ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-25


രത്നാലംകൃതഹേമപാത്രനിഹിതൈർ-
ഗ്ഗോസർപ്പി‌ഷാ ലോഡിതൈർ-
ദ്ദീർഘൈർദ്ദീർഘതരാന്ധകാരഭിദുരൈർ
ബ്ബാലാർക്കകോടിപ്രഭൈഃ
ആതാമ്രജ്വലദുജ്ജ്വലപ്രവിലസ-
ദ്രത്നപ്രദീപ്തൈസ്തഥാ
മാതസ്ത്വാമഹമാദരാദനുദിനം
നീരാജയാമ്യുച്ചകൈഃ        (25)
[ 44 ]
വിഭക്തി -
രത്നാലംകൃതഹേമപാത്രനിഹിതൈഃ - അ. പു. തൃ. ബ.
ഗോസർപ്പി‌ഷാ - സ. ന. തൃ ഏ.
ലോഡിതൈഃ - അ. പു. തൃ. ബ.
ദീർഘൈഃ - അ. പു. തൃ. ബ.
ദീർഘതരാന്ധകാരഭിദുരൈഃ - അ. പു. തൃ. ബ.
ബാലാർക്കകോടിപ്രഭൈഃ - അ. പു. തൃ. ബ.
ആതാമ്രജ്വലദുജ്ജ്വലപ്രവിലസദ്രത്നപ്രദീപ്തൈഃ-അ.പു.തൃ.ബ.
തഥാ - അവ്യ.
മാതഃ - പു. സംപ്ര. ഏ.
ത്വാം - യു‌ഷ്മ. ദ്വി ഏ.
അഹം - അസ്മ. പ്ര. ഏ.
ആദരാൽ - അവ്യ.
നീരാജയാമി - ലട്ട്. പര. ഉ. ഏ.
ഉച്ചകൈഃ - അവ്യ.

അന്വയം - ഹേ മാതഃ രത്നാലംകൃതഹേമപാത്രനിഹിതൈഃ ഗോസർപ്പി‌ഷാ ലോഡിതൈഃ ദീർഘൈഃ ദീർഘതരാന്ധകാരഭിദുരൈഃ ബാലാർക്കകോടി പ്രഭൈഃ തഥാ ആതാമ്രജ്വലദുജ്ജ്വലപ്രവിലസദ്രത്നപ്രദീപ്തൈഃ അഹം ആദരാൽ ത്വാം അനുദിനം ഉച്ചകൈഃ നീരാജയാമി.

അന്വയാർത്ഥം - അല്ലയോ മാതാവേ! രത്നാലംകൃത ഹേമപാത്രനിഹതങ്ങളായി, ഗോസർപ്പിസ്സുകൊണ്ട് ലോഡിതങ്ങളായി, ദീർഘങ്ങളായി, ദീർഘതരാന്ധകാരഭിദുരങ്ങളായി, ബാലാർക്കകോടി പ്രഭങ്ങളായി, അപ്രകാരം ആതാമ്രജ്വലദുജ്വലപ്രവിലസദ്രത്നപ്രദീപ്തങ്ങളായിരിക്കുന്ന ദീപങ്ങളെക്കൊണ്ട് ആദരത്തോടുകൂടി ഭവതിയ ദിവസംതോറും വഴിപോലെ നീരാജനം ചെയ്യുന്നു.

[ 45 ] പരിഭാ‌ഷ - രത്നാലംകൃതഹേമപാത്രനിഹിതങ്ങളായ - രത്നത്താൽ അലംകൃതമായിരിക്കുന്ന ഹേമപാത്രത്തിൽ നിഹിതങ്ങൾ. അലംകൃതം - അലങ്കരിക്കപ്പെട്ടത്. ഹേമപാത്രം. - സ്വർണ്ണപാത്രം. നിഹിതങ്ങൾ - വെയ്ക്കപ്പെട്ടവ. ഗോസർപ്പിസ്സ് - പശുവിൻനെയ്. ലോഡിതങ്ങൾ - നനയ്ക്കപെട്ടവ. ദീർഘങ്ങൾ - നീളമുള്ളവ. ദീർഘതരാന്ധകാരഭിദൂരങ്ങൾ - ദീർഘതരങ്ങളായ അന്ധകാരങ്ങളെ ഭേദിക്ക ശീലമായിട്ടുള്ളവ. ദീർഘതരങ്ങൾ - ഏറ്റവും ദീർഘങ്ങൾ (വളരെ അകലെയുള്ളവയെക്കൂടി) എന്നർത്ഥം. ഭിദൂരങ്ങൾ - ഭേദിക്ക ശീലമായിട്ടുള്ളവ. ഭേദിക്ക - നശിപ്പിക്ക. ബാലാർക്കകോടിപ്രഭങ്ങൾ - ബാലർക്കകോടിയുടെ പ്രഭപോലുള്ള പ്രഭയോടുകൂടിയത്. ബാലാർക്കകോടി - ബാലാർക്കന്മാരുടെ കോടി. ബാലാർക്കൻമാർ - ബാലസൂര്യന്മാർ. പ്രഭ - ശോഭ. ആതാമ്രജ്വലദുജ്ജ്വലപ്രവിലസദ്രത്നപ്രദീപ്തങ്ങൾ - ആതാമ്രജ്വലദുജ്ജ്വലപ്രവിലസത്തുകളായിരിക്കുന്ന രത്നാങ്ങളാൽ പ്രദീപ്തങ്ങൾ. അതാമ്രജ്വലദുജ്ജ്വല പ്രവിലസത്തുകൾ - ആതാമ്രജ്വലത്തുകളായിട്ടു ഉജ്ജ്വലങ്ങളെന്നുപോലെ പ്രവിലസത്തുകൾ. ആതാമ്രജ്വലത്തുകൾ - ചുറ്റൂം താമ്രമായി ജ്വലിക്കുന്നവ. താമ്രം - ചുവപ്പ്. ജ്വലിക്ക - പ്രകാശിക്ക, ഉജ്ജ്വലങ്ങൾ - കത്തുന്നവ. പ്രവിലസത്തുകൾ - ഏറ്റവും ശോഭിക്കുന്നവ. പ്രദീപ്തങ്ങൾ പ്രദീപിക്കപ്പെട്ടവ. പ്രദീപിക്ക - ദീപംപോലെ ശോഭിക്ക. ദീപങ്ങൾ - വിളക്കുകൾ. നീരാജനം ചെയ്ക - ഉഴിയുക. ദീപം കൊണ്ടുഴിയുന്നതിന് നീരാജനമെന്ന പേർ.

ഭാവം - അല്ലയോ അമ്മേ! രത്നങ്ങൾ പതിച്ചിട്ടുള്ള സ്വർണ്ണപാത്രത്തിൽ വച്ചിട്ടുള്ളതും പശുവിൻനെയ്യൊഴിച്ചു, കത്തിച്ചിട്ടുള്ളതും നീണ്ടുനിൽക്കുന്നതും അകല പ്രദേശങ്ങളിലുള്ള ഇരുട്ടിനെ പ്പോലും കോടി ബാലസൂര്യപ്രഭയുള്ളതും അപ്രകാരംതന്നെ ചുറ്റും ചുവന്നു പ്രകാശിക്കുന്നതും കത്തുന്നവയെന്നപോലെ ഏറ്റവും പ്രകാശിക്കുന്നവവ്യുമായ രത്നദീപങ്ങളെക്കൊണ്ട് ആദര[ 46 ]വോടുകൂടി ഭഗവതിയെ ദിവസംതോറും വഴിപോലെ ഞാൻ നീരാജനം ചെയ്യുന്നു.