താൾ:Vishishta Krithyangal 1914.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നാൽ സംഗതി അങ്ങനെ അല്ല അവസാനിച്ചത്. ഉദ്യോഗസ്ഥൻ, കേവലം ഒരു അപരിചിതനെന്നവണ്ണമാണ് അപരാധിയായ തന്റെ പിതാവിനോട് വർത്തിച്ചത്. അദ്ദേഹം അയാൾക്ക് ഒരു നല്ല സംഖ്യ പിഴയും, ഉള്ളം കാലിൽ പന്ത്രണ്ടു അടിയും ശിക്ഷവിധിച്ചു. അത് തൽക്ഷനം തന്നെ പരസ്യമായി നടത്തിക്കയും ചെയ്തു. അനന്തരം മജിസ്രേട്ട് കച്ചവടക്കാരന്റെ പാദങ്ങളിൽ നമസ്കരിച്ച് ഇങ്ങനെ പറഞ്ഞു:-

"അച്ഛാ! ഞാൻ, ദൈവത്തിനും, എന്റെ രാജാവ്നും, എന്റെ രാജ്യത്തിനും , എന്റെ സ്ഥാനത്തിനും അനുസരണമായ വിധത്തിൽ എന്റെ ചുമതല വഹിച്ചതേയുള്ളൂ. പുത്രനു പിതാവിനോടുവേണ്ട ബഹുമാനവും വണക്കവും എനിക്ക് അവിടുത്തെക്കുറിച്ചുണ്ടു്. നീതിക്ക് മുഖംനോട്ടമില്ല. അതു ഭൂമിലുള്ള ദൈവികശക്തിയാകുന്നു. അച്ഛനെന്നും മകനെന്നും ഉള്ള ഭേദവിചാരങ്ങൾ അതിനില്ല. ദൈവവും നമ്മുടെ അയൽകാരുടെ അവകാശങ്ങളും ലൗകികബന്ധത്തിനേക്കാൾ ശ്രേഷ്ഠമാകുന്നു. അവിടുന്ന് നീതിയെ ലംഘിച്ചു. ഇപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നതിനും ഇടയായി. ഒരു വേള ഞാൻ ശിക്ഷിക്കാതിരുന്നാലും അവിടുന്നു് മറ്റാരിൽ നിന്നെങ്കിലും ഈ ശിക്ഷ വാങ്ങിക്കുമായിരുന്നു. എന്നാൽ എന്നിൽ നിന്നുതന്നെ ഇതു് അനുഭവിക്കാൻ സംഗതിയായതിൽ എനിക്ക് വളരെ വ്യസനമുണ്ടു്. ഈ കാർയ്യത്തിൽ മറ്റുവിധം പ്രവൃത്തിക്കുന്നതിനു് എന്നെ എന്റെ മനസാക്ഷി അനുവദിച്ചില്ല. മേലാൽ ന്യായമായി വർത്തിക്കണം. എന്നെ പഴിക്കുണ്ടായതിൽ എന്നോടു് അനുശോചിക്കുകയും ചെയ്യണം". ഇത്രം കഴിഞ്ഞു് ഉദ്യോഗസ്ഥൻ അവിടെ നിന്നു് യാത്രതിരിച്ചു. ജനക്കൂട്ടം അദ്ദേഹത്തോടുള്ള ബഹുമാനത്റ്റിന്റെ അടയാളമായി പിറകേ കുറെ ദൂരം ആർത്തുവിളിച്ചുകൊണ്ടുപോയി. അവിടെത്തെ രാജാവു്




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/40&oldid=172327" എന്ന താളിൽനിന്ന് ശേഖരിച്ചത്