താൾ:RAS 02 06-150dpi.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസിക രഞ്ജിനി

പലവക

(പുസ്തക പരിശോധന)

നായന്മാരുടെ ഇപ്പോഴത്തെ നില : oരം പുസ്തകം തിരുവതാംകൂർ (വിദ്യാഭിവർദ്ധിനി) സഭയിൽ വായിച്ചതായ ഒരു ഇംഗ്ലീഷ് ഉപന്യാസത്തിന്റെ ഭാഷാന്തരമാണ (നായർ) എന്ന പത്ര ഗ്രന്ഥത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ടായിരുന്നു . ഇത് അനാദരത്താൽ ഞാൻ വായിച്ചു നോക്കാതെ മടക്കി വെക്കേണ്ട കൂട്ടത്തിലുള്ളതല്ല . കേരള രാജ്യത്തിൻറെ രക്ഷാധികാരം മുഴുവൻ ഒരു കാലത്ത് സ്വാധീനത്തിലായിരുന്ന നായന്മാരുടെ പണ്ടത്തെ ഉയർന്ന പദവിയും ഉത്തമാധമജാതിക്കാരോടുള്ള യോജിപ്പും , നിലയും, കാലക്രമം കൊണ്ടു വന്ന ഇടിച്ചിലും , മാറ്റങ്ങളും പ്രസ്താവിച്ചിട്ടുണ്ട് . മരുമക്കത്തായം , താലികെട്ടുകല്യാണം ഈ വക ആചാരങ്ങളെപറ്റിയും പരിശോധിച്ചിട്ടുണ്ട്. ധനക്ഷയ കാരണങ്ങളെ പ്രതിപാദിച്ചിട്ടുണ്ട് . വിദ്യാഭ്യാസത്തെ പറ്റി നിരൂപണം ചെയ്തിട്ടുണ്ട് . നായന്മാരുടെ ജാതി സ്വഭാവത്തെ വിവരിച്ചിട്ടുണ്ട് . പ്രജാ സാമാന്യത്തിന്റെ ഇടയിലുള്ള ഇവരുടെ സ്ഥിതിയെപ്പറഞ്ഞിട്ടുണ്ട് . വിശേഷിച്ച് അവരതോല്സാഹന്മാരായി പ്രവർത്തിക്കേണ്ടവരായ യുവാക്കളെ പോലും ബാധിക്കുന്ന കൃതകൃത്യത , സ്വാസ്ഥ്യം മുതലായ ന്യൂനതകളെ തുറന്നു കാണിച്ചിട്ടുണ്ട് . അഭ്യുദയത്തിനുള്ള വഴികളെ വെളിവായി തിരിച്ചു കൊടുത്തിട്ടുണ്ട്‌ . ഇപ്പോൾ ചിലരുടെ ഇടയിൽ ഉദിച്ചുയർന്നു വരുന്ന അനേക വിധത്തിലുള്ള ഉൽകർഷത്തിനു പ്രാർഥിച്ചിട്ടുണ്ട് . ഈ പുസ്തകം കെ. പരമു പിള്ള എം. എ അവർകളുടെ ഗാഢപര്യാലോചനയുടെ ഫലമാകുന്നു . എന്നാൽ വിഷയത്തിന്റെ ഗാംഭീര്യവും , വസ്താരവും പ്രയോജനവും വിചാരിക്കുമ്പോൾ ഈ പുസ്തകം മേൽപറഞ്ഞ വിഷയങ്ങളുടെ ഒരു സൂചന മാത്രമാണെന്നേ പറഞ്ഞുകൂടു . ഭാഷാചരിത്ര പണ്ഡീതന്മാരിൽ ഒന്നാമനായ പ്രകൃത ഗ്രന്ഥകർത്താവിനെപ്പോലെയുള്ള




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/60&oldid=167755" എന്ന താളിൽനിന്ന് ശേഖരിച്ചത്