താൾ:Prahlatha charitham Kilippattu 1939.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> പത്രികൾകൊണ്ടു രാത്രിഞ്ചരവീരരെ മിത്രാത്മജാലയേ ചേർത്ത രാമ ഹരേ രോഹിണിക്കെത്രയും നല്ല കുമാരനായ് നീ ഹലരാമനായ് വന്നു ജനിച്ചുടൻ ആഹവേ ദുഷ്ടരെസ്സംഹരിച്ചീടുന്ന മേഘവർണ്ണ കടൽവർണ്ണ ജഗൽപതേ ഭ്രഭാരമെല്ലാമകറേറണമെന്നിട്ടു ശോഭയോടമ്പാടി തന്നിൽ വളർന്നു നീ വൈഭവം കാട്ടിക്കളിച്ചുകൊള്ളും പത്മ നാഭ നരകരിപോ നളിനേക്ഷണ ആക്കമോടേ കലികാലത്തു വന്നു നീ മൂർഖരെയൊക്കയും സംഹരിച്ചീടുമേ ഇന്നു നരസിംഹരൂപമായ് കേവലം വന്നു ദൈത്യേന്ദ്രനെസ്സംഹരിച്ചിട്ടുടൻ ഖിന്നത ലോകത്തിനുള്ളതു പോക്കുന്ന പന്നഗശായിൻ പുരുഷോത്തമ ഹരേ കാരുണ്യഭാജന ശാശ്വതപൂരണ പുണ്യപുരാണധാമപ്രഭോ ഗോവിന്ദ സാനന്ദമെൻ നന്ദനന്ദന മാം വിന്ദ മാം വിന്ദ ഗോവൃന്ദലാളനതൽപര എത്രനാളിങ്ങനെ സംസാരസാഗരേ അത്ര പതിച്ചു കിടന്നു വിവശനായ് സംസാരവങ്കടൽ തന്നിലുള്ളോരഴൽ കംസരിപോ ഭവാൻ താൻ കളയേണമേ

മാം വിന്ദ=എന്നെ പരിഗ്രഹിച്ചാലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/120&oldid=167000" എന്ന താളിൽനിന്ന് ശേഖരിച്ചത്