താൾ:Puthenpaana.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്തൻപാന

"ഇക്ഷിതാവായ ദാവീദിൻ പുത്രനായ് രക്ഷിപ്പാൻ മ്ശിഹാവരും നിശ്ചയം ദാവീദുരാജ ജന്മനഗരിയാം വേദലയിൽ മിശിഹാ പിറന്നീടും ശാസ്ത്രക്കാരിനു ചൊന്നതു കേട്ടാറെ മാത്രനേരം വിചാരിച്ചു ചൊന്നവൻ പോകൂ നിങ്ങളന്വേഷിച്ചു കുമ്പിട്ടു പോകുമ്പോൾ വന്നിങ്ങെന്നോടു ചൊല്ലണം നിന്ദിച്ചു ഹിംസിപ്പാനുറച്ചു ദുഷ്ടൻ വന്ദിപ്പാനാശയുണ്ടെന്നു ചൊല്ലിനാൻ ആയതുകേട്ടു കുശത്രി രാജാക്കൾ ആയവിടെന്നു വേഗം നടകൊണ്ടു പൂർവ്വനക്ഷത്രം പിന്നെയും കണ്ടുടൻ ഉൾവ്യാധിയപ്പോൾ നീക്കി സന്തോഷിച്ചു ബസ്ലഹം നഗരിയുടെ അന്തികെ അത്താരം തൊഴുത്തിന്മീതെ നിന്നുടൻ തൊഴുക്കൂട്ടിൽ പൂകീന്തു രാജാക്കന്മാർ തൊഴുതാദരവോടവർ നിന്നുടൻ രാജരാജനായുള്ളൊരു ബാലനെ രാജാക്കൾ ഭക്ത്യാ സൂക്ഷിച്ചു നോക്കിനാർ ആനനം നല്ല പ്രതാപദൃഷ്ടിയും മേനി സൂര്യനെ തോൽപ്പിക്കും ശോഭയും സർവ്വലക്ഷണമെല്ലാം തികഞ്ഞൊരു സർവ്വപാലനാം ദേവജനുണ്ണിയെ കണ്ടുകൊണ്ടാടി നിന്നാനന്ദിച്ചവർ വീണു സാഷ്ടാംഗം ചെയ്തവർ നാഥനെ കാണിക്കയവർവെച്ചു തിരുമുമ്പിൽ സ്വർണ്ണം നല്ല കുന്തുരുക്കമെന്നതും മരത്തിൻ പശയാം മുരുളെന്നിവ പരൻമുമ്പിൽ സ്വവിശ്വാസഭക്തിക്ക് രാജസമ്മതം പൊന്നും കുന്തുരുക്കം രാജരാജനാം ദേവനിയാളെന്നും മാനുഷനെന്നും മരിക്കുമെന്നതും തനുവിൽക്ഷയഹീനവും,മൂന്നിവ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/37&oldid=215915" എന്ന താളിൽനിന്ന് ശേഖരിച്ചത്