താൾ:Thirumandham kunnu vaishishyam 1913.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടെ കവി ശതകത്തിൽ വിസ്തരിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം അതിനെ മുഴുവൻ നിന്ദാസ്തുതിയായി പ്രയോഗിച്ചിട്ടുള്ളത് എത്രയോ ഉചിതമായിരിക്കുന്നു. ഭഗവാൻ തന്റെ ഭക്തന്നു കൊടുത്തതു തിരികെ ഒരു വിധവും വാങ്ങില്ലെന്നു തീർച്ച പറകയും കഴിയുമെങ്കിൽ പാർവ്വതിയോടു വീണ്ടെടുത്തു കൊള്ളുവാൻ സമ്മതം കൊടുക്കുകയും ചെയ്തു. ഉടനെ പാർവ്വതി ഭദ്രകാളിയേയും അനവധി ഭൂതഗണങ്ങളേയും ഭൂലോകത്തിലേയ്ക്കയച്ച് എതുവിധമെങ്കിലും തന്റെ ജീവാധാരമാകുന്ന പ്രതിമ കൊണ്ടുവരുവാൻ ഉള്ള കല്പനകൊടുത്തു. ഏതുവഴിയിൽ കൂടിയാണ് അവർ വന്നതു എന്നും താവളങ്ങൾ എവിടങ്ങളിലെല്ലാമയിരുന്നുവെന്നും കവി വിസ്തരിച്ചു പറയുന്നുണ്ട്. എന്നാൽ പറവാനസാദ്ധ്യം. ചുരുക്കി എഴുതുന്നതാണെങ്കിൽ ഭദ്രകാളിയും പടയും തിമാന്ധാംകുന്നത്ത് വന്നു പാർവ്വതീപരമേശ്വരന്മാർക്കു ഒരുപേലെ പ്രിയമുള്ളതായ ശിവലിംഗം കർമ്മഭൂമിയിൽ പ്രതിഷ്ഠ ചെയ്തുകൊണ്ടും അതിൽ നിന്നും ഉദിച്ചു പൊങ്ങുന്ന കാന്തിയുടെ ശക്തികൊണ്ടും ഭഗവാന്റെ ഹിതത്തിന്നു വിപരീതമായ ഒരു ക്രിയയിൽ ഏർപ്പെട്ടതുകൊണ്ടു, മലയിലേക്ക് കയറുവാൻ ഒരു വിധവും സാധിക്കാതെ യുദ്ധം തുടങ്ങി. ഇവിടെ പിന്നെ നടന്ന യുദ്ധം ബ്രഹ്മത്തിന്നൊ, മായക്കൊ, അധികം പ്രബലത എന്നു തീർച്ചപ്പെടുത്തുന്നതായി വിചാരിക്കും. ഒടുവിൽ ശക്തിക്കുണ്ടായ ജയത്താൽ ബ്രഹ്മവും മായയും ഒന്നുതന്നെയാണ് വേറിട്ടല്ലെന്നു തീർച്ചപ്പെടുത്തിയതായി വിചാരിക്കാം. മലയുടെ മുകളിൽനിന്നു നിരായുധപാണികളായ ഋഷികുമാരന്മാർ ഭഗവാന്റെ കാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/8&oldid=171798" എന്ന താളിൽനിന്ന് ശേഖരിച്ചത്