മംഗളാശംസ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മംഗളാശംസകൾ

രചന:ശ്രീനാരായണഗുരു

മാവേലിക്കരനിന്നും 1101 (1926) മീനം മുതൽ കെ. പത്മനാഭപ്പണിക്കരുടെ പത്രാധിപത്യത്തിൽ മഹാകവി കുമാരനാശാന്റെ സ്മാരകാർത്ഥം പ്രസിദ്ധപ്പെടുത്തി വന്ന ധർമ്മകുമാരൻ മാസികയ്ക്ക് ഗുരുദേവൻ നല്കിയ മംഗളാശംസ.

കർമ്മം പരോപകാരം
ധർമ്മോപേതം പരത്തി ലോകത്തിൽ
ശർമ്മമമർന്നു വളർന്നീ-
ധർമ്മകുമാരൻ ജയിക്ക ജനതയ്ക്കായ്!

മൂലൂരിന് ആശംസ

ഗാനാമൃതം പത്മനാഭ-
കവേരാസ്യേന്ദുനിർഗതം
പീത്വൈതദിഹ ഭദ്രാണി
കുർവ്വന്ത്വവിരതം ബുധാഃ
ഹരിശ്ചന്ദ്രയശോ ഗാതു-
സദ്വൃത്തൈസ്തവശോഭിതം
സമുത്സുകസ്യ ഭദ്രാണി
സന്തു ശീഘ്രസമാപ്തയേ.

ധർമ്മം പത്രത്തിനാശംസ

നിർമത്സരപ്രമോദായ
ജീയാന്നിത്യമിദം ഭുവി
പത്രമശ്വത്ഥജമിവ
സുപ്രസംഗൈരലംകൃതം


വിദ്യാനന്ദസ്വാമിക്കാശംസ

മമാന്തേവാസിനോ വിദ്യാ-
നന്ദസ്യാസ്യോദ്ഗതാ ബുധൈഃ
ദൃശ്യതാം ബാലകസ്യേവ
വ്യാഖ്യേയം ദീധിതിർ മുദാ.
"https://ml.wikisource.org/w/index.php?title=മംഗളാശംസ&oldid=18031" എന്ന താളിൽനിന്ന് ശേഖരിച്ചത്