന്നുമില്ല; അങ്ങയുടെ കടാക്ഷലേശം കൊണ്ടാണു
ലോകം മുഴുവനും ഉണ്ടാകുന്നതു്. ഇത്രയും മഹിമാതിശയമുള്ള അ
ങ്ങയ്ക്കു ഞങ്ങളുടെ ആഗമനകാരണംഅറിയുവാൻയാതൊരു പ്രയാസവുമി
ല്ലല്ലൊ എന്നു പ്രഭു മഹിമാനുവർണ്ണനം. വിഷമാലങ്കാരം. "വിഷമം
ചേർച്ചയില്ലാത്ത രണ്ടിനെച്ചേർത്തു ചൊല്ലുകിൽ" എന്നു ലക്ഷണം.

(൭)"നുപദി ഭജന്തി ന ഭജന്തി സുലഭേർത്ഥേ
ത്വാമകരണാവരദ!കാമവിവശായേ, [ 18 ] കേവലസുഖായ ന ഹി തന്നവിദിതം കിം തദ്വദിഹ തേ വയമപീശ ഹരിരാം."

വ്യാ--ഇത് ഒരു മലയാള പദംപോലുമില്ലാത്ത ശുദ്ധ സംസ്കൃത പദ്യമാണ്. അതുകൊണ്ടു സംസ്കൃത ശ്ലോകങ്ങൾക്കു ഭാഷാവ്യാഖ്യാ നം ചെയ്യുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നു. ആപദി. (ദ സ്ത്രീ. സ. ഏ). ഭജന്തി. (ക്രി. ലട്ട്. പ. പ. പ്ര. പു. ബ) ന. (അവ്യ). ഭജന്തി. സുലഭേ. അർത്ഥേ. രണ്ടും (അ. പു. സ. ഏ) ത്വാം. (യുഷ്മത്. ദ്വി ഏ) അകരണാ?. (അ. പു. പ്ര. ബ). വരദ: (അ. പു. സം. ഏ)കാ മവിവശാ: (അ. പു. പ്ര. ഏ), യേ. (യഛബ്ദം. പു. പ്ര: ബ). കേവ ലസുഖായ. (അ. ന. പു. പ്ര. ഏ). ന. ഹി. (അവ്യ). തത്. (തഛബ്ദം. ന. പ്ര. ഏ) ന. വിദിതം (അ. ൻ. പ്ര. ഏ). കിം. തദ്വത്. ഇഹ. മൂ ന്നു (അവ്യ). തേ (തഛബ്ദം പു. പ്ര. ബ). വയം. (അസ്മത്. പ്ര. ബ) അപി. (അവ്യ) ഈശ: (ഡ്. ഹ്ഗ്. മ്ക്ഷ്. ശ്)

ഹേ വരദ! ഈശ! അകരണാ: കാമവിവശാ:. യേ (ജനാ: സ ന്തി; (തേ). ആപദി. ത്വാം. ഭജന്തി; അർത്ഥേ. സുലഭേ (സതി) ന. ഭജന്തി; കേവലസുഖായ. ന. ഹി. ഭജന്തി; തത്. ത്വയാ.ന. വിദിതം. കിം?; തേ. വയം അപി. ഇഹ. തദ്വത്; എന്നു അ ന്വയം.

അല്ലയോ വരദനനായും ഈശനായും ഉള്ളോവേ! അകരണന്മാ രും കാമവിവശന്മാരുമായ യാവ ചില ജനങ്ങൾ ഭവിക്കുന്നുവൊ അ വർ ആപത്തിൽ അങ്ങയെ ഭജിക്കുന്നു; അർത്ഥം സുലഭമായിരിക്കുന്ന സമയത്ത് ഭജിക്കുന്നില്ല; കേവലസുഖത്തിനായിക്കൊണ്ടു ഭജിക്കു ന്നില്ല; അത് അങ്ങയാൽ അറിയപ്പെടാത്തതല്ലല്ലോ; ആ വിധത്തി ലുള്ള ഞങ്ങളും ഈ വിഷയത്തിൽ അതുപോലെ ആകുന്നു; എന്നു അ ന്വയാർത്ഥം.

വരദൻ=അഭീഷ്ടദാതാവ്; ഈശൻ=സ്വാമി; അകരണന്മാർ= കരണം (അന്തകരണം=ബുദ്ധി) ഇല്ലാത്തവർ; കാമവിവശന്മാർ= ഓരോരോ ആഗ്രഹങ്ങളിൽപ്പെട്ട് ഉഴലുന്നവർ; ആപത്ത് അനിഷ്ട പ്രാപ്തിരൂപമായ സങ്കടം; അർത്ഥം=അഭീഷ്ടകാര്യം; സുലഭം=പ്രയ: [ 19 ] സമില്ലാതെ സാധിക്കാവുന്നത്; കേവലസുഖം=പരമസുഖം (മോ ക്ഷം); അത് -ബുദ്ധിഹീനന്മാരുടെ ആ സ്വഭാവം; ആ വിധത്തിലു ള്ളവർ-ബുദ്ധിഹീനന്മാരും=കാമവിവശന്മാരുമായിട്ടുള്ളവർ; ഈ വി ഷയം-ആപത്തിൽ ഭജിക്കുകയും സമ്പത്തിൽ ഭജിക്കാതിരിക്കയും ചെ യ്തു എന്ന സംഗതി; അതുപോലെ-ബുദ്ധിഹീനന്മാരെപ്പോലെ.എന്നു പരിഭാഷ.

സർവ്വാഭീഷ്ടദാതാവും, സർവ്വശക്തനുമായ അങ്ങുന്നു ഭക്തന്മാർക്കു ഒരിക്കലും ആപൽപ്രസംഗത്തിനവകാശമില്ലാത്ത കേവലസുഖരൂപ മായ മോക്ഷത്തെ ദാനം ചെയ്യുന്നവനായിരിക്കെ, നശ്വരങ്ങളും താല്ക്കാലിക സുഖഭ്രമരൂപങ്ങളുമായ ഇന്ദ്രിയാർത്ഥങ്ങളുടെ സിദ്ധിക്കാ യിക്കൊണ്ട് അങ്ങയെ ഭജിക്കുന്നവർ എത്ര ബുദ്ധിഹീനന്മാരാകുന്നു? ഈ ഞങ്ങളും ആ കൂട്ടത്തിൽ ചേർന്നവർ തന്നെ; എന്നു താൽപര്യം. ഇതിൽനിന്നു ശരണ്യനായ ഭഗവാന്റെ മഹിമാതിശയവും, ശരണാ ഗതരായ തങ്ങളുടെ ലാഘവാതിരേകവും വ്യക്തമാകുന്നതിനു പുറ മേ, ആപന്നിവൃത്തിയാണ് തങ്ങളുടെ ആഗമനപ്രയോജനം എന്നു ള്ള നിവേദ്യവിഷയപ്രസ്താവനയും സിദ്ധിക്കുന്നു.

(൮) "കേൾക്ക മമ വാക്യമരിസൂദന തവാജ്ഞ

          വാർത്ത പറയുന്നു ദശകന്ധരദുരാത്മാ,
          രാക്ഷസനടക്കി ഭുവനത്രയമശേഷം
          രൂക്ഷത ഭയങ്കരമവന്നു ഹരിനാമ."

വ്യാ--മമം (അസ്മത്. ഷ. ഏ) എന്റെ. വാക്യം=വാക്കു. അരി സൂദനൻ=ശത്രുക്കളെ നിഗ്രഹിക്കുന്നവൻ. തവ (യുഷ്മത്. ഷ. ഏ)= നിന്റെ. ആജ്ഞാവാർത്ത=കല്പനക്കു വിഷയമായിട്ടുള്ള സംഗതി. (ആഗമനകാരണം). ദശകന്ധരദുരാത്മാവ്=രാവണനെന്ന ദുഷ്ടനാ യ രാക്ഷസൻ. ഭുവനത്രയം=മൂന്നുലോകവും. രൂക്ഷത=ക്രൂരത.

ഇനി താഴേ പത്തു ശ്ലോകങ്ങളെക്കൊണ്ടു രാവണന്റെ ദുഷ്ടക ർമ്മങ്ങളെ ഓരോന്നായി വിവരിക്കുന്നു:-

(൯) "ശങ്കരനവന്നു വരമേകിയതു മൂലം

     ശങ്ക ഭഗവാനെയുമതില്ലവനു നൂനം [ 20 ] തൻകരതലൈരചലസഞ്ചലനഹേതോ-

സ്സങ്കടമവന്നധികമേകി ഹരിരാമ."

വ്യാ--ശങ്കരൻ=ശിവൻ. (മംഗളത്തെ ചെയ്യുന്നവൻ എന്നു അ വയവാർത്ഥം) വരം=അനുഗ്രഹം. ശങ്ക=സംശയം. (ഭയം എന്നു സാ രം) കരതലൈഃ=(അ. ന. തൃ. ബ). കൈകളെക്കൊണ്ടു. രാവണനു ഇരിപതു കൈകൾ ഉള്ളതിനാലാണ് ബഹു വചനം പ്രയോഗിച്ച തു്. അചല....ഹേതോഃ=(ഉ. പു. പ. ഏ). കൈലാസം പർവ്വതം ഇ ളക്കിയതു ഹേതുവായിട്ട്. സങ്കടം=ഉപദ്രവം.

രാവണൻ മൂന്നു ലോകവും തനിക്കധീനമാക്കണമെന്നുദ്ദേശിച്ചു ശിവനെത്തപസ്സുചെയ്തു. ശിവൻ പ്രത്യക്ഷമായി വരംകൊടുത്തി ല്ല; അതിനാൽ തന്റെ തല ഓരോന്നായി അറുത്തു ശിവപ്രസാദ ത്തിനായി ഹോമിച്ചു. എന്നിട്ടും കാര്യസിദ്ധി വരാത്തതിനാൽ ഒടു വിൽ പത്താമത്തെ തലയും അറുത്തു ഹോമിക്കാനായി കഴുത്തിൽ വാളുവെച്ചപ്പോൾ ശിവൻ പ്രത്യക്ഷനായി അവൻ പ്രാർത്ഥിച്ച വര ങ്ങളെല്ലാം കൊടുത്തു എന്ന കഥ ഇതിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ഇക്കഥ രാമായണത്തിൽ കാണുന്നില്ല. അതിൽ ബ്രഹ്മാവിനെ തപ സ്സു ചെയ്യുമ്പോളാണു തല വെട്ടി ഹോമിച്ചത് എന്നാണു പറയുന്ന തു്. എന്നാൽ --

       "ജേതാരം ലോകപാലാനാം
        സ്വമുഖൈരർച്ചിതേശ്വരം,
       രാമസ്തു ലിതകൈലാസം
       അരാതീം ബഹ്വമന്യത."   എന്നു രഘുവംശത്തി

ലും,

       "പ്രഭുർബുഭുഷുർഭുവനത്രയസ്യയ‌:
         ശിരോതിരാഗാദ്ദശമം ചികർത്തിഷു‌:
        അത്രർക്കയദ്വിഘ്നമിവേഷ്ടസാഹസ:
        പ്രസാദമിച്ഛാസദൃശം പിനാകിന‌:."     എന്നും, [ 21 ] രാമായണം

സമുൽക്ഷിപൻ യഃ പൃഥിവിഭൃതാം വരാം [ 22 ] ഇരുപത്തിനാലു വൃത്തം വ്യാ വിക്രമനിധേ: (ഇ.പു.സം.ഏ) ഹേ ശൗര്യനിധിയുല്ലോവേ: ശൃണം(ക്രി. ലോട്ട്. പ. മ ഏ) കേട്ടാലും ധിക്കൃത മഹേന്ദ്രൻ = ദേവേന്ദ്രനെ നിസ്സാരനാക്കിയവൻ. ശോയാം=( ആ.സ്ത്രീ.സ.ഏ) സമയത്തിൽ. വക്ഷസി = (സ.നു.സ.ഏ) മാറിടത്തിൽ വരവച്ച=വടുവേൽപ്പിച്ചു.(ആയുധപ്രയോഗത്താലെന്നു സാരം)മുഹു:=(അവ്യ).പല പ്രാവശ്യവും അച്ചോ= ആശ്ചര്യം(ദ്ര്യോതകനിപാതം) ഇത്തരം പ്രയോദഗങ്ങൾ ഭാഷാ ചംബൗകളിലും മറ്റും സുലഭം ദിക്കരികൾ കൊബുകൾ= ദിഗ്ഗജങ്ങളുടെ കൊബുകൾ "ഐരാവത: പുണ്ഡരീകോ വാമന: കമുദോഞ്ജന: പുഷ്പദന്തസ്സാർവ്വഭൗമ: സുപ്രതീകശ്ചദിഗ്ഗജാ:" എന്നഭിധാനം

                     മൽപദമടക്കിയവനച്ച്യുത! ഭവാനാൽ
                     ദത്തമപിവൃത്തി ബത കല്പിതമവന്നായ്
                     വെയ്ക്കണമവന്നശനമഗ്നി, കരിയാതേ
                     കത്തണമധോഭുവി തെളിഞ്ഞും, ഹരിരാമ"
വ്യാ മൽപദം= എന്റ് സ്ഥാനം (സ്വർഗ്ഗം) ( ശ്ലോകം കൊണ്ടു ഇതു ഇന്ദ്രാദി ദേവന്മാർ ഓരോരുത്തരായി പറയുന്നതാണെന്നു സിദ്ധിക്കുന്നതിനാൽ ഇവിടെ 'ഞാൻ' എന്നതിനു 'ഇന്ദ്രൻ' എന്നർത്ഥം വിചാരിക്കണം) അവൃത-(ആ.വു.സം.ഏ) അല്ലയോ വിഷ്ണു ഭഗവാനേ ( നാശമില്ലാത്തവൻ എന്നു അവയാർത്ഥം) ദത്തം=നൽകപെട്ടതു. അപി=(അവ്യ)എങ്കിലും അങ്ങുന്നു നൽകുന്ന പദവികൾക്കു നാശമുണ്ടാവാൻ തരമില്ലെങ്കിലും ഇപ്പൊ അങ്ങനെയായി തീർന്നു എന്നു 'അപി; ശ്ബ്ദാർത്ഥം വൃത്തി= തൊഴിൽ ബത=(അവ്യ) കഷ്ടം:. കൽപ്പിതം=നിഅയമിക്കപെട്ടതു. ദിക്പാലകന്മാരായ ഞങ്ങൾ അങ്ങുന്നു കൽപ്പിചിരിക്കുന്ന പ്രവ്രുത്തികളൊക്കെ മാറ്റി, അവനുവേണ്ടി ഓരോ തൊഴിൽ ചെയ്യണമെന്ന് അവൻ കൽപ്പിചിരിക്കുന്നു എന്നു സാരം ആ ക്കൽപ്പനകളെ പറയുന്നു - അശനം= ഭക്ഷണം അധോഭുവി=(ഊ.സ്ത്രീ.സ.ഏ) ചുവട്ടിൽ.(ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളുടെ ചുവട്ടിൽ) കരിയാതെ എന്നതിന്നു തീയേറിയിട്ടു കരിയരുത് എന്നും , തീ പോരാഞ്ഞിട്ടു വേവുപോ [ 23 ] 10
'രാമായണം'

രാതെ വരരുതു് എന്നും ഉപലക്ഷണം. ഇതാണു് അഗ്നിയുടെ തൊഴിൽ.

   "ഇന്ദ്രോവഹ്നി: പിതൃപതി:" എന്ന ക്രമത്തിൽ ഇനിയും പറയുന്നു.
     "കൊല്ലുവതിനൊക്കെയമ, നങ്ങവ മുറിപ്പാൻ
      വല്ലഭമഴും നിരൃതി, പാശികഴുകാനും
      മുല്ലമലരാദികളറുപ്പതിനു മെല്ലെ
     നല്ല പവമാനനെ വഴങ്ങി ഹരിരാമ."
   വ്യാ--കൊല്ലുവതിനൊക്കെയമൻ=മാംസത്തിനുവേണ്ടി വല്ല ജന്തുക്കളെയും കൊല്ലെണമെങ്കിൽ .
അതെല്ലാം അന്തകനായ യമൻ വേണം. വല്ലഭം=സാമർത്ഥ്യം. നിരൃതി .
രാക്ഷസനാകയാൽ ഛേദഭേദാദി ക്രൂരകർമ്മങ്ങൾ ചെയ്‌വാൻ സാമർത്ഥ്യമുണ്ടായിരിക്കുമല്ലൊ. .
പാശി=വരുണൻ. അദ്ദേഹം ജലാധിദേവതയാകകൊണ്ടു നല്ല വെള്ളം ധാരാളം .
സ്വാധീനമയിരിക്കുമല്ലൊ. അതിനാൽ കഴുകൽ അദ്ദേഹത്തിനു യോഗ്യം തന്നെ. .
പവമാനൻ=വായു. വായുഗന്ധവഹനാക കൊണ്ടു പുഷ്പങ്ങളുടെ സുഗന്ധവിശേഷങ്ങളെ .
അറിവാൻ സാമർത്ഥ്യമുണ്ടായിരിക്കുമല്ലൊ. വഴങ്ങുക=കല്പിക്കുക..
    "എട്ടുദിശി ദീപമവനഷ്ടമണിനാഗം
     കഷ്ടമിതു കേട്ടു പണിപെട്ടു ഫണിരാജൻ,
     പൂട്ടറ തുറപ്പതിനു വൈശ്രവണമാക്കീ
     ചട്ടമിതു ദുഷ്ടനിശിചാരി ഹരിരാമ."
   വ്യാ--ദിശി=(ശ. സ്ത്രീ. സ. ഏ) ദിക്കിൽ. നാലു ദിക്കുകളും നാലു കോണുകളും കൂടി എട്ടു.
ദിക്കുകൾ. ദീപം=വിളക്കു്. അഷ്ടമണിനാഗം=ഫണങ്ങളിൽ രത്നമുള്ള എട്ടു സർപ്പങ്ങൾ..

ഇതുകേട്ടു്=ഇങ്ങനെ വിളക്കുകളുടെ സ്ഥാനത്തു സർപ്പങ്ങളെ കൽപ്പിച്ചിരിക്കുന്നു എന്നു കേട്ടു്..
പണിപെട്ടു=സങ്കടപ്പെട്ടു. ഫണിരാജൻ=അനന്തൻ. (അല്ലെ [ 24 ]   ഇരുപത്തിനാലുവൃത്തം  11

ങ്കിൽ വാസുകി ). പൂട്ടറ= ഭണ്ഡാരമുറി. വൈശ്രവണം = ( അ.പു.ദ്വി.ഏ.) വൈശ്രവണനെ. വൈശ്രവണൻ ധനേശനാകകൊണ്ടു പണം വെച്ചു പൂട്ടുകയും ത്റന്നെടുത്തു പെരുമാറുകയും ചെയ്‌‌വാൻ സാമാർത്ഥ്യമുണ്ടായിരിക്കുമല്ലൊ. ചട്ടമിതു ദുഷ്ടനിശിചാരി = ഇതു ദുഷ്ടനായ രാക്ഷസന്റെ ചട്ടമാകുന്നു. ഇവിടെ 'നിശിചാരി' എന്നതിൽ ഷഷ്ഠിപ്രത്യയം ലോപിച്ചിരിക്കുന്നു.

 അഷ്ടനാഗങ്ങളെപ്പറ്റി വരാഹപുരാണം നാഗോൽപത്തിയിൽ താഴേ കാനും പ്രകാരം പറയുന്നു:-
 "സൃജതാ ബ്രഹ്മണാ സൃഷ്ടിം മരീചിസ്സൂതികാരണം , പ്രഥമം മനസാധ്യാതസ്തസ്യപുത്രസ്തുകശ്യപ: . തസ്യ ദാക്ഷായണീ ഭാര്യാ കദ്രുർന്നാമ ശുചിസ്മിതാ, മാരിചോജനയാമാസ തസ്യാം പുത്രാൻ മഹാബലാൻ അനന്തരം വാസുകിം ചൈവ കം ബളം ച മഹാബലം കാർക്കോടകം ച രാജേന്ദ്ര ! പത്മം ചാന്യം സരീസൃപം മഹാപത്മം തഥാ ശംഖം ഗുളികം ചാപരാജിതം ഏതേകശ്യപദായാദാ: പ്രധാനാ: പരികീർത്തിതാ: ഏതേഷാം തു പ്രസൂത്യാതു ഇദാമാ പൂരിതം ജഗൽ."

(൧൪) "സ്തംഭശതശുംഭിതമഹാമണിപുരാഗ്രേ
കുംഭമുഖരാക്ഷസദുരുക്തിവശവർത്തീ,
സതംഭമയനായ്‌‌വസതി സമ്പ്രതി ദുരാത്മാ
ജംഭരിപുതാനഹതി , ഹന്ത ഹരിരാമ .

{{ഇട} വ്യാ - സ്തംഭ....പുരാഗ്രേ = ( അ.ന. സ.ഏ.) അനേകം തൂണുകളെക്കൊണ്ടു ശോഭിച്ച ഏറ്റവും വിശാലവും വിചിത്രവുമായ മാളികയുടെ മുകളിൽ. കുംഭ....വശവർത്തിനീ = (ന.പു.പ്ര.ഏ.) കുംഭൻ മുതലായ രാക്ഷസന്മാരുടെ ദുരുപദേശങ്ങൾക്കു വശനായിട്ട് . സ്തംഭമയനായി = ഒരു തൂണുപോലെ ഒരു കുലുക്കവുമില്ലാതെ. വസതി = (ക്രി. ലട്ട്. പ. പ്ര. ഏ) വസിക്കുന്നു. സമ്പ്രതി =(അവ്യ) ഇപ്പോൾ. ദുരാത്മാ= ദുഷ്ടൻ . ജംഭരിപു = ദേവേന്ദ്രൻ . അഗതി = ശരണമില്ലാത്തവൻ . ദുഷ്ടനായ രാവണൻ ദുർമ്മന്ത്രികളുടെ ദുരുപദേശവും കേട്ടുകൊണ്ടു വലിയ ഏഴുനിലമാളികയിൽ യാതൊരു കുലുക്കവും കൂസലുമില്ലാ [ 25 ]


  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം
  2. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
                                                      രാമായണം

തെ പ്രതാപലങ്കേശ്വരനായി വാഴുന്നു. ത്രൈലോക്യനാഥനായ ഇന്ദ്രനാകട്ടേ യാതൊരു സ്ഥാനമാനങ്ങളുമില്ലാതെ അശരണനായിട്ടുഴലുന്നു. ഹന്ത! കഷ്ടം. എന്നു താല്പര്യം. (൧൫) "വാസ്തവമിതീശ! യമനേറി നടകൊള്ളും

        പോത്തിനു പിടിച്ച പിണി ചാടുകളിഴപ്പാൻ,
        ധൂർത്തമതി വന്മരമിഴപ്പതിനു ചേർത്തൂ
        പേർത്തുമയിരാവതഗജത്തെ ഹരിരാമ."

വ്യാ __വാസ്തവം=സത്യം. ഈശ:=(അ. പു. സം. ഏ). ഹേ ഈശ്വര! ഞാൻ ഈ പറയുന്നതു സത്യമാണ്. യമൻ=അന്തകൻ. പിണി=ബാധ. ('പിണിയാൾ' മുതലായ പ്രയോഗങ്ങൾ നോക്കുക.)ചാടുകൾ=വണ്ടികൾ. ഇഴക്കുക=വലിക്കുക. ധൂർത്തമതി=ദുർബുദ്ധി. വന്മരം=വലിൊ തടി. അയിരാവതഗജം=ഐരാവതം എന്ന ഇന്ദ്രവാഹനമായ ആന. (ദ്രാവിഡരൂപം). ഇന്ദ്രാദികളുടെ വാഹനങ്ങൾക്കും അതാതിന് അനുരൂപമായ പണി വേറേ കല്പിച്ചു. (൧൬) " കാമവശനായവനുറക്കറയിൽ വീണാൽ

         മാമക വിലാസിനികൾ കാലുഴിക വേണം,
         മേനക നനപ്പതിനടിപ്പതു രംഭാ
         ഉർവ്വശിതിലോത്തമ തളിക്ക, ഹരിരാമ."
       വ്യാ __ കാമവശൻ=കാമക്രീഡാതൽപരൻ. 'സ്വാപവശൻ' എന്നും പാഠാന്തരമുണ്ട് . 'ഉറക്കത്തിനു അധീനൻ' എന്നർത്ഥം. ഉറക്കറ=ഉറങ്ങുവാനുള്ള മുറി . (പള്ളിയറ) മാമകവിലാസിനികൾ=എന്റെ സുന്ദരിമാർ (ദേവസ്ത്രീകൾ)ശേഷം സ്പഷ്ടം.

(൧൭)" സൂരികളെ രാപ്പകൽ നടന്നു കരയിക്കും

       ശൗര്യനിധി രാവണനുടേ ഭുജബലത്താൽ, [ 26 ] ഇരുപത്തിനാലുവൃത്തം                                     13
                     സൂര്യനുമുദിച്ചു ദിശി നേരെ നടകൊൾവാൻ
                     പാരമിയലുന്നു പണി, നാഥ ഹരിരാമ."

        വ്യാ__സൂരികൾ=സജ്ജനങ്ങൾ. ശൗര്യനിധി=പരാക്രമമുള്ളവൻ ഭുജബലം=കയ്യൂക്ക്. ദിശി=(ശ. സ്ത്രീ. സ. ഏ)ദിക്കിൽ. ഇയലുക=ഉണ്ടാവുക. സർവ്വചരാചരങ്ങൾക്കും അത്യാവശ്യമായ സൂര്യന്റെ പ്രകാശം പോലും, അവന്റെ ഹിതമനുസരിച്ചല്ലാതെ പ്രവർത്തിപ്പാൻ പാടില്ലെന്നായിരിക്കുന്നു എന്നു സാരം.
       ലങ്ക ഭൂമദ്ധ്യപ്രദേശത്താണ്. അതിനാൽ സൂര്യസഞ്ചാരം നേരേ കിഴക്കു പടിഞ്ഞാറായാൽ, സൂര്യൻ ദിവസേന ലങ്കാഭിമുഖനായിസ്സഞ്ചരിക്കേണ്ടി വരും. പരോൽക്കർഷാസഹിഷ്ണുക്കളായ ദുഷ്പ്രഭുക്കന്മാർക്കു തന്നേപ്പോലെ പ്രതാപിയായ ഒരാൾ തന്റെ മുമ്പിൽകൂടി കടന്നു പോകുന്നതു ദുസ്സഹമാണല്ലൊ. അതിനാൽ ഇന്ദ്രാദി ദിക്പാലന്മാരെക്കൂടി തന്റെ കല്പ്പനക്കു കീഴ‌ക്കിയിരിക്കുന്ന രാവണനെ ഭയപ്പെട്ടു, സൂര്യനും നേരേ കിഴക്കു പടിഞ്ഞാറു സഞ്ചരിക്കാതെ, തെക്കോട്ടോ വടക്കോട്ടോ മാറിപ്പോവുകയേ പതിവുള്ളു. കൊല്ലത്തിൽ ഒന്നോ രണ്ടോ ദിവസമേ നേരേ സഞ്ചരിക്കാൻ സാധിക്കുന്നുള്ളു. ഇവിടെ സൂര്യന്റെ ദക്ഷിണോത്തരായനങ്ങൾക്കു കാരണം രാവണനിൽ നിന്നുള്ള ഭയമാണോ എന്നു തോന്നും. എന്നുൽപ്രേക്ഷിക്കുന്നതിനാൽ ഉൽപ്രേക്ഷാലങ്കാരം.

(൧൮) " മേദിനിയിൽ മേവിന മഹീസുരവരാണാം

        വേദനകളെന്തു പുനരിന്നു പറവൂ നാം,
        വേദികളിൽ നൂളെ നിണമൂത്തവർ മു‌ടക്കീ
       യാഗയജനാദികളുമൊക്കെ, ഹരിരാമ."
     വ്യാ__മേദിനി=ഭൂമി. മഹീ....വരാണാം=(അൊ  പു.  ഷ  ബ)ബ്രാഹ്മണശ്രേഷ്ഠന്മാരുടെ.  വേദനകൾ=സങ്കടങ്ങൾ. പുന:=(അവ്യ)പിന്നെ. ഇന്ദ്രാദികളുടെ സ്ഥിതി ഇങ്ങനെയിരിക്കുമ്പോൾ__എന്നു സാരം.  വേദികൾ=യാഗശാലയിൽ ഹോമത്തിനുള്ള സാധനങ്ങ [ 27 ] 14                                         ==രാമായണം==

ളെ ഒരുക്കിവയ്ക്കുന്ന പരിശുദ്ധസ്ഥലം. നീളെ=എല്ലാടവും. നിണം= രക്തം. ഊക്കുക=കോരിയൊഴിക്കുക. യാഗയജനാദികൾ=യാഗം, ഹോമം മുതലായ കർമ്മങ്ങൾ.

    ഭൂമിയിൽ യാഗാദികർമ്മങ്ങൾ മുടക്കുന്നതുകൊണ്ടു സ്വർഗ്ഗവാസി

കളായ ദേവകൾക്കുള്ള സങ്കടത്തെ അടുത്ത ശ്ലോകംകൊണ്ടു പറയുന്നു :-

      നഷ്ടയജനാലതിവിശന്നരിയകണ്ണും
      നട്ടുവയമൊട്ടുബത! നഷ്ടിപിടിപെട്ടു,
      ദുഷ്ടർജനീചരദവാഗ്നിഘനധാരാ
      ദൃഷ്ടിമുന നൽകുക നമുക്കു ഹരിരാമ.
    വ്യാ--നഷ്ടയജനാൽ=(അ.ത.പ.ഏ) യാഗങ്ങൾ ഇല്ലാതായ

തിനാൽ. അതി=(അവ്യ) അധികം. നട്ടു്=കഴിച്ചിട്ടതുപോലെ അക ത്തേക്കതാണു്. വയം=(അസ്മത്.പ്ര.ബ.) ഞങ്ങൾ. ബത!=(അവ്യ) കഷ്ടം. നഷ്ടി=നാശം. ദുഷ്ട......ധാരാ=ദുഷ്ടരായ രാക്ഷസന്മാരകു ന്ന കാട്ടുതീയിനു പരുമഴയായിട്ടുള്ള (രൂപകാലങ്കാരം.) ദൃഷ്ടിമുന= കടാക്ഷം.ഭൈത്യാരിയായ അങ്ങയുടെ കടാക്ഷംകൊണ്ടു മാത്രമേ രാക്ഷസന്മാരെ നശിപ്പിക്കാൻ സാധിക്കയുള്ളുവെന്നു സാരം. മേൽ എ ട്ടാം പദ്യം മുതൽ ഇതുവരെയുള്ള മിക്ക പദ്യങ്ങളും, കുമാരസംഭവം ര ണ്ടാം സർഗ്ഗം മുതൽ 48-വരെ ശ്ലോകങ്ങളുടെ ഒരു സാമാന്യ തർജ്ജ മയാണെന്നു വിചാരിക്കണം.

      ദേവകളിതേവമുരചെയ്തളവു ദേവൻ
      ദേവകളൊടേവമരുൾ ചെയ്തു ജഗദീശൻ,
      'ദേവതകളേ! മതി, വിഷാദ, മിഹയൂയം
       വാനരകുലേ ഭുവി പിറക്ക ഹരിരാമ.
     വ്യാ--ഏവം=(അവ്യ) ഇങ്ങനെ. ദേവൻ=വിഷ്ണുഭഗവാൻ. ജ

ഗദീശൻ=ലോകനാഥൻ. ദേവതകൾ=ദേവന്മാർ. (ദേവൻ=ദേവ [ 28 ] ഇരുപത്തിനാലുവൃത്തം 15

താ-ദൈവതം. ദേവപര്യായങ്ങളായ ഈ മൂന്നു ശബ്ദങ്ങൾക്കും ലിംഗഭേദം മാത്രമേയുള്ളു. അർത്ഥഭേദമില്ല.) വിഷാദം=ദു:ഖം. ഇഹം (അവ്യ) ഈ വിഷയത്തിൽ. യൂയം=(യുഷ്മത്.പ്ര.ബ) നിങ്ങൾ. വാനർകുലേ=(അ.ന.സ.ഏ) വാനരന്മാരുടെ വംശത്തിൽ. ഭുവി=(ഊ.സ്ത്രീ.സ.ഏ) ഭൂമിയിൽ.

        ആശർകുലാധമവധായ ശൃണു വേധ:!
        ദാശരഥിയായുലകിൽ ഞാനിഹ പിറപ്പേൻ,
        നാശമകലും, പുന"രിതേവമുരചെയ്ത-
        ങ്ങാശു ഭഗവാനഥ മറഞ്ഞു ഹരിരാമ.
     
      വ്യാ--ആശര.......വധായ=(അ.പു.ച.ഏ) രാക്ഷസാധമനാ

യ രാവണനെകൊൽവാനായിട്ട്. ശൃണു=(ക്രി.ലോട്ടു്.പ.പ.മ. പു.ഏ) കേട്ടാലും. വേധ:! =(സ.പു.സം.ഏ) അല്ലയോ ബ്രഹ്മാവേ! ദാശരഥി=ദശരഥന്റെ പുത്രൻ. പിറപ്പേൻ=(ക്രി.ഭാവി. ഉത്ത.പു.ഏ) നാശം=ആപത്തു. പുന:=(അവ്യ) പിന്നെ. "ഹേ ബ്രഹ്മാവേ അങ്ങ് കേട്ടാലും. ദുഷ്ടനായ രാവണനെ കൊൽവാനാ യിക്കൊണ്ടു ഞാൻ ഭൂമിയിൽ ദശരഥൻ എന്ന രാജാവിന്റെ പുത്രനാ യിട്ടു ജനിക്കാം. പിന്നെ ദേവകളുടെ ആപത്തെല്ലാം തീരും" എന്നരു ളിച്ചെയ്തിട്ടു വിഷ്ണു ഭഗവാൻ മറഞ്ഞു. എന്നു ഭാഷ.

       യോ ജഗദിദം സൃജതി മാലഗുണശക്ത്യാ
       യോ ജഗദിദം സപദി പാതി പരമാത്മാ
       യോ ജഗദിദം ഹരതി സോടയമഖിലേശോ
       മേ മനസി സംഭവതു; നാഥ! ഹരിരാമ.
      വ്യാ‌--യ: (യഛബ്ദം. പു.പ്ര.ഏ); ജഗത്. (ത.ന.ദ്വി.

ഏ); ഇദം. (ഇദംശബ്ദം. ന.ദ്വി.ഏ); സൃജതി. (ക്രി.ലട്ടു്.പ. പ.പ്ര.പു.ഏ); കാലഗുണശക്ത്യാ. (ഇ.സ്ത്രീ.തൃ.ഏ); സപദി. (അ [ 29 ] 16 രാമായണം

വ്യ); പാതി. (ക്രി. ലട്ട്. പ. പ. പ്ര. പു. ഏ); പരമാത്മാ. (ന. പു. പ്ര. ഏ) ഹരതി. (ക്രി. ലട്ട്. പ. പ. പ്ര. പു. ഏ) സ:. (തച്ഛബ്ദം. പു. പ്ര. ഏ) അയം. (ഇദം ശബ്ദം. പു. പ്ര. ഏ); അഖിലേശ:. (അ. പു. പ്ര. ഏ) മേ. (അസ്മത് . ഷ. ഏ) മനസി. (സ. ന. സ. ഏ); സംഭവതു. (ക്രി. ലോട്ട് . പ. പ. പ്ര. പു. ഏ); എന്നു പദഛേദവും രൂപഭേദവും.

              അന്വയം:-- യ:. പരമാത്മാ. കാലഗുണശക്ത്യാ. ഇദം. ജഗത് . സൃജതി; യ: (പരമാത്മാ) സപദി. ഇദം. ജഗത് . പാതി; യ: (പരമാത്മാ) ഇദം. ജഗത് . ഹരതി; സ: അയം. അഖിലേശ: മേ. മനസി. സംഭവതു.
       
           അന്വയാർത്ഥം:-- യതൊരു പരമാത്മാവു കാലഗുണശക്തി നിമിത്തം ഈ ജഗത്തിനെ സ്രജിക്കുന്നു; യതൊരു പരമാത്മാവു വേഗത്തിൽ ഈ ജഗത്തിനെ പാലിക്കുന്നു; യതൊരു പരമാത്മാവു  ഈ ജഗത്തിനെ ഹരിക്കുന്നു; ആ ഈ അഖിലേശൻ എന്റെ മനസ്സിൽ സംഭവിക്കട്ടെ.
          പരിഭാഷ:-- പരമാത്മാവും=പരബ്രഹ്മം. കാലഗുണശക്തി=കാലത്തിന്റെയും ഗുണങ്ങളുടെയും ശക്തി. (അതായത് കാരണത്തിലുള്ളതും കാര്യത്തെ ഉണ്ടാക്കുന്നതുമായ ഒരു വ്യാപാരം.) ജഗത്ത്=ലോകം. സ്രജിക്കുക=സൃഷ്ടിക്കുക. ( ഈ കാലഗുണശക്തികളെ നിമിത്തീകരിച്ചുള്ള ലോകസൃഷ്ടിക്രമം, ശ്രീമഹാഭാഗവതം തൃതീയസ്കന്ധം വിദൂരമൈത്രേയസംവാദത്തിൽ വിവരിച്ചിട്ടുണ്ട്.) പാലികികുക=രക്ഷിക്കുക. ഹരിക്കുക=സംഹരിക്കുക. അഖിലേശൻ=സർവ്വേശ്വരൻ. സംഭവിക്കുക=നല്ല വണ്ണം പ്രകാശിക്കുക. ഈ പദ്യവും ഇതിനടുത്തു താഴേ വരുന്ന രണ്ടു പദ്യങ്ങളും പരമഭക്തനായ കവിയുടെ പ്രാർത്ഥനാരൂപങ്ങളാകുന്നു.
   (൨൩) അല്ലലകറ്റീടുവതിനാശ്രിതജനാനാം
വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി, [ 30 ]

ഇരുപത്തിനാലുവൃത്തം 17
ചൊല്ലെഴുന്ന രാവണനെക്കൊന്ന രഘുനാഥൻ
നല്ലതുവരുത്തുക നമുക്കു ഹരിരാമ.
വ്യാ-അല്ലൽ=ദുഃഖം. ആശ്രിതജനാനാം=(അ. പു. ഷ. ബ) ഭക്തന്മാരായ ജനങ്ങളുടെ അടവി തന്നിൽ= വനത്തിൽ. ചൊല്ലെഴുന്ന=കേൾവിപ്പെട്ട. രഘുനാഥൻ=ശ്രീരാമൻ (രാമാവതാരം കഴിഞ്ഞിട്ടില്ലെങ്കിലും അതിനെ സിദ്ധവൽക്കരിച്ചുകൊണ്ടുള്ള വചനമാണ്) നല്ലത്=മംഗളം. നമുക്കു=കവിക്കും ശ്രോതാക്കൾക്കും. ഈ പദ്യത്തിൽ ഒന്നാം പാദത്തിൽ രണ്ടാമത്തെ ഗണത്തിന്റെ ആദ്യാക്ഷരവും, രണ്ടും മൂന്നും പാദങ്ങളിൽ ഒന്നാം ഗണത്തിന്റെ അന്ത്യാക്ഷരങ്ങളും ഗുരുവാക്കിയിരിക്കുന്നത് വൃത്തലക്ഷണത്തിന് വിരുദ്ധമാകുന്നു; എന്നാൽ അവയെ ഗാനരീതിയിൽ ചൊല്ലി ശരിയാക്കിക്കൊള്ളണമെന്നാണു കവിയുടെ സങ്കല്പം. ഇത്തരം മാത്രാഭേദത്തോടുകൂടിയ പ്രയോഗങ്ങൾ ഈ ഗ്രന്ഥത്തിൽ ഇനിയും പലേടത്തും കാണാവുന്നതും അവയെല്ലാം ഇങ്ങനെതന്നെ പരിഹരിക്കേണ്ടതുമാകുന്നു.
(വർ) രാമ! ഹരിരാമ! ഹരിരാമ! ഹരിരാമ!
രാമ! രജനീചരകുലാന്തക! തൊഴുന്നേൻ
പ്രാണനകലും പൊഴുതുനിൻ മഹിതരൂപം
കാണമ മെനിക്കു തെളിഞ്ഞാശു ഹരിരാമ.
വ്യാ- രജനി... അന്തകൻൃരാക്ഷസവംശത്തെ നശിപ്പിച്ചവൻ. നിൻമഹിതരൂപം=നിന്റെ ദിവ്യമായ രൂപം (വിഷ്ണുരൂപം) മരണസമയത്തിൽ ഭഗവദ്രൂപദർശനം മോക്ഷപ്രദമാണല്ലോ. എനിക്കു സംസാരസുഖത്തിലിച്ഛയില്ല. അതിനാൽ നിത്യനന്ദമയമായമോക്ഷം തരേണമേ ഭഗവാനേ! എന്നു കവി പ്രാർത്ഥിക്കുന്നു.
ഒന്നാം വൃത്തം കഴിഞ്ഞു.
8*

[ 31 ]
രാമായണം

18

രണ്ടാം വൃത്തം
------------

(൧)   സൂര്യവംശേ പിറന്ന ഭൂപാലാനാം
കോസലവിഷയങ്ങളിലുണ്ടായീ.
നാമധേയമയോധ്യയെന്നിങ്ങനെ
രാജധാനിപുരാഹരിഗോവിന്ദ!

വ്യാ‌ - സൂര്യവംശേ =(അ.പു.,സ,ഏ)സൂര്യകുലത്തിൽ. ഭൂപാലാനാം = (അ.പു.ഷ.ബ.) രാജാക്കന്മാർക്ക്. കോസലവിഷയങ്ങൾ = കോസലരാജ്യം. നാമധേയം = പേർ. അയോദ്ധ്യ = (ശത്രുക്കൾക്കു യുദ്ധം ചെയ്തു പിടിപ്പാൻ കഴിയാത്തത് എന്ന് അവയവാർത്ഥം) രാജധാനി = കോവിലകം. പുരാ=(അവ്യ)പണ്ട്.

ഇനി ആറു പദ്യങ്ങളെക്കൊണ്ടു നഗരവർണ്ണനം ചെയ്യുന്നു.

(൨)   നാലുപാടും വളഞ്ഞൊഴുകീടുന്ന
നീലതോയസരയൂനദികൊണ്ട്
സാരമായകിടങ്ങുണ്ടു തീർത്തിട്ടു
ചാരത്തമ്മാറു മേളത്തിൽ ഗോവിന്ദ!

വ്യാ - നാലുപാടും = ചുറ്റും. നീലതോയ = കറുത്തനിറത്തിലുള്ള വെള്ളത്തോടുകൂടിയത്.(ആഴം അധികമുള്ള ജലാശയങ്ങൾ കണ്ടാൽ വെള്ളത്തിനു കറുപ്പുനിറം തോന്നുന്നത് അനുഭവമാണല്ലൊ) സരയൂ നദി = സരയൂ എന്നു പേരായ നദി. സാരം = ഗംഭീരം. ചാരത്ത് = സമീപത്ത്. അമ്മാറ് = അപ്രകാരം. മേളത്തിൽ = ഭംഗിയിൽ. ഒരു പട്ടണത്തിന്നുചുറ്റും നല്ലൊരു നദിയുണ്ടായിരിക്കുന്നത് ആ പട്ടണത്തിനു രക്ഷയും അലങ്കാരവുമാണല്ലൊ.

(൩)   ഇന്ദ്രസമ്പത്തിനെക്കൂടിത്താഴ്ത്തിടും
ഭദ്രസമ്പത്തങ്ങുണ്ടതിലെത്രയും

[ 32 ]
19


ഇരുപത്തിനാലുവൃത്തം.

       ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന
രത്നമാടങ്ങളുണ്ടതിൽ ഗോവിന്ദ!

വ്യാ - ഇന്ദ്രസമ്പത്ത് = ഇന്ദ്രന്റെ ഐശ്വര്യം. (ഇദി പരമൈശ്വര്യേ. എന്നു ധാതുവിൽനിന്നു സിദ്ധമായ ഇന്ദ്രശബ്ദത്തിന്നു് വളരെ ഐശ്വര്യമുള്ളവൻ എന്നു അവയവാർത്ഥം) കല്പകവൃക്ഷം, കാമധേനു മുതലായി ഇന്ദ്രനു് അസാമാന്യമായ പല ഐശ്വര്യങ്ങളുമുണ്ടെന്നു പ്രസിദ്ധമാണല്ലൊ. താഴ്ത്തുക = നിസ്സാരമാക്കുക. ഭദ്രസമ്പത്ത് = ശോഭനമായ ഐശ്വര്യം. ചന്ദ്ര ......ഉരുമ്മീടുന്ന = വളരെ പൊക്കമുള്ള. രത്നമാടങ്ങൾ = വിശേഷമായ മാളികകൾ. അതിശയോക്ത്യലങ്കാരം.
(൪)    ദിവ്യരത്നങ്ങളേക്കൊണ്ടു ദീപങ്ങൾ

സവ്യസാചികൾ വില്ലാളിവീരന്മാർ
ഹവ്യകവ്യങ്ങളെക്കൊണ്ടു നിത്യവും
ദിവ്യദേവതാപൂജനം ഗോവിന്ദ!

വ്യാ - ദിവ്യരത്നങ്ങൾ = അതിപ്രകാശമുള്ള രത്നങ്ങൾ. ദീപങ്ങൾ = വിളക്കുകൾ. (എണ്ണയും തിരിയും വേണ്ടാ. കാറ്റും മഴയും കൊണ്ടു കെട്ടു പോകയുമില്ല.) സവ്യസാചികൾ = എടത്തുകൈകൊണ്ടും അമ്പു് എയ്യാവുന്നവർ. (രണ്ടു കൈകൊണ്ടും എയ്യാവുന്നവരെന്നു താൽപര്യം)വില്ലാളി = വില്ലുകൊണ്ടു വ്യാപരിക്കു (കൈകാര്യം ചെയ്യു)ന്നവൻ എന്നു് തദ്ധിതൻ. പടയാളി. പോരാളി. മുതലാളി. ഇത്യാദി പോലെ. ഹവ്യകവ്യങ്ങൾ = ഹവ്യങ്ങളും കവ്യങ്ങളും. ഹവ്യങ്ങൾ = ദേവപ്രീതിക്കായി അഗ്നിയിൽ ഹോമിപ്പാനുള്ള നെയ്യ്, പാൽ പായസം മുതലായവ. കവ്യങ്ങൾ = പിതൃപ്രീതിക്കായി പിണ്ഡം വയ്ക്കുന്നതിനുള്ള അന്നം മുതലായതു്. ദിവ്യദേവതാപൂജനം = ദിവ്യന്മാരായ ദേവന്മാരെ പൂജിക്കുക. അഗ്നിഹോത്രം വൈശ്വദേവം മുതലായതു്. ഇതുകൊണ്ടു സാത്വികരാജസപ്രകൃതികളായ ജനങ്ങളല്ലാതെ കേവലം തമോഗുണപ്രധാനന്മാർ അവിടെയില്ലെന്നു സിദ്ധമാകുന്നു.
[ 33 ]
20

രാമായണം

(൫)  പത്തരമാററിനൊത്തൊരു പൊൻകൊണ്ടു
വിസ്താരത്തിൽ ചമച്ചുകിടക്കുന്ന
പത്തനങ്ങളും പത്തുനൂറായിരം
ചിത്തരമ്യമിതെത്രയും ഗോവിന്ദ!

വ്യാ - മാററു് = സ്വർണ്ണത്തിന്റെ വർണ്ണവിശേഷത്തിനുള്ള ഒരു സംജ്ഞ. വിസ്താരം = വലിപ്പം. ചമച്ചുകിടക്കുന്ന. ചമച്ചിട്ടുള്ള. കിടക്കുക, നിൽക്കുക, ഇരിക്കുക. ഈ മൂന്നു ധാതുരൂപങ്ങളേയും അനുപ്രയോഗമായി പ്രയോഗിക്കുന്നതു നടപ്പാണു്. 'കൃഷ്ണഗാഥ'ക്കാരന്റെ 'നിൽക്കൽ' പ്രസിദ്ധമാണല്ലൊ. എഴുത്തഛനു, നിൽക്കയും, ഇരിക്കയും, കിടക്കയും ആവാമെങ്കിലും, ഇരിക്കയാണധികം ഇഷ്ടം. പത്തനങ്ങൾ = തെരുവുകൾ. (ഗൃഹങ്ങൾ) ചിത്തരമ്യം = മനസ്സിനു് ആഹ്ലാദം ഉണ്ടാക്കുന്നത്. ഇതുകൊണ്ട് അയോദ്ധ്യാനഗരത്തിലെ സമ്പൽസമൃദ്ധിയെ കാണിക്കുന്നു.

(൬) മന്ദിരം തോറുമിന്ദിന്ദിരങ്ങളും
മന്ദം മന്ദം മുരണ്ടുനടക്കുന്നു
സുന്ദരാംഗിമാരാനനത്തെക്കണ്ടി-
ട്ടംബുരുഹങ്ങളെന്നോർത്തു ഗോവിന്ദ!

വ്യാ - മന്ദിരം = ഗൃഹം/ ഇന്ദിന്ദിരങ്ങൾ = വണ്ടുകൾ. മന്ദം = പതുക്കെ. സുന്ദരാ......ആനനം = സുന്ദരിമാരായ സ്ത്രീകളുടെ മുഖം. അംബുരുഹങ്ങൾ = താമരപ്പൂക്കൾ. (ഭ്രാന്തിമദലങ്കാരം)

(൭)   മന്നീരേഴും കടക്കണ്ണുകൊണ്ടുടൻ
ഖിന്നമാക്കിച്ചമച്ചരികത്താക്കും


[ 34 ]

21


ഇരുപത്തിനാലുവൃത്തം

കന്നൽക്കണ്ണിമാരുണ്ടായി പണ്ടതിൽ
മിന്നൽപോലേ വിളങ്ങീട്ടു ഗോവിന്ദ!

വ്യാ - മന്നീരേഴും = പതിന്നാലു ലോകവും. ലക്ഷണകൊണ്ട് ഈരേഴുലോകത്തിലുള്ള ജനങ്ങളെ ഗ്രഹിക്കണം. കടക്കണ്ണ് = കടാക്ഷം. ഖിന്നം = ഖേദത്തോടുകൂടിയത്. (കടാക്ഷമേറ്റു മന്മഥതാപം സംഭവിച്ചതിനാൽ എന്നു് സാരം) 'സന്നം' എന്ന പാഠത്തിനും അർത്ഥമിതുതന്നെ. 'രത്നം' എന്ന പാഠത്തിൽ - ഈ സുന്ദരിമാരുടെ കടാക്ഷം ഏതൊരു പുരുഷന്നു ലഭിക്കുന്നുവോ അവൻ ലോകത്തിൽവച്ചു വിലപിടിച്ചവനാകുന്നു എന്നർത്ഥം. അരികത്ത് = വശത്തിൽ. കന്നൽക്കണ്ണിമാർ+സുന്ദരിമാർ. 'കന്നൽ' എന്ന പദം ഭാഷാപണ്ഡിതന്മാരുടെ വ്യവഹാരത്തിനു വിഷയമായിട്ടുള്ളതാണ്. 'കന്നൽമിഴി' 'കന്നൽവേണി' എന്നിത്യാദി പൂർവ്വകവിപ്രയോഗം ധാരാളം കണ്ടിട്ടുള്ളതുകൊണ്ട് അത് കറുപ്പുള്ള ഒരു പദാർത്ഥമായിരിക്കുമെന്നു വിചാരിപ്പാനവകാശമുണ്ട്. കന്നൽ എന്നതിനു കരിമ്പെന്നൊ പഞ്ചസാരയെന്നോ ചിലർ അർത്ഥം പറഞ്ഞുകാണുന്നു. കരിംകൂവളപ്പൂവെന്നു ചിലരും, മത്സ്യമെന്നു മറ്റുചിലരും അഭിപ്രായപ്പെടുന്നു. നൈഷധം രണ്ടാംസർഗ്ഗത്തിൽ, ദമയന്തിയുടെ നയനവർണ്ണനത്തിൽ "അപിഖഞ്ജനമഞ്ജനാഞ്ചിതേ വിദധാതേ രുചി ഗർവ്വദുർവ്വിധം" എന്നു ശ്രീഹർഷമഹാകവി പ്രയോഗിച്ചിട്ടുള്ള 'ഖഞ്ജന'പദത്തിനു്, 'കരിങ്കുരുവി' എന്നാണു് മലയാളികൾ പണ്ടുപണ്ടേ അർത്ഥം പറഞ്ഞുകേട്ടിട്ടുള്ളത്. ആ 'ഖഞ്ജനം' തന്നെയായിരിക്കാം ദ്രാവിഡരൂപത്തിൽ 'കന്നൽ' ആയിപ്പരിണമിച്ചതെന്നു ഞാൻ വിചാരിക്കുന്നു. മിന്നൽ പോലെ = നോക്കുന്നവരുടെ കണ്ണിനെ മഞ്ഞളിപ്പിക്കുന്ന ശരീരകാന്തിയോടു കൂടി.

ഇതുവരെ ആറു പദ്യങ്ങൾകൊണ്ടു നഗരവർണ്ണനം ചെയ്തു. ഇനി അഞ്ചു പദ്യം കൊണ്ട് രാജവർണ്ണനം ഭാവിക്കുന്നു.

(൮)  മേദിനീതിലകം പോലെ മേവുന്ന
രാജധാനിയിലുണ്ടായി പണ്ടൊരു


[ 35 ]

22                                              രാമായണം
                 മേദിനീപതിമൌലി ദശരഥ-
                നാമധേയവാനേകദാ ഗോവിന്ദ!
    വ്യാ - മേദിനീ തിലകം = ഭൂമിയുടെ തൊടുകുറി. (ഭൂമിക്കു ഒരല
ങ്കാരമെന്നു സാരം)മേദിനീ പതിമൌലി - രാജശ്രേഷ്ഠൻ.ദശരഥനാ
മധേയൻ = ദശരഥനെന്നു പേരോടുകൂടിയവൻ. (പത്തു ദിക്കുകളി
ലും ഗമിക്കുന്ന തേരോടുകൂടിയവൻ.എന്ന്  അവയവാർത്ഥം) ഏക
ദാ= (അവ്യ)ഒരിക്കൽ.
( ൯)        ഏഴു സാഗരം മേഖലയാകുന്നൊ-
             രൂഴിതന്നിൽ നിറയുന്ന ലോകരെ
             ഏഴകോഴകൾ കൂടാതെ രക്ഷിച്ചു
             നാഴികതോറും രാജാവു ഗോവിന്ദ !
വ്യാ-  ഏഴുസാഗരം = ഏഴു സമുദ്രം."ലവണേ , ക്ഷു,സുരാ,സർപ്പി,
ദ്ദധി, ക്ഷീര,ജലാഃസമാഃ" എന്നു പ്രമാണം.മേഖല= അരഞാണ്,
(അരഞ്ഞാണുപോലെ നാലുഭാഗത്തും ചുറ്റിക്കിടക്കുന്നത്.)ലോകർ=
ജനങ്ങൾ.ഏഴകോഴകൾ = കാഴ്ച, സമ്മാനം,കൈക്കൂലിമുതലായതു്.
രാജാവ്=രഞ്ജിപ്പിക്കുന്നവൻ.എന്ന് അവയവാർത്ഥം.ഇതുകൊണ്ടു
ദശരഥൻ ചക്രവർത്തിയാണെന്നു സിദ്ധിക്കുന്നു.

(൧൦) വീർയ്യശൌർയ്യപരാക്രമത്തെക്കൊണ്ടു

                   സൂർയ്യപുത്രനെ നിന്ദിപ്പിച്ചെത്രയും
                   സർവ്വസമ്പത്തെ നാട്ടിൽ വളർത്താന-
                    ങ്ങുർവ്വീമണ്ഡലനായകൻ ഗോവിന്ദ!
          വ്യാ   ---- വീർയ്യം  = സാമർത്ഥ്യം, ശൌർയ്യം = ശൂരത . പരാക്രമം = ശത്രു
ക്കളോടെതൃപ്പാനുള്ള ശക്തി . സൂർയ്യപുത്രൻ = ധർമ്മരാജാവ് . (അന്ത
കൻ)നിന്ദിപ്പിക്കുക= നിസ്സാരനാക്കിക്കുക . (ധർമ്മരാജാവിനെപ്പോ
ലെ അധർമ്മം പ്രവർത്തിക്കുന്നവരെ എല്ലാം അദ്ദേഹം ശിക്ഷിക്കും.







[ 36 ]

                                 ഇരുപത്തിനാലു വൃത്തം                                                             23
 അതുകൊണ്ടു ധർമ്മരാജാവു ദശരഥലെക്കാൾ താഴെയാണെന്നു ജന
ങ്ങൾ പറയുന്നു എന്നു സാരം )'സൂർയ്യപുത്രനെ നന്ദിപ്പിച്ച്' എന്ന
പാഠത്തിൻ 'സന്തോഷിപ്പിച്ച് ' എന്നർത്ഥം. രാജാവിന്റെ ധർമ്മര
ക്ഷാസാമർത്ഥ്യംകൊണ്ടു ഭൂമിയിൽ പാപം ചെയ്യുന്നവരില്ലാതെയായി.
പാപികളെ നരകത്തിലിട്ടു ദണ്ഡിപ്പിക്കുകയാണല്ലൊ ധർമ്മരാജാവി
ന്റെ കൃത്യം . ആ ഭാരം കുറഞ്ഞതാണു ധർമ്മരാജാവി
ന്റെ കൃത്യം . ആ ഭാരം കുറഞ്ഞതാണു ധർമ്മരാജാവിന്റെ സന്തോ
ഷകാരണം. സർവ്വസമ്പത്ത് = എല്ലാവിധത്തിലുമുള്ള ഐശ്വര്യം.ഉ
ർവ്വീമണ്ഡലനായകൻ = ഭൂമിക്കു മഴുവൻ രാജാവ് .
(൧൧)         കള്ളരെന്നുള്ള ശബ്ദമരിപ്പമായ്
               വെള്ളരേ പുനരുള്ളൂ ധരിത്രിയിൽ
               ഉള്ളിലാധി മഹാവ്യാധി ലോകാനാം
               തള്ളിനീങ്ങിപ്പോയക്കാലം ഗോവിന്ദ!


 വ്യാ _ അരിപ്പം = ചുരുക്കം . വെള്ളർ = പരമാർത്ഥികൾ . പുനഃ=

(അ) പിന്നെ . ധരിത്രി = ഭൂമി . ആധി = വ്യസനം . മഹാവ്യധി =

തായ രോഗങ്ങൾ . ലോകാനാം = (അ.പു.ഷ.ബ)ജനങ്ങളുടെ.ക
ള്ളന്മാരില്ലാതെയാവുകയും ,ആധിവ്യാധികൾ നീങ്ങുകയും ചെയ്തു
എന്നു പറഞ്ഞുതുകൊണ്ടു ക്രിമിനലും , സീവിലും,മെഡിക്കലും,സാ
നിഠോഷ്യനും മറ്റും സംബന്ധിച്ചതായ പരിഷ് കൃതഭരണസമ്പ്രദാ
"പ്രജാനാം വിനയാധാനാ , ദ്രക്ഷണാൽ , ഭരണാദപ .സപിതാ
 പിതരസ്താസാം കേവലം ജന്മഹേതുഃ." എന്നു രഘുവംശത്തിൽ
 കാളിദാസൻ പറഞ്ഞിരിക്കുന്നതും നോക്കുക.
(൧൨)  കൌസല്യാ കൈകേയീ സുമിത്രാംഗനാ _
        സൌശീല്യദി ഗുണങ്ങളിലന്നവൻ
        ശൈഥില്യം വളർക്കും മാനസേ ധർമ്മ_
        വൈകല്യം വരാതെകണ്ടു ഗോവിന്ദ!
 വ്യാ _  കൌസല്യാ = കോസലരാജാവിന്റെ പുത്രി . കൈകേ
യി = കേകയരാജപുത്രി . അംഗനമാർ = സ്ത്രീകൾ . സൌശീല്യാദിഗു [ 37 ] 
24
രാമായണം


ണങ്ങൾ= സൽസ്വഭാവം മുതലായ ഗുണങ്ങൾ. ആഭിശബ്ദംകൊണ്ടു സൗന്ദര്യാദിഗുണങ്ങളേയും ഗ്രഹിച്ചുകൊള്ളണം. ശൈഥില്യം= അഴിവു. മാനസേ= (അ.ന.സ.ഏ) മനസ്സിൽ. ധർമ്മവൈകല്യം= ധർമ്മലോപം. ദശരഥൻ അല്പം ഭാര്യാസക്തനാണു. എങ്കിലും അദ്ദേഹം ഒരിക്കലും ധർമ്മലോപം വരുത്താറില്ല, എന്നു പറഞ്ഞതുകൊണ്ടു കവിയുടെ സൂക്ഷ്മാലോചനസാമർത്ഥ്യവും, മനുഷ്യപ്രകൃതിജ്ഞാനവും, വെളിപ്പെടുന്നു. രാമന്റെ വനവാസം മുതലായതെല്ലാം ഇതിനെ തെളിയിക്കുന്നുണ്ടല്ലൊ.

(൧൩)അശ്വങ്ങൾ പെരുമാറ്റിയവനിയിൽ

അശ്വമേധങ്ങൾ ചെയ്തവനശ്രാന്തം

വിശ്വദേവതാമോദം വളർത്തിനാൻ

വിശ്രുതകീർത്തി രാജാവു ഗോവിന്ദ!

വ്യാ= അശ്വങ്ങൾ= കുതിരകൾ. പെരുമാറ്റുക= സഞ്ചരിപ്പിക്കുക. അവനി= ഭൂമി. അശ്രാന്തം= (അ.ന.പ്ര.ഏ) എപ്പോഴും. വിശ്വ...മോദം= എല്ലാ ദേവന്മാർക്കും പ്രീതി. വിശ്രുതകീർത്തി= കേൾവിപ്പെട്ട യശസ്സോടുകൂടിയവൻ.

(൧൪) സന്തതി പുനരില്ലാഞ്ഞു സന്തതം

സന്താവപ്പെട്ടിരിക്കുന്ന ഭൂപനു

ചിന്ത മറ്റൊന്നിലില്ല ജഗത്ത്രയ്-

സന്താനത്തിനു മാനസ ഗോവിന്ദ!

വ്യം= സന്തതി=പുത്രൻ. സന്തതം=(അ.ന.പ്ര.ഏ) എപ്പോഴും. ചിന്ത= വിചാരം. ജഗത്രയസന്താനം= മൂന്നുലോകത്തിനും കല്പവൃക്ഷമായിട്ടുള്ളവൻ. എല്ലാവർക്കും അഭീഷ്ടദാനം ചെയ്യുന്നവൻ. ഇതു ഭൂപൻ എന്നതിന്റെ വിശേഷണം. ജഗത്രയസന്താനമായ ഭൂപനു എന്നന്വയിക്കണം. [ 38 ]

ഇരുപത്തിനാലുവൃത്തം
25



(൧൫) ഖിന്നം പാരം വിശക്കുന്നവനുണ്ടോ
അന്നമെന്നിയേ മറ്റൊന്നിൽ കൗതുകം?
എന്നപോലെ ചമഞ്ഞു സുതാർഥിക്ക-
ങ്ങന്യസമ്പൽസുഖങ്ങളിൽ ഗോവിന്ദ!

ഖ്യാ-ഖിന്നം= (ക്രി.വി.) ക്ഷീണിച്ചു വലയത്തവണ്ണം. അന്നം= ഭക്ഷണസാധനം. കൗതുകം= താല്പര്യം. സുതാർഥി= സന്തതിയെ ആഗ്രഹിക്കുന്നവൻ. അന്യ... സുഖങ്ങൾ= മറ്റുള്ള സമ്പത്തുകളും സുഖങ്ങളും. ഇവിടെ ക്ഷുധാർത്തന്റെ അവസ്ഥയെ ദൃഷ്ടാന്തരൂപേണപൂർവ്വം ന്യസിച്ചിട്ട് പുത്രാർത്ഥിയായ രാജാവിന്റെ അന്യസമ്പൽസുഖവൈരാഗ്യം എന്ന അവസ്ഥയെ പിന്നാലെ പ്രയ്യോഗിച്ചതുകൊണ്ട് വർണ്യവിഷയത്തെ കവി, ഏറ്റവും ഹൃദയംഗമമാക്കിയിരിക്കുന്നു.


(൧൬) പുത്രപ്രാപ്തിക്കുപായമുണ്ടെന്നുടൻ
ഭദ്രമന്ത്രി സുമന്ത്രവചനത്താൽ
പുത്രകാമേഷ്ടികൎമ്മം തുടങ്ങിനാൻ
ഋശ്യശൃംഗമഹാമുനി ഗോവിന്ദ!

വ്യാ-പുത്രപ്രാപ്തി= സന്താനലാഭം. ഭദ്രമന്ത്രി= നല്ല മന്ത്രി. സുമന്ത്രവചനം= സുമന്ത്രരുടെ വാക്ക്. പുത്ര കാമേഷ്ടി= പുത്രനുണ്ടാകുന്നതിനുള്ള ഒരു യാഗം. ഋശ്യശ്രംഗമഹാമുനി= വിഭണ്ഡകപുത്രനായ ഒരു മഹർഷി. സുമന്ത്രവചനവും, ഋശ്യശ്രംഗമാഹാത്മ്യവും, വാൽമീകിരാമായണം ബാലകാണ്ഡം ഒമ്പതും പത്തും പതിനൊന്നും സർഗ്ഗങ്ങളിൽ വിസ്തരിച്ചു പറയപ്പെട്ടിട്ടുള്ളതു നോക്കുക.

<poem>

(൧൭) ഹവ്യവാഹനകുണ്ഡത്തിൽനിന്നുണ്ടായ് ദിവ്യനായൊരു പൂരുഷനന്നേരം കയ്യിൽ മേവിന പായസം ഭൂപന്റെ കയ്യിൽവച്ചു മറഞ്ഞുടൻ ഗോവിന്ദ!

<poem>
4

[ 39 ]

26                               രാമായണം

വ്യാ -- ഹവ്യ ... കുണ്ഡം അഗ്നികുണ്ഡം. ദിവ്യനായൊരു പുരുഷൻ - പ്രജാപത്യനായ ഒരു പുരുഷനെന്നു വാൽമീകി രാമായണത്തിലും 'വഹ്നിദേവൻ' എന്ന് അദ്ധ്യാത്മരാമായണത്തിലും പറയുന്നു. പായസം - പയസ്സ് (പാൽ ചേർത്തുണ്ടാക്കിയ പരമാന്നം. പാലിന്റെ സ്ഥാനത്തു ചേർത്തുവരാറുള്ളതുകൊണ്ടു സന്ദേഹപരിഹാരത്തിനുവേണ്ടി പാൽപായസമെന്നും , മധുരത്തിനു ശർക്കരയും പഞ്ചസാരയും ചേർക്കാറുള്ളതുകൊണ്ടും പഞ്ചസാരപ്പായസമെന്നും ശർക്കരപ്പായസമെന്നും വ്യവഹരിക്കപ്പെട്ടുവരുന്നു.

(൧൮). കൌസല്യാദേവപക്കർദ്ധം കൊടുത്തിതു

        കൌതുകപൂർവ്വമാദ്യം നൃപോത്തമൻ
         കൌശല്യമോടും പായസത്തിലർദ്ധം
         കൈകേയിക്കും കൊടുത്തിതു ഗോവിന്ദ !

വ്യാ - അർദ്ധം - പകുതി. കൌതുകപൂർവ്വം (ക്രി.വി.) സന്തോഷത്തോടെ. നൃപോത്തമൻ - രാജാവ് . കൌശല്യം -ക്രിയചെയ്യുന്നതിനുള്ള സാമർത്ഥ്യം. ഇവിടെ പായസം ഭാഗിക്കുന്നതുതന്നെ ക്രിയ. പത്നിമാർ മൂവരുണ്ടാകകൊണ്ട് അവരുടെ പ്രാധാന്യത്തെയും ആനുഗുണ്യത്തെയും അനുസരിച്ചു താൻ തന്നെ വിഭജിച്ചുകൊടുക്കുന്നതു ദുർഘടമാകയാൽ അവരുടെ ദാക്ഷിണ്യപരീക്ഷക്കായി രണ്ടുപേർക്കുമാത്രമായി കൊടുത്തതായിരിക്കാം രാജാവിന്റെ കൌശലം. അതു് ഇ

  • ഈ പദ്യം അച്ചടിച്ച പുസ്തകങ്ങളിൽ കാണുന്നില്ല ; പഴയ താളിയോലഗ്രന്ഥങ്ങളിൽ ഉള്ളതും , പണ്ടത്തെ ആശാന്മാർ കുട്ടികളെ പഠിപ്പിച്ചുവരാറുള്ളതുമാണ്. അച്ചടിപ്പുസ്തകങ്ങളിൽ കൌസല്യക്കും കൈകേയിക്കും പായസം കൊടുത്ത സംഗതി ഒന്നും തന്നെ പറയുന്നില്ല. അവിടം വായിക്കുമ്പോൾ ആസ്സംഗതി വിട്ടുപോയിരിക്കുന്നു എന്ന് വായനക്കാർക്കറിയാവുന്നതാണു് . [ 40 ] ==asdf==

ഇരുപത്തിനാലുവൃത്തം 27

നിയത്തെ പദ്യത്തിൽ വ്യക്തമാകുന്നുണ്ട്. താഴെ കാണിക്കുന്ന അദ്ധ്യാത്മരാമായണശ്ലോകങ്ങളും ഇതിനെസ്സഹായിക്കുന്നു. [ 41 ] രാമായണം

നിയാകുന്നതു മഹാഭാഗ്യമാണല്ലോ.പത്മസംഭവന്=ബ്രഹ്മാവ്.ബ്രഹ്മാവു സവ്വജ്ഞനും ചതുർമുഖനുമാണല്ലോ.ഇവിടെ അനേകം ബ്രഹ്മാണ്ഡങ്ങളെ ഉദരത്തിൽ ധരിക്കുന്ന പത്മനാഭനെ കൌസല്യ തന്റെ ഉദരത്തിൽ ധരിക്കുന്നു."എന്നു വർണ്ണിച്ചിരിക്കുകൊണ്ട്"അധികാലങ്കാരം".പൃഥ്വാധേയാദ്യദാധാരാധിക്യം തദപി തന്മതം"എന്നു ലക്ഷണം.‌‌

(൨൧) പൊന്മണിക്കുംഭം പേലേ വിളങ്ങുന്ന

നന്മുലയിണ ചാഞ്ഞു കൌസല്യേടെ

ഇമ്മൂന്നു ലോകം പെററ ഹരിജന്മം

കാണാനെന്നപേലേ ബരി ഗോവിന്ദ!

വ്യം-പെന്മേണിക്കംഭം=പൊൻകുടം.മുലയിണൃരണ്ടുമുലകുളും.പെററൃസൃഷ്ടിച്ച.ഹരിജന്മംൃവിഷ്ണുവിന്റെ അവതാരം.കൌസല്യയുടെ മുലകൾ ചാഞ്ഞതുവിഷ്ണുവിന്റെ അവതാരം കാണ്മാനായിരിക്കുമോ എന്നു് ഉൽപ്രേക്ഷിച്ചിരിക്കുന്നതിനാൽ ഉൽപ്രേക്ഷാലങ്കാരം. (൨൨) ലേകരാവണരാവണഭീത്കൊ-

ണ്ടാകലരായീ ദേവകളെങ്കിലും,

ആകെത്തിങ്ങി മദിച്ചു ദിവാനിശം

ജായമാനേ ഹരൌ ഹരിഗോവിന്ദേ!

വ്യം-ലോക.........ഭീതികൊണ്ട്=ലോകത്തെകരയിക്കുന്നവനായ രാവണനെക്കുറിച്ചുള്ള ഭയംകൊണ്ട് .ആകലർൃപരവശന്മാർ.ദിവാനിശംൃ(അവ്യ)പകലും രാവും.ജായമാനേൃ(അ.പു.സ.ഏ.)ഹരൌൃ(ഇ.പു.സ.ഏ)ഹരിൃവിഷ്ണു.ജായമാനന്ൃജനിക്കുന്നവൻ.(ഹരിജായമാനനായിരിക്കും സമയത്തിൽ എന്നു സതിസപുമി)ഇവിടെ "രാവണഭയം നിമിത്തം പരവശരായി അവിടവിടെ ഓടി ഒളിച്ചുനടന്നിരുന്ന ദേവകളെല്ലാം രാവണനെ കൊല്ലവാനായി [ 42 ] ട്ടു മഹാവിഷ്ണു രാമനായി അവതരിക്കുന്ന സമയത്തിൽ സന്തോഷം കൊണ്ടു മതിമറന്നു ഒന്നിച്ചുകൂടി ആഹ്ളാദച്ചു." എന്നു വർണ്ണിച്ചി രിക്കുന്നതിനാൽ രാവണവധാനന്തരം തങ്ങൾ അനുഭവിപ്പാൻ ഭാ വിക്കുന്ന സന്തോഷത്തെ ഇപ്പോൾത്തന്നെ അനുഭവിക്കുന്നതായി സാധിച്ചിരിക്കകൊണ്ട് "അവ്യർത്ഥസാക്ഷാൽ- ംരവർണ്ണനം" എന്ന 'അവികാ'ലങ്കാരമോ, അല്ലെങ്കിൽ രാവണവധനിമിത്തഭൂതമായ രാമവതാ രസമയത്തിൽത്തന്നെ ഉണ്ടായതായിപ്പറയുന്നതുകൊണ്ട് 'കാരണ പ്രസക്തിയിൽത്തന്നെ കാര്യോല്പത്തിയുണ്ടായി' എന്നു വർണ്ണിക്കു ന്ന 'ചപലാതിശയോക്തി'യോ എന്നു സൂക്ഷ്മദർശികളായ ആലങ്കാര കന്മാർ വിധിക്കട്ടെ.

(൨൩) വക്രത്തികളോടും പരസ്പരം

      വിക്രമിക്കുന്നവാറു നവഗ്രഹം,
      ഭദ്രരാജികളിൽ സ്ഥിതി ചെയ്തുപോൽ
      ചക്രപാണിടെ ജന്മനി ഗോവിന്ദ!

വ്യാ-- വക്രവൃത്തികൾ=വക്രഗതിയുള്ളവർ. പരസ്പരം=അ ന്യോന്യം. വിക്രമിക്കുക=യുദ്ധം ചെയ്ക. ചക്രപാണി=വിഷ്ണു. (ചക്രം പാണിയിലുള്ളവൻ എന്ന് അവയവാർത്ഥം) ജന്മനി=(ന. ന. സ. ഏ.) ജനനസമയത്തിൽ. ഇവിടെ മഹാകാവ്യവിഷയങ്ങളിലൊ ന്നായ 'കുമാരോദയ'വർണ്ണനത്തിൽ കവി, തന്റെ ജ്യോതിശ്ശാസ്ത്ര പാണ്ഡിത്യത്തെ പ്രകടിപ്പിച്ചിരിക്കുന്നു. അതും അല്പം വിവരിക്കാം. വക്രം:- സൂര്യചന്ദ്രന്മാരൊഴികെയുള്ള ഗ്രഹങ്ങൾക്കു, ക്രമഗതിയെ ന്നും വക്രഗതിയെന്നും രണ്ടുവിധം ഗതികളുണ്ടു്. വക്രഗതിയുള്ള ള്ളപ്പോൾ ആഗ്രഹത്തിനു സ്വതേയുള്ളതിൽ മൂന്നിരട്ടി ബലമേറും എന്നു ജ്യോതിശ്ശാംസ്ത്രകാരന്മാർ പറയുന്നു. "ഉദഗയനേ രവി ശീത മയൂഖൌ വക്രസമാഗമഗാ: പരിശേഷാ:." എന്നും, "സ്വതുംഗ വക്രോപഗതൈസ്ട്രിസംഗുണം" എന്നും ബൃഹജ്ജാതകം. "ശന്യം [ 43 ]

                                                    30                                                
                               ===== രാമായണം =====

ഗാരകജീവാനാം പഞ്ചമസ്ഥേദിവാകരെ തദാവക്രംവിജാനീയാൽ’ എന്ന പ്രമാണപ്രകാരം സൂര്‌യ്യനിൽനിന്നു ഏഴാംരാശിയിൽ നില്ക്കുന്ന ശനിക്കു വക്രമില്ലാതിരിപ്പാൻ തരമില്ല.

യുദ്ധം:– ഗ്രഹങ്ങൾ ഒരു രാശിയിൽ ഒരേ അംശകത്തിൽ നില്ക്കുമ്പോൾ അവർ തമ്മിൽ യുദ്ധമാണെന്നു ജ്യോതിശ്ശാസ്ത്രത്തിൽ പറയുന്നു. ഇവിടെ പുണർതം നക്ഷത്രത്തിൽ കർക്കടകരാശിയിൽ നില്ക്കുന്ന ചന്ദ്രനു മൂന്നു തിയ്യതിയും ഇരുപത് ഇലിയും കവിഞ്ഞിരിപ്പാൻ തരമില്ല. (അതു കഴിഞ്ഞാൽ പുണർതം നക്ഷത്രം കഴിഞ്ഞുപോകും) വ്യാഴത്തിനു കർക്കടകത്തിൽ അഞ്ചുതിയ്യതി ആകുമ്പോൾ അത്യുച്ചമാണ്. അതുകൊണ്ടു വ്യാഴം അത്യുച്ചത്തിലേക്ക് ആരോഹിക്കുന്നവനായിരിക്കണം. അതിൽവെച്ച് ആദ്യത്തെ മൂന്നു തിയ്യതിയും ഇരുപതു ഇലിയും കഴിയുന്നതുവരെയുള്ള വര്‌ഗ്ഗോത്തമാംശത്തിലായിരിപ്പാൻ അധികം സംഗതിയുണ്ട്. അങ്ങനെ നിൽക്കുന്നതിനാൽ വ്യാഴചന്ദ്രന്മാർ തമ്മിൽ യുദ്ധമുണ്ടെന്നു സിദ്ധമാണല്ലൊ. എന്നാൽ, കുജാദിഗ്രഹങ്ങൾ സൂര്‌യ്യനോടു ചേരുന്നതിനു ‘മൌഢ്യ’മെന്നും, ചന്ദ്രനോടു ചേരുന്നതിനു ‘സമാഗമ’മെന്നും പേരാകുന്നു. സമാഗമംഗ്രഹങ്ങൾക്കു ബലം വർദ്ധിപ്പിക്കുന്നതും മൌഢ്യംബലം നശിപ്പിക്കുന്നതുമാകുന്നു.

ഭദ്രരാശികൾ:– ഉച്ചം, ത്രികോണം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം മുതലായവ ശുഭരാശികളാകുന്നു. ഇവിടെ അഞ്ചു ഗ്രഹങ്ങൾ ഉച്ചത്തിലാകകൊണ്ടും ചന്ദ്രൻ സ്വക്ഷേത്രത്തിലാകകൊണ്ടും അധികം ശുഭരാശികളിൽതന്നെ. അല്ലെങ്കിൽ കേന്ദ്രം, ത്രികോണം, ധനം, ലാഭം ഈ ഭാവങ്ങൾ എന്നും അർത്ഥമുണ്ട്. അങ്ങനെ ആയാലും അധികം ഗ്രഹങ്ങളും ശുഭഭാവങ്ങളിൽത്തന്നെയാണല്ലൊ.

(൨൪) നാകഭേരികൾ താനേ മുഴങ്ങിയും,

                       ലോകമാനസജാലം തെളികയും,
                       നാകനാരികളാടിയും പാടിയും,
                       തോയരാശി തെളികയും ഗോവിന്ദ! [ 44 ] 
                                                     31
                                ==== ഇരുപത്തിനാലുവൃത്തം ====

വ്യാ__നാകഭേരികൾ = സ്വർഗ്ഗത്തിലെ പെരുമ്പറകൾ. ലോക...ജാലം = ജനങ്ങളുടെ മനസ്സുകൾ. നാകനാരികൾ = ദേവസ്ത്രീകൾ. തോയരാശി = ജലാശയങ്ങൾ. ഈ പ്രകൃതിവർണ്ണനം “വീണാവേണുമൃദംഗശംഖപടഹധ്വാനം ച ഭേരീ രവം ഗീതം മംഗലമംഗനാം ച ഗണീകാം ദധ്യക്ഷതേക്ഷ്വാധികം” ഇത്യാദി പ്രമാണപ്രകാരമുള്ള ശുഭനിമിത്തമാകകൊണ്ട് ആസന്നമായ രാമാവതാരം– അല്ലെങ്കിൽ കുമാരോദയം— ലോകത്തിനു പൊതുവേയുള്ള ഒരു ശുഭോദയമാണെന്നു സൂചിപ്പിക്കുന്നതാകുന്നു.

(൨൫)

            നക്ഷത്രങ്ങൾതെളിഞ്ഞൂ ഗഗനത്തിൽ
          ദിക്കുകൾ പത്തുമൊക്കെ പ്രകാശിച്ചു,
          അർക്കസോമനും സുപ്രഭ കൈക്കൊണ്ടു
          ലക്ഷ്മി വർദ്ധിച്ചു ഭൂമിയിൽ ഗോവിന്ദാ!

വ്യാ_ഗഗനം = ആകാശം. ദിക്കുകൾ പത്ത് = നാലുദിക്കുകളും, നാലു കോണുകളും, ആകാശവും, ഭൂമിയും. അർക്കസോമൻ = ആദിത്യനും ചന്ദ്രനും. (ഇവിടെ ബഹുവചനം വേണ്ടതായിരുന്നു) സുപ്രഭ = നല്ല ശോഭ. (വരാഹസംഹിതമുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ സൂര്‌യ്യചന്ദ്രാദികളുടെ രശ്മികൾക്കുണ്ടാകുന്ന വർണ്ണഭേദങ്ങളെക്കൊണ്ടു് അനേകം ശുഭാശുഭഫലങ്ങളും വിധിച്ചിട്ടുണ്ടു്.) ലക്ഷ്മി = ഐശ്വര്യം. (സമ്പത്ത്)

(൨൬)

             ശാന്ത വിപ്രഹൃഹങ്ങളിലഗ്നികൾ
           പൂർവ്വശാന്തങ്ങൾ കത്തിജ്ജ്വലിച്ചുടൻ,
           കാന്താരേ ദ്വീപിസർപ്പാദിസത്വങ്ങൾ
           ജാതിവൈരം വെടിഞ്ഞിതു ഗോവിന്ദ!

വ്യാ_ ശാന്തവിപ്രഗൃഹങ്ങൾ = തപസ്വികളായ ബ്രാഹ്മണരുടെ ഗൃഹങ്ങൾ. അഗ്നികൾ = ദക്ഷിണം, ഗാർഹപത്യം, ആഹവനീയം എന്ന മൂന്നഗ്നികൾ. പൂർവ്വശാന്തങ്ങൾ = മുമ്പേ കെട്ടുകിടന്നിരുന്നവ. [ 45 ]

                                                       32
                                        ==== രാമായണം ====

“ദീപസ്സംഹതമൂർത്തിരായതതനുർന്നിർവ്വേപഥുർദ്ദീപ്തിമാൻ

 നിശ്ശബ്ദോരുചിരഃപ്രദക്ഷിണഗതിർവ്വൈഡൂര്യഹേമദ്യുതിഃ
 ലക്ഷ്മീംക്ഷിപ്രമഭിവ്യനക്തിരുചിരാംയശ്ചോച്ഛിഖോലക്ഷ്യതേ.”

എന്ന പ്രമാണപ്രകാരം അഗ്നിയുടെ ജ്വലനം ശുഭസൂചകമാകുന്നു. കാന്താരേ = (അ. ന. സ. ഏ) കാട്ടിൽ. ദ്വീപിസർപ്പാദിസത്വങ്ങൾ = പുലി പാമ്പു മുതലായ ജന്തുക്കൾ. (ദ്വീപിസിംഹാദിസത്വങ്ങൾ എന്നു പാറാന്താം) ജാതിവൈരം = സ്വാഭാവികമായ അന്യോന്യവിരോധം. പുലി _ പശു; ആന _ സിംഹം; കീരി _പാമ്പ്. ഇത്യാദി ജന്തുക്കളുടെ ജാതിവൈരം പ്രസിദ്ധമാണല്ലൊ. (൨൭) സൂതികാലമണഞ്ഞതറിയിപ്പാൻ

                ദൂതനെപ്പോലെ നീളേ നടന്നുടൻ
                പൂതിഗന്ധം കളഞ്ഞു സുഗന്ധവാ_
                നായി വീശീ തദാ ഗോവിന്ദ!

വ്യാ_ സൂതികാലം = പ്രസവകാലം. ദൂതൻ = വർത്തമാനം അറിയിക്കുന്നവൻ. നീളെ = എല്ലായിടത്തും. പൂതിഗന്ധം = ദുർഗ്ഗന്ധം. സുഗന്ധവാൻ = നല്ല ഗന്ധത്തോടുകൂടിയവൻ. തദാ =(അവ്യ) അപ്പോൾ. വായു, സദാഗതിയും, ഗന്ധവഹനും, ആശുഗനും ആകകൊണ്ടു ദൂത സാധർമ്മ്യമുണ്ടല്ലൊ. (൨൮) യാതുകൂരിരുൾ നീക്കിക്കളവാനും

               ലോകകൈരവബോധം വളർത്താനും,
               കൌസല്യാദേവീപൂർവ്വാചലേ രാമ_
               ചന്ദ്രൻ ജാതനായമ്പോടു ഗോവിന്ദ!

വ്യാ_യാതുകൂരിരുൾ = രാക്ഷസരാകുന്ന കൂരിരുട്ട്. ലോകകൈരവബോധം = ജനങ്ങളാകുന്ന ആമ്പൽപ്പൂക്കളുടെ വികാസം. കൌസല്യാദേവീ പൂർവ്വാചലേ = (അ. പു. സ. ഏ) കൌസല്യാദേവിയാകുന്ന ഉദയപർവ്വതത്തിൽ. രാമചന്ദ്രൻ = രാമനാകുന്ന ചന്ദ്രൻ. [ 46 ] ഇരുപത്തിനലുവൃത്തം

ന്ദ്രൻ ജാതൻ= ഉണ്ടായ(ഉദിച്ച)വൻ. [ 47 ]
രാമായണം


യിൽ പതിനഞ്ചാമത്തെയും, വ്യാഴത്തിനു കൎക്കടകത്തിൽ അഞ്ചാമത്തെയും, ശുക്രൻ മീനത്തിൽ ഇരുപത്തിയേഴാമത്തേയും, ശനിക്കു തുലാത്തിൽ ഇരുപതാമത്തേയും, തിയ്യതികൾ അത്യുച്ചങ്ങളാകുന്നു.

( \3\1 )അഞ്ചുണ്ടു പോൽ ഗ്രഹങ്ങളങ്ങുച്ചത്തിൽ
പിന്നെപ്പഞ്ചമഹായോഗമുണ്ടു പോൽ
ചന്ദ്രൻ വ്യാഴത്തോടൊന്നിക്കുകാരണം
കേസരിയോഗമുണ്ടു പോൽ, ഗോവിന്ദ!

വ്യാ__ അഞ്ചുണ്ടു.....ഉച്ചത്തിൽ=ആദിത്യൻ, കുജൻ, വ്യാഴം, ശുക്രൻ, ശനി. ഈ അഞ്ചു ഗ്രഹങ്ങൾ ഉച്ചത്തിൽ ഉണ്ട്. ചന്ദ്രൻ കർക്കടകത്തിലാകകൊണ്ട് ഉച്ചസ്ഥിതനല്ലെന്നു സ്പഷ്ടം തന്നെ. ബുധന്റെ ഉച്ചം കന്നിരാശിയാണല്ലൊ. ബുധശുക്രന്മാർക്കു ആദിത്യനിൽ നിന്നു മുമ്പോട്ടോ പിമ്പോട്ടോ മൂന്നു രാശിയിലധികം അകന്നുപോകുവാൻ സാധിക്കയില്ല; അതിനാൽ ആദിത്യൻ മേടത്തിൽ നിൽക്കുമ്പോൾ ബുദനു ഉച്ചസ്ഥിതി ലഭിപ്പാൻ തരമില്ല. ബുധന്റെ സ്ഥിതി തു രാശിയിലായിരുന്നുവെന്നു വാൽമീകീരാമായണത്തിലും പറഞ്ഞുകാണാത്തതുകൊണ്ടാണു ഈ ഗ്രന്ഥകാരനും പറയാതിരുന്നത് എന്ന് വിചാരിക്കാം. എങ്കിലും ബുധൻ, മൌഡ്യം കൂടാതെ മേടം രാശിയിൽ ആദിത്യനോടുകൂടി നിപുണയോഗപ്രദാനായി കർമ്മസ്ഥാനമായ പത്താമിടത്തോ അല്ലെങ്കിൽ ബന്ധുക്ഷേത്രമായ എടവം രാശിയിൽ പതിനൊന്നാമിടത്തോ ആയിരുന്നുവെന്നു ഊഹിക്കാം. "നവഗ്രഹം ഭദ്രരാശികളിൽ സ്ഥിതിചെയ്തുപോൽ" എന്ന് മുൻ ഇരുപത്തുമൂന്നാം പദ്യത്തിൽ പറഞ്ഞിട്ടുള്ളത് ഈ ഊഹത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

'നവഗ്രഹങ്ങൾ' എന്നതിൽ രാഹുകേതുക്കളും കൂടി ഉൾപ്പെടുന്നുന്ടെങ്കിലും, അവ കേവലം പാതങ്ങളും തമോഗ്രഹങ്ങളുമാകയാൽ പൂർവ്വാചാര്യന്മാരിൽ പ്രാചീനന്മാർ അവയെ ജാതകചിന്തയിൽ പരിഗണിക്കാറില്ല. വരാഹമിഹിരൻതന്നെ തൻറെ ഹോരാശാസ്ത്ര [ 48 ] ത്തിൽ "രാഹുമോഗുരസുരശ്ച സിവീതി കേതു." എന്ന് ആഗ്രഹ ങ്ങളുടെ പേരു മാത്രം പറഞ്ഞിട്ടുള്ളതല്ലാതെ മററ ഗ്രഹങ്ങളെപ്പോ ലെ ഫലനിർദ്ദേശത്തിലൊന്നും എടുത്തുകാണുന്നില്ല. അവർക്കു ജ്യോതി ശ്ചക്രത്തിലുള്ള മേഷാദിരാശികളിൽ ഒന്നിന്റെയും ആധിപത്യമോ ഉച്ചനീചാദിസ്ഥാനഭേദമൊ പ്രാബല്യദൌർബല്യചിന്തയോ ഇല്ല. എന്തിനധികം? അവക്കു വാരാധിപത്യംപോലുമില്ലല്ലൊ. അതി നാൽ പ്രാചീനമായ ആചാര്യന്മാർ രാഹുകേതുക്കളെ സ്വീകരി ച്ചിട്ടില്ലാ. ഗുളികൻ, ആഴ്ചക്രമം അനുസരിച്ചു ദിവസേന രാവും പ കലും ഒരു കുറവുസമയത്തിൽ മാത്രം വ്യവസ്ഥിതമായ ഒരു ദോഷ മാകുന്നു. തിനാൽ മൌഹൂർത്തികന്മാർ മാത്രമെ അതിനെ സ്വീക രിച്ചിരുന്നുള്ളു. പിന്നീടു കാലക്രമേണ മലയാളത്തിലെ ജൌതിഷി കൾ പ്രശ്നത്തിലും സ്വീകരിച്ചുതുടങ്ങി. പിന്നെയും വളരെക്കാലം കഴിഞ്ഞതിൽപ്പിന്നെയാണ് അവർപോലും ജാതകത്തിൽ ഗുളിക നെ സ്വീകരിച്ചു തുടങ്ങിയത്. 'പ്രശ്നമാർഗ്ഗം.' 'ജാതകാദേശം' മുത ലായ കേരളീയന്മാരുടെ നവീനജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ മാത്ര മേ ഗുളികനെക്കൊണ്ടു പാലാദേശം ചെയ്യുന്ന പ്രമാണശ്ലോകങ്ങൾ കാണ്മാനുള്ളു.

പിന്നെ പഞ്ചമഹായോഗമുണ്ടുപോൽ=എന്നതിൽ പഞ്ചമഹാ മഹോയോഗം, "സ്വോച്ചസ്വക്ഷേത്രഗതൈഃ കേന്ദ്രസ്ഥൈഃ കുജ ബുധേ‍ഡ്യൂഭൃഗുമന്ദൈഃ തവകോഭദ്രോഹംസോാളവ്യശ്ശശഇമേ ക്രമാ ദ്യോഗോ". എന്ന ജാതകാദേശവചനപ്രകാരം, ചൊവ്വ, വ്യാഴം, ശനി ഈ മൂന്നു ഗ്രഹങ്ങളും സ്വോവ്വഗതന്മാരും കേന്ദ്രസ്ഥന്മാരുമാക കൊണ്ട് 'രുചകം,', 'ഹംസം', 'ശശം' എന്ന മൂന്നു മഹായോഗങ്ങളു ണ്ട്. 'പഞ്ചമഹായോഗങ്ങൾ' എന്ന് അവയുടെ സാമാന്യസംജ്ഞ യായി ജൌതിഷികൾ പറയാറുള്ളതിനെ അനുസരിച്ചു പറഞ്ഞത ല്ലാതെ ആ അഞ്ചു യോഗവും ഇവിടെ ഉണ്ടെന്ന് അർത്ഥമില്ല; അ ത് അഞ്ചും കൂടിസ്സംഭവിക്കയുമില്ല. ഗ്രന്ഥവിസ്തരഭയം നിമിത്തം ഈ യോഗങ്ങളുടെ ഫലങ്ങളെ ഇവിടെ ഉദ്ധരിക്കുന്നില്ല.

'കേസരിയോഗം'- ഇത് അരിഷ്ടയോഗങ്ങളുടെ അപവാദമാ ണ്. "ഫന്തി സർവ്വഗ്രഹാരിഷ്ടം ചന്ദ്രകേന്ദ്രേബൃഹസ്പതിഃ യഥാ ഗ [ 49 ] 36

                 രാമായണം 

ജസഹസ്രാണി നിഹന്ത്യേകോപികേസരി" എന്നു പ്രമാണം. "വക്രാ ർക്കജാർക്കഗുരുഭിസ്സകലൈസ്ത്രിഭിഗ്മ; സ്വോച്ചേഷ്ഠ ഷോഡശനൃപാഃ ക ഥിതൈകലഗ്നേ." (ഹോരാ) ഇത്യാദിപ്രമാണപ്രകാരം രാജയോ ഗം മുതലായി ഇനിയും പല യോഗങ്ങളുള്ളവയെ ഗ്രന്ഥകാരൻ വി ട്ടിരിക്കകൊണ്ട് വ്യാഖ്യനത്തിൽ പ്രസ്താവിക്കുന്നില്ല.

(നമ) ദൃഷ്ഠിയിൽ ചൊവ്വ നിന്നതുകാരണം

   കഷ്ടമുണ്ടു കളത്രം നിമിത്തമായ്
   കണ്ടകശ്ശനി ഹേതുവായിട്ടുടൻ
   കാടുപുക്കു വസിക്കണം ഗോവിന്ദ!

വ്യാ--ദൃഷ്ടി=ഏഴാംഭാവം. കഷ്ടം=ദുഃഖം. കളത്രം=ഭാര്യ്യ. കണ്ട കശ്ശനി=കേന്ദ്രത്തിൽ ശനി.; ലഗ്നം, നാല്, ഏഴ്, പത്ത്, ഈ ഭാ വങ്ങൾക്കു കണ്ടകം, കേന്ദ്രം, ചതുഷ്ടയം എന്നു പേർ. "കണ്ടക കേ ന്ദ്രചതുഷ്ടയസംജ്ഞാഃ സപ്തമലഗ്നചതുർത്ഥഖഭാനാം" എന്നു ഹോരാ. [ 50 ] ഇരുപത്തിനാലുവൃത്തം 87


നിശുക്രോ,മൃത്യുർവ്യാധിശ്ചദുഃഖം ശനി,രിഹഗദിതോദാസഭൃത്യാദി
കോവാ" എന്ന പ്രമാണംകൊണ്ടു ഗ്രഹങ്ങളുടെ കാരകത്വം വിധി
ച്ചിരിക്കുന്നു. ലഗ്നാദിഭാവങ്ങൾക്ക് ഇതുപോലെ കാർയ്യത്വം വി
ധിക്കുന്ന പ്രമാണശ്ലോകങ്ങളുണ്ട്. അവ എണ്ണത്തിൽ വളരെ അധി
കമാകയാൽ ഇവിടെ ഉദ്ധരിക്കുന്നില്ല. 'ദൃഷ്ടിയിൽ ചൊവ്വ നിന്ന
തു കാരണം' എന്നും മറ്റുമുള്ള പ്രയോഗം അതിനെ അനുസരിച്ചുള്ള
താണ്.

(൩൪) ഉണ്ണിയുണ്ടായ സന്തോഷംകൊണ്ടുടൻ
പുണ്യലോകായ ഭൂതി കൊടുക്കയാൽ,
ആലവട്ടം, കുട, തഴയെന്നിയേ
ശേഷിച്ചില്ലൊന്നും ഭൂപനി ഗോവിന്ദ !

വ്യാ __ ഉടൻ=അപ്പോൾ തന്നെ, പുണ്യാലോകായ=(അ. പു. ച
ഏ) നല്ല ജനങ്ങൾക്ക്, ഭൂതി=സമ്പത്ത് (ധനം) ഭൂപൻ=രാജാവ്)
ആലവട്ടം, കുട, തഴ ഇവ രാജചിഹ്നങ്ങളാകകൊണ്ട് കൊ
ടുപ്പാൻ തരമില്ലാത്തതിനാൽ മാത്രം ശേഷിച്ചതാണ്. ഇതിൽ നി
ന്നു രാജാവിന്റെ സന്തോഷാധിക്യവും ദാനതൽപരതയും വ്യക്തമാ
കുന്നു. ഇത് "ജനായ ശുദ്ധാന്തചരായ ശംസതേ കുമാരജന്മാമൃതസ
മ്മിതാക്ഷരം, അദേയമാസീൽ ത്രയമേവഭൂപതേഃ ശശിപ്രഭം ഛത്ര
മുദേവ ചാമരേ." എന്ന രഘുവംശശ്ലോകത്തിന്റെ ഒരു പരാവർത്ത
നമാണെങ്കിലും, വ്യുൽപന്നനും സഹൃദയനുമായ നമ്മുടെ ക
വി, കാളിദാസന്റെ ആശയരത്നത്തെ തന്റെ ധിഷണാശാണഘർഷണം
കൊണ്ട് ഒന്നു പട്ടം തെളിയിച്ചപ്പോൾ അതിനു മുമ്പിലത്തെക്കാൾ
ശോഭയും വിലയും കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ലെന്നു നോട്ടക്കാ
ർക്കറിയാം. അന്തഃപുരത്തിൽ പെരുമാറുന്നവരും ഉണ്ണിയുണ്ടായി
എന്നു രാജാവിനെ അറിയിച്ചവരും ആയ ജനങ്ങളെ മാത്രമേ കാ
ളിദാസൻ ദിലീപന്റെ സമ്മാനത്തിനു പാത്രമാക്കുന്നുള്ളീ. നമ്മുടെ
കവി അങ്ങനെയല്ല. ഉണ്ണിയുണ്ടായ സന്തോഷാവസരത്തിൽ ദശ
രഥ മഹാരാജാവിന്റെ കണ്ണിൽ പെട്ടപരെയൊക്കെ അപരിമിതമാ
[ 51 ]

88 രാമായണം

യ ഐശ്വര്യലാഭംകൊണ്ടു പുണ്യവാന്മാരാക്കിത്തീർത്തു. സ്ഥാനചി
ഹ്നങ്ങളൊഴികെയുള്ള സർവ്വസ്വവും ദാനം ചെയ്തതിനാൽ രാജാവിനു
നൈർധന്യമെന്ന ദോഷം വരാതിരിപ്പാൻ മൂലകാരകൻ പ്രയോഗി
ച്ചിട്ടുള്ള 'ഭൂപതേ:' എന്ന പദത്തെ നമ്മുടെ കവിയും വിട്ടിട്ടില്ല. അ
ർത്ഥഭേദം വരാത്തവിധം 'ഭൂപനു്' എന്നാക്കീട്ടേയുള്ളൂ. ഭൂമിയിൽ ന
വംനവമായ ധനം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയും അ
തിൽനിന്നും രാജഭാഗം കിട്ടുകയും ചെയ്യുമല്ലൊ. ഇവിടെ ഭൂപനു്
എന്ന വിശേഷ്യപദം സാഭിപ്രായമായി പ്രയോഗിച്ചിരിക്കകൊണ്ടു
'പരികരാങ്കുര'വും, ആലവട്ടം കുട തഴയെന്നിയെ ഒന്നും ശേഷി
ക്കാതെ സർവ്വസ്വവും കൊടുത്തു എന്നു വർണ്ണിച്ചിരിക്കകൊണ്ട് 'അതി
ശയോക്തി'യും അലങ്കാരങ്ങൾ.

(൩൫) നാലു കയ്യുള്ള വിഷ്ണുവിനെപ്പോലെ
നാലു പുത്രന്മാരേക്കൊണ്ടു രാജാവും,
നാലു ദന്തങ്ങളുള്ള മഹേന്ദ്രമാം
വാരണംപോലെ ശോഭിച്ചു ഗോവിന്ദ !

വ്യാ__ദന്തങ്ങൾ=കൊമ്പുകൾ, മാഹേന്ദ്രം=മാഹേന്ദ്രനെസ്സംബ
ന്ധിച്ചതു്. (ദേവേന്ദ്രന്റെ വാഹനമായിട്ടുള്ളത്) വാരണം=ആന.
(ഐരാവതം) ഈ പദ്യം __,

"സുരഗജ ഇവ ദന്തൈർഭഗ്നദൈത്യാസിധാരൈ_
ർന്നയ ഇവ പണബന്ധവ്യക്തയോഗൈരുപായൈഃ
ഹരിരിവ യുഗദീർഗ്ഘൈർദ്ദോഭിരംശൈസ്തദീയൈഃ
പതിരവനിപതീനാം തൈശ്ചകാശേ ചതുർഭിഃ"

എന്ന രഘുവംശശ്ലോകത്തിന്റെ ഒരു സാമാന്യപരിഭാഷയാ
ണ്. എന്നാൽ മൂലത്തിലെ രണ്ടാംപാദത്തെ കവി തന്റെ പരി
[ 52 ] ഇരുപത്തിനാലുവൃത്തം 89

ഭാഷയിൽ വിട്ടുകളഞ്ഞത്, ശാസ്ത്രപണ്ഡിതന്മാരല്ലാത്ത സാധാരണ
ജനങ്ങൾക്കു് അതിന്റെ സാരസ്യസാരം ദുർഗ്രഹമാണെന്നു കരുതീ
ട്ടായിരിക്കാം. ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന നാലു പുരുഷാർത്ഥ
ങ്ങളുടെ ഫലദാതാവായ വിഷ്ണുഭഗവാൻ, നാലു തൃക്കൈകളെക്കൊ
ണ്ടു് ഏതുപ്രകാരം ശോഭിക്കുന്നുവോ, തന്റെ ശത്രുക്കളോടു പോരാടു
കയും, ഭക്ഷണസാധനങ്ങളായ തരുഗുൽമലതാദികളെ കുത്തി മറി
ക്കുകയും ചെയ്യുന്ന ഐരാവതം, നാലു കൊമ്പുകളേക്കൊണ്ടു് ഏതു
പ്രകാരം ശോഭിക്കുന്നുവോ അപ്രകാരം തന്റെ ഹിതകാരികളും സ
ർവ്വകർമ്മകുശലന്മാരുമായ നാലു പുത്രന്മാരെക്കൊണ്ടു ദശരഥമഹാരാജാ
വു ശോഭിച്ചു എന്നു വർണ്ണിച്ചിരിക്കുന്നതിനാൽ, സൽപുത്രന്മാരെ
ക്കൊണ്ടു് ഒരു പിതാവിനുണ്ടാകാവുന്ന സൗഭാഗ്യാതിശയവും ചരി
താർത്ഥതയും സമ്പൂർണ്ണമായിരിക്കുന്നു. അലങ്കാരം ഉപമാ.

പരഭക്തനാം കവി, തന്റെ പതിവുപോലെ വൃത്താവസാന
ത്തിൽ അഭീഷ്ടപ്രാർത്ഥനാരൂപമായ മംഗളം ചെയ്യുന്നു.

(൩൬) ഗോവിന്ദ! ഹരി ഗോവിന്ദ! ഗോവിന്ദ!
ഗോവിന്ദ! ഹരി മാധവ! പാഹീമാം
ജാനകീനയനാമൃതഭാജന-
രൂപം കാണുമാറാകണം, ഗോവിന്ദ!

വ്യാ__മാധവ=(അ. പു. സം. ഏ) ലക്ഷ്മീദേവിയുടെ ഭർത്താവു്.
(വിഷ്ണു) പാഹി=(ക്രി. ലോട്ടു്. പരസ്മൈപദം. മ. പു. ഏ) രക്ഷി
ക്കണേ. മാം=(അസ്മത്. ദ്വി. ഏ) എന്നെ. ജാനകീ...രൂപം=സീ
താദേവിയുടെ കണ്ണുകൾക്കു് അമൃതിന്റെ പാത്രമായിട്ടുള്ള ആകൃതി.
ശ്രീരാമസ്വരൂപം, എന്നു താൽപര്യം.

ഈ വൃത്തത്തിലെ പദങ്ങളുടെ ശീൽ, പാനപ്പാട്ടുകളുടെ ശീൽ
തന്നെ. "വൃത്തമംജരീ"കാരൻ 'സർപ്പിണി' എന്നൊരു പുതിയവൃ
ത്തം കല്പിച്ച് ഈ രണ്ടാംവൃത്തത്തിന്റേയും, ഒമ്പതാം വൃത്തത്തി
[ 53 ] 40 രാമായണം


ന്റെയും ശീൽ അതാണെന്നു പറയുന്നു. എന്നാൽ കാകളിയുടെ ര
ണ്ടുപാദത്തിലും അന്ത്യഗണത്തിൽ ആരോ വർണ്ണം കുറച്ചു് 'ദ്രുതകാ
കളി' എന്നൊരു നൂതനവൃത്തം സൃഷ്ടിച്ച പാനപ്പാട്ടുകളെ അതിൽ
ചേർത്തു് ഉദാഹരിക്കുകയും ചെയ്യുന്നു. "കേരളകൗമുദി" കർത്താവാ
യ കോവുണ്ണി നെടുങ്ങാടി, 'സന്താനഗോപാലം' 'ജ്ഞാനപ്പാന' 'സൂ
ർയ്യവംശേപിറന്ന ഭൂപാലനാം' എന്നിത്യാദി ഇരുപത്തുനാലു വൃത്ത
ത്തിലെ രണ്ടാംവൃത്തം, ഇവയെല്ലാം ഒരേ വൃത്തം തന്നെ എന്നും പറ
യുന്നു. അതിനാൽ ഈ അഭിപ്രായങ്ങളുടെ സൂക്ഷ്മമായ വ്യത്യാ
സം വൃത്തത്തിൽ ചാതുർയ്യമുള്ളവരുടെ ചർച്ചക്കു വിഷയമായിട്ടുള്ള
താണു്.

രണ്ടാം വൃത്തം കഴിഞ്ഞു.

------------------ട്ട------------------

മൂന്നാം വൃത്തം .


(൧) കമലദലലോചലവു-
മമലകരപാദതല-
മസകളകളാക്ഷരമൊ-
ടരുളിനൊരു ഗീരുകളും,
അതിവിശദദന്തരുചി-
മൃദുഹസിതമാനനവു-
മകതളിരിലാക മമ
രാമ! രഘുനാഥജയ!

വ്യാ--കമല...വനം=താമരപ്പൂവിന്റെ ഇതൾ പോലെയുള്ള
കണ്ണുകൾ, അഭ......തലം=തെളിവുള്ള ഉള്ളങ്കൈകളും ഉള്ളങ്കാലുക
ളും, അസ=ഗീരുക്കൾ=അക്ഷരങ്ങൾ മുഴുവൻ തെളിയാതെ മധുര
[ 54 ] ഇരുപത്തിനാലുവൃത്തം 41
മായി പറയുന്ന വാക്കുകൾ; അതി......ഹസിതം=വളരെ വെളുത്ത
വല്ലിന്റെ ശോഭയോടും പുഞ്ചിരിയോടും കൂടിയത്. [ 55 ] 42 രാമായണം
ജാലമുല പുണർന്നിരുന്ന
കാലമഥ കുശികസുത-
നാലയലത്തിലടുത്തു വന്നു
രാമരഘുനാഥജയ!

[ 56 ] ഇരുപത്തിനാലുവൃത്തം 48
വ്യാ--നാലുംമധി....മാലകൊണ്ട്=നാലു സമുദ്രങ്ങളാൽ ചുറ്റ
പ്പെട്ട ഭൂമിയിലുള്ള രാജാക്കന്മാരുടെ കിരീടങ്ങളെക്കൊണ്ടു്. പരി
....യുഗള:(അ. പു. സം. ഏ)=ശോ [ 57 ] 44 രാമായണം


വലിപ്പമെഴുമസൃൿപവന-
മഹൽപ്പാവകനിചനതിനു
വികല്പമില്ല നൃപതിവര!
രാമരഘുനാഥജയ!"

വ്യാ__തവ=നിന്റെ. ജഗൽ....ഗുരു=മൂന്നുലോകത്തിൽവച്ച്
ഏറ്റവും വലിയവൻ. വലിപ്പം=മഹത്വം. അസൃക്വ....പാവ
കൻ=രാക്ഷസന്മാരാകുന്ന വനത്തിനു അഗ്നിയായിട്ടുള്ളവൻ. വിക
ല്പം=സംശയം. രൂപകാലങ്കാരം.

(൭) നമുക്കുവനെ നൃപതിമണി
[ 58 ] ഇരുപത്തിനാലുവൃത്തം 45

ആപത്ത്രയനികരങ്ങളും
വഴി ദൂര ഗമിപ്പതിന്ന-
ങ്ങാരംഭിക്കത്തുടങ്ങി ഹരി
രാമരഘുനാഥ ജയ!

[ 59 ] 46 രാമായണം

(൧൦) 'ബല'യു'മതിബല'യുമിതി
മനുയുഗളമുപദേശിച്ചു
വിശപ്പു ദാഹം കളയിപ്പിച്ചു
സരയൂനദി കടന്നുടനേ
വലിയ വനമകം പൂകുമ്പോൾ
വലിയ ചില നിനദം കേട്ടി-
ട്ടലുക്കുലുക്കു പിടിച്ചു മുനി
രാമരഘുനാഥജയ!

വ്യാ--ഇതി(അവ്യ)=എന്നിങ്ങനെ; മനുയുഗളം=രണ്ടുമന്ത്ര
ങ്ങൾ; വലിയ.....പൂകുമ്പോൾ=വലിയ കാട്ടിൽ കടന്നപ്പോൾ; നി
നിനദം=ശബ്ദം; അലുക്കുലുക്കു്=വിറയൽ. (അലുക്കു്=പട്ടുകുടക്കും മ
റ്റും ഉള്ള തൊങ്ങൽ; കുലുക്കു്=വിറയൽ; അലുക്കിനുണ്ടാകുന്നപോ
ലെയുള്ള കുലുക്ക് ​എന്നു് അവയവാർത്ഥം) പേടിച്ചു വിറച്ചു ​എന്നു
സാരം.

(൧൧) പെരിയ മല കരചരണ-
[ 60 ] == ഇരുപത്തിനാലു വൃത്തം == (൧൨)അതി ചുവന്ന തലമുടിയും വലിയ ഗുഹ കണക്കെ വായും ചുവന്ന വട്ടപ്പരിച പോലെ ചുവന്ന കണ്ണിന്മിഴികൾ രണ്ടും പെരിയ വല്ലം കണക്കെ വയ- റരിയപദക്രമണൻ കൊണ്ടു ധരണിതലം കുലുക്കി വന്നു

രാമരഘുനാഥ ജയ!

വ്യാ...വല്ലം=നെല്ലു മുതലയ ധാന്യങ്ങൾ നിറച്ചു സൂക്ഷിക്കുന്ന കൂട അല്ലെങ്കിൽ കൊട്ട. പദക്രമണം=കലുകൾ എടുത്തുവെയ്ക്കുക; ധരണീതലം-ഭൂമി. (൧൩) വീണടിഞ്ഞ മുലകൾ കൊണ്ട- ങ്ങാഞ്ഞടിക്കുമടികൾകൊണ്ടു പാഞ്ഞു മൃഗപടലി ദിശി ചാഞ്ഞു തരുനികരങ്ങളും, പഞ്ഞു വന്നു പിടിച്ചു തന്റെ പ്രാണങ്ങളെക്കളയും മുമ്പെ ബാണം കൊണ്ടു കൊടുക്കുരസി രാമരഘുനാഥ ജയ! വ്യാ-മൃഗപടലി=മൃഗങ്ങളുടെ കൂട്ടം; ദിശി(ശ.സ്ത്രീ.സാ ഏ)=ഓരോരോ ദിക്കിൽ; തരുനികരങ്ങൾ=മരക്കൂട്ടങ്ങൾ; ഉരസി (സ.ന.സ.ഏ)=മാറിടത്തിൽ; ബാണം കൊണ്ടു കൊടുക്ക=ബാണം പ്രയോഗിക്ക. ഇതു ലോകോക്തിയെ അനുകരിച്ചു പ്രയോഗമാണ്‌. ഇതു പോലെ അടുത്ത പദ്യത്തിലും കാണാം. [ 61 ] 48 രാമായണം


(൧൪) ഒരുത്തിയെന്നു നിനച്ചു നീയും
വധിപ്പതിനു മടിക്കവേണ്ടാ
പെരുത്ത ദുഷ്ടവധം നിനക്കു
വിധിച്ച വിധിയിതെന്നറിക
തടിച്ചി വന്നു പിടിച്ചു നമ്മെ-
ക്കടിച്ചു തിന്നുന്നതിനുമുമ്പെ
കൊടുക്കുരസി വിശിഖം കൊണ്ടു
രാമരഘുനാഥ ജയ!

വ്യാ--ഒരുത്തിയെന്നു്=സ്ത്രീവധം നിന്ദ്യമാണല്ലൊ എന്നു വിചാ [ 62 ] ==ഇരുപത്തിനാലു വൃത്ത==

(൧൬) മൂർത്ത വരപരശുകൊണ്ടു

ഭർഗവനും മുറിച്ചു നിജ-

ധാത്രിയുടെ കഴുത്തു പണ്ടി-ഇരുപത്തിനാലു വൃത്ത

തോർക്ക ഹൃദി രഘുതിലക!

പാർക്കരുതു കുലയ്ക്ക വില്ലു,

ചേർക്ക നല്ലപകഴിതന്നിൽ

രാക്ഷസിയെക്കഴിക്ക ശിവ ഇരുപത്തിനാലു വൃത്ത രാമരഘുനാഥജയ!

വ്യാ--മൂർത്ത=മൂർച്ചയുള്ള; വരപരശു=നല്ല വെണ്മഴു; ഭാർഗവൻ=പരശുരാമൻ; നിജധാത്രി=നിന്റെ അമ്മ; ഇത്=ഇങ്ങനെ; പല വീരൻമാരും ധർമ്മരക്ഷയ്ക്കുവേണ്ടി സ്ത്രീവധം ചെയ്ത കഥ; ഹൃദി(ദ.ന.സ.ഏ)=മനസ്സിൽ; പാർക്ക=താമസിക്ക; പകഴി=അമ്പ്; പ്രാചാനമലയാളം,'രാമചരിതം' ഒമ്പതാം പടലം ൯൪-ഉം ൯൯-ഉം പാട്ടുകൾ നോക്കുക) കഴിക്ക=അവസാനിപ്പിക്ക. വധിക്ക എന്നു സാരം;

(൧൭) പിടിച്ചു കൊണ്ടു കടിച്ചുതിന്നു-

ന്നവർകളുടെ കടരുനിണ-

മടലിലണിഞ്ഞിതാ വരുന്നു

തടിച്ചുയർന്ന രജനിചരി

തൊടുക്ക ശരം ചെവിക്കുഴിയെ

വലിച്ചുനോക്കീട്ടുടനയയ്ക്ക

മടിക്കരുതു മനുതിലക!

രാമരഘുനാഥ ജയ!"

വ്യാ- കടരുനിണം=കുടലും ചോരയും; രജനീചരി=രാക്ഷസി; മനുതിലകൻ=മനുവിന്റെ കുലത്തിൽ ശ്രേഷ്ഠൻ; [ 63 ] 50

                രാമായണം

(൧൮) ഇത്ഥം മുനിവചനം കേട്ടു

             പെൺകലയിലുദിച്ച കൃപ
        തൻശരത്തിന്മുനമേൽ വച്ചി-
             ട്ടമ്പിനോടേ വലിച്ചൊന്നെയ്തു
        അമ്പുകൊണ്ടു രജനീചരി
             മുമ്പിൽത്തന്നെ മരിച്ചുവീണു
        വമ്പിച്ചൊരു മലകണക്കെ
             രാമരഘുനാഥ ജയ!

വ്യാ--ഇത്ഥം(അവ്യ)=ഇങ്ങനെ; മുനിവചനം=വിശ്വാമിത്ര മഹർഷിയുടെ വാക്ക്; കൃപ=ദയ; ഇതു് "ഉദ്ധ്യതൈകളജയ ഷ്ടിം [ 64 ] ഇരുപത്തിനാലുവൃത്തം 51

ട്ടത്. ധനുർവ്വേദം=വില്ലുമമ്പും പ്രയോഗിപ്പാനുള്ള വേദം. പ്രയോഗം, ഉപസംഹാരം ഇവയോടുകൂടി മന്ത്രപൂർവ്വം ദിവ്യാസ്ത്രങ്ങളെ പ്രയോഗിപ്പാനു വിദ്യ എന്നു സിദ്ധാന്തം. ഇത് എല്ലാ വില്ലാളികൾക്കും സിദ്ധമല്ല; ശ്രീരാമൻ, അർജ്ജുനൻ, ഭീഷ്മർ, ദ്രോണർ, അശ്വത്ഥാമാവ്, കർണ്ണൻ മുതലായവർക്കുള്ള വിശേഷം ഈ ദിവ്യാസ്ത്രസിദ്ധിയാണ്‌. സിദ്ധാശ്രമം = വിശ്വാമിത്രന്റെ തപോവനം. ഇവിടെ പണ്ടു മഹാവിഷ്ണു, വാമനാവതാരത്തിൽ തപസ്സുചെയ്തു സിദ്ധിവരുത്തിയതിനാൽ ‘സിദ്ധാശ്രമം’ എന്നു പേരുണ്ടായി എന്നു രാമായണത്തിൽ പറയുന്നു. ശുദ്ധകർമ്മം=യാഗം; ഉദ്ധതർ=ക്രൂരന്മാർ, വിഘ്നങ്ങൾ=തടസ്സങ്ങൾ;

യാഗം മുനിതുടങ്ങുന്നതിൻ
മീതെ ചെന്നു നിറയും ചില
നീലജലധരപടലി
പോലെ നിശിചരനിവഹം
രാമശരനികരങ്ങളും
മാറിലുടനുടൻ തറച്ചു
നാലുദിസി പറന്നു പോയി
രാമരഘുനാഥ ജയ!
വ്യാ-നീല................പടലി=കാർമേഘക്കൂട്ടം; നിശി..........നിവഹം=രാക്ഷസക്കൂട്ടം; രാമ..........നികരങ്ങൾ=രാമബാണങ്ങൾ; ദിശി(ശ. ശ്ത്രീ. സ. ഇ)=ദിക്കിൽ; പേടിച്ചു നാലുദിക്കിലേക്കും പാഞ്ഞുപോയി എന്നു സാരം.

ബാഹുബലം പെരുകിയ സു-
ബാഹു ഭുവി മരിച്ചു വീണു
രാമശരദലിതഗള-

നാളനവരുധിരതനു [ 65 ] 52
രാമായണം

<poem>

ജീവിച്ചുടനിരിക്കെത്തന്നെ
മാരീചനുമരണമെത്തു-
മാറു നിജശരമയച്ചു
രാമരഘുനാഥ ജയ !

വ്യാ- ബാഹുബലം=കൈയൂക്ക്; ഭുവി (ഊ. സ. ഏ)ഭൂമിയിൽ; രാമ-----തനു=(സുബാഹു വിശേഷണം) രാമന്റെ അമ്പുകൊണ്ടു മുറിഞ്ഞതായ കഴുത്തിലെ പുതിയ ചോരയോടുകൂടിയ ഉടലോടുകൂടിയവൻ; ജീവിച്ചു......... മരണമെത്തുമാറ്=മാരീീചൻ ജീവിച്ചിരുന്നാലും ഇനിമേൽ യാതൊരു ക്രൂരകർമ്മങ്ങളും ചെയ്യാതെ എപ്പോഴും രാമനിൽ ഭയത്തോടുകൂടിയിരിക്കത്തക്കവണ്ണം; നിജശരം=തന്റെ അമ്പ്; നോക്കുക:--- ""രാമേവ സതതം വിഭാവയേ ഭീതഭീത ഇവ ഭോഗരാശിത്വഃ രാജരത്നരമണി രഥാദികം ശ്രോത്രയോർയ്യദി ഗതം ഭയം ഭവേൽ. രാമ ആഗത ഇഹേതി ശങ്കയാ ബാഹ്യകാർയ്യമപി സർവ്വമത്യജം. നിദ്രയാ പരിവൃതോയദാസ്വപേ രാമമേവമനസാനുചിന്തയൻ."" (അദ്ധ്യാത്മരാമായണം. ആരണ്യകാണ്ഢം. ഷഷ്ഠസർഗ്ഗം. പദ്യം ൨൨.൨൩) (൨൨)ശാപംകൊണ്ടരഹല്യ പണ്ടു

പാറയായിക്കിടക്കുന്നതിൻ-
മീതേ ചെന്നു ചവിട്ടുന്നേരം
ശാപമകന്നവളുടൻ
ചാരുസ്മിതമധുരമുഖി
നാരിയായിച്ചമഞ്ഞരിയ
ഗൗെതമന്റെയരികിലായി
രാമരഘുനാഥ ജയ! [ 66 ]
ഇരുപത്തിനാലുവൃത്തം

<poem> വ്യാ-- ശാപം........ അഹല്യ= അഹല്യയുടെ ശാപകാരണവും, അതിന്റെ പ്രകാരങ്ങളും രാമായണം ബാലകാണ്ഡത്തിൽ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ചാരുസ്മിത...... മുഖി=ഭംഗിയുള്ള പുഞ്ചിരികൊണ്ട് തെളിഞ്ഞ മുഖത്തോടുകൂടിയവൾ; അരിയ=യോഗ്യനായ; ഗൗെതമൻ=അഹല്യയുടെ ഭർത്താവായ മഹർഷി: (൨൩)ആശ്ചരിയമധികതരം

വാച്ചുമുനിപടലികളും
കാഴ്ച കണ്ടു സുഖിച്ചധികം
കൂപ്പിത്തൊഴുമളവുപരി
ആത്തമോദം പെരുമ്പറകൾ
താക്കിസ്സുരപടലികളും
വാഴ്ത്തുന്നതും ചെവിക്കൊണ്ടൊരു
രാമരഘുനാഥ ജയ !

വ്യാ-- ആശ്ചരിയം=ആശ്ചർയ്യം(അത്ഭുതം) അധികതരം=വളരെ അധികം; മുനിപടലികൾ=മുനികളുടെ കൂട്ടങ്ങൾ;ആത്തമോദം(ക്രി.വി)= സന്തോഷത്തോടുകൂടി; താക്കി=അടിച്ചുമുഴക്കി; ഉപരി(അവ്യ)=മേൽഭാഗത്ത്; സുരപടലികൾ=ദേവന്മാർ; ചെവികൊള്ളുക=ചെവിയിൽ കൊള്ളുക(കേൾക്കുക) അഹല്യാശാപമോക്ഷത്തിൽ സാക്ഷികളായിരുന്ന മഹർഷിമാർക്കു രാമന്റെ അമാനുഷമായ മഹിമാതിശയം കണ്ടിട്ടാണ് വിസ്മയമുണ്ടായത്. ദേവന്മാരുടെ സന്തോഷകാരണവും അതുതന്നെ. (൨൪)മിഥിലയിലങ്ങകത്തുപുക്കു

സകലവരനൃ‌പസമക്ഷം
പുരഹരന്റെ പെരിയവില്ലു
മൊടിച്ചരിയ ജനകനൃപ_ [ 67 ] 54
രാമായണം

<poem>

ദുഹിതൃകരപരിഗ്രഹണം
കഴിച്ചുദശരഥനുമായ_
പ്പുരിയിൽനിന്നു വിനിർഗ്ഗമിച്ചു
രാമരഘുനാഥജയ !

വ്യാ-- മിഥില...... ജനകരാജധാനി; സകല......... സമക്ഷം=എല്ലാ യോഗ്യന്മാരായ രാജാക്കന്മാരുചെ മുമ്പിൽ വച്ച്; പുരഹരൻ= ശിവൻ(ത്രിപുരന്മാരെ സംഹരിച്ചവൻ എന്ന് അവയവാർത്ഥം) ജനക.... പരിഗ്രഹണം= ജനകരാജാവിന്റെ മകളുടെ പാണീഗ്രഹണം; വിനിർഗ്ഗമിക്ക=പുറപ്പെടുക; (൨൫)പാരിച്ചൊരു മഴുവെടുത്തു

ഘോരവരസമരങ്ങളിൽ
പാരിലുള്ള മുടിക്ഷത്രിയ-
വീരരുടെ കഴുത്തറുത്ത്
ചോരവെള്ളപ്പെരുമ്പുഴയിൽ
നീരാടിയ മുനിപെരുമാൾ
നേരെ വന്നു വഴി തടുത്തു
രാമരഘുനാഥജയ !

വ്യാ-- പാരിച്ച= വലിയ; ഘോരവരസമരങ്ങൾ= ഭയങ്കരങ്ങളായ മഹായുദ്ധങ്ങൾ; മുടിക്ഷത്രിയവീരർ=കിരീടം ധരിച്ച രാജാക്കന്മാർ. നീരാടുക=കുളിക്കുക. മുനിപ്പെരുമാൾ=മഹർഷിശ്രേഷ്ഠൻ. (പരശുരാമനെന്നു താത്‍പർയ്യം) (൨൬)"പുരത്രയത്തെപ്പൊരിച്ച മമ

പരമഗുരു ഹരന്റെ
കുലവില്ലിനെയൊടിച്ച നിന്റെ
കരമൊടിപ്പ"നിതി പ്രഗത്ഭം [ 68 ]
                              ഇരുപത്തിനാലുവൃത്തം                    55
                             പറഞ്ഞടുത്ത മുനിവരന്റെ
                             കനൽക്കണ്ണുകൾ മിഴിച്ചുകണ്ടു
                             ഭയപ്പെട്ടോടീ പടജ്ജനങ്ങൾ
                             രാമരഘുനാഥജയ!

വ്യാ- പുരത്രയം=ത്രിപുരന്മാർ. പൊരിക്ക=ദഹിപ്പിക്ക. പരമഗുരു= പ്രധാനാചാര്യൻ. പുരഹരൻ=ശിവൻ.ഇതി=(അവ്യ) എന്ന്. പ്രഗത്ഭം=(ക്രി.വി)പ്രൗഢമായി. കനൽക്കണ്ണുകൾ=കനൽ പോ ലെയുള്ള കണ്ണുകൾ. (കണ്ണുകൾ ജ്വലിക്കുന്നതു കോപവികാരമാണു)

(൨൭) ജഗൽ പവിത്രതരപുരുഷ-

                           രെതിർപ്പതിനു തുനിഞ്ഞളവിൽ
                 രവിപ്രഭകളുടലിൽ ജന-
                            നയനങ്ങളെയടപ്പിച്ചുടൻ
                 പതുപ്പിൽ വിളിച്ചനുസരിച്ചു
                             സമർപ്പിച്ചു തൻ കുലചിലയും
                  മുനിപ്രവരൻ നടന്നുമെല്ലെ
                              രാമരഘുനാഥ ജയ.

വ്യാ-- ജഗൽ.....പുരുഷൻ=ലോകത്തിൽ വച്ച ഏറ്റവും ശുദ്ധന്മാ രായ പുരുഷന്മാർ.(അവതാരപുരുഷന്മാർ എന്നു സാരം) രവി പ്രഭകൾ=സൂര്യന്റെ തേജസ്സുപോലെയുള്ള തേജസ്സ.ജനനയന ങ്ങൾ=മനുഷ്യരുടെ കണ്ണുകൾ.(പരശുരാമനും ശ്രീരാമനും തമ്മിൽ എതിർത്തടുത്തപ്പോൾ അവരുടെ ശരീരങ്ങളിൽനിന്നു സൂര്യപ്രഭപോലെ ഉദിച്ച ദിവ്യതേജസ്സുകൊണ്ടു ജനങ്ങൾക്കു കണ്ണു തുറക്കാൻ വയ്യാതെയായി എന്നു സാരം) "ഇതി ബ്രുവതി വൈതസ്മിം ശ്ചചാലവസുനാഭൃശം. അന്ധകാരോബഭൂവാഥ സർവ്വേഷാമപിചക്ഷുഷാം" എ [ 69 ] 56 രാമായണം

ന്ന് (അ.രാ.മൂലം) പതുപ്പിൽ=സൗമ്യമായിട്ട്. അനുസരിക്ക=തമ്മിൽ യോജിക്ക. കുലവില=വില്ല്; മുനിപ്രവരൻ=പരശുരാമൻ.

പരശുരാമൻ തന്റെ വൈഷ്ണവചാപം ശ്രീരാമനു സമർപ്പിച്ചതോടു കൂടി അദ്ദേഹത്തിലുണ്ടായിരുന്ന വിഷ്ണുചൈതന്യവും ശ്രീരാമനിൽ സംക്രമിക്കയും, പിന്നെ അദ്ദേഹം ശാന്തനായ ഒരു മഹർഷിയാ യിത്തീർന്നു മഹേന്ദ്രം പർവ്വതത്തിൽ ചെന്നു തപസ്സുചെയ്തു കൊണ്ട്, "അശ്വത്ഥാമാ ബലിർവ്വ്യാസോ ഹനുമാംശ്ച വിഭീഷണ: കൃപ പരശുരാമശ്ച സപ്തൈകേ ചിരജീവിന:" എന്ന ശ്ലോക ത്തിൽ പറയുന്ന ചിരജീവികളിൽ ഒരാളായി ഇന്നും ജീവിക്കുകയും ചെയ്യുന്നു എന്ന കഥ രാമായണത്തിൽനിന്നറിയേണ്ടതാകുന്നു.

(൨൮) മിഴിച്ചുനിന്ന സമസ്തജനം,

                           ജയിച്ചുവെന്നങ്ങുറയ്ക്കുമാറു
                           കഴിച്ചുയുദ്ധമവിടെനിന്നു
                           മദിച്ചു പടജ്ജനവുമായി
                           പിടിച്ചു കളിയകമ്പടികൾ,
                           നടത്തിക്കുട തഴപിടിപ്പി-
                           ച്ചുദിച്ച രുചി പുരിയിൽ പുക്കു
                           രാമരഘുനാഥ ജയ.

വ്യാ-ഉദിച്ചരുചി=(ക്രി.വി) ശോഭയോടുകൂടി. ശ്രീരാമപരശുരാമ ന്മാരുടെ സമാഗമത്തിന്റെ അവസാനം എങ്ങനെവന്നു കലാശിക്കുമെന്നറിയാതെ ഭയവിസ്മയാകുലന്മാരായിട്ടു കണ്ണു മിഴിച്ചു നിന്നിരുന്ന സകലജനങ്ങളും ശ്രീരാമൻ ജയിച്ചു വെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ടു മദമത്തന്മാരായിട്ട് അവർ തമ്മിൽത്തന്നെ പിടിച്ചു കളിയായി യുദ്ധം നടത്തി ക്കൊണ്ടു നടത്തിക്കൊണ്ടു അകമ്പടി നടക്കുകയും, കുട,തഴ കൊടി, ആലവട്ടം, വെഞ്ചാമരം തുടങ്ങിയ രാജചിഹ്നങ്ങൾ ഉയർത്തിപ്പിടിക്കയും ചെയ്തുകൊണ്ട് അയോദ്ധ്യാപുരിയിൽ ചെന്നുചേർന്നുവെന്നു സാരം. [ 70 ] ഇരുപത്തിനാലുവൃതതം

വൻ)

രാമരഘുനാഥ ജയ

രാമർഘുനാഥ ജയ

രാമ രഘുനാഥ ജയ

രാമ തവ പാദങ്ങളിൽ

വീണുതൊഴു മെങ്ങളുടേ

പാപമകറ്റീടു ശിവ-

രാമരഘുനാഥ ജയ.

വ്യാ-ഇതു കവിയുടെ അഭിഷ്ടപ്രാർത്ഥനാരൂപമായ മംഗളം. അർത്ഥം സ്പഷ്ടം. വൃത്തം 'കലേന്ദുവദനം' "ഇഹേന്ദുവദനാവൃത്തേ മാത്രയ്ക്കൊത്തുലഘുകളെ ഇടവിട്ടുഗുരുനാഥനേ ചെയ്തിട്ടു ഗുരുവൊന്നഥ. ഒടുവിൽ ചേർത്തതാംവൃത്തം കലേന്ദുവദനനാഭിധം" എന്നു ലക്ഷണം (വൃത്തമഞ്ജരി)

മൂന്നാം വൃത്തം കഴിഞ്ഞു.


നാലാം വൃത്തം


(൧) സുരപുരിയോടു സമമാകും നിജ-

പുരിയിൽ പുക്കുടൻ രഘുനാഥൻ

തരുണിമാർമണി മകുടി സീതയോ-

ടൊരുമിച്ചു വാണു ഹരിനംമ്മോ

വ്യാ- സുരപുരി=സ്വർഗ്ഗം. നിജപുരി=തന്റെ നഗരി. (അയോദ്ധ്യ) തരുണിമാർമണിമകുടി=സ്ത്രീകളുടെ ശിരസ്സിലണിയുന്ന ഭൂഷണം. (അതിസുന്ദരി) ഹരിനമ്മോ- ഇതിൽ 'നമ' എന്ന സംസ്കൃതപദത്തെ 'മ' കാരത്തിനു ദ്വിത്വവും, വിസർഗത്തിനു ഓത്വ [ 71 ]

58                        രാമായണം


വുംകൊടുത്തു വൃത്തത്തിനു വഴങ്ങിച്ചിരിക്കുന്നു,ഇയ്യിടെ അച്ചടിച്ച ചില പുസ്തകങ്ങളിൽ 'നംബോ' എന്നു കാണുന്നതിനു വേറെ വല്ല ഗതിയും കൽപ്പിക്കാനുണ്ടോ എന്നു ഞാൻ ആലോചിച്ചിട്ടില്ല.ഇവിടെ ഞാൻ കൊടുത്തിട്ടുള്ള പാഠം,പഴയ പല കയ്യെഴുത്തു താളിയോല ഗ്രന്ഥങ്ങളിലും കണ്ടിട്ടുള്ളതാണു,ഗുണ്ടർട്ടു സായ്വിന്റെ മലയാളം ഇംഗ്ലീഷ് നിഘണ്ഡുവിൽ(൫൯൨-)൦ഭാഗത്തു്)ഈ പാഠം എടുത്തു കാണിച്ചിട്ടുണ്ടു.

(൨)   ഭരതൻ മാണ്ഡവീപതിയുമൂർമ്മിളാ-
      പതി ലക്ഷ്മണനുമനുദിനം
      ശ്രുതകീർത്തി പതിയിതു ശത്രുഘ്നനു
      മൊരുമിച്ചു പുക്കു ഹരി നമ്മോ.
  വ്യാ-മാണ്ഡവീപതി=മാണ്ഡവിയുടെ ഭർത്താവു്.
       ഊർമ്മിളാപതി=ഊർമ്മിളയുടെ ഭർത്തവു്.അനുദിനം=(അവ്യ)   
       ദിവസേന.ശ്രുതകീർത്തിപതി=ശ്രുതകീർത്തിയുടെ ഭർത്താവു്
(൩)  ഭരതലക്ഷ്മണാനുജരേയും രാജാ
      വയച്ചു മാതുലഭവനത്തിൽ
      ഇരിക്കും കാലത്തു നിനച്ചിതോരോരോ
      ഹൃദയകൗതുകം ഹരിനമ്മോ.
  വ്യാ-ഭരതലക്ഷ്മണാനുജർ=ഭരതനും ലക്ഷ്മണന്റെ  അനുജനും  
      (ശത്രുഘ്നനും) രാജാവു്=ദശരഥൻ.മാതുലഭവനം=മാതുലന്റെ 
       ഭവനം.മാതുലൻ=അമ്മാമൻ.കേകയരാജാവായ യുധാജിത്ത്.
       ഹൃദയകൗതുകം= മനസ്സിനു സന്തോഷകരമായ വിചാരം.
       നിനച്ചിതു്=വിചാരിച്ചു.
       ആ വിചാരങ്ങളെ താഴെ പറയുന്നു:-
(൪)   മകനിലേറിയ കനിവു ലോകർക്കു
      പെരുതെന്ന പോലെയനുദിനം [ 72 ] 
                        ഇരുപത്തിനാലുവൃത്തം                           59
          യുവരാജാവാക്കൂ ഇവനേ നാമെന്നു
          മനസി കല്പിച്ചു ഹരിനമ്മോ.

വ്യാ-- മകൻ=പുത്രൻ(രാമൻ) കനിവ്=സ്നേഹം. ലോകർ=പ്രജകൾ പെരുത്=വർദ്ധിച്ചിരിക്കുന്നു. എന്നപോലെ=അതിനു തക്കവണ്ണം. (അവരുടെ ഇഷ്ടം പോലെ എന്നു സാരം)യുവരാജാവ്=ഇളയരാജാ വ്. ആക്കൂ=ആക്കണം. നാം ഇവനെ യുവരാജാവാക്കണം എന്ന്. മനസി=(സ.ന.സ.ഏ) മനസ്സിൽ. കല്പിക്കുക=നിശ്ചയിക്കുക.

ദശരഥൻ പ്രജകളുടെ ഇഷ്ടത്തെ അനുസരിച്ചു ശ്രീരാമനെ യുവരാജാവാക്കുവാൻ നിശ്ചയിച്ചു എന്നു താല്പര്യം.

(൫)       ദശരഥാത്മജവരനഭിഷേക-
            മുടനുണ്ടെന്നുപോലൊരു വാർത്താ
            ദിശി ദിശി നീളെപ്പുകൾ പൊങ്ങീ ലോകേ
            ജയഘോഷങ്ങളും ഹരിനമ്മോ.

വ്യാ--ദശരഥാത്മജവരൻ=ദശരഥന്റെ പുത്രന്മാരിൽ ശ്രേഷ്ഠൻ (ശ്രീരാമൻ) അഭിഷേകം=തീർത്ഥജലം. കലശങ്ങളിൽ നിറച്ചു മന്ത്രം ജപിച്ചു പൂജിച്ചു ശിരസ്സിലാടുക. (പട്ടം കെട്ടുക എന്നു സാരം) ഉടൻ=താമസിയാതെ. പോൽ=(ലോകോക്തിസൂചക മായ ഒരു നിപാതം) വാർത്താ=ജനശ്രുതി. ദിശി.ദിശി=(ശ. സ്ത്രീ.സ.ഏ) എല്ലാ ദിക്കുകളിലും. വീപ്സയിൽ ദ്വിരുക്തി. പൂക്കൾ പൊങ്ങീ=പരന്നു നിറഞ്ഞു. ലോകെ=(അ.പു.സ.ഏ) നാട്ടിൽ. ജയഘോഷങ്ങൾ='ജയിക്കട്ടെ;ജയിക്കട്ടെ' എന്നു ജനങ്ങൾ ആർത്തുവിളിക്കുന്ന ശബ്ദങ്ങൾ.

 (൬)      വസിഷ്ഠമാമുനി സവുഷ്ഠവമായി
            വിശിഷ്ടകർമ്മങ്ങൾ തുടങ്ങുമ്പോൾ
            അധിഷ്ഠാനമിട്ടു മുടക്കീ രാമന്റെ
            കനിഷ്ഠമാതാവു ഹരിനമ്മോ.

. [ 73 ] ==== രാമായണം ====‌


വ്യം-വസിഷ്ഠമാമുനി=വസിഷ്ഠഫഷി. സവുഷ്ഠവമായി.സൌഷ്ഠവമായി=വെടിപ്പായി.വിശിഷ്ടകർ‍മ്മങ്ങൾ(=ഉത്തമങ്ങൾ)ആയ കർമ്മങ്ങൾ.'അഭിഷേകത്തിന്നുള്ള ബലി,ഹോമം,കലശപൂജ മുതലായവ ക്രിയകൾ)അധിഷ്ഠാനം=അടിസ്ഥാനം.ചുവടുറപ്പ്.കനിഷ്ഠമാതാവ്=ഇളയമ്മ(കൈകേയി)

രാമാഭിഷേകംമുടക്കുവാനായി കൈകേയി അധിഷ്ഠാനമിട്ടത്.എങ്ങനെയെന്നു താഴേപരയുന്നു.:- (൭)

"അഭിഷേകമെന്റേ മകനു ചെയ്യേണം

വിപിനേ രാമനെ അയക്കേണം

ഇവ പണ്ടു തന്ന വരമിന്നു രണ്ടും

തരിക കാന്ത!നീ"ഹരിനമ്മോ.

വ്യം-വിപിനേ=(അ.ന.സ.ഏ)കാട്ടിൽ,പണ്ടു ദേവാസുരത്തിൽ ഇന്ദ്രനു സഹായിയായിരുന്ന ദശരഥനു യുദ്ധാമദ്ധ്യത്തിൽ നേരിട്ട ഒരു അപകടത്തിൽനിന്നു പ്രാണവല്ലഭയായ കൈകേയി അദ്ദേഹത്തെ രക്ഷിക്കുകയും ,അസ്സന്തോഷംകൊണ്ട്അദ്ദേഹം അവൾ എപ്പോൾ ചോദിക്കുന്നുവോ അപ്പോൾ അവൾക്കിഷ്ടമുള്ള രണ്ടു കാര്യ്യങ്ങൾ സാധിപ്പിച്ചേക്കാമെന്നു രണ്ടു വരങ്ങൾ കൊടുക്കുകയും മാത്രമേ ചെയ്യിട്ടുള്ളു.എന്നാൽ അതിൽ ഒന്നും തന്റെ പുത്രനായ ഭരതനെ അഭിഷേകം ചെയ്യണം എന്നും,മററതു രാമനെ പതിന്നാലു സംവത്സരം വനവാസം ചെയ്യിക്കണം എന്നും ഉള്ള വിധത്തിൽ അപേക്ഷിക്കണം എന്നാക്കിയതു മന്ഥരയുടെ ദുരുപദേശത്താലണെന്നുരാമായണത്തിൽനിന്നും സിദ്ധമാകുന്നു

(൮)

അസ്മരശസ്ത്രങ്ങളുടലിലേററന്നും

പരമിത്രയില്ലാ പരിതാപം

രമണീവാഗസ്ത മുടലിലേററപ്പോൾ

ഭൂവി വീണു മോഹിച്ചരിനമ്മോ, [ 74 ] == ഇരുപത്തിനാലുവൃത്തം ==

വ്യം-അസ്മരശാസ്ത്രങ്ങൾ=അസ്മരന്മാരുടെ ആശയങ്ങൾ പരം=അധികം.പരിതാപേം=സങ്കടം(വേദനാ)രമണീവാഗസ്ത്രം=പ്രിയയുടെ വാക്കാകന്ന ആയുധം.ഭൂമി=(ഊ.സ്ത്രീ.ബ.ഏ.)ഭൂമിയിൽ.മോഹിക്കുക=തന്റേടമില്ലാതെയാവുക.രൂപകാലങ്കാരം.

(൯) കൊടുംക്രൂരേ പാപേ!മമ കൈകേയി!നിൻ

കൊടുവചനത്താലുടനെ ഞാൻ

യമപൂരി പൂകിട്ടിരിക്കുമെന്നതു-

മറിക ദൈതേ!നീ"ഹരിനമ്മോ.

വ്യം-കൊടുംക്രൂരേ!ൃമഹാദുഷ്ടേ!പാപേ :-(ആ.സ്ത്രീ.സം.ഏ)പരോപദ്രവം ചെയ്യുന്നവളേ!മമൃഎന്റെ.കൊടുവചനം=ക്രൂരമായ വാക്ക്,യമപുരി=അന്തകന്റെ രാജധാനി.ദൈതേ=(ദയിതേ!എന്ന സംസ്കൃതപദത്തിന്റെ തൽഭവരൂപം)വല്ലഭേ!

(൧ഠ) വിരവിലങ്ങനെ കുലുഷതാ പൂണ്ടു

പരമത്താതന്റെ വചനത്താൽ

പരമാനന്ദിച്ചു പറഞ്ഞു ശ്രീരാമൻ

ചരണം കമ്പിട്ടു ഹരിനമ്മോ.

വ്യം-കലുഷ്ടതാ=വ്യസനപാരവശ്യം.പരം=അധികം.തതൻ=അഛൻ.പരമാനന്ദിക്കുക=വളരെസ്സന്തോഷിക്കുക.ചരണം=കാൽ.കമ്പിടുക=വന്ദിക്കുക.

(൧൧)

"ഭരതമൂദ്ധാവിലവനീപാലേന-

ഘനഭാരത്തെ വിന്യസിക്കയാൽ,

തിരുവുള്ളമെന്നിൽ പെരുതൂ താതനേ-

ന്നനുമന്യേ ഞാനും"ഹരിനമ്മോ.

വ്യം-ഭരതമൂദ്ധാവിൽ=ഭരതന്റെ തലയിൽ. അവനീ.......ഭാരത്തെ =രാജ്യപരിപാലനമാകുന്ന വലിയ ചുമടിനെ.വിന്യസിക്കുക [ 75 ] = സ്ഥാപിക്കുക. തിരുവുള്ളം = തിരുമനസ്സു്. (ദയ) പെരുതു് = വലിയത്. അനുമന്യേ = (ലട്ടു് ആത്മനേപദം ഉത്തമപുരുഷൻ ഏ) അനുമാനം ചെയ്യുന്നു. (ഊഹിക്കുന്നു)

ഇനി അടുത്തു താഴേ വരുന്ന ശ്ലോകം ദശരഥൻ ശ്രീരാമനോടു പറയുന്നതായിട്ടോ, ശ്രീരാമൻ ദശരഥനോടു പറയുന്നതായിട്ടോ വിചാരിക്കേണ്ടതെന്ന് വളരെ സംശയമുണ്ടു്. എങ്കിലും സത്യഭംഗത്തിലുള്ള ഭയം കൊണ്ടും, പുത്രവിരഹത്തിലുള്ള ദുസ്സഹമായ ശോകം കൊണ്ടും ഇതികർത്തവ്യതാമൂഢനായ പിതാവിനെ സമാശ്വസിപ്പിപ്പാനായിക്കൊണ്ടു ധീരോദാത്തതകൊണ്ടും കർത്തവ്യബോധം കൊണ്ടും സ്ഥിരചിത്തനായ ശ്രീരാമൻ പറയുന്നതാണെന്നു വിചാരിപ്പാനാണു് ന്യായം എന്നു ഞാൻ വിചാരിക്കുന്നു.

    (൧൨)    സുഖദുഃഖങ്ങൾ വന്നനുഭവിക്കുമ്പോൾ
              ഇളകാതേ ചിത്തമലരിങ്കൽ
              പരചിൽക്കാതലേ ശ്ശരണമായിട്ടു
              കരുതിക്കൊൾക നീ ഹരിനമ്മോ.

വ്യാ -- സുഖദുഃഖങ്ങൾ = സുഖവും ദുഃഖവും. ചിത്തമലർ = മനസ്സാകുന്ന പുഷ്പം. (മനസ്സു്) പരചിൽക്കാതൽ = കേവലജ്ഞാനസ്വരൂപനായ ഈശ്വരൻ. ശരണം = ആശ്രയം. (അവലംബം)

കേവലം അസ്വതന്ത്രനായ മനുഷ്യനു സുഖദുഃഖങ്ങൾ വരുന്നതെല്ലാം ഈശ്വരേഛയനുസരിച്ചാകുന്നു. അതു നീക്കുവാൻ മനുഷ്യനാൽ സാധിക്കുന്നതല്ലെന്നു സാരം


    (൧൩)   വനവാസത്തോളം സുഖമില്ലൊന്നുമേ
              നമുക്കെന്നു കല്പിച്ചുറച്ചുടൻ
              വനിതാലക്ഷ്മണ സഹിതനായ് മെല്ലെ-
              പ്പുറപ്പെട്ടു രാമൻ ഹരിനമ്മോ.

വ്യാ -- കല്പിച്ചു് = നിശ്ചയിച്ചു്. വനിതാലക്ഷ്മണസഹിതൻ = (വനിത = സ്ത്രീ) സീതയോടും ലക്ഷ്മണനോടും കൂടിയവൻ. [ 76 ] ഇരുപത്തിനാലുവൃത്തം രാമനാടുകീടിസ്സീതാലക്ഷമണന്മാർ വനവാസത്തിനു പോയതു കൈകേയിയുടെ ആവശ്യപ്രകാരമല്ല.അവയുടെ ഭർത്തൃപ്രേമവും ,സഹോദരസ്നേഹവും നിമിത്തം അവർ സ്വമനസ്സാലെ പുറപ്പെട്ടുപോയതാണ് എന്നു രാമായണത്തിൽ സ്പഷടം

ഇന‌ിയത്തെ രണ്ടു ശ്ലോകങ്ങൾ ,എല്ലാ വൃത്തങ്ങളുടേയും അവസാന്തതിൽ പതിവുപോലെയുള്ള കവിയുടെ പ്രസ്താവനയുണ്ട്. (൧൪) മണിക്കിരീടവും,മകരകുണഡലം, വനമാലാ,പാദകമലവും, മലർമാതു ചേരും തിരുമാറുമെന്ററ മനസ്സി തോന്നേണം ഹരിനമ്മോ


വ്യം- മണിക്കിരീടം=രത്നകീരീടം .മകരകണ്ഡലം =മകരം എന്ന് മത്സ്യത്തിന്റെ അകൃതിയിലുള്ള കുണഡലം വനമാല-"ആജാന്തകംബിനീമാലാ സവ്വർത്തുകസുമോജ്വലം. മദ്ധ്യേ സ്ഥുലദലഢ്യം ച വ നമാലേതി കീത്തിതാ"എന്ന പദ്യപ്രകാരം കാലിന്റെ മുട്ടോളം തുങ്ങിക്കിടക്കുന്നതും,എല്ലാ ഋതതുക്കളിലും ഉള്ള പൂക്കളെക്കൊണ്ടു കെട്ടിയുണ്ടാക്കുന്നതും ,നടുവിൽ ഒരു വലിയ ഇലയോടുകീടിയതുമായ മാലാ.പാദകമലംതാമരപ്പൂവ്വുപോളെയുള്ള പാദം.മലർമാത് =മലരിലെ മാത്ത്ത .(താമരപ്പൂച്ചിലുണ്ടായ സ്ത്രീ= ലക്ഷ്മിദേവി) ചേരും എപ്പോളും വസിക്കുന്നു.തിരുമാറ്=വിശേഷമായ മാറിടം.മാനസി=(സ.ന.സ.ഏ) മനസ്സിൽ.

(൧൭) മരതകകല്ലിൻ നിറമൊത്ത നിന്റെ തിരുമേനി യെന്റെ മനക്കൊമ്പിൽ കുരുതീടുമാറു വരമരുളേണം കരുണാവാരിധേ !ഹരിനമ്മോ വ്യം-മരതകക്കല്ല്,മരതകപ്പച്ച എന്ന രത്നം.തിരുമേനി= ശേഷമായ ശരീരം(ആകൃതിയെന്നു സാരം) മനക്കൊമ്പ് =മനസ്സ്. [ 77 ]


               രാമായണം 

64

(അന്തഃകരണമെന്നു സാരം) കരുതീടുമാറു് =ഒരിക്കലും വിട്ടുപോകാതെ സൂക്ഷിച്ചുവക്കത്തക്കവണ്ണം. വരം=അനുഗ്രഹം. കരുണാവാരിധി=വളരെ കൃപയുളളവൻ. ഭക്തന്മാർ എന്തു പ്രാർത്ഥിച്ചാലും അതൊക്കെ കൊടുക്കുന്നവൻ എന്നു സാരം. "സമാസമം" വൃത്തം. "വിഷമത്തിൽ സമസമം. സമത്തിൽ സമസംഗുരു. എന്നുള്ളർദ്ധസമംവൃത്തം 'സമാസമസമാഹ്വയം" എന്ന ലക്ഷണം. (വൃത്തമഞ്ജരി )

        നാലാം വൃത്തം കഴിഞ്ഞു.
           ---------O<>O---------


         അഞ്ചാം വൃ ത്തം .
             -------------------

(൧) കല്യാണരൂപീ വനത്തിൽ പോവാൻ

       വില്ലും ശരം കൈപ്പിടിച്ചോരു നേരം
       മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീതാ
        കല്യാണിനീ ദേവി ശ്രീരാമരാമ.
   വ്യാ---കല്യാണരൂപീ=മംഗളസ്വരൂപൻ. (വിശേഷണം 'രാമൻ' എന്നു വിശേഷ്യം പ്രകരണബലത്താൽ ഉണ്ടാക്കണം) കൈപ്പിടിക്കുക=കയ്യിൽ പിടിക്കുക. കല്യാണിനീ=മംഗളസ്വരൂപിണീ.

(൨) മോദേന കൂടെപ്പുറപ്പെട്ടു സീതാം

        കോദണ്ഡധാരീ സമാലോക്യ രാമൻ
        വൈദഗ്ദ്ധ്യശാലീ രമേശൻ പറഞ്ഞു
      വൈദേഹിതന്നോടു ശ്രീരാമരാമ.


     വ്യാ---മോദന=(അ.  പു. തൃ. ഏ) സന്തോഷത്തോടുകൂടി.  സീതാം=(ആ. സ്ത്രീ. ദ്വി.  ഏ) സീതയെ. കോദണ്ഡധാരീ=(സ. പു. പ്ര.

ഏ) (വശേഷണം) വില്ലെടുത്തവൻ. സമാലോക്യ=(ല്യബന്തം. അ [ 78 ]


                                                      ഇരുപത്തിനാലുവൃത്തം                         
                   
                   വ്യയം കണ്ടിട്ടു് . വൈദശ്ദ്ധ്യശാലീം (ന. പു .പ്ര. ഏ)  സാമത്ഥ്യമുള്ളവൻ. രമേശൻ- രമയുടെ ഈശൻ. 
                   രമാ - മഹാലക്ഷ്മി. ഈശൻ ഭത്താവു്. ശ്രീരാമൻ മഹാവിഷ്ണുവിന്റേ സീത ലക്ഷ്മീദേവിയുടേയും അവതാര
                   മാണെന്നു പ്രസിദ്ധമാണല്ലൊ. വൈദേഹി - വിദേഹരാരാജാവിന്റെ പുത്രി.
                         
                          ഈ ശ്ലോകത്തിന്റെ അന്വയം അല്പം ദുഗ്ഘടമാണു്. [ 79 ] 

(൪)


വൈദേഹി! പോരേണ്ട, പോരേണ്ട, ബാലേ!
പൈദാഹശാന്തിക്കുപായങ്ങളില്ലേ
ഹേദേവി! കല്ലുണ്ടു മുള്ളുണ്ടു കാട്ടിൽ
പദവ്യഥയ്ക്കങ്ങു ശ്രീരാമ രാമ.

വ്യാ-വൈദേഹി=(ഈ. സ്ത്രീ. സം. ഏ) ഹേവിദേഹരാജപുത്രി; ബാലേ=(ആ. സ്ത്രീ. സം. ഏ) ചെറുപ്പക്കാരത്തി. പൈദാഹശാന്തി=വിശപ്പും ദാഹവും ശമിപ്പിക്കുക. ഉപായങ്ങൾ=സാധനങ്ങൾ. ഹേദേവി=(ഈ. സ്ത്രീ. സം. ഏ) ഹേരാജ്ഞി; പാദവ്യഥ=കാലുകൾക്കു വേദന. ഇതിലും അലങ്കാരം 'പരികരം' തന്നെ.

(൫)


വ്യാളങ്ങൾ സാലാവൃകദ്വീപിവൃന്ദം
വ്യാളീതരക്ഷുക്കൾ കാട്ടാനയുണ്ട്
കാളുന്ന തീയുണ്ടു പോരേണ്ട ബാലേ!
നീലാരവിന്ദാക്ഷി! ശ്രീരാമരാമ.

വ്യാ-വ്യാളങ്ങൾ=സൎപ്പങ്ങൾ. സാലാവൃകദ്വീപിവൃന്ദം ചെന്നയ്ക്കളുടേയും കൂട്ടം. വ്യാളീതരക്ഷുക്കൾ=വ്യാളികളും തരക്ഷുകളും വ്യാളികൾ=പെൺസിംഹങ്ങൾ. തരക്ഷുക്കൾ=ഹിംസിക്കുന്ന ജന്തുക്കൾ. കാളുന്ന=കത്തി ജ്വലിക്കുന്ന. നീലാരന്ദാക്ഷി=കരിംകൂവളപ്പൂവ്വ് പോലെയുള്ള കണ്ണോടുകൂടിയവൾ.

(൬)


എന്നാൎയ്യപുത്രൻ വനത്തിന്നു പോയാൽ
പിന്നിപ്പുരീവാസമെന്തിന്നു വേണ്ടി
നിന്നോടുകൂടീട്ടു പോരുന്നു ഞാനും


എന്നാൾമനോജ്ഞാംഗി ശ്രീരാമരാമ.

വ്യാ-എന്നാൎപുത്രൻ=എന്റെ ഭൎത്താവു്. പുരീവാസം=പട്ടണത്തിൽ വാസം. എന്നാൾ=എന്നു പറഞ്ഞു. മനോജ്ഞാംഗി=സുന്ദരി.(സീതാ) [ 80 ]
ഇരുപത്തിനാലുവൃത്തം

<poem> (൭) സൗെഭ്രാത്രമുൾക്കൊണ്ടു പോവാൻ മുതിർക്കും

        സൗെമിത്രി കൈകൂപ്പി നിന്നോരുനേരം
        സൗെമിത്രി  മാതാവു ചൊന്നൊളിവണ്ണം
        സൗെമിത്രി തന്നൊടു ശ്രീരാമനാമ.

വ്യാ-- സൗെഭ്രാത്രം=സഹോദരസ്നേഹം. ഉൾക്കൊണ്ടു=വിചാരിച്ച്. മുതിർക്കുക=സന്നദ്ധനാവുക. സൗെമിത്രി =സുമിത്രയുടെ പുത്രൻ.(ലക്ഷമണൻ)സൗെമിത്രി മാതാവും=സുമിത്രാ. (൮) "അച്ഛൻ നിനക്കിന്നു ശ്രീരാമചന്ദ്രൻ

      അച്ചോ വരാ സീത മാതാവുതാൻ കേൾ
      ഇച്ഛിച്ച കാന്താരമിന്നിങ്ങയോധ്യാ
      കല്പിച്ചു പൊയ്ക്കൊൾക" ശ്രീരാമരാമ.

വ്യാ-- അച്ചോ=(സന്തോഷാധിക്യത്തെ കാണിക്കുന്ന ഒരു നിപാതം) വരാ=ശ്രേഷ്ഠ (ഉത്തമാ )അച്ഛൻ, അമ്മ. ഗൃഹം ഇവയിൽ നിന്നും സിദ്ധിക്കുന്ന രക്ഷയും സുഖവുമെല്ലാം ജ്യേഷ്ഠൻ, ജ്യേഷ്ഠത്തി, വനപ്രദേശം ഇവയിൽ നിന്നു നിനക്കു സിദ്ധിക്കുമെന്നു മനസ്സിൽ നല്ലവണ്ണം ഉറച്ചുകൊണ്ടു പൊയ്ക്കൊള്ളുക എന്നാണ് പആ ഉത്തമമാതാവു പറഞ്ഞതിന്റെ സാരം. പുത്രവിരഹദുഃഖത്തെപ്പറ്റിയും മറ്റും ആ വീരമാതാവിന്റെ മനസ്സിൽ യാതൊരു വിചാരവും വികാരവും ഉൺായതേ ഇല്ല.

   "രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം.
    അയോദ്ധ്യാമടവീം വിദ്ധി ഗഛ താത യഥാസുഖം. "

എന്ന പ്രസിദ്ധമായ രാമായണത്തിലെ ശ്ലോകത്തിന്റെ ഒരു പരിഭാഷയാണ് ഈ ശ്ലോകം. (൯) ഗാഢം വളർന്നോരു ദുഃഖന ലോകർ

        ചാടിച്ചു കണ്ണിരു മാലബവൃദ്ധം [ 81 ] == രാമായണം ==

<poem>

   ചാടിപ്പുറപ്പെട്ടു തീരേ സരയ്മാഃ
   കൂടിത്തടുത്തങ്ങു ശ്രീരാമനാമ.

വ്യാ-ഗാഢം =(ക്രി. വി) അധികം, ദുഃഖേന=(അ. ന. തൃ. എ)ദുഃഖംകൊണ്ട്. ആബാലവൃദ്ധം=(അവ്യ) ബാലന്മാർ മുതൽ വൃദ്ധന്മാർ വരെയുള്ളവരെല്ലാം (അവ്യയീഭാവസമാസം) തീരെ=(അ. ന. സ. ഏ) തീരത്തിൽ (വക്കത്ത്) സരയ്മാഃ=(ഊ. സ്തീ. ഷ. ഏ) സരയൂ എന്ന നദിയുടെ തീരത്തിൽ (തടുത്തുകൂടി എന്ന് അന്വയം) അങ്ങനെ വന്നുകൂടിയ ജനങ്ങളുടെ വിലാപപ്രകാരത്തെ താഴെ മൂന്നു ശ്ലോകങ്ങളെക്കൊണ്ടു പറയുന്നുഃ- (൧൦) "നാരീശിരോമാലകൈകേയിചിത്തം

          പാരിൽത്തകും കാരിരുമ്പിന്നു തുല്യം
          രാമാനനം കാൻകിലേവർക്കു ചിത്തം
          ശൈഥില്യമാകാത്തു ശ്രീരാമനാമ"

വ്യാ-- നാരീശിരോമാലകൈകേയിചിത്തം സുന്ദരിയായകൈകേയിയുടെ മനസ്സ്. പാരിൽ-ലോകത്തിൽ. തകും=തക്കതായ (കഠിനമായ) പാരിൽത്തകും=ലോകത്തിലുള്ള. എന്നും പറയാം. കാരിരുമ്പ് = കറുത്ത ഇരുമ്പ്. (കാരിരുമ്പിനു കാഠിന്യമേറുമെന്നു പ്രസിദ്ധം) രാമാനനം= രാമന്റെ മുഖം. ചിത്തം=മനസ്സ്. ശൈഥില്യം=അഴിവ്. (സ്നേഹംകൊണ്ട് മനസ്സിനു് അഴിവും അലിവും ഉണ്ടാകുന്നതു പ്രസിദ്ധമാണല്ലോ) രാമന്റെ മുഖം കണ്ടാൽ അന്യന്മാരുടെ മനസ്സുപോലും അലിഞ്ഞു പോകുന്നു. അങ്ങനെയിരിക്കെ എളയമ്മയായ കൈകേയിയുടെ മനസ്സിനു് ആ രാമനെ കാട്ടിലേക്കയപ്പാൻ തോന്നിയതുകൊണ്ട് അതു കാരിരുമ്പിൻ തുല്യം തന്നെ എന്നു സമർത്ഥിതമായിരിക്കുന്നു. (൧൧) "കുനീഗിരം കേട്ടു കൈകേയിമാതാ

         മാനിച്ചു ചൊല്ലുന്ന വാചാ മഹാത്മാ [ 82 ] == ഇരുപത്തിനാലുവൃത്തം ==

ദീനത്വമുൾകൊണ്ട തതോജ്ഞ‌ രാമൻ മാനിക്കു വേണ്ടീല ശ്രീരാമ രാമാ."

വ്യം-കുനീഗിരം=(രേഫാന്തം സ്ത്രീ.ദ്വി.ഏ.) കുനിയുടെ.(മന്ഥര കുനിയാണെന്നു രാമായണത്തിൽ പറയുന്നു)ഗീരിനെ (വാക്കിനെ).കൈകേയിമാതാ=മാതാവായ കൈകേയി.എളയമ്മയും മാതാവിനെപ്പോലെയാണല്ലോ.മാനിച്ച് അഭിമാനം(ഗവ്വ്)നടിച്ച്.വചോ=ച.സ്തീ.തൃ.ഏ)വാക്കുഹേതുമായിട്ട്.മഹത്മോ=(ന.പു.പ്ര.ഏ.)(രാമന്റെ വിശേഷണം)-ദീനത്വം=പരവശത.തതോജ്ഞ‌=അച്ഛന്റെ കല്പന.മാനിക്കവേണ്ടില=വകവയ്കേണ്ടതില്ല."മഹാ ദുർഭഗയായ ഒരു ദാസിയുടെ ഏഷണി വാക്കു കേട്ടു ഗവ്വില്ല പുറപ്പെട്ട കൈകേയിയുടെ നിർബ്ബന്ധവാക്കിൽ പ്രകാരം സ്ത്രീതനും,വൃദ്ധനും ആയ ദശരഥമഹാരാജാവു കല്പിച്ച ചാരിച്ചു ബഹുമാനിക്കേണ്ടതില്ല"എന്നായിരുന്ന് അവിടെ കൂടിയിരുന്നവരിൽ ചിലരുടെ അഭിപ്രായം.

(൧) "കാണിക്ഷണം നിന്നെ വേർവിട്ടിരുന്നാൽ

ദീനത്വമൂൾക്കൊണ്ടു ദുഃഖിക്കുമനസ്സാൽ

കാണാത്ത വേർവിട്ടു നീ പോകിലിപ്പോൾ

പ്രാണങ്ങൾ പോകുന്നു ശ്രീരാമരാമ"


വ്യം-കാണിക്ഷണം=അല്പസമയം.അസ്മാൻ=(അസ്മഛബ്ദം-ദ്വി.ബ.)ഞങ്ങളെ.പ്രാണങ്ങൾ =ജീവൻ ഇതു് സംസ്തുതഭാഷാനിയമപ്രകാരമുള്ള ബഹുവചനപ്രയോഗമാണ്."പുംസിഭൂമ്നപ്രസവഃപ്രാണാഷ്ചൈവം"എന്ന അഭിധാനപ്രകാരം പ്രാണശബ്ദം പല്ലിംഗവും നിത്യബഹുവചനവുമാണ്.രാമൻ ഞങ്ങളെ വിട്ടുപോകുന്നതു പ്രാണൻ പോകുന്നതുപോലെയാണെന്നു സാരം

൧൩) പാരിച്ച കണ്ണീരൊലിപ്പിച്ച തതേൻ

ചാരത്തു വന്നങ്ങു നിൽക്കുന്ന നേരം [ 83 ]

    70                                രാമായണം
                    ചാരുസ്മിതം തൂകി വന്ദിച്ചുപോയീ
                    ശ്രീരാമചന്ദ്രോപി ശ്രീരാമരാമ.

വ്യാ--പാരിച്ച=അധികായ. ചാരുസ്മിതം=ഭംഗിയുള്ള പുഞ്ചിരി ശ്രീരാമചന്ദ്രോപി=ശ്രീരാമചന്ദ്ര:.(അ.പു.പ്ര.ഏ.) അപി=(അവ്യ) ശ്രീരാമചന്ദ്രനും.പോയി. എന്ന ക്രിയയോടു ചേർത്തൻവയി ക്കണം.


൧൪. "ഇന്നെത്രദൂരം നടക്കേണമാര്യ"

                   എന്നങ്ങു ഭൂയോപി ഭൂയോപിചൊല്ലും
                   വാമാക്ഷി സീതാ ജനിപ്പിച്ചു കണ്ണീർ
                   പ്രാഥമ്യമായന്നു ശ്രീരാമ രാമ.

വ്യാ-- ആര്യ!= (ആ.പു.സം.ഏ.) ആര്യപുത്ര!=ഭർത്താവേ! ഭൂയോപി=ഭുയ:.അപി=(രണ്ടും അവ്യയം) പിന്നെയും പിന്നെയും. വാമാക്ഷി=വാമം(മനോഹരം) ആയ അക്ഷികളോടുകൂടിയവൾ (സുന്ദരി).പ്രാഥമ്യം=പ്രഥമം(ആദ്യം)എന്ന അവസ്ഥ. ധീരോദാ ത്തനായ രാമനു ദു:ഖാദിവികാരങ്ങളിൽ മറ്റുള്ളവരെപ്പോലെ കണ്ണുനീരൊലിപ്പിക്കുക മുതലായ ചാപല്യങ്ങളുണ്ടാവാത്ത തിനാൽ ഇതിനുമുമ്പിൽ അതുണ്ടായിട്ടില്ല. ജനനാൽ പ്രഭൃതി ഇന്നേവരെ അതിമനോഹരമായ രാജധാനിയിൽ കണ്ണാടി പോലെ മിനുക്കിയിട്ടും, പട്ടു,പരവധാനി മുതലായവ വിരിച്ചിട്ടും ഉള്ള അന്ത:പുരത്തിൽ അല്പദൂരം മന്ദംമന്ദം സഞ്ചരിക്കുക മാത്രം ശീലിച്ചിട്ടുള്ള ബാലയായ സീത, യാത്രപുറപ്പെട്ട് അല്പം നടന്നപ്പോഴേയ്ക്ക് "ഇന്നെത്ര ദൂരം നടക്കണം" എന്നു പല പ്രാവശ്യം ചോദിച്ചുകഴിഞ്ഞു. ഇപ്പോൾ രാജധാനിയുടെ മുറ്റത്തു മാത്രമേ ആയിട്ടുള്ളൂ. ഈ സ്ഥിതിക്ക്, ഇനി പതിന്നാലു സംവത്സരം, 'ശർക്കരാകണ്ടകനിമ്നോന്നതയുത'ങ്ങളായി ദുർഗ്ഘടങ്ങളായ ദുർഗ്ഗമാരണ്യങ്ങളിൽ ഈസ്സാധ്വിയെ എങ്ങനെ കൊണ്ടു നടക്കേണ്ടു എന്നു വിചാരിച്ച് 'പരദു:ഖം നിമിത്തം ദു:ഖിത'നായ ആ മഹാപുരുഷനെ ആദ്യമായി കണ്ണീരിന്റെ രസം അനുഭവിപ്പി [ 84 ] ഇരുപ്പത്തിനാലുവൃത്തം പ്പാൻ സന്ദർഭം കണ്ടുപ്പിടിച്ചതിൽ രസികനായ കവിയുടെ രസജ്ഞതാവൈശിഷ്ട്യം സ്പഷ്ടമായിരിക്കുന്നു.എന്നാൽ ഇതു താഴേ എഴുതുന്ന മഹാനാടകശ്ലോകത്തിന്റെ ഒരു പരിഭാഷയാണ്.

"സദ്യാ പുരീപരിസരേഷു ശിരീശമുദ്വീ സീതാ ജവാത് ത്രിചതുരാണി പദാനി ഗത്വാ ഗന്തവ്യമദ്യ കിയദിത്യ സകുദ്യദന്തീ രാമാശ്രുണഃ കൃതവതീ പ്രഥമാവതാരം"

൧൪.

രാമാംഘ്രിതട്ടുന്ന പാഷാണവും പോയ് സ്ത്രീപമായ്വന്നു വെന്നോത്തു തന്നെ സീതാ ന സസ്മാര പാദവ്യഥാം താം സഞ്ചാരഖിന്നാപി ശ്രീരാമരാമ


.വ്യം-രാമംഘ്രി=രാമന്റെ കാൽ.പാഷാണം=പാഠ .സ്ത്രീരുപം=സ്ത്രീയുടെ രൂപം.കല്ലായി കിടന്നതിൽ കിടന്നിരുന്ന അഹല്യാ ശ്രീരാമന്റെ പാദസ്പർശമാറപ്പോൾ മുമ്പിലെത്തപ്പോലെ സാക്ഷാൽ അഹല്യയുടെ രൂപം ധരിച്ചവെന്നുള്ള കഥ ഉവിടെ ഓർക്കേണ്ടതാക്കുന്നു.സീതാ=(ആ.സത്രീ പ്ര.ഏ).ന=(അവ്യ).സസ്മാര=(ലിട്ടു്.പരസ്മൈപദം.പ്ര.പു.ഏ).ന. സസ്മാര=സ്മരിച്ചില്ല(ഓർത്തില്ല.)പാദവ്യഥാം=(ആ.സ്ത്രീ.ദ്യി.ഏ.) കാലുകളുടെ വേദനയെ .താം.=(തഛബ്ദം.സ്തരീ.ദ്വി.ഏം).പാദവ്യഥം എന്നതിന്റെ വിശേഷണം.സഞ്ചാരഖിന്നാ=(ആ.സ്തരീ.പ്ര.ഏം.) സീതാ എന്നതിന്റെ).നടനം ക്ഷീണിച്ചവൾ .അപിം=( അവ്യ) .എങ്കിലും (സീതാ,സഞ്ചാരഖിന്നും.അപി.താം പാദവ്യഥാം.ന. സസ്മാര.എന്നു് അന്വയം)സീത വഴി നടന്നു ക്ഷീണിച്ചവൾ ആയിരുന്നിട്ടും ആ കാൽ നൊമ്പരത്തെ ഓർത്തില്ല തന്റെ പ്രിയവല്ലഭന്റെ പാദസ്പർശം അറ്റ പാ4ക്കല്ലാടുകൂടി സ്ത്രീരൂപം ധരിച്ചുവെന്നുള്ള ഭർത്തൃമംഹാത്മ്യത്തെ സ്മരിച്ചുകൊണ്ട് അദ്ദേഹത്തെ അനുഗമിക്കുന്ന സഹധർമ്മിണിയായ ആ സ്ത്രീരത്നം ,തന്റെ പാദവ്യഥയെ ഭാർത്തതോയില്ല എന്നും താല്പയ്യും. [ 85 ] == രാമായണം == സംഗം മുഴുക്കും ഗുഹന്നോടു സഖ്യം ഭംഗ്യാ കഴിച്ചിംഗുദീശാഖിമൂലേ മംഗല്യമായ്ത്തീർത്ത പർണ്ണാലയത്തിൽ കല്യാണമായ് പുക്കു ശ്രീരാമരാമ

വ്യാ-സംഗം=സ്നേഹം. ഗുഹൻ=ഗുഹനെന്നു പേരായ നിഷാദരാജാവു്. സഖ്യം=വേഴ്ച. ഭംഗ്യാ=(ഇ.സ്ത്രീ.തൃ.ഏ.) ഭംഗ്യാ=ഭംഗിയായി (നല്ലവണ്ണം). ഇംഗുദീശാഖിമൂലേ=(അ.ന.സ.ഏ.) “ഓടകം” എന്ന മരത്തിന്റെ ചുവട്ടിൽ. ഇംഗുദി തപസന്മാർക്കു വളരെ ഇഷ്ടമായിട്ടുള്ള ഒന്നാണു്. താപസന്മാർ ഇതിന്റെ എണ്ണയെടുത്തു തലയിൽ തേയ്ക്കുകയും വിളക്കു കത്തിക്കുകയും ചെയ്യും. ‘ഇംഗുദീതാപസതതഃ’ എന്നു അമരകോശത്തിൽ അതിന്റെ പര്യായങ്ങളിൽ പറയുന്നതിനു പുറമെ ‘പ്രസ്നിഗ്ദ്ധാ ക്വചിദിംഗുദീഫലഭിദഃ സുച്യന്ത ഏവോപലാ’ എന്നു ശാകുന്തളത്തിലും, “ത ഇംഗുദീസ്നേഹകൃതപ്രദീപമാസ്മീർണ്ണനമേധ്യാജിനതല്പമന്തഃ തസ്യൈ സപര്യാൻ പദം ദിനാന്തേ നിവാസഹേതോരുടജം വിതേതഃ” എന്നു രഘുവംശത്തിലും പറയുന്നു. ഇതു് ഈ ദിക്കിൽ ഒരു വള്ളിയായിട്ടാണു് കാണപ്പെടുന്നതു്. മംഗല്യം,=ശോഭനം. പർണ്ണാലയം=പർണ്ണശാല. (പർണ്ണങ്ങൾ=ഇലകൾ. ആലയം=ഗൃഹം.) കല്യാണമായി=ശുഭമായിട്ടു്. ‘ഇംഗുദീപാദപഃസോയംശൃംഗപുരേപുരാ. നിഷാദപതിനായത്ര സ്നിഗ്ദ്ധേനാസിൻ സമാഗമഃ’ എന്നു് ‘ഉത്തരരാചരിത’ത്തിലുമുണ്ടു്. (൧൭)അംഗാരനേത്രനെടുത്തങ്ങു ചൂടും ശൃംഗാരമാലാം മഹാശോഭിരാമൻ ഭംഗ്യാജടാബന്ധനത്തെ ധരിച്ചു ഗംഗാം കടന്നൂ ഹരെ! രാമരാമ. [ 86 ]

                           ഇരുപത്തിനാലുവൃത്തം                      73    

വ്യാ-അംഗാരനേത്രൻ=അംഗാരം (തീക്കനൽ) നേത്രത്തിൽ (കണ്ണിൽ) ഉള്ളവൻ (ശിവൻ). ചൂടും=തലയിലണിയുന്ന. ശൃംഗാര മാലാം=(ആ. സ്ത്രീ. ദ്വി. ഏ.) ഭംഗിയുള്ള മാലയായ.(ഗംഗാം എന്നതിന്റെ വിശേഷണം) മഹാശോഭീ=വലുതായ ശോഭയോടു കൂടിയവൻ. ഭംഗ്യാ=ഭംഗിയായിട്ട്. ജടാബന്ധനം=ജടക്കെട്ട്. അവിടെവച്ചാണു രാമലക്ഷ്മണന്മാർ പേരാലിന്റെ പാൽ പുരട്ടി ജടാബന്ധനം ചെയ്തത് എന്നു രാമായണത്തിൽ പറയുന്നു. 'വടക്ഷീരം സാമാന്യായിജടാമകടമാഭരാൽ ബാവന്ധ ലക്ഷ്മണേനാഥാ സഹിതോ രഘുനന്ദന:' എന്ന് അദ്ധ്യാത്മ രാമായണം. ഗംഗാ=(ആ. സ്ത്രീ. ദ്വി. ഏ.) ഗംഗയെ. മഹാ തേജസ്വിയായ രാമൻ ഭംഗിയിൽ ജടാബന്ധനത്തെ ധരിച്ച് അംഗാരനേത്രൻ എടുത്തു ചൂടുന്ന ശൃംഗാരമാലയായ ഗംഗയെ കടന്നു എന്നൻവയക്രമം. ശൃംഗാരരസികന്മാരായ യുവാക്കന്മാർ മുല്ലപ്പൂ മുതലായതുകൊണ്ടുള്ള മാല ധരിക്കുന്നതു പോലെ ഗംഗയെ ശിരസ്സിൽ ധരിക്കുന്നതുകൊണ്ട്, അംഗാര നേതൃത്വം മുതലായ ഉഗ്രവേഷങ്ങളുണ്ടെങ്കിലും, ശിവനിൽ ശൃംഗാരിയായ ഒരു കാമുകന്റെ അവസ്ഥയും, സാക്ഷാൽ ശിവൻ ഒരു ശൃംഗാരമാലയായിട്ടു ശിരസ്സിൽ ചൂടുന്നതാണെന്നു പറയുന്നതുകൊണ്ട്, ഗംഗയിൽ പാവനത്വാദിഗുണങ്ങളും, വിശേഷണ സാമർത്ഥ്യത്താൽ സിദ്ധമായിരിക്കുന്നു. 'ജടാവൽക്കലത്തെ' എന്ന അച്ചടിപ്പുസ്തകപാഠത്തെക്കാൾ 'ജടാബന്ധനത്തെ' എന്ന പ്രാചീനഗ്രന്ഥപാഠത്തിന്ന് ഔചിത്യം കൂടുമെന്നു തോന്നിയതിനാലാണ ആ പാഠത്തെ എടുത്തത്. വൽക്കലധാരണം അയോദ്ധ്യയിൽനിന്നുതന്നെ കഴിഞ്ഞിരിക്കുന്നു.

 (൧൮)  മിത്രപ്രഭാവൻ, ഭരദ്വാജവാചാ
        ചിത്രാചലേ പർണ്ണശാലാകുടീരേ
        മിത്രദ്വയത്തെസ്സുഖിപ്പിച്ചിരുന്നൂ
        *ഭദ്രായ ഹാ ചാരു ശ്രീരാമരാമ.

   *  (ഭദ്രാഭയാ)  പാഠാന്തരം. [ 87 ] 
                                                       74
                                          ==== രാമായണം ====

വ്യാ_ മിത്ര പ്രഭാവാൻ = സൂര്യനെപ്പോലെയുള്ള തേജസ്സോടുകൂടിയവൻ. ഭരധ്വാജവാചാ = (ച. സ്ത്രീ. തൃ. ഏ.) ഭരധ്വാജമഹർഷിയുടെ വാക്കിൻപ്രകാരം. ചിത്രാചലേ = (അ. പു. സ. ഏ.) ചിത്രകൂടം എന്ന പർവ്വതത്തിൽ. പർണ്ണശാലാകുടീരേ = (അ. പു. സ. ഏ.) എലകൊണ്ടുണ്ടാക്കിയ വാസഗൃഹത്തിൽ. മിത്രദ്വയത്തെ = സീതാലക്ഷ്മണന്മാരായ ബന്ധുക്കൾ രണ്ടുപേരേയും. ‘മിത്രത്രയത്തെ’ എന്നാണു് അച്ചടിപ്പുസ്തകങ്ങളിലെ പാഠം. അപ്പോൾ രാമനെക്കൂടാതെ മൂന്നാളെ കാണുന്നില്ല. രാമനെക്കൂടി ചേർക്കുന്നതായാൽ ‘സുഖിപ്പിച്ചിരുന്നു’ എന്ന ക്രിയയുടെ കർത്താവാരാണു് എന്നു പറവാൻ തരമില്ല. അതിനാൽ ആ പാഠത്തെ സ്വീകരിച്ചില്ല. ഭദ്രായ = (അ. ന.ച. ഏ.) ശുഭത്തിനായിക്കൊണ്ട്. ഹ! = (വിസ്മയ. സന്തോഷസൂചകനിപാതം.) ചാരു =(ക്രി. വി. അവ്യ) നല്ലവണ്ണം.

ഇവിടെ അല്പം പറയേണ്ടതുണ്ട്. യമുനാനദിയുടെ വടക്കേക്കരയിലാണു ഭരദ്വാജാശ്രമം. രാമാദികൾ ഭരധ്വാജമഹർഷിയോടുകൂടി അവിടെ ഒരു രാത്രി താമസിച്ചു പിറ്റേന്നാൾ കാലത്തു യമുന കടന്നു ആ മഹർഷി പറഞ്ഞുകൊടുത്ത വഴിയേ പോയി വാല്മീകിയുടെ ആശ്രമത്തിൽചെന്നു് അദ്ദേഹത്തോടുകൂടിസ്സല്ലാപം ചെയ്തു സൽക്കാരവും സ്വീകരിച്ച് അവിടന്നു പോയിട്ടാണു ചിത്രകൂട പർവ്വതത്തിൽ പർണ്ണശാല കെട്ടി അവിടെ താമസിച്ചതു്, എന്നു രാമായണത്തിൽ പറയുന്നു. ഈ ഗ്രന്ഥത്തിൽ വാല്മീകിസന്ദർശനാദി കഥകളെപ്പറ്റി യാതൊന്നും പറയുന്നുമില്ല. എന്നാൽ വാല്മീകി രാമായണത്തിൽ ഈ ഭാഗം ഒന്നൊന്നര ശ്ലോകംകൊണ്ടു സംഗ്രഹിച്ചിട്ടേയുള്ളു, എങ്കിലും അദ്ധ്യാത്മരാമായണത്തിൽ അമ്പതിലധികം ശ്ലോകങ്ങളെക്കൊണ്ടു വിസ്തരിച്ചിട്ടുണ്ട്. (൧൯)

                        ശ്രീരാമചന്ദ്രേ ഗതേചിത്രകൂടം
                        വാരാർന്ന സൌമിത്രീസീതാസമേതേ
                        പാരിച്ചു ദുഃഖം മനക്കാമ്പിലപ്പോൾ
                        ശ്രീരാമതാതന്നു ശ്രീരാമരാമ. [ 88 ] ഇരഉ [ 89 ] 
76                               രാമായണം

ന്റെ വിശേഷണം. വ്യഗ്രിക്കുക=അഛന്റെ മരണം കേട്ടു വിവശ നാവുക. അയോദ്ധ്യാസമീപേ=(അ. ന.സ.ഏ.) അയോദ്ധ്യയുടെ അടുക്കൽ. മന്ത്രീശ്വരാൽ= (അ. പു. പ. ഏ.)മന്ത്രിയിൽനിന്ന്. കൈകേയിവൃത്തം. കൈകേയി അഭിഷേകം മുടക്കി രാമനെ കാട്ടിലേക്കയപ്പിച്ചുവെന്നും, ആ വ്യസനം നിമിത്തമാണു ദശരഥൻ മരിച്ചുവെന്നും ഉള്ള വിവരം. സംക്രുദ്ധവാൻ= വളരെ കോപിച്ചവൻ

(൨൨) "താതം മദീയം മരിപ്പിപ്പതിന്നും

              രാമംവനത്തിന്നു യാത്രാക്കുവാനും
              മംഗല്യസൂത്രം പഠിപ്പാനുമാളാ-
              യെഷാ മഹാപാപി" ശ്രീരാമരാമ.

വ്യാ--മദീയം താതം=(൨-o. അ. പു. ദ്വി. ഏ.) എന്റെ അഛനെ. രാമം=(അ. പു. ദ്വി. ഏ.)രാമനെ. യാത്രയാക്കുവാനും എന്നു വേണ്ടതിനു പകരം 'യാത്രാക്കുവാനും' എന്നു പ്രയോഗിച്ചിരി ക്കുന്നതിൽ സന്ധിദോഷം സ്പഷ്ടം. മംഗല്യസൂത്രം=താലിച്ചരടു. (കുല സ്ത്രീകൾക്കു, ഭർത്താവു മരിച്ചാൽ മംഗല്യ സൂത്രം മുറിക്കണ മെന്നു നിർബ്ബന്ധമായ ഒരാചാരമുണ്ട്). ആളായി=മതിയായവളായി ഏഷാ=(ഏതഛബ്ദം. സ്ത്രീ.പ്ര.ഏ) ഈ മഹാപാപി. ഇതു കൈ കേയിയെക്കുറിച്ചു ഭരതൻ പറയുന്നതാണെന്നു പ്രകരണ ബലത്താൽ സ്ദ്ധിക്കുമല്ലോ.

(൨൩) " രാജ്യത്തിൽ വാഴ്കെ"ന്നു ചൊല്ലും വസിഷ്ഠ-

            ന്നാജ്ഞാം വെടിഞ്ഞങ്ങു രാമാനുജന്മാർ
            ത്യാജ്യം നമുക്കെന്നു കല്പിച്ചുപോയീ
            രാമാശ്രയത്തിന്നു ശ്രീരാമരാമ.

വ്യാ- ആജ്ഞാം=(ആ. സ്ത്രീ. ദ്വി. ഏ) ആജ്ഞയെ. രാമാനു ജന്മാർ= രാമന്റെ അനുജന്മാർ(ഭരതസ്ത്രുഘ്നന്മാർ). ത്യാജ്യം= ഉപേക്ഷിക്കേണ്ടത്. (രാജ്യം എന്ന വിശേഷ്യം ചേർത്തു നമുക്കു രാജ്യം [ 90 ] ഇരുപത്തിനാലു വൃത്തം ത്യാജ്യമാകുന്നു എന്നു വാക്യം യോജിപ്പിക്കണം.) രാമാശ്രയത്തിന്ന്=രാമനെ ആശ്രയിപ്പാനയിട്ട്. (൨൪)അച്ഛൻ മരിച്ചുള്ളവസ്ഥാപ്രസംഗേ സച്ചക്ഷുരശ്രുപ്രവാഹങ്ങൾ വാർത്തും ദിക്ചക്രഖേദം വരുത്തീടുമാറും ചർച്ചിച്ചു ദുഃഖിച്ചു ശ്രീരാമരാമ. വ്യ - അച്ഛൻ...പ്രസംഗേ(അ.പു.സ ഏ) അച്ഛന്റെ മരണസംഗതിയെക്കുറിച്ചുള്ള പ്രസ്താവത്തിൽ. സച്ചക്ഷു....പ്രവാഹങ്ങൾ=മനോഹരമയ കണ്ണുകളിൽ നിന്നു ധാരയായിട്ടൊഴുകുന്ന കണ്ണുനീർ. വാർത്ത്=ഒലിപ്പിച്ച്. ദിക്ചക്രഖേദം=നാലുഭാഗത്തും നില്ക്കുന്നവർക്കൊക്കെ ദുഃഖം. (ദിക്ചക്രം എന്ന പദത്തിന്നു്, ലക്ഷണയാ നാലു ഭാഗത്തും നില്ക്കുന്ന ജനങ്ങൾ എർത്ഥം ഗ്രഹിക്കണം). പർച്ചിച്ച്=വിചാരിച്ച്. വീണ്ടും വീണ്ടും ഓർത്തോർത്ത് എന്നു സാരം. അച്ഛന്റെ ഗുണങ്ങളേയും അദ്ദേഹത്തിനു സപ്തവ്യസനങ്ങളിൽ നയാട്ട്, സ്ത്രീലമ്പടത്വം എന്നീ ദോഷങ്ങൾ നിമിത്തം വന്നുകൂടിയ അപത്തുകളേയും, പിതൃഹിതാനുവർത്തികളായ നാലു പുത്രന്മാരുണ്ടായിരുന്നിട്ടും അന്ത്യകാലത്തു് ഒരു പുത്രനെപ്പോലും കാണാനിടവരാതിരിക്കത്തക്കമുള്ള വിധിവൈഭവത്തേയും മറ്റും ആലോചിക്കനവകാശമുള്ളതാണല്ലോ. (൨൫)കൃത്യം പിതുര്യൽ പരേതസ്യ കൃത്വാ നിത്യാനുഭൂതൻ മഹാത്മാവു രാമൻ സത്യപ്രതിജ്ഞനയോധ്യക്കയച്ചു നീത്യ കനീയനെ ശ്രീരാമരാമ.

വ്യ-കൃത്യം=(അ.ന.പ്ര.ഏ). പിതുഃ =(ഋ പു. ഷ. ഏ) യൽ=(യഛബ്ദം ന.പ്ര.ഏ) പരേതസ്യ=(അ.പു.ഷ.ഏ). കൃത്വ=(ക്ത്വ പ്രത്യയന്തം അവ്യയം). പരേതസ്യ=മരിച്ചവനായ. [ 91 ] 78 രാമായണം

പിതു'=പിതാവിന്ന്. യൽ=യാതൊന്ന്. കൃത്യം=ചെയ്യപ്പെടേണ്ടതാ യിട്ട്; (ഭവതി=ഭവിക്കുന്നു). (തൽ=അതിനെ). കൃത്വാ=ചെയ്തിട്ട; മരിച്ചു അഛനെ ഉദ്ദേശിച്ചു ചെയ്യേണ്ടതായ സ്നാനം, ഉരകദാനം, പിണ്ഡസമർപ്പണം മുതലായ കർമ്മങ്ങളെല്ലാം ചെയ്തിട്ട് എന്നു സാരം. നിത്യാനുഭൂതൻ=നിത്യസത്താസ്വരൂപൻ. മഹാത്മാവ്= മഹാശയൻ. സത്യപ്രതിജ്ഞൻ=സത്യമായ പ്രതിജ്ഞയോടു കൂടിയവൻ;പ്രതിജ്ഞ തെറ്റിക്കാത്തവൻ. (ഇതു മൂന്നും കർത്താ വായ 'രാമൻ' എന്നതിന്റെ വിശേഷണങ്ങളും, പ്രത്യേകം അഭി പ്രായങ്ങളോടുകൂടിയവയും ആണെന്നു ഗ്രഹിച്ചിരിക്കണം. നീത്യാം (ഇ.സ്ത്രീ. തൃ. ഏ) നീതികൊണ്ട്; ശ്രീരാമൻ വനവാസം കൈവിട്ട് രാജാവായി വാഴണം എന്നുള്ള ഭരതന്റെ നിർബ്ബന്ധത്തെ ന്യായം കൊണ്ടു ഖണ്ഡിച്ച് അദ്ദേഹത്തെ സമാധാനപ്പെടുത്തി എന്നു സാരം. കനീയാൻ=അനുജൻ (ഭരതൻ)

(൨൬) രാമാജ്ഞ കൈക്കൊണ്ടു രാമാനുജൻ താൻ

                  തല്പാദുകേ മൂർദ്ധ്നി വിന്യസ്യ നന്ദി-
                  ഗ്രാമേകരോദ്രാജ്യ മാശാന്തചേതാ
                  രാമാഗമാകാംക്ഷി ശ്രീരാമരാമ.

വ്യാ- രാമാജ്ഞ കൈക്കൊണ്ട്=രാമന്റെ കല്പന സ്വീകരിച്ച്. രാമാനുജന്താൻ=ഭരതൻ. തല്പാടുകേ=(ആ. സ്ത്രീ. ദ്വി. ദ്വീ) അവന്റെ= (രാമന്റെ)മെതിയടികളെ. മൂർദ്ധ്നി=(ന.പു.സ.ഏ) ശിരസ്സിൽ. വിന്യസ്യ=(ല്യബന്തം അവ്യ) വച്ചിട്ട്. നന്ദിഗ്രാമ= (അ.പു.സ.ഏ) നന്ദി ഗ്രാമത്തിൽ. അയോധ്യയിൽ രാജധാനി യുടെ പുറത്തുള്ള ഒരു ഗ്രാമത്തിൽ. അകരോൽ(ലങ്ങ്.പ.പ്ര.പു. ഏ)ചെയ്തു. രാജ്യം=(അ.ന.ദ്വി.ഏ) രാജ്യത്തെ(രാജാവിന്റെ കർമ്മത്തെ, അതായത് രാജ്യപരിപാലനത്തെ)ആശാന്തചേതാ: =(സ.പു.പ്ര.ഏ) ആശാന്തചേതസ്സായിട്ട്.ആശാന്ത ചേതസ്സ് =അല്പം ശാന്തമായ ചിത്തത്തോടു കൂടിയവൻ). രാമാഗമാകാംക്ഷി=രാമന്റെ വരവിനെ കാത്തിരിക്കുന്നവൻ. ഈ [ 92 ] ഇരുപത്തിനാലുവൃത്തം 79

രണ്ടു പദങ്ങളും രാമാനുജൻ എന്നതിന്റെ തല്ക്കാലവിശേഷണം. ഇതിൽ 'നന്ദിഗ്രാമേ' എന്ന ഒറ്റപദത്തെ, ശ്ലോകത്തിന്റെ പുർവ്വോത്തരങ്ങൾ രണ്ടിലുംകൂടി ഒന്നായി പ്രയോഗിച്ച്, ശ്ലോകങ്ങൾക്കു സാമാന്യമായി അർദ്ധത്തിൽ അവശ്യം വേണ്ടതായ വിഛേദത്തെ വകവയ്ക്കാതെയിരുന്നതു, കവിയുടെ നിരങ്കുശത്വംകൊണ്ടൊ, വൃത്തപരിധിയിൽ കോട്ടം വരാതെ കഴിപ്പാൻ തക്കവണ്ണമുള്ള പരിചയം കുറവായിട്ടോ, അതൊ സ്വഛന്ദോപാധികമായ ദ്രാവിഡവൃത്തങ്ങളിൽ സംസ്കൃതഛന്ദോനിയമങ്ങളെ അനാദരിച്ചാൽ, “അപിമാഷം മാഷം കുർയ്യാൽ ഛന്ദോഭംഗംനകാരയേൽ" എന്നുള്ള സംസ്കൃതകാവ്യാനുശാസനപ്രകാരം അപ്രതിവിധേയമായ യാതൊരു ദോഷവും വരുവാനില്ലെന്നു കാണിപ്പാനായിട്ടൊ എന്ന് അഭിജ്ഞന്മാർതീർച്ചപ്പെടുത്തേണ്ടതാകുന്നു.

          (൨൭)സച്ചിൻസ്വരൂപിൻ! ജഗന്നാഥ! വിഷ്ണോ!
                 സച്ചക്ഷുരാദിത്യ! വന്ദേഹി നിത്യം
                 വച്ചീടുനിൻ ചേവടിത്താരിദാനീം
                 മച്ചിത്തരംഗേ ഹരേ! രാമ രാമ.

വ്യാ‌- സച്ചിത്സ്വരൂപിൻ (ന. പു. സം. എ). ജഗന്നാഥ=(അ. പു. സം. എ). വന്ദേ=(ലട്. ആ. പ. ഉ. ഏ) ഹി-(അപ്യ). നിത്യ=(അ. പു. ദ്വി. ഏ). സച്ചിത്സ്വരൂപിൻ ജഗന്നാഥ സച്ചക്ഷുരാദിത്യ വിഷ്ണോ നിത്യം(ത്വാം) (അഹം) വന്ദേ ഹി. എന്നന്വയം. സച്ചിത്സ്വരൂപനായി ജഗന്നാഥനായി സച്ചുക്ഷുരാദിത്യനായിരിക്കുന്ന വിഷ്ണോ നിത്യനായ അങ്ങയെ ഞാൻ വന്ദിക്കുന്നു എന്ന് അന്വയാർത്ഥം. സച്ചിത്സ്വരൂപി=സത്താമാത്രാനുജ്ഞാനസ്വരൂപനുമായിട്ടുള്ളവൻ. ജഗന്നാഥൻ=ലോകത്തിന്റെ നാഥൻ. സച്ചക്ഷുരാദിത്യൻ=സജ്ജനങ്ങളുടെ കണ്ണിന് ആദിത്യനായിട്ടുള്ളവൻ നിത്യൻ=സത്താമത്രൻ. വിഷ്ണു=(സർവ്വത്തിലും വ്യാപിച്ചിട്ടുള്ളവൻ എന്ന് അവയവാർത്ഥം). ചേവടിത്താര്=ചുവന്ന പാദ [ 93 ] == രാമായണം == പത്മം. ഇദാനീം=(അദ്യ) ഇപ്പോൾ. മച്ചിത്തരംഗേ=(അ.ന.സ.ഏ.) എന്റെ ചിത്തരംഗത്തിൽ (മനസ്സിൽ) വച്ചീടു്. വയ്ക്കണേ. നിന്റെ തൃപ്പാദങ്ങൾ എന്റെ മനസ്സിൽ തോന്നണം. എന്നു കവിയുടെ പ്രാർത്ഥന. വൃത്തം, ‘കല്യാണി’; “കല്യാണി തഗണം മൂന്നു ഗുരു രണ്ടോടു ചേരുകിൽ” എന്നു ലക്ഷണം. (വൃത്തമഞ്ജരി) അഞ്ചാം വൃത്തം കഴിഞ്ഞു.


ആറാം വൃത്തം.[തിരുത്തുക]

൧. മിത്രബാന്ധവലോകരൊക്കെയുമത്ര പോന്നു വരും ദൃഢം ഭദ്രമല്ലിനിയത്ര വാസമിതെന്നു- റച്ചു രഘൂത്തമൻ ഭദ്രലക്ഷ്മണ സീതയോടൊരുമിച്ചു ചിത്രതരാലയം ചിത്രകൂടമതിക്രമിച്ചു നടന്നു രാമ ഹരേ ഹരേ.

വ്യാ-മിത്ര...ലോകർ=സ്നേഹിതന്മാരും ബന്ധുക്കളുമയ ജനങ്ങൾ. അത്ര=(അവ്യ) ഇവിടെ. ഭദ്രം=ശോഭനം. ചിത്രതരാലയം= മനോഹരമായ പർണ്ണശാലയോടു കൂടിയതു്. (ചിത്രകൂടവിശേഷണം.) അതിക്രമിച്ചു്=വിട്ടു്. നടന്നു=പോയി.

൨.ഖണ്ഡനായ ധരാവിരോധമിയറ്റി മേവിന വൈരിണാം [ 94 ]

                             ഇരുപത്തിനാലുവൃത്തം                      81
                പുണ്ഡരീകവിലോചനൻ മദനാന്ത-
                            കാന്തകസന്നിഭൻ
                ദണ്ഡകാവനമിന്ദുമണ്ഢലചുംബി
                             ഭൂരുഹ മണ്ഡിതം
                ചണ്ഡഭാനുരിവാഭൂമണ്ഡലമാപ
                             രാമ ഹരേ ഹരേ.

വ്യാ--ഖണ്ഡനായ=(അ. ന. വ. ഏ) വധത്തിനായിക്കൊണ്ട്. ധരാവിരോധം=ഭൂമിക്ക് ഉപദ്രവം ഇയറ്റി. മേവിന=ഉണ്ടാക്കി ക്കൊണ്ടിരിക്കുന്ന.വൈരിണാം=(ന.പു.ഷ.ബ)ശത്രുക്കളുടെ. പുണ്ഡരീകവിലോചനൻ=താമരപ്പൂ പോലെയുള്ള കണ്ണുകളോടു കൂടിയവൻ. മദനാന്തകാന്തകസന്നിഭൻ=രുദ്രനെപ്പോലെയും കാലനെപ്പോലെയുമിരിക്കുന്നവൻ. ശത്രുക്കൾക്കു ഭയങ്കരനെന്നു സാരം,ദണ്ഡകാവനം=ദണ്ഡകാരണ്യം. ഇന്ദു....മണ്ഡിതം= ചന്ദ്രമണ്ഡലത്തിൽ ഉരസുന്ന വൃക്ഷങ്ങളെക്കൊണ്ടു ശോഭിച്ചത്. ചണ്ഡഭാനു:=(ഉ.പു.പ്ര. ഏ)സൂര്യൻ. ഇവ=(അവ്യ) എന്നപോലെ അഭ്രമണ്ഡലം=(അ.ന.ദ്വി.ഏ) മേഘമണ്ഡലത്തെ. ആച=(ക്രി. ലിട്.പ.പ.പ്ര.പു.ഏ)പ്രാപിച്ചു. മദനാന്തകാന്തകസന്നിഭൻ. പുണ്ഡരീകവിലോചനൻ ധരാവിരോധം ഇയറ്റി മേവിന വൈരിണാം ഖണ്ഡനായ ഇന്ദുമണ്ഡലചുംബിതഭൂരുഹമണ്ഡിതം ദണ്ഡകാവനം ചണ്ഡഭാനു: താഭ്രമണ്ഡലം അഭ്രമണ്ഡലം ഇവ ആപ. എന്ന് അൻവയം. മദനാന്തകാന്തസന്നിഭനായി, പുണ്ഡരീകവിലോചനനായിരിക്കുന്ന(രാമൻ)ധരാവിരോധം ഇയറ്റി മേവിന വൈരികളുടെ ഖണ്ഡനത്തിനായിക്കൊണ്ട് ഇന്ദുമണ്ഡലചുംബിഭൂരുഹമണ്ഡിതമായ ദണ്ഡകാവനത്തെ, ചണ്ഡഭാനു അഭ്രമണ്ഡലത്തെ എന്നപോലെ, പ്രാപിച്ചു. എന്നു ഭാഷ. ഉപമാലങ്കാരം.

൩. പുഷ്പിതദ്രുമ രാജിദത്തവിലോചനേ

                             രഘുനായകേ
                                                                        11* [ 95 ] രാമായണം


പുഷ്പസായകദേവതാമപഹൃത്യ

കോപി നിശാചരൻ

ദർപ്പശാലി വിരാധനംബരമുല്പ-

പാത തദൈവ താ-

മുഗ്രരാമശരാഗമേ വിസസർജ്ജ

രാമ ഹരെ ഹരെ.

വ്യാ- പുഷ്പിതദ്രുമരാജിദത്തവിലോചനേ=(അ. പു. സ. എ.) പൂത്തുനിൽക്കുന്ന മരക്കൂട്ടത്തെ നോക്കിക്കൊണ്ടു നിൽക്കുന്നവൻ. (രഘുനായക വേഷണം). രഘുനായകേ=(അ. പ. സ. ഏ) ശ്രീരാമൻ. പുഷ്പസായകദേവതാം=(ആ. സ്ത്രീ. ദ്വി. ഏ.) സീതയെ. അപഹൃത്യ=(ല്യബന്തം അവ്യ) അപഹരിച്ചിട്ട്. കോപി=കഃ അപി കഃ =(കിം ശബ്ദം. പു. പ്ര. ഏ). അപി=(അവ്യ). കഃ അപി=ഒരു നിശാചരൻ=രാക്ഷസൻ. ദർപ്പശാലി=ഗർവുള്ളവൻ, വിരാധൻ. അംബരം=(അ. ന. ദ്വി ഏ) ആകാശത്തെ. ഉല്പപാത=(ക്രി. ൽട്. പ. പ. പ്ര. പു. ഏ) ഉല്പതിച്ചു (ഉയർന്നു). തദൈവം=തദാ. ഏവു(അവ്യ) അപ്പോൾതന്നെ. താം=(തഛബ്ദം. സ്ത്രീ. ദ്വി. ഏ) അവളെ ഉഗ്രരാമശരാഗമേ=(അ. ന. സ. ഏ) ഭയങ്കമായ രാമബാണം ഏറ്റപ്പോൾ. വിസർജ്ജ= (ക്രി. ലിട്. പ. പ. പ്ര. പൂ. ഏ) വിസർജ്ജിച്ചു. വിട്ടു. രഘുനായകേ. പുഷ്പികദ്രുമരാജിദത്ത‌വിലോചന. ദർപ്പശാലി, വിരോധൻ. ക്ഃ അപി. നിശാചരൻ. പുഷ്പസാകദേവതയായ (സീത്യെ) അപഹരിച്ചിട്ട് അംബുരത്തെ ഉല്പതിച്ചു. അപ്പോൾതന്നെഉഗ്രരാമശ്രാഗമത്തിൽ അവളെ വിടുകയും ചെയ്തു. എന്നുഭാഷ.


൪. സോമസൂർയ്യരെയും ധരിച്ചൊരു

വിന്ധ്യപർവ്വതസന്നിഭൻ [ 96 ] == ഇരുപത്തിനാലു വൃത്തം == വീരലക്ഷ്മണരാഘവൗ നിജ തോളിൽ വെച്ചുയരും വിധൗ വാളു കൊണ്ടു മുറിച്ചു തത്ക്കര- മൂഴിയിൽ പതിപ്പിച്ചുടൻ വാനിലാക്കിയവനെയും ശിവരാമ രാമ ഹരേ ഹരേ.

വ്യാ-സോമസൂര്യർ=ചന്ദ്രനും ആദിത്യനും. വിന്ധ്യപർവ്വതസന്നിഭൻ=വിന്ധ്യപർവ്വതത്തിനു തുല്യൻ. വീരലക്ഷ്മണരാഘവൗ=(അ.പു.ദ്വി.ദ്വി.) വീരനായ ലക്ഷ്ണമനെയും രാമനെയും. വിധൗ=(ഇ.പു.സ.ഏ.) സമയത്തിൽ. തൽക്കരം=അവന്റെ കരം. ഊഴി=ഭൂമി. വാനു്=സ്വർഗ്ഗം. രാമലക്ഷ്മണന്മാരെ തോളിലെടുത്തു് ഉയരുന്ന വിരാധനെ ഇരുഭാഗത്തും സൂര്യചന്ദ്രന്മാരെ ധരിച്ചു് ഉയർന്നു നില്ക്കുന്ന വിന്ധ്യപർവ്വതം പോലെ എന്നു വർണ്ണിച്ചിരിക്കുന്നതിനൽ ഉപമാലങ്കാരം.

൫. പ്രാണധാരണമാത്രവാൻ ശരഭംഗ മാമുനി മൈഥിലീ- പ്രാണനാഥസമാഗമേ പരലോക- മാപ സുഖാവഹം പ്രീണനായി നടന്നു ദണ്ഡക- വാസിനാം യമിനം ധനു- ർബ്ബാണപാണിരഗസ്ത്യവാസ- മവാപ രാമ ഹരേ ഹരേ

വ്യാ- പ്രാണധാരണമാത്രവാൻ-പ്രാണനെ ധരിക്കുക എന്നതു മാത്രമുള്ളവൻ. (ശേഷമുള്ള ശരീരവ്യാപാരങ്ങളെല്ലാം വെടിഞ്ഞിരിക്കുന്നവൻ എന്നു സാരം.) ശരഭംഗമാമുനി=ശരഭംഗനെന്ന മഹർഷി. മൈഥിലിപ്രാണനാഥസമാഗമേ=(അ.പു.സ.ഏ.) മൈ [ 97 ] == രാമായണം == ഥിലി (സീത)യുടെ പ്രാണനാഥ (ഭർത്താവു്)ന്റെ സമാഗമത്തിൽ. പരലോകം=(അ.പു.ദ്വീ.ഏ) പരലോകത്തെ. ആപ=(ക്രി.ലിറ്റ്.പ.പ.പ്ര.പു.ഏ.) പ്രാപിച്ചു. സുഖാവഹം=സുഖത്തെ ഉണ്ടാക്കുന്നതായ (പരലോകം എന്നതിന്റെ വിശേഷണം). അതായതു്-നിത്യാനന്ദമയമായ മോക്ഷം. പ്രീണനായ-(അ/ന.ച.ഏ.) സന്തോഷം നൽ കുന്നതിനായിക്കൊണ്ടു്. ദണ്ഡകവാസിനാം. യമിനാം. (രണ്ടും ന.പു.ഷ.ബ.) ദണ്ഡകവാസികളായ തപസ്വികളുടെ. ധനുർബ്ബാണപാണി= (ഇ.പു.പ്ര.ഏ.) വില്ലും അമ്പും കൈയിലെടുത്തവനായിട്ടു് (രാമവിശേഷണം)അഗസ്ത്യവാസം (അ.പു.ദ്വി.ഏ.) അഗസ്ത്യമഹർഷിയുടെ ആശ്രമത്തെ അവാപ=(ക്രി.ലിട്.പ.പ.പ്ര.പു.ഏ.) പ്രാപിച്ചു. പ്രാണധാരണമാത്രവാനായ ശരഭംഗമുനി മൈഥിലീപ്രാണനാഥസമാഗമത്തിൽ സുഖാവഹമായ പരലോകത്തെ പ്രാപിച്ചു. ദണ്ഡകവാസികളായ യമികളുടെ പ്രീണനത്തിനായിക്കൊണ്ടു് ധനുർബ്ബാണപാണിയായിട്ടു് നടന്നു് അഗസ്ത്യവാസത്തെ പ്രാപിച്ചു. എന്നു് അന്വയഭാഷ. ൬.രാമലക്ഷ്മണദർശനോത്സവ- കൗതുകോന്മുനിമണ്ഡലം കാണ്മതിന്നടുത്തങ്ങു വന്നു നിറഞ്ഞു നിന്നു നിരന്തമാം ലോചനങ്ങൾ തണുത്തു കാമ സമാനരാമവിലോകനേ മാനസങ്ങളലിഞ്ഞുപോയ് ശിവ രാമ രാമ ഹരേ ഹരേ. വ്യാ:- രാമ....കൗതുകാൽ=(അ.ന.പു.ഏ.) രാമലക്ഷണന്മാരെ കാണ്മാനുള്ള അതിതാത്പര്യത്താൽ. മുനിമണ്ഡലം=മഹർഷിസംഘം. നിരന്തരം=എടവിടാതെ. ലോചനങ്ങൾ=കണ്ണുകൾ. കാമ....വിലോചന=(കാമദേവതുല്യനായ രാമനെ കണ്ടപ്പോൾ. മാനസങ്ങൾ=മനസ്സുകൾ. കാഴ്ചക്കാരുടെ ബഹുത്വത്തെ അപേക്ഷിച്ചു ബഹുവചനം. മഹർഷിമാരുടെ ദുഃഖനിവേദനത്തെ അടുത്ത പദ്യം കൊണ്ടു പറയുന്നു. [ 98 ] == ഇരുപത്തിനാലു വൃത്തം == ൭“വിക്രമാംബുനിധേ! രഘൂത്തമ! ലക്ഷ്മണാഗ്രജ! രക്ഷസാം വിക്രമങ്ങളോരോന്നു വെവ്വേറെ കേൾക്ക നീ കരുണാകര! ദുഷ്കൃതന്തുമദീയമെന്നതു തന്നെ നീ നിനക്കായ്ക ഭൂ- ചക്രലോകമിതൊക്കെയിങ്ങനെ രാമ രാമ ഹരേ ഹരേ,”

വ്യാ- വിക്രമാംബുനിധേ=(ഇ.പു.സം ഏ) ശൗര്യവാനായുള്ളോവേ! രഘൂത്തമ!(അ.പു.സം.ഏ) രഘുവംശത്തിൽ വെച്ചു ശ്രേഷ്ഠനായുള്ളോവേ! ലക്ഷ്മണാഗ്രജ (അ.പു.സം.ഏ) രാമരക്ഷസാം(സ.ന.ഷ.ബ.) രാക്ഷസന്മാരുടെ. വിക്രമങ്ങൾ=അക്രമങ്ങൾ. ദുഷ്കൃതം=പാപം തു=(അവ്യ) മദീയം-എന്റേതു്. (എന്റെ പാപം നിമിത്തമാണു് എനിക്കിങ്ങനെ വന്നതു് എന്നു നീ വിചാരിക്കരുതെന്നു സാരം.) ഭൂചക്രലോകം=ഭൂമണ്ഡലത്തിലുള്ള സകല ജനവും ഇങ്ങിനെത്തന്നെ ആകുന്നു.എനിക്കു സംഭവിച്ചതുപോലെ തന്നെ രാക്ഷസന്മാരുടെ ഉപദ്രവം അനുഭവിക്കുന്നവരാണു് എന്നു സിദ്ധാന്തം.

ഓരോ മഹർഷിമാരും അവരവർക്കു സംഭവിച്ച ഉപദ്രങ്ങളെ വെവ്വേറെ പറയുന്ന വിധങ്ങളെ താഴെ വിവരിക്കുന്നു:-

൮“ഉണ്ണി! രാഘവ! നീയടുത്തടുത്തിങ്ങു പോരിക, ബാലക! കണ്ണൊരിത്രയെനിക്കു കാണ, വയസ്സനേകമതിതമായ് [ 99 ] == രാമായണം == എണ്ണുകിൽശതമല്ല രാമ! പിടിച്ചു രാക്ഷസഭക്ഷിതം ഉണ്ണി ദണ്ണജിനാദി കാണിതു രാമ രമ ഹരേ ഹരേ“

വ്യാ-ഉണ്ണി! ബലക! എന്നു് അതിവൃദ്ധനായ മുനി വാത്സല്യാധിക്യത്താൽ ചെയ്യുന്ന സംബോധന. ഇത്ര = അല്പം പോലും. ലോകോക്തിയുടെ അനുകരണം. കാണ=കാണുകയില്ല. കാണാ എന്ന് പ്രയോഗിക്കേണ്ടതാണു്. അതീതം = കഴിഞ്ഞതു്. ശതം=നൂറു്. രാക്ഷസഭക്ഷിതം=രക്ഷസന്മാരാൽ ഭക്ഷിക്കപ്പെട്ട.ഉണ്ണിദണ്ണജിനാദി=ഉണ്ണിയുടെ ദണ്ണു്., (വടി) അജിനം,(തോൽ) മുതലായത്. ഉപനിച്ചിരിക്കുന്ന ബ്രഹ്മചാരികളായ ഉണ്ണികൾ, പൂണുനൂലോടു കൂടി കൃഷ്ണമൃഗത്തിന്റെ തോലും അരയിൽ മുഞ്ജപ്പുല്ലു പിരിച്ചുണ്ടാക്കിയ മേഖലയും, കയ്യിൽ ചമതക്കോലാകുന്ന ദണ്ണും ധരിക്കാറുണ്ടല്ലോ. രാക്ഷസർ ഭക്ഷിച്ച ഉണ്ണിയുടെ ആ സാധനങ്ങളെയാണു മഹർഷി കാണിച്ചു കൊടുക്കുന്നതു്. ൯. “ഹന്ത! രാക്ഷസകുന്തമേറ്റു മദീയ- ദന്തമടർന്നു പോയ് ചിന്തനീയമിതെന്തു രാമ! മദീയ- വേദനമെന്നിയേ മന്ഥരാഗമിയായി മാമക- ഗാത്രമേകനൊടിക്കയാ- ലന്തരാളസമാഗമേ ഹരി രാമ രാമ ഹരേ ഹരേ.“ വ്യാ-ഹന്ത:-(അവ്യ) കഷ്ടം. രാക്ഷസകുന്തം=രാക്ഷസന്മാരുടെ കുന്തം. മദീയദന്തം=എന്റെ പല്ലു്. ചിന്തനീയം=ആലോചിക്കത്തക്കതു്. ഇദം=(ഇദം ശബ്ദം ന.പ്ര.ഏറ്റി) ഇതു് തു=(അ [ 100 ] == ഇരുപത്തിനാലുവൃത്തം == വ്യ) മദീയവേദനം=എന്റെ അറിയിപ്പിക്കൽ (ആവലാധി), മന്ഥരഗാമി=പതുക്കെപ്പതുക്കെ നടക്കുന്നവൻ. (മന്ഥരഗാമിയായി‘ എന്നാണു വേണ്ടതു്) (ഞാൻ എന്നു വിശേഷ്യം ചേർത്തന്വയിക്കണം) മാമകഗാത്രം=എന്റെ ശരീരം. ഏകൻ=ഒരു രാക്ഷസൻ. അന്തരാളസമാഗമേ=(അ.പു.സ.ഏ) ഒരു തിരക്കിനിടയിൽ പെട്ടപ്പോൾ. രാക്ഷസന്മാരുടെ കുന്തം ഏറ്റ് എന്റെ പല്ലു പോയി. ഇതു ഞൻ പറഞ്ഞു മനസ്സിലാക്കാതെ തന്നെ ആലോചിച്ചറിയമല്ലോ. ഒരിക്കൽ രാക്ഷസന്മാരുടെ ഇടയിൽ അകപ്പെട്ടപ്പോൾ ഒരുത്തൻ എന്റെ ദേഹം ഒടിച്ചുകളഞ്ഞതിനാൽ എനിക്കിപ്പോൾ നേരെ നടക്കാൻ വയ്യാതെ കൂനിക്കൂനി നടക്കേണ്ടതയി വന്നിരിക്കുന്നു; എന്നാണു് ഒരു മഹർഷിയുടെ ആവലാധി.

“ദണ്ഡപാണിരിവാത്ര വന്നൊരു രാക്ഷസൻ മടിയാതുടൻ ദണ്ണു കൊണ്ടു കുമച്ചു നമ്മുടെ കണ്ണു മൊന്നു പൊടിഞ്ഞു പോയ് ചണ്ഡഭാനുകുലാവസംസ! മദിയ- ദണ്ണമിതിൽ പ്പരം ദണ്ഡതാഡനമെത്ര? രാഘവ! രാമ രമ ഹരേ ഹരേ.” വ്യാ-ദണ്ഡപാണിഃ=(ഇ.പു.പ്ര.ഏറ്റി) കാലൻ. ഇവ=(അവ്യ) എന്നപോലെ. അത്ര=(അവ്യ) ഇവിടെ. ദണ്ണു്=വടി. കമച്ച്‌=അടിച്ച്‌ ചണ്ഡഭാനുകുലാവതംസ!=(അ.പു.സം.ഏ) സൂര്യവശത്തിന്നു് അലങ്കാരമായിട്ടുള്ളോവേ! ദണ്ഡതാഡനം= വടി കൊണ്ടുള്ള അടി. കണ്ണു പൊട്ടിയതു മാത്രമല്ല എനിക്കുള്ള ദണ്ണം. വടി കൊണ്ടുള്ള അടിയും ഞാൻ വളരെ അനുഭവിക്കേണ്ടി വന്നു. എന്നായിരുന്നു മറ്റൊരു മുനിയുടെ സങ്കടം. [ 101 ] == രാമായണം == ൧൧. “ഊക്കിനാകിയ രാവണൻ പുന- രൂക്കു കൂടെ മുടക്കിനാൻ വാക്കു കേൾക്കിലതിപ്പൊഴും മമ മൂത്രപാതമുടൻ വരും സാക്ഷി ദൈവമൊഴിഞ്ഞു മറ്റൊരു ഭൂതരില്ല നമുക്കു കേൾ തീർക്കനമ്മുടെ സങ്കടങ്ങളെ രാമ രാമ ഹരേ ഹരേ.”

വ്യാ- ഊക്കു്=സന്ധ്യാവന്ദനം. മമ=(ത.സ്മഛബ്ദം. ക്ഷ. ഏ) എനിക്കു്. മൂത്രപാതം=മൂത്രം പോക്കു്. സാക്ഷി=എല്ലം സൂക്ഷ്മമായി അറിഞ്ഞവൻ. ഒരു ഭൂതർ=ഒരു ജന്തുക്കളും. മഹാവൈദികകർമ്മനിരതനയ അദ്ദേഹത്തിനു് ദേഹപീഡാദികളായ ഉപദ്രവങ്ങളേക്കാൾ സങ്കടം, കർമ്മവിഘ്നം വരുത്തുന്നതിലാണു് എന്നു സാരം.

൧൨. ഗർവ്വഹീനമിവണ്ണമഗ്നിസമാന- മാമുനിവാക്കിനാൽ ശർവ്വഫാലവിലോചനോപമ- ലോചനൻ രഘുനായകൻ സർവ്വരാക്ഷസവീരവംശവധ- പ്രതിജ്ഞയുമാശു ചെ- യ്തുർവ്വരാമൃതമേകിനാൻ ഹരി രാമ രാമ ഹരേ ഹരേ [ 102 ] ഇരുപത്തിനാലുവൃത്തം 89

നിഗ്രഹാനുഗ്രശക്തി മുതലായ ഗുണങ്ങളെകൊണ്ട് അഗ്നിസാമ്യം)യുള്ള മഹർഷിമാരുടെ വാക്കുനിമിത്തം. ശർവ്വം............ലോചനാൽ=ശിവന്റെ നെറ്റിയിലുള്ള കണ്ണുപോലെയുള്ള കണ്ണുകളോടുകൂടിയവൻ. ഇതു രൗദ്രരസത്തിന്റെ അനുഭാവമായ 'ഉഗ്രതയുടെ' ചിഹ്നമാകുന്നു. സർവ്വം...................പ്രതിജ്ഞ=സകല രാക്ഷസവീരന്മാരെയും വംശത്തോടുകൂടി കൊന്നേക്കാമെന്നുള്ള ശപഥം. ആശു=(അവ്യ)വേഗത്തിൽ. ഉർവരാമൃതം=ഭൂമിക്ക് യാചിക്കാത്തതായ ഒരു ദാനം. “അമൃതംസ്യാദയാവിതം" എന്നു മനു. രാവണവധം യാചിതമാണെങ്കിലും സർവ്വരാക്ഷസവീരവധം അയാചിതം തന്നെ.

൧൩. ശാർങ്ചാപമഗസ്ത്യമാമുനി-

                 വാക്കിനാലിഷുധീയുതം
               വാളുമങ്ങരിരക്ഷയായ് നിജപക്കൽ
                      വാങ്ങി രഘൂതതമൻ
               മാർഗ്ഗണങ്ങളെടുത്തുടൻ മുനി-
                    മർഗ്ഗമേനടകൊണ്ടു രാക്ഷസ-
                നാശനായ ഹരേ ഹരേ.

വ്യാ- ശാർങ്ഗചാപം=വൈഷ്ണവമായ വില്ല്. (ശൃംഗം=(കൊമ്പ്)കൊണ്ടുണ്ടാക്കിയത് എന്ന് അവയവാർത്ഥം) അഗസ്ത്യമാമുനിവാക്കിനാൽ=അഗസ്ത്യമഹർഷിയുടെ വാക്കിൻപ്രകാരം. ഇഷുധീയുതം=ആവനാഴിയോടുകൂടിയത്. (ശാർങ്ഗചാപവിശേഷണം) അത് അമ്പൊടുങ്ങാത്ത ആവനാഴിയാണെന്നു രാമായണത്തിൽ പറയുന്നു. അരിരക്ഷ=ശത്രുക്കളിൽനിന്നുള്ള രക്ഷ. നിജപക്കൽ=തന്റെ കൈവശത്തിൽ. മാർഗ്ഗണങ്ങൾ=അമ്പുകൾ. മുനിമാർഗ്ഗണീയീ പദാംബുജൻ=മുനിമാരാൽ അന്വേഷിക്കപ്പെടുവാൻ യോഗ്യമായ പദാംബുജങ്ങളോടുകൂടിയവൻ. മാർഗ്ഗമേ=വഴിയെ. രാക്ഷസനാശനായ=(അ. ന. ഏ.)രാക്ഷസന്മാരെ നശിപ്പിക്കാനായികൊണ്ട്. 12 [ 103 ] 90 രാമായണം ൧൪ തീർത്ഥഭൂതജലപ്രവാഹ മഹാ-

            നദീനികടേ ചിരം
      ചിത്രപഞ്ചവടീവനേ വരപർണ്ണ-
         സത്മനി മെത്തമേൽ
      തീർത്ഥമാടി മനഃപ്രസാദമരം
          വരുത്തി നിജപ്രിയാം
      പാർത്തുവക്ത്രമണച്ചു പുൽകി
        രമിച്ചു രാമ ഹരേ ഹരേ.

വ്യാ- തീർത്ഥ.............നികടേ=(അ. ന. ന. ഏ) തിർത്ഥഭൂതം(പരിശുദ്ധം) ആയ ജലപ്രവാഹ(നീരൊഴുക്ക്)മുള്ള മഹാനദി(ഗോദാവരി)യുടെ നികടേ(സമീപത്തിൽ) ചിരം=കുറച്ചുകാലം. ചിത്രപഞ്ചവടീവനേ=(അ. ന. സ. ഏ)മനോഹരമായ പഞ്ചവടി എന്ന വനത്തിൽ. വരപർണ്ണസരമനി=(ന. ന. സ. ഏ) നല്ല പർണ്ണശാലയിൽ. മനഃപ്രസാദം=മനസ്സിനു തെളിവ്. അരം=വേഗത്തിൽ. നിജപ്രിയാം=(അ. സ്ത്രീ. ദ്വി. ഏ) തന്റെ ഭാര്യയെ. പാർത്ത്=കണ്ട്. വക്ത്രം=മുഖം. അണച്ചു=പുല്കി. രമിച്ചു=ഭാര്യയോടുകൂടിസ്സുഖമായി വസിച്ചു എന്നു താല്പര്യം. രാമായണത്തിൽവിസ്താരമായി വർണ്ണിച്ചിട്ടുള്ള പഞ്ചവടിവാസത്തെ ഇവിടെ ചുരുക്കിയിരിക്കുന്നു

      ൧൫ സീതയായൊരു കല്പവല്ലി പടർന്ന
                          രാമസുരദ്രുമ-
               ച്ഛായതന്നിൽ വസിച്ചു മാമുനി-
                  പക്ഷിമണ്ഡലമാദരാൽ
                രാവണാർക്കമഹാതപത്തിനൊരാത-
                          പത്രമുദാരവാ-
                ങ്മാധുരീഫലമാസ്വദിച്ചു മദിച്ചു
                       രാമ ഹരേ ഹരേ. [ 104 ]                                              ഇരുപത്തിനാലുവൃത്തം	               	91

1. വ്യാ- കല്പവല്ലി=യാചിക്കുന്നവർക്ക് അഭീഷ്ടം നൽകുന്നതായി ദേവലോകത്തു ചില വൃക്ഷങ്ങളും, വള്ളികളുമുണ്ടെന്നു പുരാണാദികളിൽ പ്രസിദ്ധമാകുന്നു. സീതയാകുന്ന കല്പവല്ലി എന്നു രൂപകം. രാമസുരദ്രുമഛായ=രാമനാകുന്ന കല്പവൃക്ഷത്തിന്റെ തണൽ. മാമുനി പക്ഷമണ്ഡലം=മഹർഷിമാരാകുന്ന പക്ഷികളുടെ കൂട്ടം. ആദരാൽ=പ്രീതിയോടുകൂടി. രാവണാർക്കമഹാതപം=രാവണനാകുന്നസൂര്യന്റെ വലുതായ വെയിൽ. ആതപത്രം=കുട. ഉദാരവാങ്മാധുരീഫലം=ഉൽകൃഷ്ടമായ വാക്കുകളുടെ മാധുര്യമാകുന്ന പഴം. ആസ്വദിക്കുക=അനുഭവിക്കുക. മദിക്കുക=മതിമറന്നു രസിക്കുക. മദ്ധ്യാഹ്നസൂര്യന്റെ ദുസ്സഹമായ വെയിലേറ്റു എരിപൊരിസഞ്ചാരം അനുഭവിച്ചിരുന്ന പക്ഷികൾ, മാധുര്യമുള്ള പഴങ്ങൾ നിറഞ്ഞ്, മനോഹരമായ വള്ളിചുറ്റിപ്പടർന്നു തഴച്ചു നില്കുന്ന ഒരു മഹാവൃക്ഷത്തിലെത്തിയാൽ അതിന്റെ തണലിലിരുന്നു മധുര ഫലങ്ങളെ ആസ്വദിച്ചു മദിക്കുന്നതുപോലെ ദുഷ്ടനായ രാവണന്റെ ദുസ്സഹമായ ആക്രമങ്ങളേറ്റു ആത്മരക്ഷക്കു വഴി കാണാതെ വലഞ്ഞിരുന്ന മഹർഷിവൃന്ദം, രാമൻ പഞ്ചവടിയിലെത്തിയപ്പോൾ അദ്ദേഹത്തെ ആശ്രയിച്ച് അദ്ദേഹത്തിന്റെ സാന്ത്വനവാക്കുകളുടെ മാധുര്യം ആസ്വദിച്ച് പരമാനന്ദിച്ചു എന്നു സിദ്ധാന്തം. അലങ്കാരം രൂപകം.

                         ൧൬. രാമ രാമ ഹരേ ഹരേ രഘുനാഥ
                                       നാഥദയാനിധേ
                                ജാനകീരമണാരവിന്ദലോചനാ!
                                        പരി പാഹിമാം
                                 രാമനീലഘനാഭിരാമ മനോ-
                                       ഭിരാമ രമാപതേ
                                 രാമ ചന്ദ്ര ജയിക്ക നീ ശിവരാമ
                                        രാമ ഹരേ ഹരേ. [ 105 ] 92			രാമായണം

വ്യാ-വൃത്താന്തത്തിൽ പതിവുപോലെയുള്ള കവിയുടെ മംഗള പ്രാർത്ഥന. ഹരി=വിഷ്ണു. ജാനകീരമണൻ=സീതാവല്ലഭൻ. പരിപാഹി=(ക്രി. ലോട്. പ. പ. മ. ഏ) പാലിക്കണേ. പ്രാർത്ഥനയിൽ). മാം=(അസ്മത്. ദ്വി. ഏ) എന്നെ. നീലഘനാഭിരാമൻ=കാർമേഘംപോലെ മനോഹരൻ. രമാപതി=ലക്ഷ്മീവല്ലഭൻ (വിഷ്ണു) 'മല്ലികാ' വൃത്തം. "രം സജം ജഭരേഫമിഗ്ഗണയോഗമത്രഹി മല്ലികാ" എന്നു ലക്ഷണം.

ആറാം വൃത്തം കഴിഞ്ഞു.


[ 106 ] ശ്രീരാമവർമ്മ ഗ്രന്ഥാവലി

കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയിൽ നിന്നു
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ

1 ജപ്പാൻ (ജപ്പാൻരാജ്യത്തെ സകല വിവരങ്ങളും അടങ്ങിയത്) 0 10 0
2 ചന്ദ്രഹാസൻ (ഒരു സരസ നാടകം) 0 10 0
3 കിർമ്മീരവധം ആട്ടക്കഥ (വ്യാഖ്യാന സഹിതം) 0 5 0
4 ഉത്തരാസ്വയംവരം ആട്ടക്കഥ (വ്യാഖ്യാന സഹിതം) 0 4 6
5 ഭാഗവതം ഇരുപത്തിനാലുവൃത്തം (വ്യാഖ്യാനത്തോടും അവതാരികയോടും കൂടിയത്) 0 12 0
6 ഗൌരീചരിതം ഭാഷാപ്രബന്ധം (സവ്യാഖ്യാനം) 0 8 0
7 ചാണക്യസൂത്രം കിളിപ്പാട്ട് (വ്യാഖ്യാനത്തോടും പ്രസ്താവനയോടും കൂടിയത്) 0 12 0
8 കലകേയവധം തുള്ളൽ (വ്യാഖ്യാനവും പ്രസ്താവനയുമുള്ളത്) 0 6 0
9 തോരണയുദ്ധം പാന, ഇയ്യിടെ കണ്ടുകിട്ടിയ ഒരു പഴയ സരസഗ്രന്ഥം (അവതാരികയോടും വ്യാഖ്യാനത്തോടും കൂടിയത്) 0 10 0
10 രാമായണം ഇരുപത്തുനാലുവൃത്തം (സവിസ്തരമായ വ്യാഖ്യാനത്തോടും അവതാരികയോടും കൂടിയത്) 0 8