താൾ:Rasikaranjini book 5 1906.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നഎന്നുമുതലായനമഃശിവായൻതാനുംവാഴ്ക മഎന്നുമുതലായമാമുനിമാർതാനുംവാഴ്ക

ഇതുകേൾക്കുമ്പോൾ അനൈഛികങ്ങളായ ദേഹചലനങ്ങളോടു കൂടി മൂർത്തി വെളിച്ചപ്പെടുന്നു. മന്ത്രവാദി ആ സമയത്തു മൂർത്തിയുടെ പേരു പറയിപ്പിക്കും. ചിലപ്പോൾ പ്രഹരവും വേണ്ടി വരാറുണ്ട്. പ്രഹരം മൂർത്തിക്കുമാത്രമേ പറ്റുള്ളൂ എന്നാണ് അവരുടെ വിശ്വാസം. മൂർത്തി സത്യം ചെയ്തു ഒഴിയുകയും ചെയ്യും. പിന്നെ സ്ത്രീ മോഹാലസ്യത്തിൽ കിടപ്പായി. ജീവപ്രതിഷ്ഠമന്ത്രം അപ്പോൾ മന്ത്രവാദി ജപിച്ചു മുഖത്തു ജലം തളിച്ചു അവളെ ഉണർത്തുകയും ചെയ്യും. മന്ത്രമാവിത: "ഓം ജീവായജീവപ്രതിഷ്ഠായപ്രാണായ പ്രാണപ്രതിഷ്ഠായമന്ത്രംപടത്തമാർക്കണ്ടമഹ- ർഷിയാണഫലിക്ക,മുഴുവനും ഫലിക്കസ്വാഹ"

പിന്നെ മന്ത്രവാദിബലിപ്പതം കയ്യിലെടുത്ത കാളിയെ ഉദ്ദേശിച്ചു ഇങ്ങിനെ പാടുന്നു.

	കൊഴിതൻമൂലംചൊല്ലാം

കൊടിയനായിമയെല്ലാം

	ബാലനാംഅസുരൻപണ്ടു

ബ്രഹ്മനോടുവരമിരന്നു കാളിതൻവാളുതട്ടി ഭൂമിയിൽവീണചോര മൊട്ടയായുരുത്തിരിഞ്ഞു ശേവലുംപിടയുംതോന്നി ചെങ്കനൽപൂവുംചുണ്ടും ഉതിരംപോൽകണ്ണുരണ്ടും കൊപ്പളതെരുവിൽനിന്നു തട്ടിക്കൂവിആർത്തുചിരിച്ചുവരുന്നപൂഞ്ചെർക്കനെ ഇടംകയ്യിൽപിടിച്ചുൊകൊണ്ടു വലംകയ്യാൽവാളാൽഅറത്തു വായമ്മേഭദ്രകാളി കപാലംനീട്ടുകോഴിതൻചോരകൊൾവാൻ

ഇങ്ങനെ പാടി ബലിപ്പതം താഴുത്തൂ വച്ച കോഴിയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/48&oldid=168971" എന്ന താളിൽനിന്ന് ശേഖരിച്ചത്