താൾ:Prasangamala 1913.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


97
മിത്ഥ്യാഭിമാനം

ലാസം മുതൽ സേതുവരെയാണ് ലോകത്തിലുള്ള പുണ്യക്ഷേത്രങ്ങൾ എന്നും സിന്ധുമുതൽ കാവേരി വരെയാണ് പുണ്യതീൎത്ഥങ്ങളെന്നും ഇന്ത്യയിൽ തന്നെ ഓരോ സ്ഥാപനങ്ങൾ സൃഷ്ടിച്ചു. എന്തിന് വളരെ പറയുന്നു! പ്രപഞ്ചം മുഴുവൻ തന്നെ അവർ ദാരതഖണ്ഡിത്തിൽ കത്തിഞെരുക്കിക്കൊള്ളിച്ചു. അപ്പോൾ, 'ഹിമവൽ സേതുപയ്യന്തം' യാത്രചെയ്താൽ, പുരാണസിദ്ധപ്രകാരം, അതു 'ഭുപ്രദക്ഷിണ' മായി! നോക്കു കൂപമണ്ഡൂകബുദ്ധിയുടെ ഭ്രമം!

നമ്മുടെ പൌരാണികന്മാരേക്കാൾ ഉദാരന്മാരായ വേറെ ഒരു വകക്കാരും കൂടെ അന്നുണ്ടായിരുന്നു. ആ തരക്കാർ ഇന്നും ഇല്ലെന്നു വിചാരിക്കണ്ട. ഇവർ ജൌതിഷികളാണ് ഈ വൎഗ്ഗക്കാരുടെ സിദ്ധാന്തവും വിശ്വസവും എന്തായിരുന്നു എന്നുകൂടെ ഈ അവസരത്തിൽ ആലോചിക്കേണ്ടതായിട്ടാണിരിക്കുന്നത്. ഇവരുടെയും പൌരാണികന്മാരുടെയും സിദ്ധാന്തങ്ങൾ തമ്മിൽ ആന്തരമായ വ്യത്യാസമുണ്ടായിരുന്നില്ലെന്നും ഉള്ളതെല്ലാം വകഭേദം മാത്രമായിരുന്നു എന്നും പ്രത്യക്ഷപ്പെടും. എന്തുകൊണ്ടെന്നാൽ, ഇവരുടെ ഭ്രലോകവും ഇന്ത്യ തന്നെയായിരുന്നു. പക്ഷെ, ഭൂമിയുടെ വടക്കെ അതിരു ഹിമവാനാണെന്നല്ലേ അവർ പറയുന്നത്. ഉത്തരധ്രുവപാന്തം മഹാമേരുവാണെന്നും ആ ഭാഗം സ്വൎഗ്ഗവും അതിന്നെതിരായ ദക്ഷിണധ്രുവം നരകവും ഭ്രപൃഷ്ഠം പ്രപഞ്ചവും അധോഭാഗം പാതാളവുമാണെന്നാകുന്നു അവരുടെ വാദം. മഹാമേരുവിനു ചുററും സ്പതസമുദ്രങ്ങളും സപ്തദ്വീപുകളും ഭാരതഖണ്ഡം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/100&oldid=207637" എന്ന താളിൽനിന്ന് ശേഖരിച്ചത്