ബാഷ്പാഞ്ജലി/പരാജയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


പരാജയം
å സംസാരചക്രത്തിരിച്ചിലിൽ തേമാനം
സംഭവിച്ചീടാത്ത സൗരയൂഥം;
ചേതസ്സമാകർഷകങ്ങളായ് മിന്നിടും
ജ്യോതിമ്മർയങ്ങളാം ഗാളജാലം;
ആദിയുമന്തവുമില്ലാതപാരമാ-
യാവിർഭവിക്കുമൊരന്തരീക്ഷം;-
ഇത്രമേലത്ഭുതമൊന്നിക്കും ബ്രഹ്മാണ്ഡ-
മെത്ര സഹസ്രങ്ങളുണ്ടിനിയും!
കോടാനുകോടികളായവയേതൊരു
വാടാവിളക്കിൻസ്ഫുലിംഗകങ്ങൾ?
å ഇന്നത്തെ ശ്ശാസ്ത്രത്തെപ്പോലും പൊടുന്നനെ-
സ്സംഭ്രമിപ്പിച്ചോരജ്ഞാതസത്യം-
എത്ര പരീക്ഷണപാടവംകൊണ്ടുമൊ-
രെത്തുംപിടിയും ലഭിച്ചിടാതെ,
മർത്ത്യനെപ്പേർത്തും ദയനീയസംശയ-
ഗസ്തനായ് മാറ്റും മഹാരഹസ്യം-
ഏത,തിൻ നിത്യപ്രകാശസരിത്തിലെൻ-
ചേതനേ, ചെന്നു ലയിക്കുകനീ!
ആയതിൻ സൗന്ദര്യബോധലഹരിയി-
ലാനന്ദഗാനമുതിർക്കുക നീ!
എന്തുപരാജയ,മെന്തു ദയനീയം!
ബന്ധിതമയേ്യാ, പുരോഗമനം!
å "സംഭവ്യതതൻതിരകളിൽ" നിന്നൊട്ടും
മുൻപോട്ടു പോകാത്ത ശാസ്ത്രമേ, നീ,
വിശ്വം ജയിച്ചെന്നഭിമാനകാഹള-
മിത്രയും കാലം മുഴക്കിയില്ലേ;
ഒന്നിനുമൊട്ടുംവഴങ്ങാതെ പാഞ്ഞതാം
നിന്നഹങ്കാരമിന്നെങ്ങു പോയി?
സാതപമിന്നു നീ തൂകുമിഗ്ഗത്ഗദം
ഭാരതം പണ്ടേ പൊഴിച്ചതല്ലേ?
അന്നതുകേട്ടിട്ടവഗണിച്ചെന്തിനോ
മുന്നോട്ടുനീ, ഹാ, കുതിച്ചു പാഞ്ഞു.
ഇന്നതുനന്നായറിഞ്ഞുകഴിഞ്ഞ നീ
നിന്നിതാ പിന്നെയും സംഭ്രമിപ്പൂ.
തത്ത്വചിന്താബ്ധിതൻ താഴത്തെത്തട്ടിൽനി-
ന്നുത്തമരത്നങ്ങൾ വാരി, വാരി,
അന്നാപ്പിതാമഹർ തന്നിരുന്നില്ലെങ്കി-
ലിന്നയേ്യാ, പട്ടിണിതന്നെ നമ്മൾ!
മാനസത്തിന്റെ വിശപ്പിനുമാത്രമാ
മാമുനിശ്രേഷ്ഠന്മാർ പിച്ചതെണ്ടി.
അന്നൊരു തത്തയുംകൂടിയൊരദ്ഭുത-
ബ്രാഹ്മാണ്ഡഗീതമെടുത്തു പാടി.
ആയതിൻ മാറ്റൊലിയല്ലല്ലീ നമ്മളിൽ
പായുന്നതോരോഞെരമ്പുതോറും?
എന്നിട്ടും, കഷ്ടം ,പരിഷ്കാരഭാവത്തിൽ
നിന്ദിക്കയാണതു നമ്മളിന്നും!!
åå *åå *åå *
കാലദേശാദിയറ്റുണ്ടെല്ലാറ്റിന്നു,മൊ-
രാലംബകേന്ദ്രമാം ശക്തിയേതോ!
സത്യമതല്ലെങ്കില്ലർക്കനൊരിക്കലൊ-
ന്നുത്തരദിക്കിലുദിച്ചുകൂടേ?
കാണാത്തതൊക്കെക്കളവല്ല, കണ്മുൻപിൽ
കാണുന്നതെല്ലാം ശരിയുമല്ല.
കൽപാവതന്മുമ്പിൽ കൈകൂപ്പി നിൽക്കുവാ-
നുൽബോധിപ്പിക്കുവോനല്ലയീ ഞാൻ.
നിന്ദ്യ പുരോഹിതൻ നിർമ്മിക്കും ദൈവത്തെ
വന്ദിക്കാനല്ലെൻ നവോപദേശം.
ഏതൊ നിരഘനിയമപരിധിയി-
ലേകാന്തയാത്ര തുടരുവോർ നാം-
നശ്വരജീവികൾ നമ്മൾക്കതീതമായ്
വിശ്വത്തിലുണ്ടൊരു നിത്യസത്യം.
ആ നിരഘാത്മീയ ശക്തിതന്മുന്നിലി-
ന്നാനതമൗലികളാക നമ്മൾ!!
ഏതോവെളിച്ചത്തിലെന്തിനോവേണ്ടി വ
ന്നാവിർഭവിക്കും നിഴലുകൾ നാം-
നമ്മൾക്കെഴും മാംസദൃഷ്ടികൾക്കപ്പുറം
ചിന്മയജ്യോതിസ്സൊന്നുജ്വലിപ്പു.
ആ നിത്യസത്യത്തിൻ മുന്നിലാത്താദര-
മാനതമൗലികളാക നമ്മൾ!!
ആ നിർമ്മലാത്മീയജ്യോതിസ്സിന്മുന്നിലി-
ന്നഞ്ജലിബദ്ധന്മാരാക നമ്മൾ!!
എന്തിനണഞ്ഞു നാ,മെന്തിനു മാഞ്ഞു നാ,-
മെന്തിനീ ലോകത്തിലൊത്തുകൂടി?
എങ്ങുനിന്നീവിധമിങ്ങു വന്നെത്തിനാ-
മെങ്ങോട്ടു പോകയാണെങ്ങു ചെല്ലും?
അജ്ഞാതം! അജ്ഞാതം!- അയേ്യാ! ജഗത്തിതി-
നുത്തരമെന്നിനിച്ചൊല്ലുമാവോ!!åå 19-2-1110

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/പരാജയം&oldid=52366" എന്ന താളിൽനിന്ന് ശേഖരിച്ചത്