താൾ:Prasangamala 1913.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


105
മിത്ഥ്യാഭിമാനം

സഖ്യം ചെയ്തത്. 'നാസിക്ക്' എന്നു പറയുന്ന പഞ്ചവടി ഈ ചടയമംഗലത്തിന്നും ശൌരിമലക്കും സമീപമല്ലെന്നും ഇവിടങ്ങളിൽ ഒരു ഗംഗാനദിയൊ അതിന്റെ തീരത്ത് ഒരു പഞ്ചവടിയൊ ഇല്ലെന്നും നമുക്കെല്ലാവൎക്കും അറിയാമല്ലൊ. ശ്രീരാമൻ സീതാന്വേഷണം ചെയ്തു നടന്നിരുന്ന വഴി ഏതാണെന്ന് ആലോചിച്ചാൽ ഈ അബദ്ധവിചാരത്തിനു ന്യായമില്ല. എന്നു തന്നെയല്ല, പരശുരാമ പ്രതിഷ്ഠിതമാണെന്നു പറയുന്ന നമ്മുടെ കേരളം ത്രേതായുഗത്തിൽ ഏതു സ്ഥിതിയിൽ കിടന്നിരുന്നു എന്നുകൂടെ ആലോചിച്ചാൽ വാസ്തവം വിശദമാകുന്നതാണ്.

'ശുചീന്ദ്രം' എന്ന സ്ഥലം വൃത്രാസുരനെ കൊന്ന ദേവേന്ദ്രൻ ശുദ്ധമായ പുണ്യ ഭൂമിയാണെന്നല്ലെ ആ സ്ഥലമാഹാത്മ്യം ഘോഷിക്കുന്നത്? മഹാബലി വാണിരുന്ന സ്ഥലമാണുപോൽ മാവേലിക്കര! നെടുമങ്ങാട്ടു താലൂക്കിൽ ചേൎന്ന വാമനപുരത്താണത്രെ വാമനാവതാരം ഉണ്ടായത്! വാമനൻ അവിടെ നിന്നു മാവേലിക്കര ചെന്നു മഹാബലിയെ തോൽപ്പിക്കുകയും ചെയ്തു! കേരളം പരശുരാമനാൽ സമുദ്രത്തിൽ നിന്നു വീണ്ടെടുക്കപ്പെട്ടതാണെന്നുംശ്രീരാമൻ മുമ്പുണ്ടായിരുന്ന ഭാൎഗ്ഗവരാമൻതന്നെയാണ് ഈ ആളെന്നും വിശ്വസിക്കുന്നതായാൽ, ശ്രീരാമന്റെ കാലത്തുകേരളം ഉണ്ടായിരുന്നു എന്നു പക്ഷേ വിചാരിക്കാം. പരശുരാമാവതാരത്തിന് മുമ്പുണ്ടായിരുന്ന വാമനാവതാരകാലത്തു പരശുരാമസൃഷ്ടമായ വാമനപുരം മാവേലിക്കരയും ഉണ്ടായത് എങ്ങിനെയാണ്? ഈ വക സ്ഥലങ്ങൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/108&oldid=207652" എന്ന താളിൽനിന്ന് ശേഖരിച്ചത്