താൾ:Ramarajabahadoor.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വാക്കുകൾക്കു ദിവാൻജി ഉത്തരമൊന്നും പറഞ്ഞില്ല. വിദഗ്ദ്ധനായ ആ മഹോപകാരിയെ സ്നാനത്തിനോ ഭക്ഷണത്തിനോ ക്ഷണിക്കാതെയും താൻതന്നെ ഭക്ഷണത്തിന് ആരംഭിക്കാതെയും ഉടൻതന്നെ കാര്യമറിവിച്ചു കല്പന അറിയുവാൻ രാജമന്ദിരത്തിലേക്കു തിരിച്ചു.

രണ്ടു നാഴിക കഴിഞ്ഞപ്പോൾ സൈംഹരൂക്ഷമായ മുഖത്തോടെ ദിവാൻജി മടങ്ങിയെത്തി. രാജ്യത്തിന്റെ മദ്ധ്യഭാഗത്തും തെക്കും കിടക്കുന്ന സേനാപംക്തികൾ നെടുംകോട്ട രക്ഷിപ്പാനും പറവൂർ പട്ടാളത്തോടു സന്ധിപ്പാനും തൽക്ഷണം തിരിക്കുന്നതിനു ശാസനകൾ ആ രാത്രിയിൽത്തന്നെ അടിയന്ത്രക്കാര്യമായി പുറപ്പെട്ടു. സംഭാരസംഭരണത്തിനും അതുകളുടെ വിതരണത്തിനും സർവാധിപത്യം വഹിക്കുവാൻ ഉത്തരവു കണ്ടുകൂടുന്ന ഉടൻ പുറപ്പെടുന്നതിനു ചിലമ്പിനഴിയത്തു കേശവനുണ്ണിത്താന് ഒരു പിടിപാടും കല്പനാനുസാരം എന്നു പ്രത്യേകിച്ചു ചൂണ്ടിക്കാട്ടി പുറപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/93&oldid=168356" എന്ന താളിൽനിന്ന് ശേഖരിച്ചത്