താൾ:RAS 02 04-150dpi.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്ന പേരിനെ ആഗ്രഹിക്കുന്ന ഒരുവന്റെ സ്വഭാവത്തിനു ചിലഗുണങ്ങൾ ഉണ്ടായിരിക്കേണമല്ലോ. ആ ഗുണങ്ങൾ ഏവ; എവിടെനിന്നും സമ്പാദിക്കേണ്ടവ? പഴയകാലങ്ങളിൽ സന്യാസികളും മുനീവർന്മാരും സ്വഭാവസംസ്ക്രുതി സമ്പാദിച്ചുവന്നത് വനാതരത്തിലും ആശ്രമങ്ങളിലും, ഇതരജനശൂന്യമായ മഠങ്ങളിലും, ആയിരുന്നു. അക്കാലത്തു ജനസാമാന്യത്തിനു വിദ്യാഭ്യാസഥ്തിനും , ജ്ഞാനലാഭത്തിനും, സൗകര്യങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ ഇക്കാലത്തേ സ്ഥിതി എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇപ്പോൾ ജീവിതമത്സരത്തിൽ, ഗണ്യമായ ഒരു പദത്തേ സ്വകീയമമാക്കേണമെന്നു കരുതുന്ന ഒരുത്തൻ, സ്വഭാവപരിഷ്കരണത്തേ പരിശീലിക്കേണ്ടത്, ജനതതികളാൽ ക്രുത്യാന്ത്രരകോടികളുടെ മദ്ധ്യേ തന്നെ വേണ്ടിയിരിക്കുന്നു. ഈ സ്വഭാവസംസ്ക്രുതിക്ക് അനിവാര്യമായ മാർഗ്ഗം ചരിത്രകാരുകളുടേയും സാഹിത്യഗ്രന്ധങ്ങളുടേയും പഠനമാകുന്നു. മനുഷ്യസ്വഭാവ ഗതിയെ വിഷയമാക്കി വ്യവഹാരം ചെയ്യുന്ന ക്രുതികളത്രെ ചരിത്രകാവ്യാദികൾ. ആധുനികയുവാക്കന്മാർക്ക ഗ്രഹണയോഗ്യങ്നഗ്ലായ് നാനാവിധതറ്റ്വങ്ങൾ, പ്രമാണങ്ങൾ, വിധികൾ, ശാസനങ്ങൾ, അനുമാനങ്ങൾ എന്നിവ ഇമ്മാതിരി ശ്ലാഘ്യ ക്രുതികളിൽ അടങ്ങിയിരിക്കുന്നു. ഗുണദോഷ വിവേചനം, സത്ഭാവം, പരോപകാരതല്പരത, അനാത്രനീനത്വം, ഇത്യാദി സ്വഭാവഗുണങ്ങൾ ചരിത്രസഹിത്യാദിഘ്രന്ഥ സമുച്ചയപരിശീലനത്തിൽ നിന്നും ഉത്രുഭൂതമാകേണ്ട ഗുണ പൗഷുല്യമാകുന്നു. പ്രാപഞ്ചിക ചരിത്രത്തിൽ ഗുണദോഷങ്ങൾ സമ്മിശ്രസ്ഥിതിയിലല്ല കാണപ്പെടുന്നത് എന്ന ചോദ്യം ഉണ്ടാകാം. ശരിതന്നെ. ഇത് സ്വാഭാവിക വിരുദ്ധമല്ലല്ലോ. പ്രപഞ്ചത്തിലുള്ള സ്ത്രീ പുരുഷന്മാർ നാനാത്വത്തെ ദ്രുഷ്ടാന്തീകരിക്കുന്നവരാണല്ലോ. ചിലർ ശുദ്ധഗുണികളും ചിലർ ആജന്മാമരണദുഷ്ടന്മാരും ചിലർ സമ്മിശ്രന്മാരും ആണെന്നല്ലോ ലോകസമ്മതം. സമുദ്രത്തിലെ പാറകളും അപകട സ്ഥാനങ്ങളും നാവികന്മാരെ ഏതുവിധം സുഗമമായ മാർഗ്ഗത്തെ പിന്തുടരുന്നതിനു നിർദ്ദേശിക്കുന്നുവോ അപ്രകാരം കു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/4&oldid=167587" എന്ന താളിൽനിന്ന് ശേഖരിച്ചത്