താൾ:Sree Kashimahathmyam Kilippattu 1907.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എത്രയുംദുൎല്ലഭമെന്നാകിലുമതു-
മത്യന്തമോദേനനൽകുന്നതുണ്ടുഞാൻ.
ഇത്തരംവിശ്വനാഥന്റെഗിരംകേട്ടു
ബദ്ധമോദേനമുനീന്ദ്രരുംചൊല്ലിനാർ.
നാഥമഹേശ്വരഗൌരീശ്വരവിശ്വ-
നാഥവൃഷദ്ധ്വജശങ്കരഗോപതേ
ആധാരഹീനരായീടുന്നവൎക്കുനി-
ത്യാധാരഭൂതനായീടുന്നദൈവമേ.
ചേതസികാരുണ്യമുൾക്കൊണ്ടുഞങ്ങൾക്കു
പ്രീതിയോടേവരംനൽകുന്നിതാകിലോ.
ചൂതബാണാരേഭവാനിൽസദാകാല-
മേതുമിളക്കമില്ലാതോരുഭക്തിയും.
ഭൂതേശ്വരഭവന്മന്ദിരാവാസവു-
മാദരവോടുനൽകേണംദയാനിധേ.
മററുവരങ്ങളിൽകാംക്ഷിതംഞങ്ങൾക്കു
ചെററുമേയില്ലെന്നറികജഗല്പതേ.
ഏവംമുനീശ്വരന്മാരുടെവാക്കുകേ-
ട്ടാവിൎമ്മുദാവിശ്വനാഥനരുൾചെയ്തു.
താപസശ്രേഷ്ഠരേമത്ഭക്തരാംനിങ്ങൾ
താപവിഹീനമത്രൈവവാണീടുവിൻ.
ദൎശനമാത്രേണവാരാണസീപുര
വാസിജനാഘൌഘനാശകരായ്സദാ.
യാതൊരുത്തൻഭവാന്മാരുടെദൎശനം
പ്രീതിയോടാചരിക്കുന്നിതെന്നാലവൻ.
സൎവ്വവിഘ്നങ്ങളിൽനിന്നുവിമുക്തനായ്
സൎവ്വസൗഭാഗ്യസമേതനായ്ശാന്തനായ്.
നിത്യംസ്വധൎമ്മനിരതനായ്‌മൽഭക്തി
യുക്തനായ്‌വാഴുമതിനില്ലസംശയം.
ഇങ്ങിനേബ്രഹ്മൈക്യമാനസരാമവ-
ർക്കംഗജാരിവരംനൽകിയനന്തരം.
മോക്ഷൈകസാധനമാമവിടെത്തന്നെ
സാക്ഷാൽമഹേശൻമറഞ്ഞരുളീടിനാൻ.
തിങ്ങിനമോദാൽവസിഷ്ഠനോടമ്മുനി
പുംഗവനാംവാമദേവൻപറഞ്ഞോരു.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/40&oldid=171290" എന്ന താളിൽനിന്ന് ശേഖരിച്ചത്