Jump to content

പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പാദുവായിലെ വിശുദ്ധ അന്തോണീസ് ജീവചരിത്രം

പാദുവായിലെ വിശുദ്ധ അന്തോനീസിനോടുള്ള നൊവേന

[തിരുത്തുക]

പ്രാരംഭം

[തിരുത്തുക]

സർവ്വശക്തനായ ദൈവമേ

കൈവണങ്ങിടുന്നിതങ്ങയെ

നിന്നനന്ത നന്മകൾക്കു ഞാൻ

നന്ദി ചൊല്ലി വാഴ്ത്തിടുന്നിതേ.

കൂപ്പുകൈക്കുരുന്നുമായി നിൻ

കാൽക്കൽവന്നു കാത്തിടുന്നു ഞാൻ

തൃക്കരങ്ങൾ നീട്ടി ഞങ്ങളെ

നിത്യമായനുഗ്രഹിക്കണേ.

നിന്റെ ആഗ്രഹത്തിനൊത്തപോൽ

എൻ പ്രവൃത്തികൾ സമസ്തവും

നിർവ്വഹിച്ചു നിത്യഭാഗ്യവും

കൈവരിക്കുവാൻ തരൂ വരം.

കാർമ്മികൻ: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.

സമൂഹം: ആമ്മേൻ

കാർമ്മികൻ: ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

കാർമ്മികൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും കൂടി) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട്‌ ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു ആമ്മേൻ.

കാർമ്മികൻ: സർവ്വശക്തനും കാരുണ്യവാനുമായ ദൈവമേ, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും ദുഃഖിതരെ ആശ്വസിപ്പിക്കുന്നവനും ദൈവനന്മയിൽ സമ്പന്നനുമായ വി. അന്തോനീസിനെ ഞങ്ങൾക്ക്‌ മാതൃകയും എന്നും സഹായമരുളുന്ന മദ്ധ്യസ്ഥനുമായി നൽകിയല്ലോ. ആ വിശുദ്ധന്റെ പ്രത്യേക സംരക്ഷണത്താലും സഹായത്താലും ഞങ്ങൾ സ്വർഗ്ഗീയമഹത്വം പ്രാപിക്കുന്നതിനായി ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളിൽ മനോവിശ്വാസത്തോടെ വി. അന്തോനീസിന്റെ സഹായം തേടുന്നതിനുള്ള കൃപാവരം ഞങ്ങൾക്ക്‌ തന്നരുളേണമെ.

(അല്ലെങ്കിൽ)

കാർമ്മികൻ: കാരുണ്യവാനായ ദൈവമേ, ബലഹീനരായ ഞങ്ങളെ ശക്തിപ്പെടുത്തണമേ. വി. അന്തോനീസിനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്യുന്ന ഞങ്ങൾ, ആ വിശുദ്ധന്റെ സഹായത്താൽ എല്ലാ വിപത്തുകളിൽനിന്നും സുരക്ഷിതരായിരിക്കുന്നതിനും ആത്മീയവും ഭൗതികവുമായ അനുഗ്രഹസമൃദ്ധി പ്രാപിക്കുന്നതിനും കൃപചെയ്യണമെ.

സമൂഹം: ആമ്മേൻ.

നവനാൾ ജപങ്ങൾ

[തിരുത്തുക]

ഓ! ധന്യനായ വിശുദ്ധ അന്തോനീസേ / നന്മകളുടെ നിറകുടവും / എളിമയുടെ ദർപ്പണവുമായ / അങ്ങയെ ഞങ്ങൾ വണങ്ങുന്നു. അങ്ങേ മദ്ധ്യസ്ഥതയാൽ / രോഗവും മരണവും / അബദ്ധവും അനർത്ഥങ്ങളും / തിന്മകളും നഷ്ടങ്ങളും / ഇല്ലാതാകുന്നുവെന്ന് / ഞങ്ങൾ അറിയുന്നു. നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും / ദുഃഖിതർക്ക്‌ ആശ്വാസവും പാപികൾക്ക്‌ അനുതാപവും / നൽകുന്നതിനും കഴിവുള്ള അങ്ങേക്ക്‌ / ഞങ്ങൾക്ക്‌ നേടിത്തരുവാൻ / കഴിയാത്തതായി ഒന്നുമില്ലല്ലോ. ഉണ്ണിയീശോയുടെ / വിശ്വസ്ത സ്നേഹിതനായ / വി. അന്തോനീസേ / അങ്ങ്‌ ഞങ്ങൾക്ക്‌ / എന്നും തുണയും / മദ്ധ്യസ്ഥനും / ഉപകാരിയുമായിരിക്കണമേ. ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ / സകല ആവശ്യങ്ങളും / പ്രത്യേകിച്ച്‌ / ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന നന്മകൾ / ....... "(ആവശ്യങ്ങൾ പറയുക)" പരമപിതാവായ ദൈവത്തിന്റെ പക്കൽനിന്ന് / അങ്ങേ മാദ്ധ്യസ്ഥംവഴി / ഞങ്ങൾക്ക്‌ നേടിത്തരേണമെ. ശാന്തനും സ്നേഹസമ്പൂർണ്ണനുമായ വി. അന്തോനീസേ, / അങ്ങയുടെ അനുഗ്രഹങ്ങളെ / ഞങ്ങൾ എന്നും / കൃതജ്ഞതയോടെ പ്രകീർത്തിക്കും. ഞങ്ങളുടെ ആത്മശരീരങ്ങളും / ഞങ്ങൾക്കുള്ള സകലതും / അങ്ങേക്ക്‌ ഞങ്ങൾ ഭരമേൽപിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വി. അന്തോനീസേ, / എല്ലാവിധ വിപത്തുകളിൽനിന്നും / ഞങ്ങളെ കാത്തുരക്ഷിക്കണമെ. ജീവിതക്ലേശങ്ങളെ / പ്രശാന്തതയോടെ നേരിടുവാനും / പാപത്തിൽ അകപ്പെടാതെ / നല്ല ജീവിതം നയിക്കാനും അങ്ങു ഞങ്ങളെ സഹായിക്കേണമേ.

പ്രലോഭനങ്ങൾ ഞങ്ങളെ ദുർബലരാക്കുന്ന നിമിഷങ്ങളിൽ / ഞങ്ങൾക്ക്‌ അങ്ങു / ശക്തമായ തുണയുമായിരിക്കണമെ. ഉദാരതയും സ്നേഹവുമുള്ള ഹൃദയം / ഞങ്ങൾക്കു നൽകണമേ. ഞങ്ങൾക്കു ലഭിക്കുന്ന എല്ലാ നന്മകളും / ദുഃഖിതരും പാവങ്ങളുമായ / ഞങ്ങളുടെ സഹോദരങ്ങളുമായി / പങ്കുവയ്ക്കുവാനുള്ള സന്നദ്ധതയും / ഞങ്ങൾക്ക്‌ നൽകണമെന്ന് / അങ്ങയോട്‌ ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

കാർമ്മികൻ: വി. അന്തോനീസേ, ക്ലേശിതരെ ശക്തിപ്പെടുത്തണമേ; ബലഹീനരെ ശക്തിപ്പെടുത്തണമേ; കരയുന്നവരെ ആശ്വസിപ്പിക്കണമേ; അങ്ങിൽ ആശ്രയിക്കുന്ന ഈ ജനത്തിനുവേണ്ടി (ഞങ്ങൾക്കുവേണ്ടി) പ്രാർത്ഥിക്കണമേ. അങ്ങേ സഹായം അപേക്ഷിക്കുന്ന എല്ലാവർക്കും അങ്ങേ സഹായം അനുഭവപ്പെടട്ടെ.

(എഴുന്നേറ്റു നിന്നുകൊണ്ട്‌)

വി. ഗ്രന്ഥപാരായണം

[തിരുത്തുക]

ദുഃഖിതരേയും പീഡിതരേയും ആശ്വസിപ്പിക്കുവാൻ അയയ്ക്കപ്പെട്ട കർത്താവേ, വി. അന്തോനീസിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുന്നവരായ ഞങ്ങളുടെമേൽ അങ്ങയുടെ കൃപാവരം ചിന്തണമെ. ഞങ്ങളെ വിശ്വാസത്തിൽ ഉറച്ചവരും സുകൃതങ്ങളിൽ തൽപരരും ആക്കണമെ. ഞങ്ങളെല്ലാവരും വി. അന്തോനീസിനെപ്പോലെ അങ്ങയുടെ വചനംകേട്ട്‌ അത്‌ പാലിക്കുന്നവരും അങ്ങനെ അങ്ങേയ്ക്കുള്ളവരും ആകുന്നതിന്‌ കൃപ ചെയ്യണമെ.

സമൂഹം: ആമ്മേൻ

കാർമ്മികൻ: നിങ്ങൾക്കു + സമാധാനം

സമൂഹം: അങ്ങേയ്കും സമാധാനം

കാർമ്മികൻ: വിശുദ്ധ (പേര്‌) എഴുതിയ നമ്മുടെ കർത്താവീശോമിശിഹായുടെ സുവിശേഷം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.

(വായന അവസാനിക്കുമ്പോൾ പുസ്തകമടച്ച്‌ ചുംബിക്കുന്നു. പ്രസംഗം ഇല്ലെങ്കിൽ അൽപസമയം മൗനമായിരുന്നു ധ്യാനിക്കുന്നു.)

സമൂഹ പ്രാർത്ഥന

[തിരുത്തുക]

(പരി. കുർബാനയുടെ ആശീർവ്വാദം നടത്തുന്നുണ്ടെങ്കിൽ പ്രസംഗത്തിനുശേഷം ക്രമപ്രകാരം പ. കുർബാന എഴുന്നെള്ളിച്ചുവച്ച്‌ ധൂപിക്കുന്നു. അതിനുശേഷം സമൂഹപ്രാർത്ഥന.)

കാർമ്മികൻ: അങ്ങയുടെ വിശ്വസ്ത ദാസനായ വി. അന്തോനീസിനെ ഞങ്ങൾക്ക്‌ നിത്യം സഹായമരുളുന്നവനായി നൽകിയ കർത്താവേ, ആ വിശുദ്ധനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്യുന്ന ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: സ്നേഹനിധിയായ ദൈവമേ, ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങേ ജനം ഈ നവനാൾ പ്രാർത്ഥനവഴി ക്രൈസ്തവചൈതന്യം നവമായുൾക്കൊണ്ട്‌ വിശ്വാസജീവിതത്തിൽ പൂർവ്വോപരി ഊർജ്ജസ്വലരാകുവാൻ ഇടയാക്കണമെന്ന് ഞങ്ങളുടെ മദ്ധ്യസ്ഥനായ വി. അന്തോനീസുവഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: മാതാപിതാക്കളെ അനുസരിച്ചുകൊണ്ട്‌ കുടുംബത്തിലെ സന്താനങ്ങളും, സന്താനങ്ങൾക്കുവേണ്ടി ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിക്കൊണ്ട്‌ മാതാപിതാക്കളും വിവാഹം എന്ന കൂദാശയിലൂടെ അവിടുന്നു നൽകുന്ന ദൈവികജീവനിൽ സദാ വളരുവാനുള്ള വരം നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: ഞങ്ങളുടെ യുവതീയുവാക്കന്മാർക്ക്‌ പരിശുദ്ധാരൂപിയുടെ സഹായത്താൽ അവരുടെ ജീവിതാന്തസ്സ്‌ തിരഞ്ഞെടുക്കാനുള്ള അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: വിവാഹത്തിന്റെ പരിശുദ്ധിയേയും ജീവന്റെ പവിത്രതയേയും അതിന്റെ എല്ലാ രൂപങ്ങളിലും എല്ലാവരും പ്രോത്സാഹിപ്പിക്കുവാനും അതുവഴി ഞങ്ങളുടെ കുടുംബങ്ങൾ വിശുദ്ധിയുടെയും സമാധാനത്തിന്റെയും വിളനിലങ്ങളാകുവാനും വരമരുളണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: പഠിക്കുന്നതിനും പണിയെടുക്കുന്നതിനും അനുദിനം യാത്ര ചെയ്യുന്ന ഞങ്ങളെ എല്ലാവിധ അത്യാഹിതങ്ങളിൽനിന്നും കാത്തുകൊള്ളണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: തൊഴിൽ ഇല്ലാതെയും ജീവിതമാർഗ്ഗം കാണാതെയും ഉഴലുന്ന എല്ലാവരും ക്രിസ്തുനാഥനിൽ പ്രത്യാശയും ഭദ്രതയും കണ്ടെത്തുവാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: അനാഥരും നിരാലംബരും രോഗികളുമായ എല്ലാവർക്കും സ്നേഹവും കരുണയും ശുശ്രൂഷയും സഹായവും ലഭിക്കുവാൻ ഇടയാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: മരണാസന്നർക്ക്‌ പ്രത്യാശയും ഞങ്ങളിൽനിന്ന് വേർപെട്ടുപോയവർക്ക്‌ നിത്യാനന്ദവും നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: സമൃദ്ധമായ വിളവും നല്ല കാലാവസ്ഥയും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്ക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നും തന്മൂലം സഹോദരരാണെന്നുമുള്ള സത്യം മനസ്സിലാക്കി പരസ്പര ധാരണയിലും സ്നേഹത്തിലും സമാധാനപൂർവ്വം ജീവിക്കുന്നതിനുള്ള അനുഗ്രഹം നൽകണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: സാർവ്വത്രികസഭയുടെ തലവനായ മാർ ....... പാപ്പായേയും ഞങ്ങളുടെ പിതാവായ മാർ ....... മെത്രാനേയും ഞങ്ങളുടെ രൂപതയിലെ എല്ലാ വൈദികരെയും ആത്മീയ നന്മകൾ നൽകി അനുഗ്രഹിക്കണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

കാർമ്മികൻ: സത്യത്തിന്റെയും നീതിയുടെയും മാർഗ്ഗത്തിലൂടെ നന്മയിലേയ്ക്ക്‌ നീങ്ങുന്നതിനുള്ള വിജ്ഞാനവും വിവേകവും സന്മനസ്സും ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാർക്കും ജനങ്ങൾക്കുൻ നൽകണമെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂഹം: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

(വ്യക്തിപരമായ ആവശ്യങ്ങളും നല്ല ഉദ്ദേശങ്ങളും അനുസ്മരിക്കുകയും അൽപസമയം നിശ്ശബ്ദമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.)

കാർമ്മികൻ: കർത്താവായ ദൈവമേ, അങ്ങയുടെ ദാസനായ വിശുദ്ധ അന്തോനീസിന്റെ വിശേഷ പുണ്യങ്ങളാലും അത്ഭുതപ്രവർത്തനവരത്താലും ധന്യനാക്കുന്നതിന്‌ അങ്ങ്‌ തിരുമനസ്സായല്ലോ. ആ വിശുദ്ധനെ വണങ്ങുകയും അദ്ദേഹത്തിന്റെ സഹായം ഉത്സാഹപൂർവ്വം തേടുകയും ചെയ്യുന്ന ഞങ്ങളുടെമേൽ കൃപയുണ്ടാകണമെ. വി. അന്തോനീസിന്റെ പ്രാർത്ഥനയാൽ ആത്മീയവും ശാരീരികവുമായ സഹായവും സംരക്ഷണവും ഞങ്ങൾക്കു പ്രദാനം ചെയ്യണമെ. അങ്ങയുടെ പരിത്രാണത്തിന്റെ ഫലം എന്നുമനുഭവിക്കുവാൻ ഞങ്ങൾക്കിടയാകട്ടെ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും,

സമൂഹം: ആമ്മേൻ.

പാദുവായിലെ പരിശുദ്ധനേ

പാപവിമോചിതനേ

നിന്തിരുപാദം നമിക്കുന്ന ഞങ്ങളെ

നിർമ്മലരാക്കേണമേ.....

ദൈവസ്നേഹത്തിൻ ആലയം നീ

ദൈവജ്ഞാനത്തിൽ ഉറവിടം നീ

തപസ്സിന്റെ ദിവ്യദൃഷ്ടാന്തമേ -

ദുഃഖതമസ്സിൽ നീ അഗ്നിയായ്‌ വിടരേണമേ.

അന്ധന്മാർക്ക്‌ പ്രകാശം നീ

ബന്ധിതർക്കാശ്വാസദായകൻ നീ

അത്ഭുതങ്ങൾ ചെയ്ത അൻശ്വരനേ - നീ

അനുഗ്രഹം ഞങ്ങളിൽ ചൊരിയേണമേ

(അല്ലെങ്കിൽ)

അത്ഭുതങ്ങൾ ചെയ്തു ഞങ്ങളിൽ - സ്വർഗ്ഗരാജ്യരശ്മിയേകിടും

ക്രിസ്തുവിന്റെ പ്രേഷിതോത്തമ - പൊൽപ്പാദങ്ങളെന്നുമാശ്രയം

പാവനാത്മാവായോരങ്ങുതൻ പ്രാർത്ഥന സഹായശക്തിയാൽ

ശ്രേയസ്സാർന്നു ഞങ്ങൾ വാഴുവാൻ പ്രീതനായ്‌ വരങ്ങൾ നൽകണേ!

വേദനിച്ചീടുന്ന ചേതസ്സും നീരെഴുന്ന നീർമിഴികളും

കാഴ്ചവച്ചു കൂപ്പിടുന്നിതാ കാതണച്ചു കേൾക്ക നായകാ

പാദുവായിൽ ആശയോടെ നിൻ പാദമാശ്രയിച്ചോരേഴകൾ

ആശനേടി നിന്നനുഗ്രഹാൽ ആശിസ്സേകകിന്നുമവ്വിധം.

രോഗികൾക്കുവേണ്ടി പ്രാർത്ഥന

[തിരുത്തുക]

കാർമ്മികൻ: "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" എന്നരുളിച്ചെയ്ത കർത്താവേ, വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി അങ്ങയുടെ കാരുണ്യത്തിൽ അഭയം തേടുന്ന ഈ രോഗികളെ തൃക്കൺപാർക്കണമെ. ആത്മീയവും ശാരീരികവുമായ സൗഖ്യം ഇവർക്കു (ഞങ്ങൾക്കു) പ്രദാനം ചെയ്യണമേ. ഞങ്ങളെല്ലാവരും ദൈവമായ അങ്ങേയ്ക്കും അങ്ങയുടെ പിതാവിനും പരിശുദ്ധാത്മാവിനും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുന്നതിനും, സുകൃതസമ്പന്നമായ ഒരു ജീവിതത്തിനുശേഷം നിത്യ സൗഭാഗ്യം പ്രാപിക്കുന്നതിനും ഇടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും,

സമൂഹം: ആമ്മേൻ.

രോഗികൾക്കായുള്ള ആശീർവ്വാദം

[തിരുത്തുക]

കാർമ്മികൻ: "ആരോഗ്യവാന്മാർക്കല്ല രോഗികൾക്കാണ്‌ വൈദ്യനെ ആവശ്യം" എന്നരുളിച്ചെയ്യുകയും രോഗികളെ സുഖപ്പെടുത്തുവാൻ ശിഷ്യർക്ക്‌ അധികാരം നൽക്കുകയും ചെയ്ത കാരുണ്യവാനായ കർത്താവ്‌ നിങ്ങളെ അനുഗ്രഹിക്കട്ടെ. വി. അന്തോനീസിന്റെ മദ്ധ്യസ്ഥം വഴി നിങ്ങൾക്ക്‌ ആവശ്യമായവിധം രോഗശാന്തി പ്രദാനം ചെയ്യട്ടെ. നിങ്ങളെ സംരക്ഷിക്കുവാൻ അവിടുന്ന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങളെ പരിപാലിക്കുവാൻ അവിടുന്ന് നിങ്ങളിൽ വസിക്കുകയും ചെയ്യട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ.

സമൂഹം: ആമ്മേൻ

(കാർമ്മികൻ സമൂഹത്തിനെമേൽ വെഞ്ചരിച്ച പനിനീർ തളിക്കുന്നു)

N.B. പരി. കുർബാന എഴുന്നെള്ളിച്ചുവച്ചാണ്‌ സമൂഹപ്രാർത്ഥനകളും മറ്റും നടത്തിയതെങ്കിൽ ഇവിടെ "സ്വർഗ്ഗത്തിൽ..." എന്ന ഗാനം പാടി ക്രമപ്രകാരം വി. കുർബാനയുടെ വാഴ്‌വ്‌ നൽകുന്നു. അതുകഴിഞ്ഞ്‌ സക്രാരി അടച്ചശേഷമാണ്‌ പനിനീർ തളിക്കേണ്ടത്‌.

സമാപനാശീർവ്വാദം

[തിരുത്തുക]

വി. അന്തോനീസിന്റെ മാദ്ധ്യസ്ഥം വഴി നിരവധിയായ നന്മകൾ നമുക്കു പ്രദാനം ചെയ്യുന്ന കാരുണ്യവാനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. വി. അന്തോനീസിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തിൽ ആ വിശുദ്ധന്റെ മാദ്ധ്യസ്ഥ സഹായം തേടിവന്ന നമ്മെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നമ്മുടെ നല്ല ആഗ്രഹങ്ങളും അഭിലാഷങ്ങളും അവിടുന്നു സഫലമാക്കട്ടെ. വി. അന്തോനീസിന്റെ അപേക്ഷയും മദ്ധ്യസ്ഥതയും നമ്മുടെ ജീവിതയാത്രയിൽ നമുക്ക്‌ ഉറപ്പുള്ള സഹായവും സംരക്ഷണവും പ്രദാനം ചെയ്യട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടുംകൂടെയുണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

സമാപനഗാനം

[തിരുത്തുക]

സ്വർഗ്ഗാരോഹണ നാളിൽ പിറന്നൊരു

സ്വർഗ്ഗത്തിൽ വാഴുന്ന അന്തോനീസേ...

കരയുവോർക്കാശ്വാസമേകാൻ .....

കർത്താവിൻ കാരുണ്യമേകാൻ

കാലിത്തൊഴുത്തിലെ നാഥന്റെ പ്രിയനായ്‌

ലിസ്ബണിൽ നീയന്ന് പിറന്നുവല്ലോ!

കർത്താവ്‌ കൈക്കുഞ്ഞായ്‌ എഴുന്നള്ളി നിൻ കയ്യിൽ

കൽപന കർമ്മമായ്‌ നീ ചെയ്തു.

അംഗഭംഗങ്ങളെ നീക്കിയ നീ ഞങ്ങൾതൻ

അന്തരംഗത്തിൽ വരേണമേ.

മറിയത്തിൻ മഹിമയിൽ ധന്യനാം നിന്നുടെ

വചനങ്ങൾ സാദരം കേട്ടുവല്ലോ

തിന്മയെ തോൽപിച്ച ദിവ്യനാഥാ ഞങ്ങളിൽ

നന്മകൾ പൂക്കൾ വിടർത്തണമേ.

(അല്ലെങ്കിൽ)

അത്ഭുതപ്രവർത്തനത്താൽ

സുപ്രസിദ്ധനാം വിശുദ്ധനേ!

പാദുവായിലെ അന്തോനീസേ

പാരിതിൽ കൃപ ചൊരിയണമേ

ഉണ്ണിയെ വഹിച്ചീടുന്ന

ധന്യമാം കരങ്ങളാലെ

വിണ്ണിലെ അനുഗ്രഹത്തെ

മന്നിതിലെന്നും പൊഴിക്കണമേ

(അദ്ഭുത...

ജീവിതവ്യഥകളാലെ

ഭൂമിയിൽ വലഞ്ഞീടുന്നു

നിൻ പാദാംബുജം നമിച്ചിടാം

അൽപോടെ കൃപ ചൊരിയണമെ.

(അദ്ഭുത...

അനുബന്ധം

[തിരുത്തുക]

വിശുദ്ധി തൂകും ലില്ലി പുഷ്പമേ

നിതാന്ത സൗന്ദര്യമേ...

പ്രശാന്ത സാഗരമേ...

വാടാമലരേ... പൂജാപുഷ്പമേ

വിശുദ്ധനാമന്തോനീസേ...

ഞങ്ങൾതൻ പ്രാർത്ഥന സ്വീകരിക്കേണമേ

ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചിടേണമേ.

കൈവിട്ടു പോയോരെ...

കണ്ടെത്തിടുന്നോനേ...

കന്മഷമേശാത്ത... പുണ്യവാനേ

തിന്മകൾ കൂരിരുൾ പാതയിൽ നിന്നുമീ

കുഞ്ഞാടുകളെ കരകയറ്റേണമേ

നന്മ നിറഞ്ഞ മറിയത്തിൽ മക്കളായ്‌

ഞങ്ങളെ മാറ്റണെ പുണ്യതാതാ.

ഞങ്ങൾതൻ പ്രാർത്ഥന കേൾക്കേണമേ

അങ്ങു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചിടേണമേ

ഉണ്ണിമിശിഹായെ കൈകളിലേന്തുന്ന

നിർമ്മല സ്നേഹത്തിന്നാത്മനാഥാ

അങ്ങിൽ വിളങ്ങുമെളിമവിനയങ്ങൾ

ഞങ്ങൾ തന്നാത്മാക്കൾക്കേകേണമേ.

അന്തോനീസേ ആശ്രയമേ

അണിയണിയായി ഞങ്ങളിതാ

തവതിരുമുന്നിൽ നിൽക്കുന്നു

കരുണ നീ വേഗം ചൊരിയണമേ...

അപരാധങ്ങൾ ചെയ്തവരാം

അടിയങ്ങളിന്നഴലിന്റെ

ആഴക്കടലിൽക്കഴിയുന്നു

അനുഗ്രഹം നീ നൽകണമേ...

ബേത്‌ലഹേമിൽ ജനിച്ചൊരു

ദിവ്യശിശുവിൻ പ്രിയനാകും

അന്തോനീസേ ഞങ്ങളിൽ നിന്ന്-

നുഗ്രഹങ്ങൾ ചൊരിയണമേ...