താൾ:RAS 02 06-150dpi.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

341

രസികരഞ്ജിനി

പിന്നെ മലയാള അക്ഷരമാലാ വിഷയത്തിലും പഴയ നടപ്പിനെക്കാൾ പുതിയ നടപ്പുതന്നെ അധികം നന്നായിരിക്കുന്നു. പണ്ട്, എ, ഏ, ഒ, ഓ, ഈ ഹ്രസ്വദീർഘങ്ങളെ "സംസാരഭാഷ" യിൽ മാത്രം ഭേദപ്പെടുത്തി ഉച്ചരിക്കയും "എഴുത്തുഭാഷ" യിൽ ആ രണ്ടു ദീർഘങ്ങളെയും ഹ്രസ്വങ്ങളാക്കി എഴുതിവരികയും ചെയ്തിരുന്നു. ഈ നടപ്പ് സംസ്കൃതത്തിൽ ആ രണ്ടിലും ദീർഘം മാത്രമുള്ളതനുസരിച്ചോ മറ്റോ ആയിരിക്കാം. ഇപ്പോഴാകട്ടെ ഈ ഹ്രസ്വദീർഘങ്ങൾ ഭേദപ്പെടുത്തി എഴുതിത്തുടങ്ങീട്ടുണ്ടെങ്കിലും ചില അപരിഷ്കൃത ലേഖകന്മാർ ഇപ്പോഴും പഴയനടപ്പനുസരിക്കുന്നത് നന്നല്ലാ. ഋ, ൠ, ‌ ൢ, ൣ, ഈ നാലുയിർകൾ സംസ്കൃതത്തിൽനിന്ന് എടുത്തിട്ടുണ്ടെങ്കിലും അവറ്റിൽ ഋ, മാത്രം സാധാരണ മലയാളത്തിൽ കാണുന്നതല്ലാതെ മറ്റു മൂന്നും കാണാത്ത കൂട്ടത്തിൽ തന്നെ ആകയാൽ മലയാളസ്വരം പതിമൂന്നിൽ, ഋ, ഒന്നൊഴിച്ച് മറ്റു പന്ത്രണ്ടും തമിഴ്‌സ്വരം തന്നെ. അം, അഃ, ഈ രണ്ടും സംസ്കൃതത്തിലെപ്പോലെ തമിഴിലും ഉണ്ടുതാനും. മലയാള വ്യഞ്ജന വിഷയത്തിൽ തമിഴും സംസ്കൃതവും സമമായി ചേർന്നിട്ടുണ്ട്. മലയാളവ്യഞ്ജനം മുപ്പത്തേഴ് എന്ന പക്ഷം, അതിൽ പതിനെട്ടു തമിഴ് മെയ്യും പത്തൊമ്പത് സംസ്കൃത വ്യഞ്ജനവും ആകുന്നു. ആ പത്തൊമ്പതിൽ ച, ശ, ഇവ സംസ്കൃതത്തിൽ രണ്ടെങ്കിലും തമിഴിൽ ഒന്നാകുന്നതിനാൽ മലയാളത്തിലേ സംസ്കൃതവ്യഞ്ജനവും പതിനെട്ടുതന്നെ എന്നുപറയാം. ഈ രണ്ടക്ഷരങ്ങൾ മലയാള എഴുത്തിലും ഉച്ചാരണത്തിലും രണ്ടും, തമിൾ എഴുത്തിൽ ഒന്നും ഉച്ചാരണത്തിൽ രണ്ടും, ആയിരിക്കുന്നപോലെ ന, എന്ന് തമിഴിനും സംസ്കൃതത്തിനും പൊതുവായ വ്യഞ്ജനം മലയാള എഴുത്തിൽ ഒന്നും ഉച്ചാരണത്തിൽ രണ്ടും, തമിഴെഴുത്തിൽ രണ്ടും ഉച്ചാരണത്തിൽ ഒന്നുമായിരിക്കുന്നു. ഈ നകാരത്തെ തമിൾ രീതി അനുസരിച്ച് മലയാളം എഴുത്തിലും രണ്ടാക്കി എന്ന് ഒരു വ്യഞ്ജനം കല്പിച്ചാൽ കൊള്ളാമെന്ന "കേരളപാണിനീയാ"ഭിപ്രായം ഉത്തമം തന്നെ എങ്കിലും നടപ്പായി വരാത്തത് നന്നല്ലല്ലോ!




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/20&oldid=167711" എന്ന താളിൽനിന്ന് ശേഖരിച്ചത്