ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-20


ജനനി! ചമ്പകതൈലമിദം പുരോ
മൃഗമദോപയുതം പടവാസകം
സുരഭിഗന്ധമിദം ച ചതുസ്സമം
സപടി സർവ്വമിദം പരിഗൃഹ്യതാം.        (20)

വിഭക്തി -
ജനനി - ഈ. സ്ത്രീ. സം പ്ര. ഏ.
ചമ്പകതൈലം - അ. ന. പ്ര. ഏ.
ഇദം - ഇദം ശ. മ. ന. പ്ര. ഏ.
പുരഃ - അവ്യ.
മൃഗമദോപയുതം - അ. ന. പ്ര. ഏ.
പടവാസകം - അ. ന. പ്ര. ഏ.
സുരഭിഗന്ധം -. ന. പ്ര. ഏ.
ഇദം - ഇദം ശ. മ. ന. പ്ര. ഏ.
ചതുസ്സമം - അവ്യ.
സപദി - അവ്യ.
[ 36 ] സർവ്വം - അ. ന. പ്ര. ഏ.
പരിഗൃഹ്യതാം - ലോട്ട്. ആ. പ്ര. പു. ഏ.

അന്വയം - ഹേ ജനനീ! മൃഗമദോപയുതം പടവാസകം പുരഃ (സ്ഥിതം) ഇദം ചമ്പകതൈലം ച ചതുസ്സമം ഇദം സുരഭിഗന്ധം സപദി ഇദം സർവ്വം ച പരിഗൃഹ്യതാം.

അന്വയാർത്ഥം - അല്ലയോ ജനനി! മൃഗമദോപയുതമായി പടവാസകമായി പുരോഭാഗത്തിൽ സ്ഥിതമായിരിക്കുന്ന ഈ ചമ്പകതൈലവും ചതുസ്സമമായിരിക്കുന്ന ഈ സുരഭിഗന്ധവും ഉടനെ തന്നെ ഇവയെല്ലാം ഭവതിയാൽ പരിഗ്രഹിക്കപ്പെടേണമേ.

പരിഭാ‌ഷ - മൃഗമദോപയുതം - മൃഗമദത്തോടു കൂടിയത്. മൃഗമദം - കസ്തൂരി. പടവാസകം - പടങ്ങളെ വാസിപ്പിക്കുന്നത്. പടങ്ങൾ - വസ്ത്രങ്ങൾ. വാസിപ്പിക്ക - സുഗന്ധീകരിക്ക. പുരോഭാഗം - മുൻപ്. സ്ഥിതി ചെയ്യുക - ഇരിക്ക. ചതുസ്സമം - നാലുകളോടു കൂടിയത്. നാലുകൾ - കസ്തൂരി, ഗോരോചനം, ചന്ദനം, പനിനീർ. സുരഭിഗന്ധം - സുരഭിയായിരിക്കുന്ന സുരഭി - സരൗഭ്യമുള്ളത്. പരിഗ്രഹിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ അംബേ! കസ്തൂരി ചേർത്തിട്ടുള്ളതും വസ്ത്രങ്ങളെ സരൗഭ്യമുള്ളതാക്കിത്തീർക്കുന്നതും മുൻപിൽ ഇരിക്കുന്നതുമായ ഈ ചമ്പകപു‌ഷ്പത്തിന്റെ തൈലത്തേയും കസ്തൂരി, ഗോരോചനം, ചന്ദനം, പനിനീരു ഇവ ചേർത്തുണ്ടാക്കിയ ഈ സരൗഭ്യകളഭത്തേയും ഇവയെല്ലാം തന്നെയും ഭവതി പരിഗ്രഹിക്കേണമേ.