താൾ:Sree Aananda Ramayanam 1926.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പം തുടങ്ങി. അസ്ത്രം തറച്ചതായ ആ കരം സുലോചനയെ ആശ്വസിപ്പിച്ചുംകൊണ്ട് അസ്ത്രംകൊണ്ടു ഭൂമിയിൽ രക്തമയങ്ങളായ അക്ഷരങ്ങളാൽ വരച്ച "ഹേ സുന്ദരീ! നീ ഖേദിക്കേണ്ട, ഞാൻ സാക്ഷാൽ ആദിശേഷന്റെ ശരം തറച്ചു മൃതിപ്പെട്ടു മോക്ഷത്തെ പ്രാപിച്ചിരിക്കുന്നു. എന്റെ ശിരസ്സു രാമന്റെ കയ്യിലുണ്ട്. നീ ചെന്ന് അതു തരുവാൻ അപേക്ഷിക്കുക. എന്നാൽ രാമൻ തരാതിരിക്കുകയില്ല. പിന്നെ ആ ശിരസ്സോടുകൂടി അഗ്നിപ്രവേശംചയ്തു നീ എന്നെ പ്രപിച്ചാലും." എന്നിങ്ങനെ ഇന്രജിത്തിന്റെ സന്ദേശത്തെ എഴുതിയ ആ അക്ഷരങ്ങൾ സുലോചന വായിച്ചുനോക്കി സന്തുഷ്ടനായിട്ടു രാവണനോടും മണ്ഡോദരിയോടും ചോദിച്ചു സർവ്വാലങ്കാരഭൂഷിതയായിട്ടു പല്ലക്കിൽ കയറി രാമസമീപത്തേക്കുപോയി. അവളെ കണ്ടിട്ടു വാനരശ്രേഷ്ഠന്മാർ ഇതു സീതതന്നെയാ​ണ് രാമനെ ഭയപ്പെട്ടു രാവണൻ വിട്ടയച്ചതായിരിക്കണം എന്നു വിചാരിച്ച സീതയെ കാണ്മാനായി.പല്ലക്കിന്റെ ചുറ്റും ഓടിച്ചെന്നു തിക്കിത്തിരക്കിക്കൂടി അതു സീതയല്ല സുലോചനയാണു പല്ലക്കു ചുമക്കുന്നവർ പറഞ്ഞറിഞ്ഞു വാനരന്മാർ രാമസമീപത്തിൽതന്നെ ചെന്നു. ആ അവസരത്തിൽ സുലോചന പല്ലക്കിൽനിന്ന് ഇറങ്ങി വീണ്ടും വീണ്ടും രാമനെ നമസ്ക്കരിച്ചു. അവൾ തന്റെ ഭർത്താവിന്റെ ശിരസ്സു തരേണമെന്ന് അപേക്ഷിച്ചപ്പോൾ ശ്രീരാമൻ പറഞ്ഞു. ഞാൻ ദയചെയ്തു നിന്റെ ഭർത്താവിനെ ജീവിപ്പിച്ചുതരാം.നീഇപ്പോൾ തീയ്യിൽ ചാടി മരിക്കേണമെന്നില്ല. നിനക്ക് ഇഷ്ടമുണ്ടെങ്കിൽ എന്നോടു പറഞ്ഞാലും.ഇതിന്നു സുലോചന ശ്രീരാമനോട് ' അദ്ദേഹത്തെ ജീവിപ്പിച്ചാൽ പിന്നെ ലക്ഷ്മണന്റെ കൈകൊണ്ടു മോക്ഷകാരണമായ മരനം ഭവിക്കയില്ലല്ലോ.അതുക്കോണ്ടു ജീവിപ്പിക്കണമെന്നില്ല.'എന്നു പറഞ്ഞു മന്ദസ്മിതത്തോടുകൂടി രാമനെ വന്ദിച്ചു. പിന്നെ വാനരന്മാർ മുഖേന ഭർത്താവിന്റെ കൈകളെ

ലങ്കയിൽനിന്നു വരുത്തി അവയെ ശിരസ്സിനോടു യോജിപ്പിച്ചു നികുംഭിലയിലേയ്ക്കുപോയി ശിരസ്സിനേയും കൈകളേയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/220&oldid=170876" എന്ന താളിൽനിന്ന് ശേഖരിച്ചത്