താൾ:VairudhyatmakaBhowthikaVadam.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



നിൽപില്ലതാനും. ഇവർ തമ്മിലുള്ള വൈരുദ്ധ്യത്തെ പരിഹരിക്കാനാവാത്തത് എന്നു പറയുന്നതിന്റെ അർഥം ഇതാണ്: മുതലാളിത്തത്തിന്റെ അടിസ്ഥാനപരമായ സ്വഭാവം ലാഭം ഉണ്ടാക്കൽ ആണ്; ശുദ്ധമുതലാളിത്തത്തിൽ മുതലാളിക്ക് ലാഭം ഉണ്ടാക്കാൻ പറ്റുകയുമില്ല. ഈ വൈരുദ്ധ്യത്തിന് പരിഹാരം കാണാൻ ഒരേ ഒരു മാർഗമേ ഉള്ളൂ: മുതലാളിത്തം തന്നെ ഇല്ലാതാക്കുക, മുതലാളിയും തൊഴിലാളിയും ഇല്ലാതാകുക, തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് ആവശ്യമാണ്. മൃഗതുല്യമായ ജീവിതത്തിൽ നിന്ന് മോചനം നേടാനും മനുഷ്യനായി ഉയരാനും തൊഴിലാളികൾക്ക് ഈ വ്യവസ്ഥ അവസാനിപ്പിച്ചേ പറ്റു, മുതലാളിത്തം നശിച്ചാൽ അവർക് നഷ്ടപ്പെടാൻ ഒന്നുമില്ല. നേടാനാകട്ടെ ഒരു പുതിയ ജീവിതം, ഒരു പുതിയ ലോകം മുഴുവനുമുണ്ടുതാനും. നേരെമറിച്ച്, മുതലാളിമാർക് ഒട്ടേറെ നഷ്ടപ്പെടാനുണ്ട്. അതിനാൽ മുതലാളിത്തം അവസാനിപ്പിക്കുന്നതിനെ അവർ ചെറുക്കുന്നു. ആ ശ്രമത്തിലാകട്ടെ തൊഴിലാളികൾക്കെതിരായി മുതലാളിമാർ സംഘടിക്കുമെങ്കിലും ഓരോരുത്തരും താന്താങ്ങളുടെ നിലനില്പിനായി മറ്റുള്ള മുതലാളിമാരുമായി മത്സരിക്കുകയും അവരെ വെട്ടിൽ വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ചെയ്യാതിരിക്കാൻ അവർക് നിവൃത്തിയില്ല. അതായത്, മുതലാളിമാരും മുതലാളിമാരും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കണമെങ്കിലും മുതലാളിത്തവ്യവസ്ഥയും മുതലാളിമാരും ഇല്ലാതാവുകയോ നിവൃത്തിയുള്ളു.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് മുതലായ രാജ്യങ്ങളെ നാം സാമ്രാജ്യശക്തികളെന്നു പറയാറുണ്ട്. അശോകന്റെയോ അക്ബറുടെതുപോലെയോ ഉള്ള ഒരു 'സാമ്രാജ്യം' അവർകില്ല. പക്ഷേ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഒട്ടേറെ രാജ്യങ്ങളെ അവർ തങ്ങളുടെ സാമ്പത്തികവും സൈനികവും രാഷ്ട്രീയവും ആയ പിടിയിൽ അമർത്തിയിട്ടുണ്ട്. ഇതിനെതിരായി ഈ നൂറ്റാണ്ടിൽ നടന്നിട്ടുള്ള പോരാട്ടങ്ങൾ, വിശിഷ്യ വിയത്‍നാമിന്റെ ഐതിഹാസികങ്ങളാണ്. ഇന്നും ഈ സാമ്രാജ്യങ്ങൾ ഒട്ടേറെ പിന്നണിരാജ്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ചൂഷണം ചെയ്യുന്നുണ്ട്. ജനങ്ങളെ മുഴുവൻ പാപ്പരീകരിച്ച് ഒന്നുകിൽ തൊഴിലാളികളാക്കുക അല്ലെങ്കിൽ തെണ്ടികളാക്കുക എന്നതാണല്ലൊ മുതലാളിത്തത്തിന്റെ സ്വഭാവം. ഓരോ രാജ്യത്തിലെയും മുതലാളിമാർ തങ്ങളുടെ രാജ്യത്തെ ജനങ്ങളെ പാപ്പരീകരിക്കുന്നതുകൊണ്ടും അതിൽനിന്ന് കിട്ടുന്നതുകൊണ്ടും തൃപ്തിപ്പെടാതെ ഈ അവികസിത രാജ്യങ്ങളിലെ ജനങ്ങളെക്കൂടി പിഴിയുകയാണ്. പക്ഷേ, അവികസിതരാജ്യങ്ങളിലുമുണ്ട് മുതലാളിമാർ. തങ്ങളുടെ നാട്ടിലെ ജനങ്ങൾ തങ്ങൾക്കവകാശപ്പെട്ട കറവപ്പശുക്കളാണെന്നാണ് അവരുടെ ധാരണ. സ്വാഭാവികമായും 'വിദേശ'ങ്ങളിലെ മുതലാളിമാരുടെ മത്സരത്തെ അവർ ചെറുക്കുന്നു. എന്നാൽ ഇവർക്ക് തന്നത്താൻ എത്രത്തോളം ചെറുക്കാൻ സാധിക്കും? ഒട്ടും പറ്റില്ല. അതിനാൽ ജനങ്ങളെ മുഴുവൻ കൂട്ടുപിടിക്കാൻ ഇവർ ശ്രമിക്കുന്നു, ഒരതിരുവരെ ജനങ്ങൾ അവരുടെകൂടെ നിൽക്കുന്നു. കാരണം, സാമ്രാജ്യത്വശക്തികൾ തങ്ങൾക്ക് ആപത്കരമാണെന്ന് അവർക്കും അറിയാം. അതേസ-

102
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/101&oldid=172019" എന്ന താളിൽനിന്ന് ശേഖരിച്ചത്