താൾ:Raghuvamsha charithram vol-1 1918.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

113

ആറാമദ്ധ്യായം

ന്നു. അദ്ദേഹത്തിന്റെ വംശത്തിലാണ് ജ്ഞാനവൃ ദ്ധസേവിയായ പ്രതിപനെന്നു പ്രസിദ്ധനായ ഈ രാജാവുണ്ടായത്. ഇദ്ദേഹമാണ് ശ്രഭഗവതി അ സ്ഥിരയാണെന്നുള്ള ഉറച്ച അപവാദത്തെ തീരെ ഇല്ലാതാക്കിയത്. ഇദ്ദേഹം യുദ്ധത്തിങ്കൽ അഗ്നിഭ ഗവാനെ സഹായമാക്കി വെച്ചിട്ട്, ക്ഷത്രിയർക്കു കാളരാത്രിയായി, മൂർച്ചയുള്ളതായ പരശുരാമന്റെ മഴുമുനയെ താമരയിതളുപോലെ നിസ്സാരമായി ക രുതുന്നു. മാഹിഷ്മതിയുടെ പ്രകാരമാകുന്ന നിതാ ബത്തിങ്കൽ കാഞ്ചിപോലെ ശോഭിക്കുന്നതും ജലപ്ര വാഹംകൊണ്ടു മനോഹരവും ആയ നർമ്മദാനദി യെ പ്രാസാദജാലകങ്ങളിൽ കൂടി നോക്കി കാണേ ണമെന്നു മോഹമുണ്ടങ്കിൽ നീ ഇദ്ദേഹത്തിന്റെ അങ്കലക്ഷിയായിരുന്നാലും."

ആ രാജാവ് ഏറ്റവും പ്രിയദർശനനായിരുന്നു വെങ്കിലും അദ്ദേഹത്തിൽ അവൾക്കു രുചി തോന്നി യില്ല. ശരൽക്കാലത്തു കാർമേഘങ്ങളാകുന്ന മറവു നീങ്ങി പൂർണ്ണകലനായിരിക്കുന്ന ചന്ദ്രൻ നളിനിക്കു രുചിക്കയില്ലല്ലൊ. അനന്തരം അന്തഃപ്പുരത്തെ ര ക്ഷിക്കുന്നവളായ സുനന്ദ ആ കുമാരിയെ ലോകാ ന്തരങ്ങളിൽ വ്യാപിച്ച കീർത്തിയുള്ളവനും ആചാരം

15*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/133&oldid=167800" എന്ന താളിൽനിന്ന് ശേഖരിച്ചത്