താൾ:Sree Kamba Ramayana kadhamrutham 1928.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 കമ്പരാമായണകഥാമൃതം

റ്റും ശാന്തവാക്കുകളെപ്പറഞ്ഞു ലക്ഷ്മണന്റെ ക്രോധത്തിന്നു അല്പം ശാന്തി വരുത്തിയതിന്നു ശേഷം സുഗ്രിവൻ അംഗദൻ ഹനുമാൻ എന്നു മൂന്നു പേർ ലക്ഷ്മണനെ സാഷ്ടാംഗമായി നമസ്കരിക്കുകയും അതിന്നു ശേഷം അവർ ലക്ഷ്മണനെ രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പേകയും ചെയ്തു. രാജധാനിയിൽ എത്തിയ ഉടനെ ലക്ഷ്മണനെ കാൽ കഴുകിച്ചു ആസനമിട്ടിരുത്തി മധുര പദാർത്ഥങ്ങളായ പക്വ ഫലാദികളെ കൊടുക്കുകയും അതുകൾ ഭുജിക്കേണമെന്നപേക്ഷിക്കുകയും ചെയ്തു. അതു കണ്ടു ലക്ഷ്മണൻ , അല്ലയോ സുഗ്രീവ! ഭഗവാൻ ഭുജിച്ച ഉച്ചിഷ്ടമല്ലാതെ ഞാൻ ഒന്നും ഭക്ഷിക്കയില്ലെന്നാണ് എന്റെ വൃതം. അങ്ങനെ ഭുജിച്ചാൽ അതു ശ്വാവു ഭക്ഷിച്ച ഉച്ചിഷ്ടം ഭുജിച്ചവർക്കുള്ള നരകത്തിന്നു ഞാൻ അധികാരിയായിത്തീരും എന്നു തന്നെയല്ല വയറു നിറഞ്ഞിരിക്കുന്നു എന്തു കൊണ്ടെന്നാൽ ഞങ്ങൾക്ക് ഇങ്ങനെ ഉള്ള അപമാനം സിദ്ധിച്ചുവല്ലോ എന്നുള്ള വേദനയും രാമന്റെ പത്നിയെ രാവണൻ കൊണ്ടുപോയി എന്ന അപവാദവും ഇങ്ങിനെ രണ്ടു കാര്യവും ആമാശയം പക്വാശയമെന്ന ഉദരത്തിൽ നിറഞ്ഞിരിക്കുന്നു.ആയതു കൊണ്ടു എപ്പോൾ നീ ജാനകി ഇന്ന ദിക്കിലുണ്ടെന്നു കാട്ടിത്തരുന്നുവോ അതു അമൃത് ഞങ്ങളെ ക്കൊണ്ടു ഭുജിപ്പിച്ചതിന്നു തുല്യമായിരിക്കും.അന്നെക്കെ ഞങ്ങൾക്കു പ്രാണനുള്ളു അതേ വരെ ഞങ്ങൾ ജീവച്ഛവങ്ങളാണെന്നറിയണം എന്നു പറഞ്ഞ് അനന്തരം സുഗ്രീവൻ ഹനുമാനെ വിളിച്ചു ഹേ മാരുതേ! നീ സൈന്യങ്ങളെ ശേഖരിച്ചു നാളെ എത്തുക ഇവിടെ തെയ്യാറുള്ള പടകളോടു കൂടി ഭഗവാനെ കാണ്മാൻ ഞാൻ പോകുന്നു. എന്നു പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഒമ്പതു കോടിപ്പടയോടു കൂടി സുഗ്രീവൻ പുറപ്പെട്ടുവന്നു രാമസ്വാമിയുടെ പാദത്തിൽ നമസ്കരിച്ച് വിനയാന്വിതനായി നിന്നു താമസസത്തിനുള്ള സംഗതിയെകേൾപ്പിച്ചു.അതു കേട്ടു, സുഗ്രീവൻ പറഞ്ഞതിനെ സമ്മതിച്ചു ഹേ സുഗ്രീവ രാജ്യ ഭരണമെല്ലാം സുഖമായി നടത്തി വരുന്നില്ലെ എന്നു ചോദിച്ചതിന്നു താൻ മറുപടി പറഞ്ഞും അന്നു കഴിഞ്ഞു. പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/91&oldid=171233" എന്ന താളിൽനിന്ന് ശേഖരിച്ചത്