താൾ:Rasikaranjini book 3 1904.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

472 രസികരഞ്ജിനി

വളരെ ബുദ്ധിയും കാര്യപ്രാപ്തിയുമുള്ള സ്ത്രീയാണ് തന്റെ ഭാര്യ എന്നും സ്നേഹവും നന്ദിയും ശ്രേഷ്ഠതയുമില്ലാത്ത വകക്കാരാണ് തന്റെ കുഡുംബത്തിലുള്ളവരെന്നും അമ്മാമൻ ധരിച്ചുവശായി .

                തൃതീയതന്ത്രം സമാപ്തം.
    കാരാട്ട്  അച്യുതമേനോൻ , എ. ബി. എൽ
       അന്തരീക്ഷം 
 ഉൽപ്പത്തിയും , ഉന്നതിയും 

രൂപരസഗന്ധരഹിതമായും അമൂർത്തമായും ഉള്ള ഒരു വസ്തു നമ്മുടെ ചുറ്റും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ ചലനങ്ങളാൽ മാത്രം നാം ഇതിനെ അറിയുന്നു. ഒരിക്കൽ നിശ്ചേഷ്ടങ്ങളായി നിൽക്കുന്ന മരങ്ങൾ അടുത്തക്ഷണത്തിൽ അനങ്ങുന്നതും നമ്മുടെ ദേഹത്തു എന്തോ തട്ടുന്നതായി നമുക്ക് അനുഭവമാകുന്നതും ഈ വസ്തുവിന്റെ സാന്നിദ്ധ്യത്താലാകുന്നു. വാതകപൂരമായ ഈ വസ്തുവിനെ നാം സ്പർശത്താലല്ലാതെ , പ്രത്യക്ഷാനുഭവത്താലറിയുന്നില്ല. മേഘങ്ങൾ സഞ്ചരിക്കുന്നതും ,മഴ രെയ്യുന്നതും മൂടൽമഞ്ഞും മുതലായ പ്രതിഭാസങ്ങൾ ഉണ്ടാകുന്നതും വാതകപൂരമായ ഈ വായുമണ്ഡലത്തിലാകുന്നു. ഇപ്രകാരം അനേകം ആശ്ചര്യപ്രഗങ്ങളായ സംഭവങ്ങൾക്കു പാത്രമായിരിക്കുന്നതും , ഭൂഃഗോളത്തിനു ചുറ്റും പൊതിഞ്ഞു കിടക്കുന്നതുമായ വായു മണ്ഡലത്തെ ശ്വസനമണ്ഡലം അഥവാ അന്തരീക്ഷം എന്നു വിളിച്ചുവരുന്നു. ഇതിന്റെ ഉൽപ്പത്തി എന്ത്? ഉന്നതി എന്ത്? പ്രകൃതി എന്ത്? ഘടന എന്ത്? സമ്മർദ്ദം എന്ത്? ഭാരമെന്ത്? ഊഷ്മാവസ്ഥ എന്ത്? ചലനങ്ങൾ എന്ത്? എന്നിങ്ങനെ പല ചോദ്യങ്ങൾക്കു ഉത്തരം പറവാൻ നോക്കാം .

           നാം ശ്വാസോച്ഛാസം ചെയ്തു ജൂവിക്കുന്ന  വായുമണ്ഡലം, വാസ്തവത്തിൽ , നാം അധിവസിക്കുന്ന ഭൂഃഗോളത്തിന്റെ 

ഒരു അംശമാകുന്നു. നാം അല്പം ചിന്തിച്ചതിനുമേലല്ലാതെ , ഇങ്ങനെയൊരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/448&oldid=168581" എന്ന താളിൽനിന്ന് ശേഖരിച്ചത്