താൾ:Sarvavedhandha sidhandha sarasamgraham 1920.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സർവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം


ഗുരു:-കേൾക്കുക.അധികാരി,വിഷയം,സംബന്ധം,പ്ര

യോജനം എന്നിങ്ങിനെ നാലാകുന്നു ഇവയെ ശാസ്ത്രാരം

ഭഫലമെന്നു പറയപെടുന്നു.

ശി:-അതെന്തുകൊണ്ട്?

ഗുരു:- ഈ ശാസ്ത്രഗ്രഹണത്തിന്നായി പ്രവർത്തിക്കുന്നവർക്ക്

ഇതു ഫലലക്ഷണനായിരിക്കുന്നതുതന്നെ ഇതിന്റെ പ്ര

യോജനം. 'പ്രയോജനമൊന്നുമില്ലെങ്കിൽ ആർക്കും ഇതിൽ

പ്രവർത്തിയുണ്ടാവുന്നതല്ലല്ലൊ. പ്രയോജനമനുദ്ദിശ്യനമ

ന്ദോപിപ്രവർത്തതെ' എന്നല്ലെ പ്രമാണം.

ശി:-എന്നാൽ ഈ ശാസ്ത്രത്തിന് 'അധികാരി' ആരാണ്?

ഗു:-സാധനചതുഷ്ടയസമ്പന്നനായും, വിദ്വനായും, യു

ക്തി സാമർത്ഥ്യമുള്ളവനായും, ബുദ്ധിമാനായും ഇരിക്കുന്നവ

നാണ്.

ശി:- 'വിഷയ'​​മെന്നതോ?

ഗു:-സകല വേദാന്തവാക്യങ്ങളുടേയും താല്പര്യാർത്ഥങ്ങൾ യാ

തൊരു വസ്തുവിൽ കാണപ്പെടുന്നുവോ, യാതൊരുവസ്തു ജീ

വബ്രഹ്മൈക്യസ്വരൂപമായിരിക്കുന്നുവോ ആ പരിശുദ്ധ

ചൈതന്യംതന്നെ ഇതിന്നു വിഷയം.

ശി:- സംബന്ധമെന്നാലെന്താകുന്നു?

ഗു:- ജീവബ്രഹ്മൈക്യത്തെ പ്രതിപാദിക്കുന്നതായ പ്രമേയ

പ്രമാണശാസ്ത്രങ്ങൾക്കുള്ള ബോദ്ധ്യബോധകലക്ഷണമാകു

ന്നു സംബന്ധമെന്നു വിദ്വാന്മാരാൽ പറയപ്പെട്ടിരിക്കു

ന്നത്.

ശി:-പ്രയോജനമെന്നാലെന്താണ്?

ഗു:-പ്രത്യഗാത്മാവും ബ്രഹ്മവും തമ്മിൽ ഐക്യം സിദ്ധിക്കു

ന്ന ആനന്ദാനുഭവത്താൽ സകല സംസാരബന്ധവും നശി

ക്കുന്നതുതന്നെ പ്രയോജനം. ഈ ഫലസിദ്ധിയാവട്ടെ ബു

ദ്ധിമാനായി സാധനചതുഷ്ടയസമ്പന്നനായവന്നു മാത്ര

മേ സിദ്ധിക്കുകയുള്ളു. ഏതെങ്കിലും ഒരു സാധനത്തിന്നു ന്യൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/7&oldid=207757" എന്ന താളിൽനിന്ന് ശേഖരിച്ചത്