താൾ:VairudhyatmakaBhowthikaVadam.djvu/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല




ഉരുക്ക് ഭിലായിയിൽനിന്ന് വരുന്നു. അതിൽ ഭിലായിയിലെ തൊഴിലാളികളുടെ അധ്വാനവും കൽകരിഖനികളിൽ നിന്നും ഇരുമ്പുഖനികനികളിൽ നിന്നും മറ്റും അവിടെയുള്ള യന്ത്രങ്ങളുപയോഗിച്ച് അവിടത്തെ തൊഴിലാളികൾ കുഴിച്ചെടുത്തയച്ച അയിരും കൽക്കരിയും, റഷ്യയിലെ തൊഴിലാളികൾ റഷ്യ യിലെ അസംസ്കൃതപദാർത്ഥങ്ങളും യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് നിർമിച്ച് ഉരുക്കുമില്ലിന്റെ ഒരംശവും എല്ലാം അടങ്ങിയിരിക്കുന്നു. കളമശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രമാകട്ടെ, ചെക്കസ്ളവാക്യ യിലെ തൊഴിലാളികൾ അവിടെയുള്ള യന്ത്രങ്ങളും അസംസ്കൃതപദാർത്ഥങ്ങളും കൂട്ടിയുണ്ടാക്കിയിട്ടുള്ളതാണ്. റഷ്യ യിലും ചെക്കസ്ളവാക്യ യിലും ഈ യന്ത്രങ്ങൾ ഇന്നത്തേയും ഇന്നലത്തേയും യന്ത്രങ്ങൾകുമുമ്പ് ഉണ്ടായവയാണ്.


അപ്പോൾ എച് എം ടി

ലെയ്ഥ് = കളമശേരിയിലെ തൊഴിലാളികളുടെ അധ്വാനം
+ ഭിലായിലെ തൊഴിലാളികളുടെ അധ്വാനം + ഖനികളിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഒരംശം.
+ റഷ്യയിലെ തൊഴിലാളികളുടെ അധ്വാനത്തിന്റെയും യന്ത്രത്തിന്റേയും ഒരംശം + ചെക്കസ്ളവാക്യയിലെ തൊഴിലാളികളുടേയും അധ്വാനത്തിന്റെയും യന്ത്രത്തിന്റേയും ഒരംശം

റഷ്യയിലുള്ള യന്ത്രം, വിപ്ലവത്തിനുമുമ്പ് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും കൊണ്ടു വന്നിട്ടുള്ള യന്ത്രങ്ങ‌ളുപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള യന്ത്രങ്ങൾകൊണ്ട് ഉണ്ടാക്കിയതാവാം. ചെക്കസ്ളവാക്യ യിലെ യന്ത്രം ഉണ്ടാക്കാൻ ഉപയോഗിച്ച യന്ത്രം ജർമനിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യത്തു നിന്നോ കൊണ്ടുവന്ന കൂടുതൽ പഴയ യന്ത്രങ്ങൾ ഉപയോഗിച്ചുണ്ടാക്കിയതാവാം. അപ്പോൾ അവയിലെല്ലാം അമേരിക്കയിലെയും ബ്രിട്ടണിലെയും ജർമനിയിലെയും ഒക്കെ തൊഴിലാളികളുടെ അധ്വാനത്തിന്റെ ഓരോ അംശവും അടങ്ങിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഓരോ യന്ത്രവും ഓരോ അസംസ്കൃതപദാർത്ഥവും അതിനുമുമ്പുള്ള യന്ത്രത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്നു വരുന്നു. ഈ ശൃംഖലയെ പിന്നോക്കം പിന്നോക്കം ചരിത്രകാലഘട്ടത്തിലേക്കും ചരിത്രാതീതകാലഘട്ടത്തിലേക്കും നീട്ടിക്കൊണ്ടുപോകയാണെങ്കിൽ, അവസാനം നാം ആദ്യത്തെ യന്ത്രത്തിലും അതുപയോഗിച്ചുള്ള മനുഷ്യന്റെ അധ്വാനത്തിലും എത്തിച്ചേരുന്നു, ഈ ഏറ്റവും ആദ്യത്തെ യന്ത്രമാകട്ടെ,മനുഷ്യൻ ഏറ്റവും ആദ്യമായി ഉപയോഗിച്ച ടൂൾ ആകുന്നു- അതായത്, പ്രകൃതിയിൽ നിന്ന് പെറുക്കിയെടുക്കുന്ന കൂർതവക്കുകളോടുകൂടിയ കല്ലുകൾ. അവിടെ പെറുക്കിയെടുക്കുക എന്ന അധ്വാനം മാത്രമാണ് നടന്നിട്ടുള്ളത്. ആദിമമനുഷ്യന്റെ, പ്രാങ് മനുഷ്യന്റെ, ആ അധ്വാനത്തിന്റെ ഒരംശം, നന്നെ നിസാരമായ ഒരംശമാണെങ്കിലും ഇന്നത്തെ സകല ഉൽപന്നങ്ങളിലും അടങ്ങിയിട്ടുണ്ട്.

121
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/120&oldid=172040" എന്ന താളിൽനിന്ന് ശേഖരിച്ചത്