താൾ:SreeHalasya mahathmyam 1922.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൮ ഹാലാസ്യമാഹാത്മ്യം.

ന്ദിരത്തിൽ പോയി സസുഖം വസിച്ചു. സിദ്ധസ്വരൂപിയായ സുന്ദരേശ്വന്റെ അനുഗ്രഹപ്രകാരം മഹാതേജസ്വിയും സൽഗുണാലയനും ക്ഷമേകോമളനും നിശ്ശേഷതര രാജലക്ഷണസമ്പന്നനും ആയ ഒരു പുത്രൻ ഉണ്ടായി. കുമാരനു് വിക്രമപാണ്ഡ്യൻ എന്നു നാമകരണം ചെയ്തു് യഥായോഗ്യം വളർത്തി സകലകലാവിദ്യകളേയും അഭ്യസിപ്പിച്ചു സർവജ്ഞനാക്കി അവങ്കൽ ഭൂഭാരത്തെയും സമർപ്പിച്ചു. അഭിഷേകപാണ്ഡ്യൻ സ്വസ്ഥനായിരുന്നു് ഹാലാസ്യനാഥന്റെ കൃപാകടാക്ഷലവീക്ഷണങ്ങളേയും അനുഭവിച്ചുകൊണ്ടും വളരെക്കാലം ഇഹലോകവാസം ചെയ്യുകയും അവസാനത്തിൽ ശിവസായൂജ്യത്തെ പ്രാപിക്കുകയും ചെയ്തു.

മഹേശ്വരനായ സുന്ദരേശ്വരന്റെ കൃപാപൂരംകൊണ്ടു് സംലബ്ധമായ പിതുരധികമായ അപാരശ്രീയോടുംവിദ്യാവിനയസൌഭാഗ്യാദികളോടും കൂടിയ വിക്രമപാണ്ഡ്യൻ സമുദ്രമേഖലയായതിന്റെ സാമ്രാജ്യത്തെ സർവലോകാഭിനന്ദിതകമാകുംവണ്ണം പരിപാലിച്ചുകൊണ്ടു് അമരാവതിയിൽ ദേവേന്ദ്രൻ എന്നപോലെ മധുരാപുരത്തിൽ വസിച്ചു.

അല്ലയോ മഹർഷിസത്തന്മാരേ! ഇപ്രകാരമാണ് ഇക്ഷദണ്ഡത്തെ കല്ലാനകൊണ്ടു ഭക്ഷിപ്പിച് ഉക്ഷവാഹനനായ സുന്ദരേശ്വന്റെ ഇരുപത്തിഒന്നാമത്തെ ലീല. ഈ പാവനാശനകരവും പരമാനന്ദപ്രദവും അത്ഭുതതരവുമായ ലീലയെ പഠിപ്പിക്കന്നവർക്കും കേൾക്കുന്നവർക്കും പുരുഷാർത്ഥങ്ങൾ നാലും അനായാസേന സംപ്രാപ്തമാകും.

൨൧-ാം അദ്ധ്യായം ഇരുപത്തിയയൊന്നാമത്തെ ലീലസമാപ്തം

ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൨൮-ാം അദ്ധ്യായം

നഗ്നന്മാർഅയച്ച മത്തഗജത്തെ സംഹരിച്ച

ഇരുപത്തിരണ്ടാമത്തെലീല‌

അല്ലയോ മുനിസത്തമന്മാരേ! നഗ്നന്മാർ ആഭിചാരം ചെയ്തുണ്ടാക്കി അയച്ച മത്തഗജത്തിനെ പാർവതീവല്ലഭനും ഭക്തപ്രിയനും പരാപരനും ആയ ഹാലാസ്യനാഥൻ വധിച്ചതായ ഇരുപത്തിരണ്ടാം ലീലയെ ഇനി ഞാൻ പറയാം. അത്യന്തം സാരവത്തായ ഈ ലീലാശ്രവണം സർവപാപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/210&oldid=170587" എന്ന താളിൽനിന്ന് ശേഖരിച്ചത്