താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
iii

ബോധിപ്പിക്കപ്പെട്ടിട്ടില്ല. തത്കാമനായിക്കുന്നവൻ രാജാവാ യിരിക്കണമെന്നുള്ള വിധിയുടെ പ്രാബല്വം ത്തിന്റെ കാരണ മായി ധരിച്ചുകൊളേളണ്ടതാകുന്നു.

മറെറാരു കേന്ദ്രത്തിൽനിന്നു നിരീക്ഷണംചെയ്യുബോൾ ഈ നാലു വിധികൾതന്നെ മൂന്നു വിധികളായിത്തീരുന്നു.

"വിധിരതൃന്തനമപ്രാപ്തെഔ

നിയമഃ പാക്ഷികേ സതി
തത്ര ചാനൃത്ര ച പ്രാപ്തൌ

പരിസങ്ഖൃതി ഗീയതേ."

ഏന്നുള്ള പ്രമാണപ്രകാരം അപൂൎവ്വവിധി, നിയമവിധി, പരിസങ്ഖ്യാവിധി എന്നു വിധി, നിയമവിധി, പരിമുൻ പറഞ്ഞ നാലു വിധികൾ ഈ മൂന്നു വിധികളിൽ ഏതുവിധം അന്തൎഭവിക്കുമെന്നു കാണിക്കുന്നതു പ്രകൃതത്തിൽ ഉപയോഗമില്ലാത്തതുകൊണ്ടു്. അതിന്നായി ഇവിടെ യത്നിക്കുന്നില്ല.

ബ്രഹ്മചയ്യാദ്യാശ്രമങ്ങളെ നിൎവ്വഹിക്കുന്നതിന്നുള്ള അധികാരിക്കുള്ള തത്തദാശ്രമങ്ങളായ ധൎമ്മങ്ങേളേയും പ്രൈഷംകൊണ്ടു കാണിച്ചിരിക്കുന്നു.

വിധിയെ സംസ്കൃതവൈയാകരണന്മാർ അഞ്ചുപ്രകാരം നിൎദേശിച്ചുവരുന്നു. ലിങ്ങും, ലോട്ടും, മൂന്നു ക്രതൃപ്രതൃയങ്ങളും പ്രൈഷത്തെ അല്ലെങ്കിൽ വിധിയെ ബോധിപ്പിക്കുന്നു.

"പ്രൈഷാതിസഗ്ഗപ്രാപ്തകാലേഷു കൃത്യാശ്ച."

എന്ന പണിനീസൂത്രംകെണ്ടു കൃതൃപ്രതൃയങ്ങൾക്കു പ്രൈഷാൎത്ഥ മാവേദിതമായി. ചകാരം കൊണ്ടു ലിങ്ങും ലോട്ടും ധരിച്ചുകൊള്ളേണ്ടതാകുന്നു.

"ചാത് ലിങ്ലോടൗ ച ഭവതഃ."

എന്നു വ്യാഖ്യാനം.

"വിധിനിമന്ത്രണാമന്ത്രണാമന്ത്രണാധീഷ്ടസംപ്രാൎത്ഥനേഷും ലിങ്."

ഏന്ന സുത്രംകൊണ്ടു ലിങ്ങിന്റെ വിദ്ധൃൎത്ഥവും പറയപ്പെട്ടു.

"ലോട്ച."

എന്ന സൂത്രംകൊണ്ടു ലിങ്ങിന്റെ അൎത്ഥം ലോട്ടിനുമുണ്ടെന്നു മനസ്സിലാക്കേണ്ടതാണു്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.