താൾ:Sree Aananda Ramayanam 1926.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൪ ആനന്ദരാമായണം

അവണിപൂരിയിൽ പോകയും മഹാകാളക്ഷേത്രത്തിലെ ശിവനെ വന്ദിക്കുകയും ചെയ്തു. പിന്നീടു പല തീരി‍ത്ഥങ്ങളെയേയും വിശേഷിച്ചു ഗജക്ഷേത്രം, സാഗരകൂപം എന്നിവയേയും സന്ദർശിച്ചു നൈമിശാരണ്യത്തിങ്കൽ പോയി ഗോമതീനദിയിൽ സ്നാനം ചെയ്കയും പൌരാണ്യകനായ സൂതനെ കാണുകയും ഗൌതകാദികളായ മുനികളെ പൂജിക്കുകയും ബ്രഹ്മവൈവർത്തസരസ്സിൽ കളിക്കുകയും ചെയ്തു. ഇതോടുകൂടി ശ്രീരാമൻ ദൂരയാത്ര മതിയാക്കി തമസാനദിയെ കടന്നുപോന്നു സ്വന്തമായ അയോദ്ധ്യാനഗരിയെ സന്ദർശിച്ചു . ശ്രീരാമൻ എഴുന്നളളിതായി അറിഞ്ഞും സുമന്ത്രൻ ധൃതിപ്പെട്ട് ഉന്നതങ്ങളായ കൊടിമരങ്ങളും തോരണങ്ങളും കൊടിക്കുറകളും നാട്ടുകയും മനോഹരങ്ങളായ പുഷ്പമാലകൾ കൂകുകയും ചെയ്തു. അയോദ്ധ്യനഗരം അലങ്കരിച്ചു രാജമാർഗ്ഗങ്ങൾ അടിച്ചുവെടുപ്പാക്കി ചന്ദനവെളളം കൊണ്ടു തളിച്ചു ദിവ്യപുഷ്പങ്ങൾ വിരിച്ച ബലി ദീപങ്ങളെക്കൊണ്ടു ശോഭിപ്പിച്ചു. പിന്നെ കൊമ്പന്നയെ മുമ്പിൽ നടത്തി സൈന്യങ്ങാൽ പരിവൃതനായിട്ടു സുമന്ത്രൻരാജാധിരാജനായ രാമചന്ദ്രനെ പുഷ്പകത്തിൽ നിന്ന് എറങ്ങുന്നതിനു മുമ്പുതന്നെ എതിരേറ്റ ദണ്ഡനമസ്കാരം ചെയ്തു കാഴ്ചവെച്ചുവണങ്ങി ! രാമൻ സുമന്ത്രനെ ആലിംഗനംചെയ്തപ്പോൾ ആ വൃദ്ധസചിവൻ കൃതാർത്ഥയെ പ്രാപിച്ചു. പിന്നെ വാദ്യഘോഷങ്ങളോടും വാരസ്തീകളുടെ നർത്തലങ്ങളോടും ബ്രാഹ്മരുടെ വേദധ്വനികളോടുംകൂടി രാമൻ പതുക്കെ രാമതീർത്ഥത്തിലേയ്ക്കു ചെന്നു. ഈ തീർത്ഥം രാമൻ തന്നെ തനിക്കു നിത്യകർമ്മംചെയ്പാനായിട്ടു സരയു ജലത്തിൽ പണ്ടുനിർമ്മിച്ചതാകുന്നു. അതിൽ സ്നാനം ചെയ്താൽ വസിഷ്ഠന്റെ വിധിയനുസരിച്ച് ഒരു ദിവസം ഉപവാസം ചെയ്തു. പിറേറ ദിവസം ദധിശ്രാർദ്ധം കഴിക്കുകയും അനേകദാനങ്ങളെ ചെയ്കയും ചെയ്തു

മൂന്നാംദിവസം ശ്രീരാമൻ പുഷ്പകവിമാനത്തിൽ കയറി ആകാശത്തിൽകൂടെ ചുറ്റി സ്വർണ്ണംകൊണ്ടും രത്നംകൊണ്ടും നിർമിതങ്ങളായ മതിൽ കെട്ടുകളെ കടന്നു ഗോപുരങ്ങളെകൊണ്ടും അട്ടാലകങ്ങളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/334&oldid=170952" എന്ന താളിൽനിന്ന് ശേഖരിച്ചത്