താൾ:Sree Aananda Ramayanam 1926.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮ ആനന്ദരാമായണം

ന്റെകുടെ ആശ്രമത്തിലേയ്ക്കയച്ചുതരണം. അവൻ കുറേദിവസം ആശ്രമത്തിൽ താമസിച്ചു യാഗത്തെ നിർവ്വിഘ്നമായി നടത്തിത്തരണം

     ഇപ്രകാരം വിശ്വാമിത്രമഹർഷിചെയ്തു അപേക്ഷയെ ദശരഥൻ തന്റെ കുലഗുരുവായ വസിഷ്ഠമഹർഷിയെ അറിക്കയും ഇളംപ്രായത്തിലുള്ള ഉണ്ണികളെ പറഞ്ഞയയ്ക്കുർന്ന കാർയ്യത്തിൽ ഗുരുവിന്റെ അഭിപ്രായം എന്താണെന്നു ചോദിക്കയും ചെയ്തു. വിശ്വാമിത്രന്റെ അപേക്ഷയെ സാധിക്കേണ്ടതാണെന്നും രാമലക്ഷ്മണന്മർ ചെറിയ കുട്ടികളാണെങ്കിലും അവൻ യാഗരക്ഷയ്ക്കു മതിയാകുമെന്നും വസിഷ്ഠൻ പറയുകയും,അപ്രകാരം ദശരഥൻ രാകീയരഥത്തിൽ കയറ്റി രാമലക്ഷ്മണന്മാരെ വിമിത്രന്റെ കുടെ പറഞ്ഞയ്ക്കയും ചെയ്തു.  വിശ്വാമിത്രൻ പരമസന്തോഷത്തോടുകൂടി രഥം  നടത്തിയുംകൊണ്ടുകുമാന്മാരായ രാമലക്ഷ്മണൻന്മാരെ വളരെ സുഖമാകുംവണ്ണം കൊണ്ടുപോയി. അന്നു വൈകുന്നേരം മാർഗ്ഗമദ്ധ്യത്തിലുള്ള കുംഠമാശ്രമത്തിൽ രാത്രിയെ അവിടെ സുഖമായി കഴിച്ചുകൂട്ടി.പിറൊന്നാൾ പ്രഭാത്തിൽ എഴുനനേറ്റു മഹർഷി രാമലക്ഷ്മണൻന്മാരോടുകൂടി സ്നാനവും സന്ധ്യാവന്ദനവും കഴിച്ചു കുമാരന്മാർക്കു രഹസ്യങ്ങളായ പലേ വിദ്യകളേയും ഉപദേശിച്ചു.മഹ്വശ്വരി വിദ്യ,ധനുർവിദ്യ,ശാസ്ത്രുവിദ്യ,അസ്ത്രവിദ്യലൌകികവിദ്യ,

രഥവിദ്യ,അശ്വവിദ്യ,ഗദാവിദ്യ,പ്രയോഗസംഹാരങ്ങളോടു കൂടിയ മന്ത്രവിദ്യ, വിശപ്പും ദാവും ഒതുക്കി നിർത്തുവാനുള്ള ബല അതിബല എന്ന വിദ്യകൾ മുതലായവയാണു രാമലക്ഷ്മണൻന്മാർക്കു മഹർഷി ഉപദേശിച്ചത്.

വിദ്യോപദേശം കഴിഞ്ഞതിന്നുശേഷം മർഷിയുടെ ഉപദേശവും സമ്മതവും അനുസരിച്ചു ശ്രീരാമൻ വനത്തിലുള്ള മഹർഷിമാരേയും മറ്റും ഉപദ്രവിക്കുന്ന രാക്ഷസൻന്മാരേയും,വിശേഷിച്ചു മഹാദൃഷ്ടയും ഭയങ്കമൂർത്തിയും വഴിയിൽകൂടെ നടക്കുന്നവരെ ഹിംസിക്കുന്നവളുമായ തടാക എന്ന രാക്ഷസസ്ത്രീയേയും ഹിംസിച്ച് ആ വനമാർഗത്തെ നിർബ്ബാധമാക്കിച്ചെയ്തു.ഇതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/29&oldid=170924" എന്ന താളിൽനിന്ന് ശേഖരിച്ചത്