താൾ:Sanyasi 1933.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
- 3 -


യ്തത്. തപസ്വിക്കു ഇതുകണ്ടപ്പോൾ കോപം ഒന്നുകൂടി വർദ്ധിച്ചു. ഈ രണ്ടുപേരും യാത്ര വീണ്ടും തുടർന്നു. അന്നു വൈകുന്നേരം വേറെയൊരു ധനികന്റെ ഗൃഹത്തിൽ ഇവർ എത്തിച്ചേർന്നു. ആ ധനികൻ ആസ്തിക്യബുദ്ധിയുള്ള ഒരു ആതിഥേയനായിരുന്നു. അതിഥികളെ വേണ്ടവിധം സൽക്കരിച്ചു കിടത്തിയുറക്കി. പ്രഭാതത്തിന്നു പോകുമ്പോൾ വഴികാട്ടികൊടുപ്പാൻ ഭൃത്യനേയും ശട്ടംചെയ്തു. കിടപ്പുമുറിയിൽനിന്നു പുറത്തുവരുമ്പോൾ തൊട്ടിലിൽ കിടക്കുന്ന ശിശുവിന്റെ കഴുത്തുതിരിച്ചു കൊല്ലുവാൻ ശിഷ്യൻ യാതൊരു സങ്കോചവും കാട്ടിയില്ല. ആതിഥേയന്റെ ഏകശിശുവിനെയാണ് ഇങ്ങിനെ കൊന്നത്. വളരെ ദൂരം എത്തിയപ്പോൾ ഇവർക്ക് ഒരു പുഴയുടെ പാലം കടപ്പാനുണ്ടായിരുന്നു. ഭൃത്യൻ പാലത്തിന്റെ നടുവിലായെന്നു കണ്ടപ്പോൾ യുവാവ് ഒപ്പം ചെന്നു ഭൃത്യനെ പുഴയിലേക്ക് ഒരു തള്ളുകൊടുത്തു. അവൻ മുങ്ങിച്ചാവുന്നതും തപസ്വി കണ്ടു. ശിഷ്യൻറെ ദുർന്നടവടികൾ കണ്ടു കോപാവേശംകൊണ്ടവനാണെങ്കിലും ഇതേവരെ മൌനിയായിരുന്ന തപസ്വി തിരിഞ്ഞുനിന്നു "നിന്ദ്യാ ദുരാത്മാവേ!" എന്നുള്ള സംബോധനയോടെ ഈ ദുഷ്ടനോടു സംസാരിപ്പാൻ തുടങ്ങി. അപ്പോഴേക്കും ആ ശിഷ്യൻ 'സ്വർഗ്ഗീയരൂപം' കൈക്കൊണ്ടു ശാന്തമായി സംസാരി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vicharam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/6&oldid=169726" എന്ന താളിൽനിന്ന് ശേഖരിച്ചത്